Monday 3 December 2012

"ഞാന്‍ ഡൊമിനിക്ക് അബെലി"

" താങ്കള്‍ പഠിക്കാന്‍ മോശമായിരുന്നു എന്നും ഒരു മണ്ടന്‍ ആയിരുന്നു എന്നും പലവട്ടം എഴുതിയതുകൊണ്ട് ചോദിക്കുകയാ , പിന്നെയെങ്ങിനെയാ ഇന്നത്തെ ഈ മോശമല്ലാത്ത ജോലിയില്‍ എത്തിയത് ?

"എന്റെ അരീക്കര കുറിപ്പുകള്‍ വായിച്ചിട്ട് പല നല്ല അദ്ധ്യാപക സുഹൃത്തുക്കളും ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം തന്നെയാകട്ടെ ഇന്നത്തെ കുറിപ്പ് . 

മുംബയില്‍ ജോലി  ആയി  നാലുകൊല്ലത്തോളം  ആയപ്പോള്‍  ആയിരുന്നു വിവാഹം , അപ്പോള്‍ ആണ്  സാമ്പത്തിക  ഞെരുക്കങ്ങള്‍ കാരണം  കുറേക്കൂടി  മെച്ചപ്പെട്ട  ജോലി  തേടണം  എന്ന്  ആഗ്രഹിച്ചതും  പത്രത്തില്‍  കാണുന്ന  ചില വിദേശ  ജോലികള്‍ക്ക്  അപേക്ഷ  അയച്ചു തുടങ്ങിയതും .ധാരാളം യാത്രകള്‍  നിറഞ്ഞ  മുംബയിലെ  ജോലി വളരെയേറെ  ഇഷ്ടമായിരുന്നു എങ്കിലും  കയ്യില്‍  ഒരു പൈസയും  മിച്ചം  വരുന്നില്ലല്ലോ  എന്ന തോന്നലും  ഭാര്യയുടെ   " നിങ്ങള്‍ക്ക്  ഒരു  ഫോറിന്‍  ജോലിക്ക് ശ്രമിച്ചു കൂടെ  മിസ്ടര്‍ ?"  എന്ന കിടിലന്‍  ഉപദേശങ്ങളും  എല്ലാം  കൂടി ആയപ്പോള്‍  ഒരു വിദേശ  ജോലി കിട്ടിയാല്‍   കൊള്ളാം  എന്ന് എനിക്കും തോന്നി . അങ്ങിനെ  പേപ്പറില്‍ കാണുന്ന  ജോലികള്‍ക്ക്  അപേക്ഷ  അയക്കലും  ഇന്റര്‍വ്യൂ വിനു പോകലും  ഒരു ഉപതൊഴിലായി  കൊണ്ട് നടക്കാന്‍ തുടങ്ങി . 

അങ്ങിനെയിരുന്നപ്പോള്‍  തേടിയ വള്ളി   കാലില്‍ ചുറ്റി  എന്ന മട്ടില്‍  ഫിലിപ്സ്  കമ്പനിയുടെ  ഒരു  ഉദ്യോഗ പരസ്യം കണ്ണില്‍ പെട്ടത് .  അന്ന് ലോകത്തെ തന്നെ  മുന്തിയ  ഒരു  കമ്പനി , എം ആര്‍  ഐ  രംഗത്തേക്ക്  കടക്കാനുള്ള  എന്റെ ആഗ്രഹം ,  മുംബയില്‍  ലഭിക്കുന്നതിന്റെ  എത്രയോ  ശമ്പളം , ഹോളണ്ടില്‍ പരിശീലനം  എന്ന് വേണ്ട മനപ്പായസം  കുടിക്കാനുള്ള  എല്ലാ വകകളും  ആ പരസ്യം കണ്ടതോടെ ഞാന്‍ മെനഞ്ഞെടുത്തു . 

 എന്റെ  ബയോ ഡാറ്റയില്‍ എഴുതാന്‍  കാര്യമായ ഒന്നുമില്ല ,  അവര്‍  പറയുന്ന ബയോമെഡിക്കല്‍  ഡിഗ്രിയും  നാലുകൊല്ലത്തെ പരിചയവും  മാത്രം  ഉള്‍പ്പെടുത്തി  ഒറ്റപ്പെജുള്ള  ആ ബയോ ഡാറ്റ യും  പാസ്പോര്‍ട്ട്  കോപ്പിയും  ഫോട്ടോ  യും ഒക്കെ  ഒരു  ഫയല്‍  ആക്കി  കൊളാബയില്‍  ഉള്ള   ബീം  സര്‍വീസ്   എന്ന  ഒരു  കണ്സല്ടന്‍സി  ഓഫീസില്‍  എത്തിച്ചു .  ഫിലിപ്സ്  കമ്പനിയുടെ  ആളുകള്‍  ഹോളണ്ടില്‍  നിന്നും  വരുമെന്നും  ഇന്റര്‍വ്യൂ  തീയതി  പിന്നീട്  അറിയിക്കാം എന്നും പറഞ്ഞു  അവര്‍  എന്നെ അഞ്ചു മിനിട്ടിനകം  പാക്ക് ചെയ്തു .  എന്റെ കൂടെ  പഠിച്ചിരുന്ന  പല സഹപാഠികളും ഇതേ പരസ്യം കണ്ടു  അപേക്ഷിച്ചിരിക്കുന്നു  എന്ന്  അന്ന് മനസ്സിലായി .  അവരുടെ  തടിയന്‍  ഫയലുകള്‍  നോക്കി ഞാന്‍   എന്റെ  വിരസവും  ശുഷ്കവും ആയ  ഫയല്‍  കണ്ടു  അധികം  പ്രതീക്ഷ വേണ്ട എന്ന്  മനസ്സില്‍  കുറിക്കുകയും ചെയ്തു . 

അന്ന്  ഇന്നത്തെ പോലെ വ്യാപകമായ  ഫോണ്‍  സംവിധാനമോ  ഇമെയില്‍  ഓ ഒന്നും ഇല്ല .   ഇന്റര്‍വ്യൂ  ലെറ്റര്‍  ആയോ ടെലിഗ്രാം  ആയോ ഒക്കെ ആണ് വരിക .  ഞാന്‍ താമസിക്കുന്ന  വാടക വീട്ടില്‍ ഫോണും  ഇല്ല , അടുത്ത വീട്ടിലെ  നമ്പര്‍  ആണ്  ബയോഡേറ്റ യിലും  മറ്റും ഒരു   ഗമക്ക്  കൊടുത്തിരിക്കുന്നത് .  ഈ ജോലി കിട്ടിയാല്‍  എന്തൊക്കെ  ചെയ്യണം  എന്ന് മലര്‍പ്പൊടിക്കാരന്റെ  സ്വപ്നം  പോലെ  പലതും മെനെഞ്ഞെടുത്ത്  സന്തോഷിക്കുന്ന  എന്നെ " നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും നിങ്ങള്‍ മാത്രമാണ്  അപേക്ഷ അയച്ചതെന്ന് , ആദ്യം ജോലി  കിട്ടട്ടെ , അപ്പൊ ആലോചിക്കാം " എന്ന്   പരിഹസിക്കാന്‍  ഭാര്യ  ഒട്ടും മറന്നുമില്ല..

മാസങ്ങള്‍  പലതു കഴിഞ്ഞിട്ടും യാതൊരു  അനക്കവും ഇല്ല ,  ഞാന്‍ അതൊക്കെ  ഏറെക്കുറെ  മറന്നു  വീണ്ടും  പഴയ പോലെ  ജോലിപ്പരസ്യങ്ങള്‍  പരതാന്‍ തുടങ്ങി .  ഒരു ദിവസം  ഓഫീസില്‍  ഇരുന്നപ്പോള്‍  ഇതേ ജോലിക്ക്  അപേക്ഷിച്ച  മറ്റൊരു  കൂട്ടുകാരനെ  അവന്റെ  ഓഫീസിലേക്ക് വെറുതെ   ഫോണ്‍ വിളിച്ചു . ലഞ്ച് സമയം ! 

"  അതിന്റെ  ഇന്റര്‍വ്യൂ  ഇന്ന് രാവിലെ  ആയിരുന്നു  എനിക്ക് ,  ഞാന്‍ ഇപ്പൊ   എത്തിയതെ ഉള്ളൂ , എന്ന്  അഞ്ചു മണി വരെ  ഉണ്ടെന്നു  പറഞ്ഞു "

അവന്റെ  മറുപടി കേട്ട്  ഞാന്‍  ഒരു നിമിഷം  തളര്‍ന്നു  ഇരുന്നു പോയി,  ഈശ്വരാ , എന്തെല്ലാം  മോഹങ്ങള്‍ ആയിരുന്നു ,  എന്തെല്ലാം  മനക്കോട്ടകള്‍   കെട്ടി , ഹോളണ്ട് , എം ആര്‍  ഐ ,   സായിപ്പിന്റെ  കമ്പനി , മദാമ്മ !

അടുത്ത  നിമിഷം  സമനില  വീണ്ടെടുത്തു  കൊളാബയില്‍   ഉള്ള  ഈ ഓഫീസിലേക്ക്  ഫോണ്‍ വിളിച്ചു , 
" നിങ്ങള്‍ക്ക്  അറിയിപ്പ്  അയച്ചിരുന്നല്ലോ , നിങ്ങള്‍ക്ക്  സമയം  രാവിലെ  ഒന്‍പതു  മണിക്ക്  ആയിരുന്നു "
"  സര്‍,  ഞാന്‍  വിചാരിച്ചാല്‍  രണ്ടു മണിക്കൂര്‍  കൊണ്ട്  ഓഫീസില്‍  എത്താം സാധിക്കും ,  പ്ലീസ് , എനിക്ക്  ഒരു  ചാന്‍സ് തരൂ , എനിക്ക്  ടെലിഗ്രാം  ഒന്നും  സത്യമായും കിട്ടിയില്ല "
"  ശരി,  നിങ്ങള്‍ ഹോള്‍ഡ്‌ ചെയ്യൂ , ഞാന്‍   അവരോടു  ചോദിച്ചിട്ട്  പറയാം " 
ഞാന്‍  സകല ദൈവങ്ങളെയും  വിളിച്ചു , ദൈവമേ ,  അവര്‍  നോ  എന്ന് പറയരുതേ ! 
"  മിസ്റ്റര്‍  പണിക്കര്‍ , നിങ്ങള്‍ക്ക്  അഞ്ചു മണിക്ക്  ഇവിടെ എത്താന്‍  സാധിക്കുമോ ?  ഒരു മിനിട്ട്  പോലും വൈകാന്‍ പാടില്ല , നിങ്ങളുടെ  ഇന്റര്‍വ്യൂ  കഴിഞ്ഞാലുടന്‍  അവര്‍  എയര്‍പോര്‍ട്ട്  ലേക്ക്  പോവണ്ടതാ ,  ലാസ്റ്റ്  ചാന്‍സ്  ആണ് " 

സന്തോഷം  കൊണ്ട്  എനിക്ക്  തുള്ളിച്ചാടണം എന്നുണ്ട് ,  പെട്ടന്ന്  ആണ് ഓര്‍ത്തത് , ഒരു ഷര്‍ട്ട്‌ വേണം , ടൈ  വേണം ,  എന്റെ കൈയ്യില്‍  ഒറിജിനല്‍   സര്‍ടിഫിക്കറ്റ്  ഒന്നും ഇല്ല , ഞാന്‍ ഓഫീസില്‍  എന്നത്തെയും  പോലെ  ജോലിക്ക്  വന്നതല്ലേ , ബോസ്സ്  അറിയാന്‍ പാടില്ല താനും  , 

ഞാന്‍ അത്യാസന്ന  നിലയില്‍ കിടക്കുന്ന  രോഗിയെ ക്കാണാന്‍  പോകുന്ന  പരവേശത്തോടെ  ഓഫീസില്‍  എന്തെക്കെയോ  പറഞ്ഞു  പുറത്തിറങ്ങി . അടുത്ത് കണ്ട  തുണിക്കടയില്‍  കയറി  പുതിയ ഷര്‍ട്ടും  ഒരു ടൈ  യും വാങ്ങി   ചര്ച്ഗേറ്റ്  ലോക്കല്‍  ട്രെയിന്‍  പിടിച്ചു  പാഞ്ഞു . സ്റ്റേഷന്‍  നിന്നും  ടാക്സി  പിടിച്ചു  കൊളാബയില്‍  എത്തിയപ്പോള്‍  മണി   നാല്  മുപ്പതു . പല തരം  ക്യാബിനുകളില്‍  പലതരം  ജോലികള്‍ക്കായി  ഇന്റര്‍വ്യൂ  നടക്കുന്നു .   ഇതേ ഇന്റര്‍വ്യൂ  കഴിഞ്ഞ എന്റെ ചില   സഹപാഠികളെ  വീണ്ടും കണ്ടു കുശലം  പറഞ്ഞു .  അവസാനം  അഞ്ചു മണിയോടെ  എന്റെ  ഊഴം  വന്നു, പരിഭ്രമം  കൊണ്ടും പരവേശം കൊണ്ടും ഞാന്‍  പഠിച്ച  വിഷയങ്ങള്‍ പോലും മറന്നു പോയോ  എന്നുപോലും തോന്നി .   

