Wednesday, 28 March 2012

യഥാര്‍ത്ഥ മലയാളികള്‍

 
ഓ എന്‍ വീ കുറുപ്പ് സര്‍ ഒരിക്കല്‍ പറഞ്ഞു , സ്വന്തം മാതൃ ഭാഷ സംസാരിക്കുന്നത് നാണക്കേടാണ് എന്ന് വിചാരിക്കുന്ന ലോകത്തിലെ ഒരേ ഒരു സമൂഹം മലയാളികള്‍ ആണെന്ന് . ഞാന്‍ മലയാളിയാണെന്ന് പറയാന്‍ മടിക്കുന്നവരെയും എനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലാന്നു ഇംഗ്ലീഷില്‍ പറയുന്ന ഒരു പാട് മലയാളികെ ഞാന്‍ നാട്ടിലും വിദേശത്തും വെച്ച് കണ്ടു മുട്ടിയിട്ടുണ്ട് . ആദ്യം കാണുമ്പോള്‍ വലിയ ജാടക്കാരന്‍ ആണെന്ന് തോന്നുകയും അടുത്തറിഞ്ഞപ്പോള്‍ കുട്ടികളുടെ മനസ്സും ഉള്ള ഒരു ശുദ്ധ ഹൃദയനായ മലയാളിയെ പറ്റിയാണ് എന്റെ ഇന്നത്തെ കുറിപ്പ് .

എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ മുംബൈയില്‍ താമസിക്കാന്‍ ഒരു ഫ്ലാറ്റ് കിട്ടാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. അതുവരെ ബാച്ചലര്‍ ആയി താമസിച്ചിരുന്ന ബാന്ദ്രയില്‍ നിന്നും വളരെ ദൂരെ ഉള്ള വസ്സായി എന്നൊരു സ്ഥലത്ത് , എന്റെ മുംബയിലെ സഹപാറി ആയിരുന്ന ഉഷ മേനോന്‍ എന്നൊരു മുംബൈ മലയാളിയുടെ വക ഒരു പുതിയ ഫ്ലാറ്റ് വെറുതെ കിടക്കുന്നു , അതിന്നാല്‍ അത് വേണമെങ്കില്‍ തരാം , എന്ന് ഉഷയുടെ അച്ഛന്‍ പറഞ്ഞിരുന്നു , വാടക ചെറിയ ഒരു തുക മതി , പകിടി ഒന്നും വേണ്ട എന്ന് കേട്ടപ്പോള്‍ ദൂരം ആയാലും വേണ്ടില്ല , അത് മതി എന്ന് തീരുമാനിച്ചു . അങ്ങിനെ ഞങ്ങള്‍ വസ്സായിലെ ഫ്ലാറ്റില്‍ താമസം ആയി . തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു നായര്‍ സര്‍ ആണ് , പാലക്കാടു നിന്നും പത്ത് നാല്‍പ്പതു വര്‍ഷം മുന്‍പ് മുംബൈയില്‍ എത്തി പല വിധ കമ്പനികളില്‍ അക്കൗണ്ട്‌ മാനേജര്‍ ആയി ജോലി നോക്കി അവസാനം വസ്സായില്‍ ഫ്ലാറ്റ് ഒക്കെ വാങ്ങി , മുത്ത മകളുടെ വിവാഹം കഴിഞ്ഞു , ഇനി ഒരു പെണ്‍കുട്ടിയും ഒരു ചെറിയ പയ്യനും , രണ്ടുപേരും പഠിക്കുന്നു . ഉഷയുടെ അച്ഛന്‍ വിവരങ്ങള്‍ ഒക്കെ മുന്‍കൂട്ടി പറഞ്ഞു , ആള്‍ വലിയ ഗൌരവക്കരനാണ് , മലയാളികളെ അത്ര പിടിത്തം അല്ല എന്ന് ആദ്യം കണ്ടപ്പോഴേ മനസ്സിലായി . ഒരക്ഷരം മലയാളത്തില്‍ സംസാരിക്കില്ല ! എന്നെ അദ്ദ്യം കണ്ടപ്പോഴേ പറഞ്ഞു , " മി . പണിക്കര്‍ , നേരെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് , എനിക്ക് ഒരു മലയാളി നൈബര്‍ വേണ്ടെന്നു ഞാന്‍ മേനോന്‍ സാറിനോട് പ്രത്യേകം പറഞ്ഞിരുന്നു , പിന്നെ നിങ്ങള്‍ മേനോന്‍ സാറിന്റെ മകളുടെ ക്ലാസ്സ്‌ മേറ്റ്‌ ആയതു കൊണ്ടും നിങ്ങള്‍ ഒരു ഡോക്ടര്‍നെ ആണ് കല്യാണം കഴിച്ചിരിക്കുന്നത് കൊണ്ടും ഞാന്‍ സമ്മതിച്ചതാണ് , അല്ലെങ്കില്‍ ഈ സൊസൈറ്റി യില്‍ ഞാന്‍ മലയാളി വാടകക്കാരനെ സമ്മതിക്കില്ലായിരുന്നു " എന്റെ ഭാര്യ , അത് കേട്ടതും എന്നോട് പറഞ്ഞു " ദേ, നിങ്ങള്‍ ഒരു പാട് മലയാളി കളിയ്ക്കാന്‍ ഒന്നും നിക്കണ്ട , അയാളോട് മലയാളത്തില്‍ വര്‍ത്തമാനം പറഞ്ഞത് അയാള്‍ക്ക്‌ തീരെ പിടിച്ചു കാണില്ല" എന്തായാലും അങ്ങിനെ നായര്‍ സര്‍ വല്ലപ്പോഴും ഒക്കെ ഒരു ഗുഡ് മോര്‍നിങ്ങിലും ഗുഡ് ഈവെനിംഗ് ലും ഒതുക്കി ഞങ്ങള്‍ അവിടെ കഴിയുകയാണ് . നായര്‍ സര്‍ , എന്നോടുള്ള സംസാരം ഇന്ഗ്ലിഷില്‍ മാത്രം ! നായര്‍ സാറിന്റെ ഭാര്യ വളരെ നല്ല ഒരു സ്ത്രീയാണ് , അവര്‍ ചിലപ്പോള്‍ വീട്ടില്‍ വരും , ചില കറികള്‍ ഒക്കെ ഉണ്ടാക്കി കൊണ്ട് വരും , അപ്പോഴാണ്‌ നായര്‍ സാറിനെ പറ്റി ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത്‌ , സാര്‍ വലിയ ഒരു കമ്പനിയില്‍ വലിയ ഒരു പദവിയില്‍ ആയിരുന്നു , അവിടെ ഒരു മലയാളി കണക്കപിള്ള സാറിനെ പാറ പണിതു പുറത്ത് ചാടിക്കുക ആയിരുന്നു , അങ്ങിനെ പണി നഷ്ടപെട്ട നായര്‍ സാര്‍ കുറെ നാള്‍ കഷ്ടപ്പെട്ടു പിന്നെ കിട്ടിയ പണിയുമായി വസ്സായില്‍ ഒതുങ്ങി കൂടിയതാണ് . ഏതായാലും എനിക്ക് ആദ്യം അയാളോട് തോന്നിയ നീരസം ഒക്കെ പതിയെ മാറി , പാവം , എന്റെ അച്ഛന്റെ പ്രായം ഉണ്ട് . അദ്ദേഹത്തിനു ഉണ്ടായ കുറെ ദുരനുഭവങ്ങള്‍ ആയിരിക്കും മലയാളികള്‍ എല്ലാം മോശക്കാര്‍ ആണെന്ന് വിചാരിക്കാന്‍ കാരണം .ഒരു ദിവസം ഞാന്‍ ബാന്ദ്ര ഓഫീസില്‍ ഇരിക്കുകയാണ് , അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഒന്നും ഇല്ല , എന്റെ ഫ്ലാറ്റില്‍ ഫോണും ഇല്ല . എനിക്കൊരു ഫോണ്‍ വന്നു , എന്റെ ഭാര്യ ആണ് . " നമ്മുടെ നായര്‍ സര്‍ അന്ധേരിയില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കാലു തെറ്റി ഒന്ന് വീണു , അവിടെ ഒരു ചെറിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു , സ്കാന്‍ ചെയ്യണമെന്നു പറയുന്നു , ഭാര്യയും മോളും അങ്ങോട്ട്‌ പോയിട്ടുണ്ട് , നിങ്ങള്‍ക്കൊന്നു പോയി തിരക്കാമോ "

