Tuesday 18 June 2013

വട്ടമോടി സ്കൂള്‍

 യുഗ പ്രഭാവനായ ശ്രീനാരായണ  ഗുരുവിന്‍റെ നര്‍മബോധം എടുത്തു പറയാന്‍  ഒരു സംഭവം  ചില പുസ്തകങ്ങളില്‍  പരാമര്‍ശിച്ചിട്ടുണ്ട് . 
അതിഥിയായി  താമസിച്ച  ഒരു വീട്ടില്‍  രാവിലെ എഴുനേറ്റു  ദൂരെക്കണ്ട ഒരു കുന്നിന്റെ മുകളില്‍  കുറ്റിക്കാടുകള്‍ക്കിടയില്‍ ഒരു  ഓല മേഞ്ഞ  കെട്ടിടം  ചൂണ്ടിക്കാട്ടി  അതെന്താണ്  എന്ന് ചോദിച്ചു പോലും 

“ അത്  സര്‍ക്കാര്‍  പള്ളിക്കൂടം  ആണ്  ഗുരോ “
ഗുരു പുഞ്ചിരിച്ചു  കൊണ്ട്  ഒരു മറുചോദ്യം  ചോദിച്ചു  പോലും 
“ ഓഹോ അപ്പോള്‍  സര്‍ക്കാര്‍  ഇവിടം  അറിയുമോ ? “ 

ഗുരു  താമസിച്ച  ആ വീട്  അരീക്കരയിലെ ഏറ്റവും  പുരാതനമായ ഒരു   തറവാടും എന്‍റെ അയല്‍വീടും ആയ  കോച്ചുകളീക്കലും  ആ പള്ളിക്കുടം  വട്ടമോടി സ്കൂള്‍ എന്ന്  അറിയപ്പെടുന്ന അരീക്കര ഗവ  എല്‍  പീ  സ്കൂളും  ആണ് .
നൂറു കൊല്ലത്തിലധികം പഴക്കം ഉള്ള  ഈ സ്കൂളിലാണ് എന്‍റെ അച്ഛനും  പഠിച്ചത് . ആദ്യം  ഓലയും  വെട്ടുകല്ലും  കൊണ്ട്  എല്‍  എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ ആകൃതിയില്‍  നിര്‍മിച്ച  ഈ സ്കൂള്‍  പിന്നീട്  ഓടിട്ടു  കുമ്മായം പൂശി. വയലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പൂര്‍ണ വൃത്താകൃതിയില്‍  ഉള്ള  ഒരു  കുന്നും അതിന്‍റെ മുകളിലെ പരന്ന  സ്ഥലത്തെ  സ്കൂളിനെ  വട്ടമോടി  എന്ന് അരീക്കരക്കാര്‍  വിളിച്ചതില്‍ യാതൊരു  അത്ഭുതവുമില്ല . 

വീട്ടില്‍  നിന്നും താഴേക്കു  നടന്നാല്‍ തെങ്ങും തോപ്പും  കടന്നു ഒരു  ചെറിയ തോട് ,അതിന്‍റെ വരമ്പത്തുകൂടി നടന്നാല്‍  കരിങ്ങാട്ടിലെ   വീട്ടിന്‍റെ മുന്നിലെത്തും  .അതിന്‍റെ മുന്‍പില്‍  വിശാലമായ  ഒരു ഗ്രൌണ്ട്  പോലെ  കിടക്കുന്ന  പുല്‍പ്പരപ്പ്‌ , അത്  പനംതിട്ട കുളം വരെ , അവിടെനിന്നും  വീതിയുള്ള  വലിയ വരമ്പ് ,അതും കടന്നു  വട്ടമോടി സ്കൂളിലേക്കു ഉള്ള  ചെങ്കല്ലുകള്‍ നിറഞ്ഞ  കുത്തനെ  മുകളിലേക്ക് ഉള്ള  വഴി .  അന്നൊക്കെ  ഇരുവശവും  പൊന്തക്കാടുകള്‍ ആയിരുന്നു . കുറ്റിക്കാടുകളും  ചെങ്കല്‍പ്പാറകളും  നിറഞ്ഞ  ആ വഴിയെ   എത്ര തലമുറകള്‍  നടന്നിരിക്കുന്നു !
വീട്ടിലെ  കിണറ്റുകരയില്‍  നിന്ന്  നോക്കിയാല്‍ വട്ടമോടി  സ്കൂളിന്‍റെ വരാന്തയും  ടീച്ചേര്‍സ് നടക്കുന്നതും വികൃതികളായ കുട്ടികള്‍  ഓടിക്കളിക്കുന്നതും ഒക്കെ  വ്യക്തമായി  കാണാം .  അവിടെ നിന്നും  മണി അടിക്കുന്നത്  കേട്ടാണ്  പലപ്പോഴും  സമയം  നിശ്ചയിക്കുന്നത്. 