"  മെയ്‌  ഐ  കമിന്‍  സര്‍ "
"  യെസ് മി . പണിക്കര്‍ ,  ഞാന്‍  ഡൊമിനിക്ക്  അബെലി,  ഡച്ച് കമ്പനിയായ  ഫിലിപ്സ്  ന്റെ  ബെല്‍ജിയം  കാരനായ   സര്‍വീസ്  മാനേജര്‍ ,  ഗള്‍ഫ്‌  രാജ്യങ്ങള്‍  നോക്കുന്നു" 
"  നിങ്ങള്‍  എത്ര  വര്‍ഷം  ആയി  ജോലിക്ക്  കയറിയിട്ട് ?"
" നാല്  വര്‍ഷം  സര്‍ "
"  നിങ്ങള്‍ക്ക്  മിലിട്ടറിയില്‍  ആയിരുന്നോ  പണി "
" അല്ല  സര്‍,  എന്റെ അച്ഛന്‍ പക്ഷെ  മിലിട്ടറി ആയിരുന്നു "
"  ഞങളുടെ രാജ്യത്ത്  മിലിട്ടറിയില്‍  മാത്രമേ  സര്‍  എന്ന് വിളിക്കുള്ളൂ ,  സ്വന്തം  അച്ചനെപ്പോലും ഞങ്ങള്‍   പേരാണ്  വിളിക്കുന്നത്‌ , നിങ്ങളെ ഞാന്‍  സോം  എന്ന് തന്നെ  വിളിക്കാം "
അടുത്ത  കുറെ ചോദ്യങ്ങളില്‍  നിന്നും ആള്‍ ഒരു രസികന്‍  ആണ്  എന്ന് എനിക്ക്  മനസിലായി , എത്ര ശ്രമിച്ചിട്ടും  എന്റെ സര്‍  വിളി  ഒട്ടു  നിന്നതും ഇല്ല .

അദേഹം   ചോദിച്ച  പല  ചോദ്യങ്ങള്‍ക്കും  തൃപ്തികരം ആയ ഉത്തരം  നല്‍കിയോ എന്ന് എനിക്ക് സംശയം  ഉണ്ട് .  ഇന്ത്യയെപ്പറ്റിയും  ഗാന്ധിജിയെ പറ്റിയും  കേരളത്തെപ്പറ്റിയും  സീ റ്റി  സ്കാന്നര്‍ നെപ്പറ്റിയും  ഒക്കെ പല ചോദ്യങ്ങളും ചോദിച്ചു . ഇന്ത്യപ്പറ്റി  ചോദിച്ച  പരിഹാസം  നിറഞ്ഞ  ചില ചോദ്യങ്ങള്‍  എന്നെ  ശരിക്കും  അസ്വസ്ഥാനാക്കുക തന്നെ  ചെയ്തു . ഞാന്‍ പറഞ്ഞ  മറുപടികള്‍  അദ്ദേഹത്തെയും .നര്‍മം  വിതറി  മര്‍മം  അറിഞ്ഞു  ചോദിച്ച  ചോദ്യങ്ങള്‍   എന്നെ  പലപ്പോഴും  നാണം കെടുത്തുകയും  ചെയ്തു . 

" സോം ,  നിങ്ങള്‍  വിവാഹിതന്‍  ആണോ ?"
" അതെ  സര്‍,  ആറു മാസം  ആയി "
"  നിങ്ങള്‍ക്ക്  മറ്റു  സ്ത്രീകളെ  കേട്ടിപ്പിടിക്കുന്നതിനോ ഉമ്മ വെക്കുന്നതിനോ  വിഷമം  ഉണ്ടോ ?"
" സര്‍,  ഞാന്‍ ആ ടൈപ്പ്  അല്ല ...."
" ഏത് ടൈപ്പ്  അല്ല  എന്ന് .. അപ്പൊ നിങ്ങള്‍  ഒരു  തട്ടിപ്പ് കാരന്‍  കൂടി  ആണ് അല്ലെ ?." 
"  സോം ,  നിങ്ങളുടെ  രാജ്യം  നിങ്ങളുടെ  നിയമവും  ആചാരങ്ങളും  അനുസരിക്കുന്നു ,  ഹോളണ്ടില്‍  വന്നാല്‍  അവിടുത്തെ  രീതി  കെട്ടിപ്പിടിച്ചും  കവിളില്‍  ഉമ്മവെച്ചും സ്ത്രീകളെ  സ്വീകരിക്കുക  എന്നതാണ് , അതിനു  നിങ്ങള്‍ തയ്യാറാണോ  എന്നാണു ചോദ്യം "
"  സര്‍ , അങ്ങിനെയൊക്കെ  പറഞ്ഞാല്‍ ..."
" ഓ , നിങ്ങളുടെ  ഭാര്യ  എന്ത് വിചാരിക്കും  എന്ന് , അല്ലെങ്കില്‍  കുഴപ്പം  ഇല്ലെന്നു  ഹ ഹ "

" ഒക്കെ   സോം , ഞാന്‍   ഇനി  ചെന്നൈയും  ഡല്‍ഹിയും  കൂടെ പോവുന്നു , അത് കഴിഞ്ഞു  മാത്രമേ  നിങ്ങളുടെ  റാങ്ക്  എന്താണ്  എന്ന് പറയാന്‍  സാധിക്കൂ ,   ഞങ്ങള്‍  അന്പതു  പേരെ  ഇന്റര്‍വ്യൂ  ചെയ്യും , രണ്ടു  പേരെ  ആണ്  ഞങ്ങള്‍ക്ക് ആവശ്യം, ഭാഗ്യമുണ്ടെങ്കില്‍  ഹോളണ്ടിലോ  സൌദിയിലോ  വെച്ച് കാണാം  "

 അമ്പതു  പേര്‍ , രണ്ടു  ഒഴിവുകള്‍  അത് കേട്ടപ്പോഴേ  ഞാന്‍  എന്റെ പ്രതീക്ഷകളും  മനപ്പായസം ഉണ്ണലും  ഒക്കെ നിര്‍ത്തി  പഴയ  പണിയില്‍  ശ്രദ്ധ  വെച്ച്  മുന്നോട്ടു  നീങ്ങി .  സാരമില്ല , ഇനിയും  എന്തെങ്കിലും  ഇതുപോലെ  വരുമായിരിക്കും .  എന്നാലും  ഈ ഡൊമിനിക്ക്  എനിക്ക്  വളരെ ഇഷ്ടപ്പെട്ടു , ആള്‍ ഒരു രസികന്‍ തന്നെ .  ആദ്യം  വളരെ പരിഭ്രമത്തോടെ ഇന്റര്‍വ്യൂ   മുറിയില്‍ കയറിയ  എന്നെ  എത്ര രസികന്‍  ചോദ്യങ്ങള്‍  ചോദിച്ചു രസിപ്പിച്ചത്‌ . ഇനി ഇയ്യാള്‍ പറയുന്നതുപോലെ  ഹോളണ്ടില്‍  എത്തിയാല്‍  കവിളില്‍ ഉമ്മ വെച്ച്  സ്വീകരിക്കുന്ന  പെണ്ണുങ്ങള്‍   ഫിലിപ്സ്  കമ്പനിയില്‍ ഉണ്ടാവുമോ  എന്തോ ?  അതോ  കരണക്കുറ്റി  നോക്കി  ഒരെണ്ണം  തരികയാണോ ? ഞാന്‍ അറിയാതെ എന്റെ  കവിള്‍  ഒന്ന് തടവിപ്പോയി .

ഒരു മാസത്തിനു  ശേഷം  എന്റെ ഓഫീസില്‍   എനിക്ക്  വന്ന  ഒരു  ഫോണ്‍  എന്നെ  ശരിക്കും അത്ഭുതപ്പെടുത്തി .
" മി.  പണിക്കര്‍ , നിങ്ങളുടെ  കോണ്ട്രാക്റ്റ്  വന്നിട്ടുണ്ട് ,   സൗദി  വിസയും  എത്തി ,  നിങ്ങള്‍   ഒരു മാസത്തിനകം  പുതിയ ജോലിക്ക്  ഹാജരാകണം " 

അത് എന്റെ ജീവിതത്തിലെ  പുതിയ  ഒരു  വഴിത്തിരിവ്   ആയിരുന്നു . തല  തിരിഞ്ഞ  ചെറുക്കന്‍  എന്ന് അമ്മ  ഇപ്പോഴും പറയുന്ന  എനിക്ക്  ദൈവം  കയ്യില്‍ കൊണ്ട്  വന്നു  കൊണ്ട് വന്നു തന്ന  ഒരു  തിരിച്ചറിവ് .  എന്റെ കണ്ടക ശനി  മാറുകയാണെന്ന്  ഞാന്‍ ആദ്യമായി   വിശ്വസിച്ചു തുടങ്ങി . 

 പുതിയ   സ്വപ്നങ്ങളും  പ്രതീക്ഷകളും  ആയി  റിയാദില്‍  വിമാനം ഇറങ്ങിയ   എനിക്ക്  ഡൊമിനിക്ക്  എന്ന  ദൈവ ദൂതന്‍  എല്ലാ  മാര്‍ഗ നിര്‍ദേശങ്ങളും  നല്‍കാന്‍ സദാ സന്നദ്ധന്‍ ആയി   അദ്ദേഹത്തിന്റെ  ഓഫീസില്‍  സ്വീകരിച്ചു . 

" മി . പണിക്കര്‍  ഫിലിപ്സ്  ലേക്ക് സ്വ്വാഗതം , ഞാന്‍  അന്ന് പറഞ്ഞ  കെട്ടിപ്പിടുത്തവും  ഉമ്മ വെക്കലും  നിങ്ങള്‍ക്ക്  ഇവിടെയും ധാരാളം  ഉണ്ടാകും , ഇവിടെ  പക്ഷെ  പുരുഷന്മ്മാരെ  മാത്രം ! . അതാണ്‌  ഇവിടുത്തെ  ആചാരം, അതിനു  ഒരിക്കലും മടിക്കരുത്  , സ്ത്രീകളെ  ഉമ്മ വെക്കുക പോയിട്ട്  ഒന്ന് നോക്കുക പോലും  അരുത്, നിങ്ങള്‍  നേരെ ജയിലും  അവിടെ നിന്ന്  നിങ്ങളുടെ  രാജ്യത്തേക്കും  പോയേക്കും , എന്നെ  വിളിക്കാനും പറ്റില്ല " 

 ഞാന്‍ സൌദിയില്‍  എത്തി  രണ്ടു മാസത്തിനകം  ഡൊമിനിക്ക്  തിരികെ  ഹോളണ്ടി ലേക്ക്  മടങ്ങി .  അദ്ദേഹത്തിനു  കൊടുത്ത  യാത്ര അയപ്പ്  വേളയില്‍  അദ്ദേഹം  ഫിലിപ്സ്  കമ്പനിയില്‍ ഉള്ള  ഇരുപതു   ഡച്ച് കാരായ  എഞ്ചിനീയര്‍  മാരെയും ആദ്യമായി  ജോലിക്കെത്തിയ ഞങ്ങള്‍  രണ്ടു  ഇന്ത്യക്കാരെയും  പ്രത്യേകം  പത്യേകം  എടുത്തു പറഞ്ഞു . 

 അദ്ദേഹം  എന്റെ  പേരെടുത്തു  പറഞ്ഞ  വാചകം  ഞാന്‍  എന്റെ ജീവിതം  മുഴുവന്‍  ഓര്‍ത്തിരിക്കും 

" സോം  എന്റെ  ഇന്റര്‍വ്യൂ മുറിയില്‍ ആദ്യം  കടന്നു വന്നപ്പോള്‍  ഇയാള്‍  ഒരിക്കലും  ഈ ജോലിക്ക്  പറ്റിയതല്ല  എന്ന് എനിക്ക്  തോന്നി .  അയാളുടെ  മാര്‍ക്ക് കളോ യോഗ്യതയോ  പരിചയമോ  എന്നെ  ആകര്‍ഷിച്ചുമില്ല.  എനിക്ക്  അയാളുടെ   മനോഭാവം  ആണ്  ഇഷ്ടപ്പെട്ടത് .  അതാണ്‌  നമ്മുടെ  എഞ്ചിനീയര്‍  മാര്‍ക്ക്  വേണ്ടതും .  നിങ്ങള്‍ എത്ര  ബുദ്ധിശാലിയും  ആയിക്കൊള്ളട്ടെ , നിങ്ങള്‍ക്ക്  കസ്റ്റമര്‍  നെ സഹായിക്കാനുള്ള  മനോഭാവം  ഇല്ലെങ്കില്‍  നിങ്ങള്‍  ഈ ജോലിയില്‍  പരാജയപ്പെടും , സോം,  നിങ്ങളുടെ ഗാന്ധിജി  എന്റെയും  ആരാധ്യപുരുഷന്‍  ആണ് , നിങ്ങള്‍  അന്ന് എന്നോട് പറഞ്ഞ  ഗാന്ധിജിയുടെ " ജിവിതം  തന്നെ സന്ദേശം "  എനിക്ക്  വളരെ ഇഷ്ടെപ്പെട്ടു . എന്ത് തന്നെ  ആയാലും  നിങ്ങളെ ഈ ജോലിക്ക്  എടുക്കണമെന്ന് അപ്പോള്‍ തന്നെ  ഞാന്‍ തീരുമാനിക്കുകയും  ചെയ്തു " 

ആ  വലിയ ഹാളിലെ  നിറഞ്ഞ  കയ്യടി  എന്റെ ജീവിതത്തിലെ  ഏറ്റവും അഭിമാനം  തോന്നിയ  നിമിഷം  ആയി എനിക്ക് തോന്നി . 