ഞാന്‍ കേട്ട പാതി , എന്റെ ബോസ്സ് നോട് പറഞ്ഞു , പെട്ടന്ന് അന്ധേരിയിലെ ക്ലിനിക് ഇല്‍ എത്തി , വലിയ പരിക്കൊന്നും ഇല്ല , വണ്ടി നിര്‍ത്തുന്നതിനു മുന്‍പ് ചാടി ഇറങ്ങിയതാണ് , അവിടവിടെ അല്‍പ്പം തൊലി പോയിട്ടുണ്ട്‌, തലയടിച്ചു വീണതിനാല്‍ ഒരു ചെറിയ മുറിവ് തലയില്‍ ഉണ്ട് , അകത്തു ക്ലോട്ടിംഗ് ഉണ്ടോ എന്നറിയാന്‍ ഒരു സീ ടീ സ്കാന്‍ എടുക്കേണ്ടി വരും " ഡോക്ടര്‍ കൊടുത്ത ചീട്ടു നായര്‍ സാറിന്റെ ഭാര്യ എന്നെ കാണിച്ചു . അന്ന് എന്റെ കമ്പനി രണ്ടു സീ ടീ സ്കാന്നര്‍ അടുത്തിടെ മുംബൈയില്‍ സ്ഥാപിച്ചിരുന്നു , ഞാന്‍ എന്റെ ബോസ്സിനെ വിളിച്ചു , " സര്‍ അനിക്ക് ഒരു സൌജന്യം വേണം , എന്റെ നൈബര്‍ നായര്‍ സാറിനു ഒരു സീ ടീ സ്കാന്‍ വേണം , സര്‍ പറഞ്ഞാല്‍ എന്തെങ്കിലും ഡിസ്കൌന്റ്റ് കിട്ടും , " അന്നത്തെ കാലത്ത് 1200 രൂപയോളം ചാര്‍ജ് ആവും, ഒരു ഡിസ്കൌന്റ്റ് ആയാല്‍ അത്രയും ആയല്ലോ , " എന്റെ ബോസ്സ് ഒരു നല്ല മനുഷ്യനാണ് , അദ്ദേഹം ഉടന്‍ തന്നെ ഈ സ്കാന്‍ നടത്തുന്ന സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു ഒരു സ്കാന്‍ സൌജന്യ നിരക്കില്‍ ചെയ്യണം , എന്റെ CT എഞ്ചിനീയര്‍ ടെ ബന്ധു ആണെന്ന് പറഞ്ഞു . പുറകെ ഞാനും വിളിച്ചു , " ഓ അതിനെന്താ , നിങ്ങളുടെ ആരാണ് രോഗി ?' , പെട്ടന്ന് എന്റെ വായില്‍ വന്നത് " എന്റെ അച്ചന്റെ സഹോദരന്‍ " എന്നാണ് . " എന്നാ പിന്നെ പെട്ടന്ന് കൊണ്ടുവന്നോളൂ , ഒന്നും വേണ്ട, തനിക്കു തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഫ്രീ ആക്കുക " അങ്ങനെ നായര്‍ സാറിനു ഫ്രീ ആയി സ്കാന്‍ ഒക്കെ ചെയ്തു , ഒരു കുഴപ്പവും ഇല്ല , വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി , ഒന്ന് രണ്ടടി ദിവസം വിശ്രമിക്കാന്‍ പറഞ്ഞു .

സര്‍ അപ്പോഴും ഇംഗ്ലീഷ് വിട്ടിട്ടില്ല , " മി പണിക്കര്‍ നിങ്ങള്‍ ആള്‍ കൊള്ളാമല്ലോ , സ്കാന്‍ ഫ്രീ ആക്കി തന്നല്ലോ " "സര്‍ അതൊന്നും സാരമില്ല , സാര്‍ എന്റെ ബന്ധുവാണെന്നു പറഞ്ഞപ്പോള്‍ അവര്‍ ചെയ്തു തന്നതാണ് " നായര്‍ ഒരക്ഷരം മിണ്ടാതെ അകത്തേക്ക് പോയി , മുഖം കഴുകി തിരിച്ചു വന്നു , ഞാന്‍ പറഞ്ഞത് നായര്‍ സാറിന്റെ ഹൃദയത്തില്‍ തട്ടി എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു .

സര്‍ എന്നോട് ശുദ്ധ മലയാളത്തില്‍ ബാക്കി പറഞ്ഞു . "വാസായില്‍ നിന്നും സ്ഥിരം കയറുന്ന കുറെ മലയാളികള്‍ എന്റെ കൂടെ എന്നും ഉണ്ട് , പക്ഷെ ഞാന്‍ അവരോടൊന്നും മിണ്ടാറില്ല , ഞാന്‍ അവരെ നോക്കാരും കൂടി ഇല്ല പക്ഷെ ഞാന്‍ വീണപ്പോള്‍ അവരാണ് എന്നെ ആശുപത്രിയില്‍ ആക്കിയത് . ദാ ഇപ്പൊ നിങ്ങളും ,. ഞാന്‍ എന്തുതരം മനുഷ്യനാ ?"അവരല്ലേ സര്‍ യഥാര്‍ത്ഥ മലയാളികള്‍ ?

3 comments:

  1. ഞാന്‍ എന്ത് തരം മനുഷ്യനാ....!!!!
    ആ ചോദ്യത്തില്‍ ഉണ്ട്, ഈ എഴുത്തിന്‍റെ ആത്മാവ്... നമ്മളൊക്കെ ഇടക്കെങ്കിലും സ്വയം നിര്‍ബന്ധമായും ചോദിക്കേണ്ട ഒരു ചോദ്യം!!!
    ആശംസകള്‍!

    ReplyDelete
  2. മലയാളികള്‍ പൊതുവേ കുടുവിട്ടു വന്നാല്‍ (കേരളം വിട്ടു) സഹായ മനസ്കര്‍ ആയിതീരാറുണ്ട് ...അത് സത്യവുമാണ് ...

    ReplyDelete