 അന്നത്തെ  ഹെഡ്മിസ്ട്രെസ്സ് മുളക്കുഴക്കാരി  സുലെഹ്യാ  ബീവി  അതുവരെ മേശപ്പുറത്തു  വെച്ചിരിക്കുന്ന  ആ മണിയും  എടുത്തു  വരാന്തയില്‍  ഇറങ്ങി നിന്ന് ഏറെ സമയം  അത്  കിലുക്കി  ദൂരെയുള്ള വീടുകളിലെ കുട്ടികളെപ്പോലും ആകര്‍ഷിക്കും . ആദ്യത്തെ  ആ  മണിയടി  കേള്‍ക്കുമ്പോള്‍  തന്നെ  അണ്ണന്‍  വീട്ടില്‍ നിന്ന് സ്ലേറ്റും  പുസ്തകവും  ആയി  താഴേക്കു ഓടും . ആ ഓട്ടം കണ്ടു  ഞാന്‍ ഓലയുമായി പിറകെ ഓടും , എനിക്ക്   ആ വഴിക്കു തന്നെയാണ് ആശാന്‍റെ കുടിപ്പള്ളിക്കൂടത്തിലേക്ക് പോവേണ്ടത് .പക്ഷെ  അണ്ണന്‍  വേഗത്തില്‍  ഓടിപ്പോവും . 

 ഞാന്‍ ഓലയുമായി മൂലപ്ലാവ്  മുക്കിലേക്ക്‌  പോവുമ്പോള്‍  വട്ടമോടി  സ്കൂളിലേക്കു  കുട്ടികളും  രാഘവന്‍  സാറും രാമചന്ദ്രന്‍  സാറും പൊന്നമ്മ  സാറും  മറിയാമ്മ സാറും ഒക്കെ  വരുന്നുണ്ടായിരിക്കും .  രാഘവന്‍ സാര്‍  മുറുക്കി ഇടക്കിടെ നീട്ടി തുപ്പി   വലിയ  തൂക്കു പാത്രവും കാലന്‍ കുടയും  ഒക്കെ  വീശി  ഒരു വരവാണ് .  മലയാളം  പഠിപ്പിക്കുന്ന  സാറിന്‍റെ നടപ്പ്  ഞാന്‍  ചിലപ്പോള്‍  നോക്കി  നില്‍ക്കും . രാമചന്ദ്രന്‍  സാര്‍  വലിയ  സ്റ്റീല്‍ തൂക്കു പാത്രവും  കക്ഷത്തില്‍  ഒരു ചെറിയ കറുത്ത ബാഗും  ആയി  ആയിരിക്കും  വരുന്നത് .  മറിയാമ്മ  സാര്‍   വരുന്നത്  വേറൊരു വഴിയില്‍  കൂടി  ആയിരിക്കും  അതിനാല്‍  കരിങ്ങാട്ടില്‍  പടിക്കല്‍  വെച്ച്  സാറിനെ കാണും . മുണ്ടും  ചട്ടയും  വലിയ കമ്മലും  ഒക്കെ  വരുന്ന  സാറ്    അടുത്ത  ഹെഡ്  മിസ്ട്രെസ്സ്  ആവുമെന്ന് അണ്ണന്‍ പറഞ്ഞിട്ടുണ്ട് . പൊന്നമ്മ സാറ്   ദൂരെ എവിടെ നിന്നോ  ഓടിക്കിതച്ചു  ആണ് എപ്പോഴും  സ്കൂളില്‍  വരുന്നത് . 