ഡൊമിനിക്ക്  എന്ന ആ വലിയ  അത്ഭുത  മനുഷ്യന്‍  എന്നോട്  കാണിച്ച  കൌതുകവും കരുണയും  എന്റെ  ജീവിതം  മാറ്റി മറിച്ചു. എട്ടു വര്‍ഷത്തെ  ഫിലിപ്സ്  ജീവിതത്തില്‍  ഞാന്‍  കാണാത്ത   ഗള്‍ഫ്‌  രാജ്യങ്ങളോ  യൂറോപ്പ്യന്‍  രാജ്യങ്ങളോ ഇല്ല .   എസ്  കെ  പോറ്റക്കാട്ടിന്റെ  യാത്രാവിവരണങ്ങള്‍  വായിച്ചു വലുതായ  ഞാന്‍  പാരീസും  ലണ്ടനും  ആമ്സ്റെര്‍ഡാമും  ഇറ്റലിയും  ഒക്കെ  കാണാന്‍ കഴിഞ്ഞ  സന്തോഷം  എങ്ങിനെയാണ്  ഞാന്‍ മറച്ചു വെക്കുക . ലോക രാജ്യങ്ങള്‍  മിക്കതും കാണാന്‍  സാധിച്ചത്    ഫിലിപ്സ്  ദിവസങ്ങളുടെ  തുടക്കത്തോടെ  ആയിരുന്നു .  മറ്റുള്ളവര്‍  എന്നെ അംഗീകരിച്ചു  തുടങ്ങി  എന്ന്  എനിക്ക്  തോന്നിയത്  ഫിലിപ്സ്  പ്രവൃത്തി  പരിചയം  ഉള്ളത് കൊണ്ടാണ് . 

മഹാനായ  സര്‍  ഡൊമിനിക്ക് ,  അങ്ങ്   ഇപ്പൊ ഈ ലോകത്ത്  എവിടെ ആയിരുന്നാലും  ഞാന്‍  അങ്ങയുടെ   സുഖത്തിനും    സന്തോഷത്തിനു  വേണ്ടി  എന്നും പ്രാര്‍ഥിക്കും.  എന്റെ  ജീവിതം  ഇങ്ങനെ ആക്കിയെടുത്തതില്‍ താങ്കള്‍  എത്ര വലിയ  പങ്കു  വഹിച്ചു  എന്ന്  നന്ദിയോടെ അല്ലാതെ   എങ്ങിനെയാണ്  ഞാന്‍ ഓര്‍ക്കുക . 

 കഠിനാധ്വനവും കഴിവും  ദൃഡനിശ്ചയവും ബുദ്ധി ശക്തിയും  ഒക്കെ കൊണ്ടാണ്  ഞാന്‍   ഇങ്ങനെ ആയിത്തീര്‍ന്നു  എന്ന് പറഞ്ഞാല്‍  അത്  വെറും പൊങ്ങച്ചം  മാത്രം  ആയിരിക്കും . 

അമ്മയുടെ  കണ്ണ്നീര്‍ , അച്ഛന്റെ  അടി , അരീക്കരയിലെ കുറെ അമ്മമാരുടെയും ശുധാത്മാക്കുളുടെയും സുഹൃത്തുക്കളുടെയും   സ്നേഹവും പ്രാര്‍ത്ഥനയും, മി. ഡൊമിനിക്ക്  എന്ന മനുഷ്യന്റെ  വലിയ  മനസ്സ്   ഇവയൊക്കെ  കൊണ്ട്   മാത്രമാണ്  ഞാന്‍ ഇങ്ങിനെ  ആയിത്തീര്‍ന്നതെന്ന്  ഞാന്‍ പറയും . 
അതാണ്‌ സത്യം !  അത് മാത്രമാണ് സത്യം !

"ആപ് കിത്ത്നെ അച്ചെ ഹെ"

 അമ്മക്ക്  സങ്കടങ്ങളും  കഷ്ടപ്പാടും പറഞ്ഞു പ്രാര്‍ഥിക്കാന്‍  പോവുന്നത്  പ്രധാനമായും  മൂന്നു  അമ്പലങ്ങളില്‍ ആണ് , അരീക്കര  പരയിരുകാല ദേവീക്ഷേത്രം , കാരക്കാട്  ധര്മാശാസ്താ  ക്ഷേത്രം , പിന്നെ മുളക്കുഴ  ഗന്ധര്‍വ മുറ്റം  ഭഗവതി  ക്ഷേത്രം . കുട്ടിയായിരുന്ന  എനിക്ക്  ഏറ്റവും വേദനാജനകമായ അനുഭവം ആയിരുന്നു അമ്മയുടെ കൂടെ  ഈ അമ്പലത്തില്‍ പോക്ക് .  വഴി നീളെ കണ്ണില്‍ കാണുന്നവരോടൊക്കെ  എന്റെ  കുറ്റങ്ങളും കുറവുകളും  അമ്മയുടെ  കഷ്ടപ്പാടുകളും  ഒക്കെ  പറഞ്ഞു  ആണ്  അമ്പലത്തില്‍  എത്തുക . കാരക്കാട്  അമ്പലത്തിലെ  പൂജാരി  അമ്മയുടെ കൂടെ  പഠിപ്പിച്ചിരുന്ന  ഒരു നമ്പൂതിരി  സാര്‍  കൂടി ആയതിനാല്‍  അവിടെ പോവാനാണ് അമ്മക്ക് ഇഷ്ടം .  ദൈവത്തോട്  പറഞ്ഞ സങ്കടങ്ങള്‍  ഒക്കെ  പൂജാരിയോട്  ഒരിക്കല്‍ ക്കൂടി ആവര്‍ത്തിക്കും . 

" നമ്പൂതിരി സാറേ ,  എന്റെ മക്കളില്‍  മറ്റാര്‍ക്കും  ഇവനെപ്പോലെ  ദുസ്വഭാവങ്ങള്‍  ഒന്നും ഇല്ല ,  ഇവന്‍ മാത്രം  എങ്ങിനാ  ഇങ്ങനെ ആയതെന്നു  എനിക്കറിയില്ല  സാറേ , ഇവനെ  നന്നാക്കിയെടുക്കാനാ  ഞാനീ അമ്പലങ്ങളായ അമ്പലങ്ങള്‍  കയറി ഇറങ്ങുന്നത് , എന്ത് വഴിപാടു  വേണമെങ്കിലും  ഞാന്‍  കഴിപ്പിക്കാം "

നമ്പൂതിരി സാറ്  കഥകള്‍ ഒക്കെ  കേട്ട്   തലകുലുക്കി  " സോമരാജന്‍ , പുണര്‍തം " എന്ന് ഉറക്കെ  പറഞ്ഞു  അര്‍ചനയോ പുഷ്പാന്ജലിയോ  ഒക്കെ  കഴിച്ചു  വാഴയിലയില്‍ പ്രസാദം അമ്മയുടെ  കയ്യില്ലേക്ക്  ഇട്ടുകൊടുക്കുമ്പോള്‍  അമ്മയുടെ കണ്ണ്  നിറഞ്ഞിരിക്കും .  ആ ചന്ദനം  അപ്പോള്‍ തന്നെ  എന്റെ നെറ്റിയില്‍ ഇട്ടു തരും . ചിലപ്പോള്‍  നട അടക്കുന്നത് വരെ  അവിടെത്തന്നെ  തൊഴുതു  നില്‍ക്കും .  കിട്ടാന്‍ പോവുന്ന  പായസത്തിന്റെ  രുചിയോ  തിരികെപ്പോവുംപോള്‍  അടുത്തുള്ള  കടയില്‍ നിന്നും  വാങ്ങുന്ന ഉണ്ണിയപ്പത്തിന്റെ  രുചിയോ  ഒക്കെ ഓര്‍ത്തു കൊണ്ട്  ഞാന്‍  അമ്മയുടെ  കൂടെ തന്നെ  നില്‍ക്കും . 

ഓരോ തവണയും  അമ്മയുടെ  സങ്കടം  കേള്‍ക്കുമ്പോള്‍  വിചാരിക്കും , ഇനി  അങ്ങോട്ട്‌  നന്നാവും , ശരിക്ക് പഠിക്കും ,  പൈസ  കട്ടെടുക്കില്ല , വീട്ടിലെ സാധങ്ങള്‍  പെറുക്കി  കൂട്ടുകാര്‍ക്ക്  കൊടുക്കില്ല , എല്ലാവരെക്കൊണ്ടും  നല്ലവന്‍ എന്ന് പറയിപ്പിക്കും . സ്കൂളില്‍  അടുത്തുള്ള കടയിലെ  കണ്ണാടി അലമാരിയിലെ ഉണ്ണിയപ്പമോ  ബോണ്ടയോ നോക്കുകയെ ഇല്ല  എന്നൊക്കെ .  പക്ഷെ  എന്തെങ്കിലും  ഒരു പുതിയ  കുറ്റകൃത്യം  എന്നെ ക്കൊണ്ട്  ചെയ്യിച്ചും  അമ്മയെക്കൊണ്ട്  കരയിച്ചും  സ്കൂള്‍  കാലം  ചിലവഴിക്കാന്‍  ആയിരുന്നു  എന്റെ വിധി . 

ഞാന്‍  ഇത്ര വലിയ  ഈശരഭക്തയും  മാതൃകാ  അധ്യാപികയുമായ  എന്റെ   അമ്മക്ക്  ഉണ്ടാക്കി  കൊടുത്ത  ചീത്തപ്പേരിനു കണക്കില്ല .  അമ്മയുടെ  ബാഗില്‍ നിന്നും  പണം മോഷ്ടിക്കുക , സഹപാഠിയുടെ  പുസ്തകം  മോഷ്ടിക്കുക, മാടക്കടയില്‍  കടം പറയുക , സാമൂഹ്യ സദ്യയില്‍  പായസം  കഴിക്കാന്‍  ചെന്നിരിക്കുക ,   അങ്ങിനെ  അമ്മക്ക്  സഹിക്കാന്‍ ആവാത്ത  കുറ്റകൃത്യങ്ങള്‍  ആണ് ചെറുപ്രായത്തില്‍  ചെയ്തു കൂട്ടിയത് .  ഒരിക്കല്‍  ചീത്ത കുട്ടികളെ  നന്നാക്കിയെടുക്കുന്ന  ദുര്‍ഗുണ പരിഹാര പാഠശാലയില്‍  ചേര്‍ക്കാന്‍ പോലും  ആലോചിച്ചു . 

 അന്നൊക്കെ അമ്മയോടൊപ്പം  ഒരു ചടങ്ങിനു  പോവാനോ യാത്ര ചെയ്യാനോ  എനിക്ക്   ആലോചിക്കാന്‍  പോലും  ആവില്ലായിരുന്നു . വഴി നീളെ  വഴക്ക് പറഞ്ഞു  എന്നെ  ഇങ്ങനെ കൊണ്ടുപോവുന്നത് കണ്ടു എന്നോട്  അലിവു തോന്നിയ   അമ്മമാരെയും  അമ്മയുടെ  കൂടെ പഠിപ്പിക്കുന്ന അധ്യാപകരും  ആയിരുന്നു  എന്റെ  ആശ്വാസം .  

"  ഈ ചെറുക്കനെ പറ്റി  നാലുപേര്‍  നല്ലവന്‍  എന്ന് പറയുന്നത് കേട്ടിട്ട് വേണം  എന്റെ  കണ്ണടയാന്‍,  വിജയനോ  കൊച്ചവനോ ഇല്ലാത്ത  ദുശ്ശീലങ്ങള്‍  എങ്ങിനെയനെയാനീശ്വരാ  ഈ ചെറുക്കാന് കിട്ടിയത് ?"  ഒരായിരം  തവണ എങ്കിലും  ഇങ്ങനെ കേട്ട് വളര്‍ന്നത്‌ കൊണ്ട്  ജീവിതത്തില്‍  എങ്ങിനെ  ആണ്  നന്നാവുക  എന്ന് ഞാനും  ആലോചിക്കാതിരുന്നില്ല .  പക്ഷെ  മനസ്സില്‍  എത്ര നന്നാവണം  എന്ന് വിചാരിച്ചിട്ടും കണ്ടക  ശനിയുടെ   അപഹാരം  പോലെ   പുതിയ  ഒരു  പ്രശ്നത്തില്‍  ചെന്ന് ചാടും . അമ്മക്ക് പിന്നെ  അമ്പലവും  വഴിപാടും  ശരണം .   നിരീശ്വര  വിശാസിയായ  അച്ഛന്   എന്റെ  എല്ലാ പ്രശ്നങ്ങള്‍ക്കും  ഒരേ  ഒരു പരിഹാരം , ചൂരല്‍  കഷായം ! 

സ്വന്തം മക്കളെപ്പറ്റി  പുകഴ്ത്തിപ്പറയുന്ന  അമ്മമാരെ കാണുമ്പോള്‍ ആണ്   ഞാന്‍  അനുഭവിക്കുന്ന  ധര്‍മ സങ്കടം  എത്ര വലുതാണെന്ന്  മനസ്സിലാക്കിയത് .  ഞാന്‍  എന്ത് ചെയ്താലും  അമ്മക്ക്  സംശയം ,  വീട്ടില്‍   എന്ത്  കാണാതെ പോയാലും  അത് ഞാന്‍ തന്നെ  എടുത്തതാണ്  അന്ന് ആദ്യമേ  അമ്മ  വിധിയെഴുതും .  എത്ര എത്ര തവണ  ആണ്  ചെയ്യാത്ത  കുറ്റങ്ങള്‍ക്ക്  അമ്മയുടെ ശാപവും  അച്ഛന്റെ  അടിയും  ഏറ്റുവാങ്ങിയത് . 

വീട്ടിലെ സ്ഥിതി  ഇത്രയ്ക്കു  വേദനാജനകം ആയതിനാല്‍  പുറത്തിറങ്ങുമ്പോള്‍  കാണുന്ന  അമ്മമാരൊക്കെ  സ്നേഹത്തിന്റെയും  വാത്സല്യത്തിന്റെയും  പ്രതിരൂപം ആയി  തോന്നി .  അവരുടെ  സ്നേഹവും  ലാളനയും   വിശ്വാസവും  പിടിച്ചു പറ്റാന്‍  എന്തും ചെയ്യാന്‍  ഞാന്‍ ഒരുക്കമായിരുന്നു . അതുകൊണ്ടാണ്  അപ്പചിമാരും മാമിമാരും ഒക്കെ  എനിക്ക്  സ്നേഹത്തിന്റെ  വലിയ  തണല്‍ മരങ്ങള്‍ ആയി  തോന്നിയതും  സത്യമായും  അങ്ങിനെ മാറിയതും 

അരീക്കര  വിട്ടു മുംബയില്‍  എത്തിയപ്പോള്‍  പോലും അമ്മയുടെ  വഴക്ക് പറച്ചിലും  വഴിപാടും  മുറ പോലെ നടന്നുകൊണ്ടിരുന്നു . അയക്കുന്ന  എഴുത്തുകളില്‍  മുഴുവന്‍  ഉപദേശങ്ങളും  വഴക്കും  എനിക്ക് വേണ്ടി കഴിച്ച  വഴിപാടുകളുടെ  കണക്കും ആയിരിക്കും .   "ഞാന്‍  നല്ലവനായി  അമ്മെ "  എന്ന് പറഞ്ഞു  അമ്മയുടെ മുന്‍പില്‍  നില്ക്കാന്‍   എന്നാണു  ഈശ്വരന്‍  എനിക്ക്  ഒരു ദിവസം തരുന്നത്  എന്ന്  ഓരോ കത്തും വായിച്ചു  എന്റെ കണ്ണ് നിറയും .  എത്രയോ  കൂട്ടുകാരും അവരുടെ  അമ്മമാരും ഒക്കെ  ഞാന്‍  എത്ര നല്ല  പയ്യനാണെന്നു  പറഞ്ഞിട്ടും  അമ്മ  മാത്രം  അത് വിശ്വസിക്കത്തതെന്താ ? 

മറ്റുള്ളവരെ  കൊണ്ട്  നല്ലവന്‍  എന്ന് പറയിപ്പിക്കേണ്ടത് എനിക്ക്  ഒരു  ജീവിത ലക്ഷ്യം  ആയി മാറുന്നു  എന്ന്  എനിക്ക് തോന്നിത്തുടങ്ങി . മാനസാന്തരം  വന്ന  ഒരു വലിയ  കുറ്റവാളി  ആണ് ഞാന്‍  എന്ന  ഒരു  ബോധം  എന്നെ  എപ്പോഴും ഒര്മാപ്പെടുത്തികൊണ്ടിരുന്നു . 

 എന്നെ  പരീക്ഷിക്കാന്‍  വരുന്നവരാണ്  ഞാന്‍ കണ്ടു മുട്ടുന്ന  അമ്മമാരെല്ലാം  എന്ന  തോന്നല്‍  കാരണം  ഞാന്‍  അവര്‍ക്ക്  ഒരു നല്ല വാക്ക്  പറയാന്‍  എന്ത് ചെയ്യാനും  തയ്യാറായി .  ആ യാത്രയില്‍  എന്നെ സ്നേഹിച്ച  ഒരമ്മയെപ്പോലും  ഞാന്‍ മറന്നിട്ടും ഇല്ല . 

ഞാന്‍  മുംബയില്‍  ആദ്യം ജോലിക്ക്  കയറിയ  കമ്പനിയില്‍ രാവിലെയും  വൈകിട്ടും  ചായ തയ്യാറാക്കുകയും തറ തുടക്കുകയും  ചെയ്യുന്ന  ഒരു  സാധു സ്ത്രീയുണ്ടായിരുന്നു  ലീലാ ബായി ,  എഴുപതോട്  അടുത്ത് പ്രായം . എന്നും രണ്ടു മണിക്കൂര്‍  ട്രെയിന്‍ യാത്ര ചെയ്തു  വിരാര്‍  എന്ന സ്ഥലത്ത്  നിന്നും എട്ടര  മണിയോടെ  ഓഫീസില്‍  എത്തും . ഓഫിസ് മുഴുവന്‍  തുടച്ചു  വൃത്തിയാക്കി  പത്തുമണിക്ക്  എല്ലാവര്ക്കും ചായ ,  വീട്ടില്‍ നിന്നും  ഭക്ഷണം കൊണ്ടുവരുന്ന  സ്റ്റാഫ്‌  ന്റെ  പാത്രങ്ങള്‍  കഴുകി വെക്കുക , നാല് മണിക്ക്  ചായ ,  എന്ന് വേണ്ട  ആ ചെറിയ ഓഫീസിലെ  സകല  വിധ  പണികളും  ചെയ്യുന്ന  ലീലബായി  എനിക്ക്  വെറുമൊരു  തൂപ്പുകാരിയോ  വേലക്കാരിയോ അല്ലായിരുന്നു .  അവരെ  കാര്യത്തിനും  കാര്യമില്ലതെയും  ശകാരിക്കുന്ന ചില  മേലുദ്യോഗസ്ഥരുടെ  പെരുമാറ്റം  എന്നെ  വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു . ചിലപ്പോള്‍  വഴക്ക്  കേട്ട് അവരുടെ  കണ്ണ് നിറയുന്നത്  ഞാന്‍  കണ്ടിട്ടുണ്ട് . നിസ്സാരമായ  ഒരു  വരുമാനത്തിനു  വേണ്ടി  അവര്‍ എത്ര  കഷ്ടപ്പെടുന്നു , ഭര്‍ത്താവ് മരിച്ചു ,  ഒരു മകന്‍  ഉണ്ടായിരുന്നത്   വിവാഹ ശേഷം  എവിടെയോ  പോയി ,  അമ്മയെ പിന്നെ  അന്വേഷിചിട്ടെ  ഇല്ല .  എഴുപതോട്  അടുത്ത  ആ സ്ത്രീ വീട്ടില്‍ നിന്നും  ആറു മണിക്ക്  തിരിച്ചാല്‍  ആണ്  ഇത്രയും ദൂരം താണ്ടി  ചര്‍ച്ഗേറ്റ്  എന്ന  സ്ഥലത്തെ  ഞങ്ങളുടെ  ഓഫീസില്‍  എത്തുക .  എനിക്കവരോട്  സഹതാപം  അല്ല , ആരാധനയാണ്  തോന്നിയത് .  എന്തെങ്കിലും ഒരു  നല്ല വാക്ക് പറയാതെ  എനിക്ക്  അവരുടെ  ചായ കുടിക്കാന്‍ കഴിയില്ല . " എന്റെ  അമ്മ ഉണ്ടാക്കുന്ന  ചായ പോലെ  നല്ലത്  ലീലാ ബായി " എന്ന്  പറയുന്നത്  കേള്‍ക്കുമ്പോള്‍  അവരുടെ  മുഖം  തെളിയും .  "  ഇതെന്തോ  നശിച്ച  ചായ  ആണ് നിങ്ങള്‍ രാവിലെ   ഉണ്ടാക്കി  കൊണ്ട് വന്നിരിക്കുന്നത്"  എന്ന്  മറ്റൊരാള്‍ പറയുമ്പോള്‍   ആ മുഖം  വാടുകയും ചെയ്യും . 

ദീപാവലിക്കും  മറ്റു വിശേഷ ദിവസങ്ങളിലും  ഒക്കെ  അവരുടെ സന്തോഷത്തിനായി  ഞാന്‍  ചെറിയ മിഠായി  പെട്ടിയോ   അല്പം  പണമോ ഒക്കെ  കൊടുക്കും .  " ആപ്  കിത്ത്നെ അച്ചെ ഹെ"  എന്ന് പറയുന്നത്  കേള്‍ക്കാന്‍  എനിക്ക്  അത്രയ്ക്ക്  ആഗ്രഹമായിരുന്നു .  അമ്മക്ക്  എഴുതുന്ന എഴുത്തുകളില്‍  ഞാന്‍  ലീലാബായിയെ  പറ്റിയും  അവര്‍ തരുന്ന  ചായയെ പറ്റിയും  ഒക്കെ  എഴുതും.

 വര്‍ഷങ്ങള്‍  കഴിഞ്ഞു  പല വിധ അസുഖങ്ങളും  യാത്ര ചെയ്യാനുള്ള  ബുദ്ധി മുട്ടും ഒക്കെ  കാരണം ലീല ബായി   വീരാര്‍  തന്നെ  ഏതോ വീട്ടില്‍  പണി കിട്ടി  ഞങ്ങളുടെ കമ്പനി  വിട്ടു.    എന്റെ ഓഫ്സില്‍  ബായി  ആയി പുതിയ  ഒരു  ബായി വരികയും ചെയ്തു . 

എനിക്ക്  ഇതിനിടെ  ഗള്‍ഫില്‍  സെലെക്ഷന്‍  ഒക്കെ  ശരിയായി ,  പോവാന്‍ ടിക്കറ്റ്‌ ഒക്കെ  ശരിയായി ,  എനിക്ക്  ഈ ലീല ബായിയെ  ഒന്ന് കണ്ടാല്‍ കൊള്ളാം  എന്ന് തോന്നി . അവരുടെ കയ്യില്‍ നിന്നും എത്രയോ  ചായ  മുത്തിക്കുടിച്ചാണ്  ഞാന്‍  എന്റെ ദിവസങ്ങളെ  മനോഹരമാകിയത് .  അന്ന് ഇന്നത്തെപ്പോലെ  ഫോണ്‍  സൌകര്യങ്ങളും  ഇല്ല . ഒടുവില്‍  ഒരിക്കല്‍  അവരുടെ  വീട്ടില്‍ പോയ  ഒരു ആള്‍  ഭാഗ്യവശാല്‍  ഓഫീസില്‍ ഉണ്ടായിരുന്നു .  അവരുടെ  വീട്  ഒരുമാതിരി  വിലാസം  ഒപ്പിച്ചു  ഞാന്‍ ഒരു  ഞായര്‍ ദിവസം  വിരാരിനു  വണ്ടി കയറി 

വളരെ ബുദ്ധി മുട്ടി  അവരുടെ  വീട്  കണ്ടു പിടിച്ചു , ചെറ്റക്കുടില്‍  എന്ന് പറയുന്നതാണ്  നല്ലത് . അത്രയ്ക്ക്  ചെറിയ വീട് .  സ്റ്റേഷനില്‍  നിന്നും  മറ്റൊരു  ബസ്‌  കയറി വേണം  ഇവിടെ  എത്താന്‍. 

" ലീലാബായ്  ഹെ "  എന്ന്  ആ കുടിലിനു  മുന്‍പില്‍ നിന്നും  ഉറക്കെ വിളിച്ചു  ചോദിച്ചപ്പോള്‍ ഇറങ്ങി വന്ന   ആ സ്ത്രീക്ക്  എന്നെ   കണ്ടത്   സന്തോഷത്തേക്കാള്‍  അത്ഭുതം  ആണ് ഉണ്ടാക്കിയതെന്ന്  ആ മുഖം  പറയുന്നുണ്ടായിരുന്നു . 
അവര്‍  എന്റെ കൈപിടിച്ച്  " ആപ്  കിത്ത്നെ അച്ചെ ഹെ"  എന്നൊരു  പത്ത് തവണ  പറഞ്ഞു കാണും .  ഒരു ചായ തരാന്‍ പോലും  കഴിയില്ലന്നു  തുറന്നു പറഞ്ഞ അവരുടെ  കണ്ണില്‍  കണ്ണീര്‍  പൊടിയുന്നത്  ഞാന്‍  കണ്ടു . 

ഞാന്‍ അവര്‍ക്ക്  കൊടുക്കാന്‍  കൊണ്ടുവന്ന  അധികം  വിലയില്ലാത്ത  ഒരു സാരിയും  മധുര പലഹാരത്തിന്റെ  ഒരു പെട്ടിയും  അവരുടെ കൈകളില്‍  കൊടുത്തു,  ആ മുഖത്തെ  തിളക്കം  എനിക്ക്  മറക്കാന്‍ ആവില്ല .