 എല്ലാവര്ക്കും  എന്നെ അറിയാം , അതിനാല്‍ അവരുടെ കണ്ണില്‍  പെട്ടാല്‍   എന്തെകിലും  ഒരു ചോദ്യം  കാണും 
“ അനിയോ ,ഓല  എത്രയായി ? “ 
“ അനിയോ  ഇന്ന് എത്ര  അടി വാങ്ങിച്ചു “ 
“ കാ ക്കാ  ഒക്കെ   പഠിച്ചോ  അനിയാ ?” 
“  എനിക്ക്  ആശാനെ അറിയാം , ഞാന്‍  പറഞ്ഞു  നല്ല തല്ലു  വാങ്ങി തരട്ടെ ?” 
 അങ്ങിനെ  അവരൊക്കെ  ഓരോന്ന്  ചോദിച്ചും പറഞ്ഞും  ആണ്  ഈ  കണ്ടുമുട്ടല്‍ . 

വട്ടമോടിയിലേക്കുള്ള എന്‍റെ ആദ്യ യാത്ര  ഇന്നും  നല്ല ഓര്‍മയുണ്ട് .  അമ്മ  വാങ്ങിക്കൊണ്ടു  വന്ന  പുതിയ സ്ലേറ്റും  കല്ലുപെന്‍സിലും  ഒന്നാം പാഠവും പുതിയ നിക്കറും  ഉടുപ്പും  ഒക്കെയായി  ആ ചെങ്കല്‍ പടികള്‍ ഓടിക്കയറി   ക്ലാസ്  I A നോക്കി പരിചയമില്ലാത്ത  കുട്ടികളുടെ  കൂടെ  ഇരുന്ന  ആ ദിവസം .  പൊന്നമ്മ സാറിന്‍റെ ഹാജര്‍  എടുപ്പ് ,  കുഞ്ഞു  തലയിണ  പോലത്തെ  ഡസ്ടെര്‍ കൊണ്ട് തുടച്ചു  വലതു വശത്ത്  തീയതി  എഴുതിയ  ആ ക്ലാസ്  എങ്ങിനെ മറക്കും . 

 പുതിയ  സ്കൂള്‍  ചില  നല്ല കൂട്ടുക്കരെയും സമ്മാനിച്ചു. മുതിരക്കാലായിലെ  ബാലന്‍ , പേര് പോലെ ഇത്തിരിക്കുഞ്ഞന്‍  പോലെ  ഓമനയായ  നല്ല  കൂട്ടുകാരന്‍  ആയി .  കാളവണ്ടിക്കാരന്‍  തങ്കപ്പന്റെ മകന്‍  ലാലന്‍ , വീട്ടിലെ  കൃഷിപ്പണിക്ക് വരുന്ന  അയ്യപ്പന്‍റെ മകന്‍  പാക്കരന്‍  എന്ന് വിളിക്കുന്ന  ഭാസ്കരന്‍ ,  അങ്ങിനെ മാവീല്‍ എറിയാനും  പുളിയെക്കെരാനും പനംതിട്ട  കുളം  കലക്കാനും  തോര്‍ത്ത്  വീശി  കൂരി മീനിനെ  പിടിക്കാനും  ഒക്കെ കൂട്ടുകാരായി . 

സ്കൂളിന്‍റെ മുറ്റത്ത് മൂന്നോ  നാലോ വലിയ  ബദാം  മരങ്ങള്‍ ഉണ്ട് . പൊന്നമ്മ സാര്‍  ഞങ്ങളെ  ആ  മരത്തിന്‍റെ ചുവട്ടില്‍  വട്ടത്തില്‍  ഇരുത്തി  ക്ലാസ്സെടുക്കും .  പലപ്പോഴും  വാവല്‍  കടിച്ചു തുപ്പിയ  ബദാം  കായകള്‍  കല്ല്‌ കൊണ്ട്  ഇടിച്ചു  അതിനകത്തെ  പരിപ്പ്   കഴിക്കും .  പഴുത്ത  ബദാം കായ്കള്‍  അതിന്റെ തൊലി  കാര്‍ന്നു  തിന്നുകയും ചെയ്യും . 