" ലീലാ ബായി , എനിക്ക്  വിദേശത്ത്  ജോലി കിട്ടി ,  ഞാന്‍ നിങ്ങള്‍ ഉണ്ടാക്കിയ  ചായയുടെ  ബലം കൊണ്ടാണ്  എന്റെ ജോലി  ശരിക്കും  ചെയ്യാന്‍ കഴിഞ്ഞത് , പോവുന്നതിനു മുന്‍പ്  എനിക്ക് നിങ്ങളെ ഒന്ന് കാണണം  എന്ന് തോന്നി , എന്റെ സ്വന്തം അമ്മയെ നാട്ടില്‍  കാണാന്‍ പോവാന്‍ സമയം  ഇല്ല , അത് കൊണ്ട്    എന്നെ  തലയില്‍  കൈ  വെച്ച്  അനുഗ്രഹിക്കണം "

ലീലാബായിയുടെ  കണ്ണുകള്‍ നനഞ്ഞു വരുന്നത്  ഞാന്‍ കണ്ടു . അവര്‍   കൈകള്‍ എന്റെ തലയില്‍  വെച്ച്    അനുഗ്രഹിച്ചു . " ആപ്  മേരെ  ബെട്ടെ  ജൈസേ  ഹെ , ബില്ല്ക്കുല്‍ " 

.യാത്ര പറയാന്‍  ലീലാബായി  എന്റെ കൂടെ  ബസ്‌  സ്റ്റോപ്പ്‌ വരെ  വന്നു യാത്രയാക്കിയപ്പോള്‍ അവരെ  ഉപേക്ഷിച്ചു പോയ അവരുടെ മകനെ ഓര്‍ത്തു .  ഈ   അമ്മ ആ മകനെ  എന്തുമാത്രം സ്നേഹിച്ചു കാണും  ! 

ലീലാബായി  എന്നെ  കെട്ടിപ്പിടിച്ചു  "ആപ്  കിത്ത്നെ അച്ചെ ഹെ",   എന്ന് പറയുമ്പോള്‍  അവരുടെ മാത്രമല്ല  എന്റെ കണ്ണും നിറഞ്ഞു 
അത് കേള്‍ക്കാന്‍ എന്റെ സ്വന്തം അമ്മ  കൂടെ ഉണ്ടായിരുന്നെങ്കില്‍ !
 "  ഈ ചെറുക്കനെ പറ്റി  നാലുപേര്‍  നല്ലവന്‍  എന്ന് പറയുന്നത് കേട്ടിട്ട് വേണം  എന്റെ  കണ്ണടയാന്‍ "  എന്ന് എത്ര തവണ  ആണ്  എന്റെ സ്വന്തം അമ്മ  കണ്ണീരോടെ  പറഞ്ഞിട്ടുളത്‌  എന്ന് ഞാന്‍ ഓര്‍ത്തു ..
 
പാപ്പി ചേട്ടത്തി

അരീക്കര എന്ന   ഒരു കുഗ്രാമത്തില്‍  ജാതി വ്യവസ്ഥയുടെ  ചില  അവശിഷ്ടങ്ങള്‍  നിലനിന്നിരുന്ന  ഒരു കാലത്താണ്  എന്റെ  കുട്ടിക്കാലം  കടന്നു പോയത് .  കൃഷിപ്പണിക്ക്  ആണും പെണ്ണുമായി  ധാരാളം  തൊഴിലാളികള്‍  വെട്ടം വീഴുമ്പോഴേക്കും പണിക്കെത്തുക പതിവായിരുന്നു .  എത്ര പ്രായം  ചെന്ന  തൊഴിലാളിയെയും  അവരുടെ ജാതിപ്പേര്‍  ചേര്‍ത്ത്  വിളിക്കാന്‍  ഞങ്ങള്‍  കുട്ടികള്‍ക്ക്  സ്വാതന്ത്ര്യം  ഉണ്ടായിരുന്നു .   അവരെ  അച്ഛന്‍ പ്രായക്കൂടുതല്‍ കൊണ്ടും  ജാതിയുടെ  മേല്‍ക്കോയ്മ കൊണ്ടും  " എടാ , പോടാ , "  എന്നൊക്കെ  വിളിക്കുമായിരുന്നു . എന്നാല്‍  ഞങ്ങള്‍ കുട്ടികള്‍  അവരുടെ  ജാതിപ്പേര്  ചേര്‍ത്ത്  വിളിച്ചാല്‍  ബഹുമാനം ആയി എന്ന്  ആ പാവങ്ങളും  ധരിച്ചു വെച്ചിരുന്നു . ഇന്ന്  അവരെ  അങ്ങനെ  വിളിച്ചാല്‍  അത് ജയിലില്‍  പോകുന്ന കുറ്റം  ആണ്  എന്ന് കൂടി ഓര്‍ക്കണം . 

 അങ്ങിനെ  വീട്ടില്‍  ഏറെക്കുറെ  എല്ലാ ദിവസവും  പണിക്കു വരുന്ന  ഒരു തൊഴിലാളി കുടുംബം  ആയിരുന്നു  അയ്യപ്പന്‍  ചേട്ടന്റെ, അയ്യപ്പന്‍  ചേട്ടനും  അദ്ദേഹത്തിന്റെ  ജ്യേഷ്ടന്‍  ശങ്കരന്‍ ചേട്ടനും   കൂടി  ഭാര്യ  ഒന്നേയുള്ളൂ , പാപ്പി  ചേട്ടത്തി .  അന്ന്  അത്തരം കാര്യങ്ങളില്‍  അസാധാരണമായി  ഒന്നുമില്ല .  ഏഴു മക്കള്‍  ഉള്ള  വലിയ  ഒരു  കുടുംബം  ആയിരുന്നു  അത്.  ആ വീട്ടിലെ  ഏറെക്കുറെ  എല്ലാ അംഗങ്ങളും  എന്റെ വീട്ടില്‍  കൃഷിപ്പണികളിലോ  മറ്റു പണികളിലോ സഹായമായി  വന്നിട്ടുണ്ട് .  എന്റെ കുട്ടികാലത്ത്   അവര്‍  വരിവരിയായി  പാടത്തിന്റെ  വരമ്പത്ത്  കൂടി  പണിക്കു വരുന്ന  കാഴ്ചയാണ്  മിക്കദിവസവും   അടുക്കള മുറ്റത്ത്‌ പല്ല്  തേച്ചു  നില്‍ക്കുമ്പോള്‍  കാണുന്നത് .

അന്ന്  പറമ്പ് മുഴുവന്‍  കൃഷിയാണ് ,  മരച്ചീനി ,വാഴ , ചേന , കാച്ചില്‍, ചേമ്പ്‌, പയര്‍ ,  പാവല്‍ , പടവലം ,  എള്ള്,  പിന്നെ  ചെറുതും വലുതുമായ തെങ്ങുകളും .  എന്നും  എന്തെങ്കിലും  പണി കാണും .  അയ്യപ്പന്‍  ചേട്ടനും പാപ്പി  ചേട്ടത്തിയും   ചിലപ്പോള്‍  മൂത്ത മക്കളായ  നാരായണന്‍  ചേട്ടനും  ചെല്ല ചേച്ചിയും അമ്മിണിയും  എന്റെ പ്രായക്കാരന്‍ പാക്കരനും( ഭാസ്കരന്‍ ) ഒക്കെ സ്കൂള്‍  സമയം  അനുസരിച്ച്  വരും .  ചെല്ല ചേച്ചിയോ  അമ്മിണിയോ  വന്നാല്‍  വീട്ടില്‍  മുറ്റത്തു തന്നെ അടുപ്പ് കൂട്ടി  അതില്‍ അമ്മ കൊടുക്കുന്ന അരിയിട്ട്  കഞ്ഞിയും  പറമ്പില്‍ നിന്ന്  പറിച്ചെടുക്കുന്ന  മരച്ചീനി  പുഴുങ്ങുകയോ  ചക്ക  ഉള്ള സമയം ആണെങ്കില്‍ ചക്ക  വേവിക്കുകകയോ  ഒക്കെ ചെയ്യും . അമ്മ  അടുക്കളയില്‍ നിന്നും  സാമ്പാറോ  ചമ്മന്തിയോ  ഒക്കെ  ഊണിനു  കൊടുത്താല്‍  അവരെല്ലാം കൂടി  മരത്തിന്റെ  തണലിലോ  തൊഴുത്തിന്റെ  തിണ്ണയിലോ വട്ടത്തില്‍  ഇരുന്നു  അത്  കഴിക്കും .ആവി പറക്കുന്ന  കഞ്ഞിയും  മരച്ചീനി   മുളകുടച്ചതും കൂട്ടി  പ്ലാവില കൊണ്ട്  കോരി ക്കുടിക്കുനത്  അത് നിത്യ കാഴ്ച ആയിരുന്നു . " അനിയന്‍ മോന്  ഇച്ചിരി കഞ്ഞി തരട്ടെ ? " എന്ന് പാപ്പി  ചേട്ടത്തി  ചോദിക്കുമ്പോള്‍ വാങ്ങിച്ചു കുടിക്കാന്‍ കൊതി  ഒക്കെ ഉണ്ടായിരുന്നു  എങ്കിലും ഒക്കെ  അമ്മയെങ്ങാനം  കണ്ടാല്‍  എന്റെ കഥ കഴിഞ്ഞത് തന്നെ  എന്നോര്‍ത്ത്  അഭിമാനം  നടിച്ചു  വേണ്ടാ എന്ന് പറഞ്ഞു  വീട്ടിലേക്കു ഓടും . 

പാപ്പി  ചേട്ടത്തി  ഒരു അരുവ ( അരിവാള്‍ )  ഇപ്പോഴും  പിറകില്‍ തിരുകി  കൈതയോ  കടച്ചക്കയോ   മറ്റു  ചവറുകള്‍  ഒക്കെ കൊതി  വൃത്തിയാകി  ഇപ്പോഴും  പറമ്പില്‍  തന്നെ കാണും .  അയ്യപ്പന്‍  ചേട്ടന്‍   തെങ്ങിന് തടമെടുക്കലോ വാഴയ്ക്ക്  ഇട കിളക്കലും  ഒക്കെ  ആയി ദിവസം മുഴുവന്‍  പറമ്പില്‍ കാണും . ഇടയ്ക്കിടെ  വെറ്റില  മുറുക്കല്‍  പാപ്പി ചെട്ടത്തിക്ക്  ഒഴിവാക്കാന്‍ പറ്റാത്ത  ഒരു ശീലം ആണ് . ചിലപ്പോള്‍  കൈതയുടെ ഇളം തളിര്‍  ഇല  തിന്നാന്‍  തരും . 

പാക്കരനും ഞാനും സമപ്രായം ആയതിനാല്‍  എപ്പോഴും എന്തെങ്കിലും  കളിക്കും ,  പിന്നെ  വഴക്കാവും ,  ചിലപ്പോള്‍  തല്ലു വരെ  ആകും ,   ഒടുവില്‍  ഞാന്‍ പാപ്പി  ചേട്ടത്തിയോട്  പരാതി പറഞ്ഞാല്‍  അടി  പാക്കരന്  ഉറപ്പാണ്‌   ,  അച്ഛന്‍  ഞങ്ങള്‍  എന്തെങ്കിലും  നാശം  കാണിച്ചത്‌ അറിഞ്ഞാല്‍  എന്നെ മാത്രമേ  തല്ലുകയുള്ളൂ , പാക്കരന്‍  പാവം ആണെന്നും  ഈ ചെറുക്കന്‍  അവനെക്കൂടി   ചീത്ത ആക്കുകയാണ്  എന്ന് പറഞ്ഞായിരിക്കും   അടി  മുഴുവന്‍ . 

അന്ന്  കൃഷിയിടങ്ങളില്‍  ധാരാളം  എലി ശല്യം  ഉണ്ടായിരുന്ന കാലം ആണ് , വലിയ  പന്നി എലികളെ  കൊല്ലാന്‍ അച്ഛന്‍  പലവിധ  വിദ്യകളും  പ്രയോഗിക്കും ,  മുളയും  നൂല്‍ കമ്പിയും കൊണ്ടുള്ള  ഒരു തരം  കെണി , അടിവില്ല് ,  എലി പത്തായം , എലി വിഷം   അങ്ങിനെ പല വിധം  വിദ്യകള്‍ .  അതില്‍ പുതുതായി  കണ്ടു പിടിച്ച ഒരു വിദ്യയാണ്  ചാണകത്തില്‍  വളരുന്ന  കുണ്ടളപ്പുഴു  എന്നാ ഒരു തരം  തടിച്ച പുഴുക്കളില്‍  പരാമര്‍ പോലെയുള്ള  മരുന്ന്  സിറിഞ്ച്  ഉപയോഗിച്ച്  കുത്തി വെക്കുക .  എന്നിട്ട്  ഇവയെ   പാടത്തും  വാഴത്തോപ്പിലും  ഒക്കെ  നിക്ഷേപിക്കുക . അത്  വളരെ ഫലപ്രദവും ആയിരുന്നു . 

കുട്ടിയായ  എനിക്ക്   അച്ഛന്‍ വാങ്ങി കൊണ്ട് വന്ന  സിറിഞ്ച്  അങ്ങേയറ്റം  ഇഷ്ടപ്പെട്ടു .  അച്ഛന്‍ പുറത്ത് പോകുന്ന  തക്കം നോക്കി  ഈ സിറിഞ്ച്  എടുത്തു  അതില്‍  വെള്ളം  നിറച്ചു കുലച്ചു നില്‍ക്കുന്ന  വാഴകള്‍ക്കു  കുത്തിവെപ്പ് നടത്തുക  എന്നൊരു  പരിപാടി  ഞാന്‍ തന്നെ  ആവിഷ്കരിച്ചു .  ആദ്യം  ഒക്കെ  വെള്ളം  കുത്തി വെച്ച് രസിച്ച  എനിക്ക്  ഈ പരീക്ഷണം  അല്‍പ്പം  പരമാര്‍  കുത്തി വെച്ചാലോ  എന്ന്   എന്റെ  അന്നത്തെ  തല തിരിഞ്ഞ  ബുദ്ധി  എന്നെ ഉപദേശിച്ചു . എന്തിനു പറയുന്നു ഭംഗിയായി  കുലച്ചു നിന്നിരുന്ന  നാല് വാഴകള്‍  ഈ പരാമര്‍  പ്രയോഗം കൊണ്ട്  ഉണങ്ങാന്‍ തുടങ്ങി . അച്ഛനും  അയ്യപ്പനും ഒന്നും  ഈ  അസുഖം   എന്താണ്  എന്ന് ഒരു പിടിയും  കിട്ടിയില്ല . 

അന്നൊക്കെ  വീട്ടില്‍ എന്ത്  പ്രശ്നം  ഉണ്ടായാലും അത്  അവസാനം ഞാന്‍ ചെയ്താണ്  എന്ന്  കണ്ടു പിടിക്കാന്‍  അച്ഛന് അധിക  സമയം ഒന്നും വേണ്ട .   അതായിരുന്നു  വീട്ടില്‍ എന്റെ  റെപ്പ്യൂട്ടെശന്‍ !  എന്തിനു പറയുന്നു  പരാമര്‍  അളവ് കുറഞ്ഞതും  സിറിഞ്ച്  എടുത്തതും ഒക്കെ  അച്ഛന്‍  സീ ഐ ഡീ  പണി  പോലെ  കണ്ടു പിടിച്ചു .  അച്ഛന്  കോപം  വന്നാല്‍   പിന്നെ  എന്താണ് ചെയ്യുക  എന്ന് പറയാന്‍ പ്രയാസം !  ആദ്യം തന്നെ  ഒരു  വലിയ 
വടി( പുല്ലാഞ്ഞി ) വെട്ടി ക്കൊണ്ട് വന്നു ,  എന്നെ  ഒരു തെങ്ങില്‍  കൈകള്‍  ചേര്‍ത്ത്  കെട്ടി  തുട പൊട്ടി  ചോര വരുന്നത് വരെ  അടിച്ചു .  എന്റെ  ഉച്ചത്തിലുള്ള  കരച്ചില്‍  കേട്ട്  അയ്യപ്പനും പാപ്പി ചേട്ടത്തിയും  ഒക്കെ  ഓടി വന്നെങ്കിലും  അച്ഛന്റെ  ഉഗ്ര ശാസന  കാരണം  ആര്‍ക്കും ഒന്നും  ചെയ്യാന്‍ കഴിഞ്ഞില്ല .  ചോര  രണ്ടു കാലുകളില്‍  കൂടി  ഒഴുകി   കൈകള്‍ ഒന്ന്  അനക്കാന്‍ പോലും ആവാതെ  നില്‍ക്കുകയാണ് . പാപ്പി ചേട്ടത്തി  ഓടി വന്നു അച്ഛന്റെ കാലില്‍   വീണു " തല്ലല്ലേ , എന്റെ കുഞ്ഞിനെ  ഇനി തല്ലല്ലേ എന്ന്  വലിയ വായില്‍ കരഞ്ഞത്  ഇന്നും എന്റെ  ഓര്‍മയില്‍ ഉണ്ട് .  അച്ഛന്‍ പോയ പുറകെ  പാപ്പി  ചേട്ടത്തി ഓടിവന്നു  കമ്മ്യൂണിസ്റ്റ്  പച്ച  പറിച്ചു കൊണ്ട്  വന്നു എന്റെ  മുറിവുകളില്‍  പിഴിഞ്ഞ്  ഒഴിച്ചു .  അതിന്റെ  അതി കഠിനമായ നീറ്റല്‍ സഹിക്കവയ്യാതെ    ഞാന്‍ വലിയ വായില്‍  കരഞ്ഞു പോയി . 

" അനിയന്‍  മോനെ ,  ഡാക്കിട്ടര്‍ ആവാന്‍  പോയതാണോ ,  സാരമില്ല , അനിയന്‍ മോന്‍  വലുതാവുമ്പോ  ഡാക്കിട്ടര്‍ ആകും , അല്ലെങ്കില്‍  ഒരു ഡാക്കിട്ടര്‍ നെ പെണ്ണ് കെട്ടും " 

പാപ്പി ചേട്ടത്തി  ഒരിക്കല്‍ അല്ല   അച്ഛന്റെ  ഭീകര  മര്‍ദനം കണ്ടു  എനിക്ക് വേണ്ടി  അച്ഛന്റെ കാലു പിടിച്ചിട്ടുള്ളത് . അത് അന്ന് നിത്യ സംഭവം  ആയിരുന്നു . അച്ഛന്റെ  ടൈം  പീസ്  അഴിച്ചു  പെറുക്കിയപ്പോള്‍, അച്ഛന്റെ പ്രീയപ്പെട്ട  ട്രാന്‍സ് സിസ്റ്റര്‍  റേഡിയോ  അഴിച്ചു പെറുക്കിയപ്പോള്‍   കിട്ടിയ  അടിയും  ഒഴുകിയ ചോരയും  പാപ്പി ചേട്ടത്തിക്കല്ലാതെ   വേറെ ആര്‍ക്കാണ് അറിയുക !  അന്ന് അവര്‍ എന്നെ  ആശ്വസിപ്പിച്ചത്‌   എനിക്ക് എങ്ങിനെയാണ് മറക്കാന്‍ കഴിയുക .
" അനിയന്‍ മോനെ , ഈ കുത്രാണ്ടം  നന്നാക്കാന്‍  മോനെന്തിനാ  പോയെ , സാറ് നോക്കിക്കോ  അനിയന്‍ മോന്‍ വളര്‍ന്നു വരുമ്പോ  എന്തെല്ലാം  നന്നാക്കുമെന്ന് ?" 

പാപ്പി ചേട്ടത്തി  എനിക്ക്  തന്ന  ആശ്വ്വാസം , അവരുടെ  സ്നേഹം ,  വാത്സല്യം  , പ്രാര്‍ത്ഥന  ഒക്കെ  എന്റെ ജീവിതത്തില്‍  സത്യമായത്‌  .

 മുംബയില്‍  ബയോ മെഡിക്കല്‍  എഞ്ചിനീയറിംഗ് നു  പഠിക്കാന്‍  ചേരുമ്പോള്‍ ,  വൈദ്യ ശാസ്ത്രവും  എലെക്ട്രോക്സ്  ഉം കൂടി  ഒരുമിക്കുന്ന  പ്രത്യേകത  ഉള്ള  ഒരു വിഷയം  ആണെന്ന്  എന്റെ   അന്നത്തെ  പ്രിന്‍സിപ്പല്‍   മേജര്‍  ജനറല്‍  സുഖ്ബീര്‍  സിങ്ങ്  പറഞ്ഞപ്പോള്‍  എന്റെ മനസ്സില്‍   വാഴകള്‍ക്കു പാരാമാര്‍  ഇഞ്ചക്ഷന്‍  നല്‍ക്കുകയും  അച്ഛന്റെ റേഡിയോ  അഴിച്ചു പണിഞ്ഞു  തല്ലു വാങ്ങി  ചോര  ഒലിപ്പിച്ചു നില്ല്ക്കുന്ന  ഒരു  തല തിരിഞ്ഞ  പയ്യനെ  കമ്മ്യൂണിസ്റ്റ്  പച്ച  പിഴിഞ്ഞ്  സുഖപ്പെടുത്തുന്ന  പാപ്പി ചേട്ടത്തിയുടെ മുഖം തെളിഞ്ഞു .  അവരുടെ പ്രാര്‍ത്ഥനയുടെ വില ഞാന്‍ അറിഞ്ഞു . 

സീ ടീ  സ്കാനറും  എം ആര്‍ ഐ  യും ഒക്കെ  നന്നാക്കി  ഡോക്ടര്‍മാരെ ചിലപ്പോള്‍  അവ  ഉപയോഗിക്കാന്‍  പഠിപ്പിക്കുമ്പോള്‍  ഞാന്‍  പാപ്പി ചേട്ടത്തി  പറഞ്ഞത്‌  ഓര്‍ക്കും .  വാഴയ്ക്ക്  കൊടുത്ത  ഇഞ്ചക്ഷന്‍  ഓര്‍ക്കും . 

 കാലചക്രം തിരിഞ്ഞപ്പോള്‍  അയ്യപ്പന്‍  ചേട്ടന്റെ  മക്കള്‍ എല്ലാവരും പഠിച്ചു  മിടുക്കരായി , നാരായണന്‍  ചേട്ടനും  ചെല്ല  ചേച്ചിയും  സര്‍ക്കാര്‍  ഉദ്യോഗം,  അമ്മിണി  ഹൈ  സ്കൂള്‍  അധ്യാപിക , പാക്കരന്‍  പോലീസ് സബ് ഇന്‍സ്പെക്ടര്‍ ,  അതിന്റെ  ഇളയ കുട്ടി  എഞ്ചിനീയര്‍ ,  അവര്‍ക്ക് സന്തോഷിക്കാന്‍   പിന്നെന്തു  വേണം . 

പാവം  പാപ്പി ചേട്ടത്തി  മാത്രം   മാനസിക  അസ്വാസ്ഥ്യം  മൂലം  പല വിധ  ബുദ്ധിമുട്ടുകള്‍ സഹിച്ചു  ചിലപ്പോള്‍  അലഞ്ഞു തിരിഞ്ഞു  നടന്നു , ചികിത്സകള്‍  ഒക്കെ മക്കള്‍ നടത്തി നോക്കി ,  വലിയ  മാറ്റം ഒന്നും ഇല്ല . 

ഒരിക്കല്‍  ഞാന്‍ ഗള്‍ഫില്‍  നിന്ന് വന്ന  സമയം ,  പാപ്പി ചേട്ടത്തി  വലിയ വായില്‍ എന്തെക്കൊയോ  പറഞ്ഞു കൊണ്ട്  റോഡിലൂടെ നടന്നു  വരുന്നു , ആകെ മുഷിഞ്ഞ  വേഷം , 

" പാപ്പി ചേട്ടത്തി  എന്നെ അറിയില്ലേ ,  ഞാന്‍ അനിയനാ "

"  മോനെ  ആരാ  അറിയാത്തെ , മോന്‍  പോലീസല്ലേ ,  കാര്നോരല്ലേ ....." 
 എന്തെക്കൊയോ  പറയുന്നുണ്ട് ,  ഒന്നിനും  പരസ്പര ബന്ധം ഇല്ല . 

 ഞാന്‍  കുറച്ചു പണവും  കുറച്ചു  വസ്ത്രങ്ങളും  കൊണ്ടുചെന്നു  ആ കൈയ്യില്‍  പിടിപ്പിക്കാന്‍  ശ്രമിച്ചു ,  അവര്‍  അത് തട്ടിമാറ്റി  എന്തെക്കെയോ ഒറക്കെ  വിളിച്ചു പറഞ്ഞു  വീണ്ടും  പടി കടന്നു  പോയി . 
 താഴെ  വീണു പോയ  നോട്ടുകളും തുണികളും  പെരുക്കിയെടുക്കന്നത്നിടെ  വീണുപോയ  എന്റെ കണ്ണുനീര്‍  മാത്രം  അവര്‍ കണ്ടില്ല .
 
വിജയഭവനം

 അമ്മ  പറഞ്ഞ അറിവാണ് ,  അരീക്കര വന്നു താമസം  തുടങ്ങിയപ്പോള്‍  വലിയ ഒരു വീടിനു തറ കെട്ടി , പക്ഷെ  പലവിധ പ്രശ്നങ്ങള്‍ കാരണം  അവസാനം  ആ തറയുടെ പിന്നില്‍ തന്നെ  ഒരു ചെറിയ  നാല് മുറി  വീട് പണിതു .  പട്ടാളക്കാരനായ അച്ഛന്   അന്ന്  വലിയ വീട്  പണിയണം  എന്ന് ആഗ്രഹം ഉണ്ടായിരുന്നു , പക്ഷെ  കാശിലല്ലോ. അങ്ങിനെ അമ്മ  മൂന്ന്  ആണ്‍കുട്ടികളെയും കൊണ്ട്  ആ  ചെറിയ വീട്ടില്‍  സ്വന്തം  കഷ്ടപ്പാടുകളും   മുളക്കുഴ  സ്കൂളിലെ  ഷിഫ്റ്റ്‌  ഉള്ള  ജോലിഭാരവും  ഒക്കെ  സഹിച്ചു  താമസം തുടങ്ങി .  