 സ്കൂളിലെ  ഉപ്പുമാവ്  വിതരണം  എന്റെ ഒരു ദൌര്‍ബല്യം ആയെങ്കിലും  വീട്ടില്‍ നിന്നും കര്‍ശന വിലക്കുകള്‍ ഉണ്ടായിരുന്നതിനാല്‍  ഉച്ചക്ക്  വരാന്തയില്‍  കുട്ടികള്‍ “പൊടി”  കഴിക്കാന്‍  നിരന്നു ഇരിക്കുമ്പോള്‍  ആ മണം കേട്ട്  കൊതിയോടെ  നോക്കി നില്ക്കാന്‍  മാത്രം  ആയിരുന്നു  എന്‍റെ യോഗം . ഉപ്പുമാവ്  ഉണ്ടാക്കുന്ന  ഷെഡ്‌ ലേക്ക്  പോലും  എനിക്ക്  പ്രവേശനം  ഇല്ലായിരുന്നു . അതിനാല്‍  പിള്ളേച്ചന്‍  ആ വലിയ ഉരുളിയില്‍  എണ്ണയൊഴിച്ച്  മുളകും ഉള്ളിയും ഒക്കെ  ഇട്ടു  മൂപ്പിക്കുംപോള്‍  സഹായത്തിനു  വരുന്ന  ചില  നാലാം  ക്ലാസ് കുട്ടികളുമായി  ചങ്ങാത്തത്തില്‍  ആയി . അങ്ങിനെ അവര്‍ ആരുമറിയാതെ  ഒരു  വട്ടയിലയില്‍  കുറച്ചു  പൊടി പൊതിഞ്ഞു  തരും . അത്ചൂടോടെ  കഴിക്കാന്‍  കാശാം കുറ്റികള്‍ നിറഞ്ഞ  പൊന്തക്കാട്ടിലേക്ക് ഓടും . കൂടെ ബാലനും  ഉണ്ടാവും .  എത്ര മറച്ചാലും  എങ്ങിനെയെങ്കിലും  വീട്ടില്‍  വിവരമെത്തുകയും  അടി  വാങ്ങിച്ചുകെട്ടുകയും  ചെയ്യും . 

നാലില്‍ എത്തിയതോടെ ഉച്ചക്കും  ക്ലാസുണ്ട് , അങ്ങിനെ ചോറ്  കൊണ്ടുവന്നു  വരുന്ന വഴിക്കു തന്നെ  കരിങ്ങാട്ടിലെ  വീട്ടില്‍  വെക്കും . ഉച്ചക്ക്  ബെല്ലടിച്ചാല്‍   അവിടെ  നിന്ന്  ഭാവനിച്ചേയി തരുന്ന  കറികള്‍  ഒക്കെ കൂട്ടി  അവിടുത്തെ  അടുക്കളയില്‍  കൊരണ്ടിപ്പലകയില്‍  ഇരുന്നു  കഴിക്കും . 

ഭവാനിച്ചേയി  എനിക്ക്  പ്രീയപ്പെട്ട  അമ്മയായത്  ഈ ചോറു വിളമ്പല്‍ കാരണം ആണ് . ബെല്ലടിക്കുന്നതും  ഞാന്‍ ഓടി  വരുന്നതും കാത്തു  അവര്‍ ആ പടിക്കല്‍  തന്നെ  നോക്കി നില്‍ക്കും 