ആ  ചെറിയ വീട്  ഇന്നും  എന്റെ  മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല .  ഒരു കിടപ്പ് മുറി ,  ഞങ്ങള്‍  കുട്ടികള്‍ക്ക്  എല്ലാം  കൂടി ഒരു മുറി . അച്ഛന്  കുടുംബ സ്വത്തായി കിട്ടിയ  വലിയ ഒരു പത്തായം  വെക്കാന്‍ ഒരു ചായിപ്പു .  പിന്നെ   ഒരു ചെറിയ  അടുക്കള . അതില്‍   തീയ് ഊതിയും  ഉണങ്ങാത്ത  വിറകു കത്തിച്ചു  അമ്മ  ചുമച്ചു  അച്ഛനെ  ശപിക്കുന്നത്‌   ഇന്നും എനിക്ക് ഓര്‍മയുണ്ട് .  പലപ്പോഴും  പത്തായം ഇരിക്കുന്ന  മുറിയില്‍  ചേരയോ  വാരി മൂര്‍ഖനോ  ഒക്കെ  ഇഴയുന്നത്‌  കണ്ടു  അമ്മയും  കുഞ്ഞുങ്ങള്‍ ആയ  ഞങ്ങളും  പേടിച്ചു കരഞ്ഞിട്ടുണ്ട് .  മഴ പെയ്താല്‍  ഉടന്‍  ഓടുകളുടെ വിടവുകളില്‍ കൂടി  വെള്ളം  ചോര്‍ന്നു  തുടങ്ങും . അതിനു   ഒരു നീളമുള്ള  അലക് അമ്മ തന്നെ  മുറിയുടെ  മൂലയ്ക്ക്  ചാരി വെച്ചിട്ടുണ്ട് . അതുകൊണ്ട്  ഓടു  ചെറുതായി  കുത്തി  അടുപിച്ചാല്‍  ചോര്‍ച്ച നില്‍ക്കും .  പിന്നെയും  നില്‍ക്കാത്ത  ചോര്‍ചക്ക്  ഇരുമ്പു  തൊട്ടിയോ പാത്രമോ  ഒക്കെ  എടുത്തു   വെക്കും .  മിക്ക മഴക്കാലത്തും  അമ്മക്കോ കുട്ടികള്‍ക്കോ  പനി പിടിച്ചു  അവസാനം ഡോ.ഹരിദാസിന്റെ  ആശുപതിയില്‍ നിന്നും  മരുന്നും  ഗുളികയും  ഒക്കെ  വാങ്ങാന്‍  പോകും .  അതിന്റെയെല്ലാം  ദേഷ്യം  അമ്മ  ഞങ്ങളോടോ അച്ഛന് എഴുതുന്ന  എഴുത്തുകളിലോ  തീര്‍ക്കും . അമ്മയുടെ  അച്ഛന്‍( വല്യച്ചന്‍ )  അവസാനം  വിവരം അറിഞ്ഞു  അരീക്കര  വന്നു  കുറച്ചു ദിവസം  താമസിക്കും . ഏക മകളായ  അമ്മയെ  വല്യച്ചനു ജീവനാണ് . അതുപോലെ തിരിച്ചും. .  അമ്മക്ക്  പറയാന്‍  ഒരു  കാര്യമേ ഉള്ളൂ ,  "എന്റെച്ചാ   ഈ കഷ്ടപ്പാട്  നിറഞ്ഞ  കാട്ടുപ്രദേശം  വിട്ടു  എന്നാ  വല്ല  പട്ടണത്തിലും  പോവുക , എന്നെ  എന്തിനീ  മനുഷ്യന്റെ കൂടെ  അയച്ചു ? "  വല്യച്ചന്‍  എല്ലാം  ക്ഷമോയോടെ കേള്‍ക്കും , " തങ്കമ്മേ , തങ്കപ്പന്  ഞാന്‍ എഴുതാം , അവന്‍  വലിയ വീട് വെക്കുമ്പോള്‍  കുറച്ചു കൂടി സൌകര്യം  ആവും ,  പിന്നെ  കറന്റു വരും,  അപ്പൊ  പൈപ്പ്  വെക്കാം , എല്ലാം ശരിയാകും , നീ  കുറച്ചു കൂടി ക്ഷമിക്കൂ " . അമ്മ അത് കേട്ട്  കണ്ണ് തുടച്ചു  വീണ്ടും എന്റെ അച്ഛന്  കത്തെഴുതും .  നിങ്ങള്‍   ഞാന്‍  പറയുന്നത് കേള്‍കില്ല , നിങ്ങളുടെ  അമ്മാവനായ  എന്റെ അച്ഛനെങ്കിലും  പറയുന്നത്  കേള്‍ക്കു ,  ഇത്തിരി കൂടി  സൌകര്യമുള്ള  ഒരു നാട്ടിലേക്ക്    വാടകക്ക് ആണെങ്കിലും  വേണ്ടില്ല , നമ്മുക്ക്  താമസം  മാറാം , എനിക്ക്  ഈ  ഓണം കേറാ മൂല  മടുത്തു " .  അച്ഛന്‍  ഓരോ  തവണയും  " എല്ലാം ശരിയാക്കും , ഞാന്‍  പട്ടാളം  മതിയാക്കി  ഉടന്‍ വരും , അപ്പൊ   തറ കെട്ടിയിട്ടിരിക്കുന്ന  ആ  വലിയ വീടിന്റെ  പണി തുടങ്ങാം , പിന്നെ  കറന്റു, പൈപ്പ് ,  എല്ലാം  ശരിയാക്കും " 

പാവം  അമ്മ , അങ്ങിനെ വര്‍ഷങ്ങള്‍  പലതു  കഴിഞ്ഞു ,   ഞങ്ങള്‍  മൂന്നു പേരും  മുളക്കുഴ  സ്കൂളില്‍  എത്തിയിട്ടും  വലിയ മുറികള്‍  ഉള്ള  ആ സ്വപ്ന വീടിന്റെ  തറ  അങ്ങിനെ തന്നെ കിടന്നു .  വെട്ടുകല്ലുകള്‍  കൊണ്ട് തീര്‍ത്ത  അതിന്റെ  തറയുടെ  കോണും മൂലയും ഒക്കെ  അടര്‍ന്നടന്നു പോയിക്കൊണ്ടിരുന്നു .  അതില്‍  ഓടിക്കളിച്ച  ഞങ്ങള്‍ക്ക്  പലപ്പോഴും  ഉഗ്ര വിഷമുള്ള  മൂര്ഖനെയും  അണലിയും ഒക്കെ  കണ്ടു  പേടിച്ചു  കൊച്ചു വീട്ടിലേക്കു  ഓടിക്കയറും .  ഇടയ്ക്കിടെ അമ്മയെ സഹായിക്കാന്‍   വേലക്കാരെയും  കൊണ്ട് വരുന്ന  വല്യച്ചന്‍  മാത്രമാണ്  ഒരു ആശ്വാസം . 

 പട്ടാള  സേവനം  മതിയാക്കി  അച്ഛന്‍  നാട്ടിലെത്തിയതോടെ  അമ്മയുടെയും  ഞങ്ങള്‍  കുട്ടികളുടെയും  സ്വപ്നങ്ങള്‍ക്ക്  ചിറകു  മുളച്ചു .  അമ്മ കരഞ്ഞു പറഞ്ഞിട്ടും  അച്ഛന്‍ ആദ്യം  വലിയ ഒരു  എരുത്തില്‍  പണിയാന്‍  തീരുമാനിച്ചു . പത്തായം  അതിന്റെ  കൂടെ പണിത  മുറിയിലേക്ക്  മാറ്റി .  പിന്നെയും  തട്ടിയും മുട്ടിയും  ഉപായങ്ങള്‍ പറഞ്ഞും  വീട് പണി നീണ്ടു പോയി,.  അവസാനം  വല്ല്യച്ചന്‍  വഴി  അമ്മ  ഒരു അന്ത്യ ശാസനം  കൊടുത്തു .  ഒന്നുകില്‍   വീട് പണി ,  അല്ലെങ്കില്‍  ഈ സ്ഥലം  വില്‍ക്കണം .അച്ഛന്‍  ശരിക്കും  ഇത്തവണ  വലഞ്ഞു പോയി.  പിരിഞ്ഞു വന്നപ്പോള്‍  കിട്ടിയ തുകയെല്ലാം  എരുത്തില്‍  പണിയും  പശുക്കളും  കൃഷിയും  ഒക്കെ ആയി  ചിലവായി .  ഒരു വലിയ  വീട് പണിയുന്ന മട്ടില്‍ തന്നെ  അത്രയും  തുകയും ചിലവാക്കി  ആണ്  എരുത്തില്‍ പണിതത് . 

 അങ്ങിനെ അച്ഛന്‍  ഒരുവിധത്തില്‍  ഹൌസിംഗ്  ബോര്‍ഡ്‌  ല്‍ നിന്നും  വീട് പണിയാന്‍  ലോണ്‍  കിട്ടും എന്നറിഞ്ഞു  അതിന്റെ  പിറകെ കൂടി .  അതിനു വേണ്ട  പ്ലാന്‍   ഗോപിമാമന്‍  തന്നെ  വരച്ചു   തന്നത്   കണ്ടു  ഞങ്ങളുടെയും  അമ്മയുടെയും  മുഖം   വിടര്‍ന്നു .  ഞങ്ങള്‍  മൂന്ന് പേര്‍ക്കും  വേറെ വേറെ മുറികള്‍ , പഴയ  വീട് മുഴുവന്‍  അടുക്കളയും  ഊണ് മുറിയും ആക്കും  ,  പിന്നെ വലിയ  ഡ്രോയിംഗ്  ഹാള്‍ ,  വലിയ  ഒരു  വരാന്ത , ഒരു  സിറ്റ് ഔട്ട്‌ , കാര്‍ ഷെഡ്‌  അങ്ങിനെ  ആ പ്ലാന്‍ കണ്ടു  ഞങ്ങള്‍   കുട്ടികള്‍  മനപ്പായസം  ഉണ്ടു.     അച്ഛന്‍  തന്നെ  ഞങ്ങളുടെ  മുറികള്‍  അലോട്ട് ചെയ്തു . 
" ഇത്  വിജയന്‍റെ ,  അവനല്ലേ   മൂത്തത് , അവനു ആദ്യത്തെ  മുറി വേണം , മാത്രമല്ല   അവനു ഒരുപാട് പഠിക്കാനും  എഴുതാനും  ഒക്കെ  ഉണ്ടു ,  അവനെ ആരും ശല്യപെടുത്താത്ത  മുറി വേണം ,  ഈ മുറി  കൊച്ചവന്‍  ജ്യോതി , അവന്‍ കുഞ്ഞല്ലേ , അവനു  ഞങ്ങളുടെ  മുറിയോട്  ചേര്‍ന്നുള്ള  മുറി ,  പിന്നെ  നീ ,  നിനക്ക്  എന്തിനാ  പ്രത്യേക  മുറി ? ഒരക്ഷരം  പഠിക്കില്ല , എപ്പൊഴും എന്തെങ്കിലും  കൃത്രിമം  കാണിക്കാനല്ലേ , നീ വരാന്തയില്‍ ഇരുന്നു  പഠിച്ചാല്‍ മതി " 
 ഞാന്‍  മുഖം  പൊത്തി കരഞ്ഞു പോയി ,  എനിക്ക്  നടുക്കത്തെ  മുറി  തറ കെട്ടിയ  കാലം മുതലേ  സ്വപ്നം  കണ്ടതാ , എന്നിട്ട്  ഇപ്പൊ  അത്  വിരുന്നുകാര്‍ക്ക്  ആണ്  പോലും ,  ഇവിടെയെന്താ  എന്നും വിരുന്നുകാര്  വരുമോ ?  വന്നാലെന്താ  ആ ദിവസം  മാറിക്കൊടുത്താല്‍ പോരെ ?   ഞാന്‍ ഈ വീട്ടിലെ  ആരുമല്ലേ ?  ഞാന്‍ എവിടെയെങ്കിലും  ഇറങ്ങിപ്പോകും , നോക്കിക്കോ .

 അന്ന് ഞാന്‍ ഉണ്ണാന്‍  വിളിച്ചിട്ട്  ചെന്നില്ല , നല്ല വിശപ്പൊക്കെ  ഉണ്ടു , അമ്മ കാണാതെ  അടുക്കളയിലെ  നിന്ന്  കട്ട് തിന്നു   വിശപ്പടക്കി . അച്ഛനോ  അമ്മയോ   കനിയുന്ന  ലക്ഷണം  ഇല്ല .  അവസാനം  വല്യച്ചന്‍  വന്നു , ഞാന്‍  കെട്ടിപ്പിടിച്ചു  കരഞ്ഞു പറഞ്ഞു  " എനിക്ക് മാത്രം  പുതിയ  വീട്ടില്‍  മുറിയില്ല , വല്യച്ചന്‍  അച്ഛനോട്  പറഞ്ഞു  എനിക്ക് നടുക്കത്തെ  മുറി  തരീക്കണം, ഞാന്‍  പഠിക്കാം ,  ഇല്ല , വേറെ നാശമോന്നും കാണിക്കില്ല  എന്റെ വല്ല്യച്ചാ"  ഒടുവില്‍  എന്റെ കണ്ണ് നീര്‍  കണ്ടു  വല്യച്ഛന്റെ  മനസ്സലിഞ്ഞു . " എടാ  തങ്കപ്പാ , അവനു   എന്റെ  മുറി  കൊടുത്തേര് , ഞാന്‍  എന്നുമൊന്നും വരില്ലല്ലോ , ആ മുറി  അവനെടുത്തോട്ടെ "  അങ്ങനെ  അച്ഛന്‍  മനസ്സിലാ മനസ്സോടെ  ആ മുറി  എന്റെ പേര്‍ക്ക്  അലോട്ട്  ചെയ്തു . 

  അന്നത്തെക്കാലത്ത്‌  അത്രയും വലിയ  ഒരു പ്ലാന്‍  അരീക്കര  പോലെ ഒരു കുഗ്രാമത്തില്‍  സങ്കല്‍പ്പിക്കാന്‍  വയ്യാത്ത  ഒന്നായിരുന്നു . മുപ്പത്തയ്യായിരം  രൂപയാണ്  അന്ന്  എസ്ടിമേറ്റ് , അന്ന്  ഒരു കല്പ്പണിക്കാരന്  ഒന്‍പതു  രൂപ യാണ്  കൂലി . മൈക്കാടിനു  അഞ്ചു രൂപ ,  ഒരു ചാക്ക് സിമന്റിന്   ഒന്‍പതു  രൂപ , ഒരു ലോറി  മണലിനു  നാല്‍പ്പതു  രൂപ ,  അമ്മക്ക്  ശമ്പളം   എഴുനൂറു   രൂപ , അച്ഛന്  പെന്‍ഷന്‍   മുന്നൂറു  രൂപ .  അതൊരു കാലം !. 

 അന്നു കമ്പി  ഇട്ടു വാര്‍ക്കലും മൊസൈക്ക്  ഇട്ട  സിറ്റ് ഔട്ട്‌  ഒക്കെ  അരീക്കര  ആദ്യമായി   എന്ന് തന്നെ  വേണം പറയാന്‍ . വീട് പണിയുന  കിട്ടപ്പണിക്കാനും  ഒക്കെ  അതുവരെ  ഇതൊക്കെ ചെങ്ങന്നൂര്  ഒക്കെ  മാത്രമേ  പണിതു  കണ്ടിട്ടുള്ളൂ ,  ഞങ്ങള്‍  സ്കൂള്‍ കുട്ടികള്‍  ആണ്  ഈ  വീട് പണി   ഏറ്റവും കൂടുതല്‍  ആഘോഷിച്ചത് .  എന്നും  ആശാരിമാരും  കല്പ്പനിക്കാരും  അവരുടെ  ആയുധങ്ങള്‍  എടുത്തു  പെരുമാറുകയും  കമ്പി വളക്കലും  തട്ടടിക്കലും  വാര്‍പ്പും   ഉത്തരം വെക്കലും  കട്ടില  നിര്‍ത്തലും ഒക്കെയായി  സന്തോഷത്തിന്റെ  ഒരു പെരുമഴക്കാലം  ആയിരുന്നു  അത് . അച്ഛന്‍ മാത്രം  പലവിധ  സാമ്പത്തിക  പ്രശ്ങ്ങളും  സിമന്റു  ക്ഷാമവും  അതിനു പെര്‍മിറ്റ്‌  വാങ്ങലും ഒക്കെയായി  ഞെരുങ്ങി  കുഴയുന്നത്  ഞങ്ങള്‍ കണ്ടില്ല .   അമ്മയുടെ  കൈയ്യില്‍ നിന്നും  കടം  വാങ്ങലും അത് പറഞ്ഞു പിന്നെ  വഴക്കിടലും  ഒക്കെ  നിത്യ സംഭവം  ആയിരുന്നു.  പാവം  അച്ഛന്‍  ആ വീട്  പണിതു  അത് താമസയോഗ്യം ആക്കാന്‍   പെടുന്ന പെടാപ്പാടു  ഞങ്ങള്‍  കുട്ടികള്‍ക്ക്  മനസ്സിലായി വരാന്‍  പിന്നെയും സമയമെടുത്തു .   പലതവണ  പല  സാമ്പത്തിക  പ്രയാസങ്ങള്‍  കാരണം  പണികള്‍ മുടങ്ങി ,  അച്ഛന്‍   പെന്‍ഷന്‍   കംമ്യൂട്ടു  ചെയ്തു എടുത്ത തുകയും  ലോണ്‍  തുകയും  അമ്മയുടെ  ആഭരണങ്ങള്‍  പണയം വെച്ചും എടുത്ത  തുക  എല്ലാം  തീര്‍ന്നു .  എന്നിട്ടും  വീടിന്റെ  തറയും  തേപ്പും  പെയിന്റിംഗ്  ഉം ഒക്കെ ബാക്കി കിടക്കുന്നു . കുട്ടികള്‍  പഠിക്കുന്ന  ചിലവുകള്‍ വേറെയും , കൃഷിയില്‍  നിന്നും  വലിയ  വരുമാനം  ഇല്ല .   അച്ഛന്റെ  നെടുവീര്‍പ്പുകളുടെ  അര്‍ഥം  ഞങ്ങള്‍  മക്കള്‍ക്ക്‌  മനസ്സിലായിത്തുടങ്ങി . 

 ഇനിയും  ക്ഷമ  ഇല്ലാതെ ,  പുതിയ വീടിന്റെ   തറ  മണല്‍ വിരിച്ചു  തല്ക്കാലം  താമസം  മാറ്റി , 
എനിക്ക്  എന്റെ സ്വന്തം  മുറി  കിട്ടിയ ദിവസം ,  പിന്നെ  തറ  വാര്‍ത്ത  ദിവസം ,  കറന്റു  കിട്ടിയ ദിവസം ,  വീടിനു  ചേട്ടന്റെ  പേര് ചേര്‍ത്ത്  വിജയ ഭവനം  എന്ന്  പേര് ഇട്ട ദിവസം ,  കുളിമുറിയില്‍  പൈപ്പ്  ഇട്ട ദിവസം , അതിലെ  ഷവരിലൂടെ വെള്ളം  തലയിലേക്ക്  മഴ പെയ്യുന്നത് പോലെ  വീണ ദിവസം ,   പെയിന്റ്  അടിച്ച ദിവസം ,  ടീ  വീ വെച്ച  ദിവസം  എല്ലാം  ഓരോതരം  ആഘോഷം ആയിരുന്നു  ഞങ്ങളുടെ മനസ്സില്‍ . 

 അച്ഛനോടൊപ്പം  പുതിയ  ചെടികളുടെ  കമ്പുകള്‍  നട്ടും  റോസാ ചെടികള്‍ക്ക്  വെള്ളം ഒഴിച്ചും  മുല്ലയും തെറ്റിയും  മുസാണ്ടയും ഒക്കെ  വീട്ടു മുറ്റത്തു നട്ടും ഒക്കെ  ഞങ്ങള്‍  ആ വീട്   ഞങ്ങളുടെ  സ്വര്‍ഗം  ആക്കി തീര്‍ത്തു.    അമ്മക്ക് മാത്രം ആണ്  ആ റോസാ പ്പൂവ്  പറിക്കാന്‍ , സ്കൂളില്‍  പോവുന്ന വഴിയില്‍  തലയില്‍ ചൂടാന്‍  അനുവാദം  ഉണ്ടായിരുന്നത് .   മുറ്റത്തു നിര നിരയായി  വിരിഞ്ഞു നില്‍ക്കുന്ന  റോസാ  പൂക്കളെ  അച്ഛന്‍  കണ്ണിലെ കൃഷ്ണ മണി പോലെ  കാത്തു സൂക്ഷിച്ചു .  ചില്ലപ്പോഴൊക്കെ , " സാറെ  ഒരു പൂ  പറിച്ചോട്ടെ? " എന്ന് ചോദിക്കുന്ന  കുട്ടികളെ " പോയിന്‍ പിള്ളേരെ " എന്നൊക്കെ  വഴക്ക് പറഞ്ഞിട്ട് "  ഇന്ന്  മാത്രം  ഒരെണ്ണം  പറിച്ചോ " എന്ന് പറഞ്ഞു  അനുവദിക്കുന്ന  അച്ഛന്റെ  മുഖം  ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. 

 കാലം  ഏറെ ചെന്നിട്ടും  അത് ഞങ്ങള്‍  മൂന്നുപേര്‍ക്കും  ഒരുപോലെ  വേണ്ടപ്പെട്ടതും  പ്രീയപ്പെട്ടതും  ആയ  വീടായി .   ഞങ്ങളുടെ  നാട്ടിലെ  നടപ്പ് അനുസരിച്ച്  അത്  വീട്ടിലെ  ഇളയ  മകനായ  ജ്യോതിരാജന്  ആണ്   ആ വീടിന്റെ  ഉടമസ്ഥ അവകാശം .  അത്  ഞങ്ങള്‍ക്ക്  എല്ലാവര്ക്കും അറിയാം , പക്ഷെ   അച്ഛനും അമ്മയും  അവിടെ താമസിക്കുന്ന  കാലത്തോളം  അത് ഞങ്ങളുടെ  എല്ലാം  വീടാണ് . ആ വീട്ടില്‍ എന്ത് പണി വന്നാലും  അച്ഛന്‍  ആരോട് പറയുന്നോ  അയാള്‍ അത്  സന്തോഷത്തോടെ  ചെയ്യുന്നു .  എന്ത് റിപ്പയര്‍  ആയാലും പെയിന്റിംഗ്  ആയാലും  കഴിഞ്ഞ ഇരുപതു വര്ഷം  ആയി  അങ്ങിനെയാണ്   ഞങ്ങളുടെ  വീട്ടില്‍ .  ഇന്ന് വരെ   ഞങ്ങളില്‍  ആരെങ്കിലും , അത്  ഇപ്പോള്‍  ഫിലിപ്പിന്‍സ് ഇല്‍   സ്വന്തം വീട് വെച്ച് താമസിക്കുന്ന  എന്റെ  ചേട്ടനോ  പാലാരിവട്ടത്ത്  സ്വന്തം  വീടുള്ള  ഞാനോ     അങ്ങിനെയല്ലാതെ   കരുതിയിട്ടും ഇല്ല .  എന്ത് പണി  വന്നാലും   അച്ഛന്‍  ഒന്ന് പറഞ്ഞാല്‍ മതി , അത്  രാജകല്പ്പന  പോലെ  ഞങ്ങള്‍  ആരെങ്കിലും  സന്തോഷത്തോടെ  ചെയ്യും. 

രണ്ടു മൂന്നു  വര്‍ഷത്തിനു മുന്‍പ്  അച്ഛന്‍   അരീക്കരയിലെ  വസ്തുക്കളും  വേഡും ഒക്കെ  വില്‍പത്രം  ആക്കി ,  പറഞ്ഞതുപോലെ   വീട്   കൊച്ചനിയന്‍  ജ്യോതിയുടെ  പേരില്‍ .   കൃഷി   ഭൂമികളും  ഒക്കെ  തുല്യമായി   ഞങ്ങള്‍  മൂന്നു പേര്‍ക്കുമായി  വീതിച്ചു .  ആരും  അച്ഛന്‍ തീരുമാനിച്ചത്ല്ലാതെ  ഒരക്ഷരം  പറഞ്ഞില്ല .  ഞങ്ങളുടെ വീട്  അച്ഛനും അമ്മയും  ഉള്ളടത്തോളം  ഞങ്ങളുടെ  മൂന്നു പേരുടെയും കൂടെയാണ് .  നടുക്കത്തെ  മുറി   അന്ന് വരെയും  എന്റെതായിരിക്കും .  അന്ന് വരെ വീട്ടിലെ  എന്ത് പണി  വന്നാലും  അത്  ഞങ്ങള്‍  ഞങളുടെ  സ്വന്തം വീടായി  കരുതി  ചെയ്യും ,  കൊച്ചനിയന്‍  ചെയ്യട്ടെ  എന്ന് ഇന്നുവരെ  മനസ്സില്‍ പോലും  കരുതിയിട്ടില്ല . 

 കഴിഞ്ഞ  ദിവസം  അച്ഛന്‍  വിളിച്ചു ,  " കൊച്ചവന്‍  ജ്യോതി  ഗള്‍ഫില്‍  നിന്നും വിളിച്ചു ,  അവനു  റോഡരുകില്‍  കിട്ടിയ  സ്ഥലത്തു  ഒരു പുതിയ  വീട് പണിയണം ,   അതിനാല്‍   ഈ പഴയ  വീട്    എന്ത് ചെയ്യും ?  ഈ  വില്‍പത്രം  ഒന്ന് മാറ്റിയെഴുതി  ഈ  വീട്  നിന്റെ  പേരില്‍  ആക്കിയാലോ , പകരം  കൊച്ചനിയന്  നിന്റെ  വസ്തു  അതിന്റെ വിലക്കനുസരിച്ചു  കൊടുക്കാം , നീ എന്ത് പറയുന്നു ? "

 എന്റെ  ചേട്ടന്റെ  പേരുള്ള വീട് !  എന്റെ  അച്ഛന്റെ  വിയര്‍പ്പും  അമ്മയുടെ  കണ്ണുനീരും  വീണ വീട്  !  എന്റെ  വല്ല്യച്ചന്‍   തന്ന  മുറിയുള്ള  വീട് ,  എന്റെ   കൊച്ചനിയന്‍  വേണമെങ്കില്‍  എടുത്തോ  എന്ന് പറഞ്ഞ  വീട് !

 അത് ഞാന്‍  രണ്ടു കൈയും  നീട്ടി   ദൈവം തന്ന   അനുഗ്രഹമായി  സ്വീകരിക്കും ! 
 എനിക്ക്  അത് പഴയ  വീടല്ല , ഒരിക്കലും  വില മതിക്കാന്‍  ആവാത്ത ഒരു  സ്വപ്ന വീടാണ് !
 ഞങ്ങള്‍  മൂന്നുപേര്‍ക്കും അവരുടെ  മക്കള്‍ക്കും  മക്കള്‍ക്ക്  വേണ്ടാത്ത  അച്ഛന്മാര്‍ക്കും   അമ്മമാര്‍ക്കും ഒക്കെ  എന്നും സ്വന്തം  മക്കളുടെ  എന്ന്  പറഞ്ഞു കടന്നു വരാവുന്ന ,  എപ്പൊഴും ഭക്ഷണം  കിട്ടുന്ന  ഒരു  വീടാക്കി മാറ്റും !  
അതാണ്‌ എന്റെ സ്വപ്നം ! 

വിജയഭവനം !