 വല്യമ്മച്ചി  അടുക്കള നിന്നും  ഒറക്കെ വിളിച്ചു  ചോദിക്കും 

“ അനിയന്‍  വന്നോ  പവാനി ? ,  കുഞ്ഞിനു   ചോറ്  വിളമ്പു പവാനീ “ 

 അടുക്കളയിലെ  കൊരണ്ടി  പലകയില്‍  ഇരുന്നു  ഞാന്‍  വീട്ടില്‍ നിന്ന് കൊണ്ടുവന്ന   ചോറ്റുപാത്രം  തുറക്കുമ്പോള്‍  അതില്‍   തൈരൊഴിച്ച പച്ച ചോറ്  മാത്രം , ചിലപ്പോള്‍  ഒരു ചമ്മന്തി ! ബാക്കി ഒക്കെ  ഭവാനിച്ചേയി  കരിങ്ങാട്ടില്‍  വെക്കും . പച്ച മാങ്ങ  മുരിങ്ങക്കാ ഇട്ടു വെച്ച കറിയും  ചക്കക്കുരു  തോരനും  ഒക്കെ കാണും . ഭവാനിച്ചേയി  അടുത്ത് തന്നെയിരിക്കും . വീട്ടിലെ  വിശേഷങ്ങള്‍  ഒക്കെ ചോദിച്ചു  ഇടയ്ക്കിടെ  കറി ഒഴിച്ച്  തന്നു  അവര്‍   കൈകഴുകാന്‍  എഴുനെല്‍ക്കുന്നത് വരെ അവിടെയിരിക്കും . കൈ കഴുകാന്‍   കിണറ്റു കരയിലേക്ക്  കൈ  പിടിച്ചു കൊണ്ട് പോവും .  അവിടുത്തെ കിണറ്റിന്റെ അടിയില്‍  നെല്ലിപ്പലകകള്‍ ഇട്ടിട്ടുണ്ട്  എന്നും അതിനാല്‍  വെള്ളത്തിനു  മധുരമുണ്ട്  എന്നു ഒക്കെ  ഭവാനി ച്ചെയി പറഞ്ഞാണ്  അറിയുന്നത് . 

ഊണ് കഴിഞ്ഞാല്‍ പിന്നെ  തുപ്പല്‍ തെറിപ്പിച്ചു  വണ്ടി  ഓടിക്കുന്ന ശബ്ദം  പുറപ്പെടുവിച്ചു സ്ടിയരിംഗ്  വീല്‍  തിരിക്കുന്നതുപോലെ  രണ്ടു  കയ്യും  കറക്കി പീ പ്പീ  എന്ന് പറഞ്ഞു   ഒരോട്ടമാണ് . അത്  മാറ്റി വെക്കുന്ന  പൊടി കഴിക്കാന്‍  ഉള്ള ഓട്ടം  ആണെന്ന്  ഭവാനിച്ചേയി ക്കറിയാം 

“ അനിയന്‍  മോനെ , ഓടണ്ടാ , ഞാന്‍  തങ്കമ്മ സാറിനോട്  പറയും , പൊടി കഴിക്കാന്‍  പോവല്ല്യോ? “ 

അപകടം  മണത്തറിഞ്ഞു ഞാന്‍  വണ്ടി  നേരെ  റിവേര്‍സ്  എടുക്കും , ഓടി ചെന്ന് കെട്ടിപിടിച്ചു  ഒരു ഉമ്മ കൊടുക്കും. അത് അമ്മയോട്  പറയല്ലേ  എന്ന ഒരു അഭ്യര്‍ഥന ആണ് .  ഞാന്‍   വണ്ടി  വിട്ടു  ഓടിപ്പോവുന്നത്  ഭാവാനിച്ചേയി  നോക്കി നില്‍ക്കും . 
 ഒരു  സാറിന്‍റെ മോന്‍  ആണെന്ന  പരിഗണന  ഒന്നും  എനിക്ക് വട്ടമോടിയില്‍  കിട്ടിയില്ല  എന്ന് മാത്രമല്ല  രാമചന്ദ്രന്‍ സാറിന്‍റെ മകള്‍ രമയും  രാഘവന്‍ സാറിന്‍റെ മകള്‍ ബീനയും അതെ സ്കൂളില്‍  ഉണ്ടായിരുന്നത്  എനിക്ക്  അസൂയ  തോന്നിയ  ഒരുപാട് അനുഭവങ്ങള്‍  സമ്മാനിച്ചിരിക്കുന്നു. 

 സുന്ദരിയായ രമ  എന്‍റെ ക്ലാസില്‍  തന്നെയായിരുന്നു എങ്കിലും സാറിന്‍റെ മകള്‍  എന്ന നിലയില്‍ പ്രത്യേക  പരിഗണന  ലഭിച്ചിരുന്ന  കുട്ടി ആയിരുന്നു . അതിനാല്‍   ആരുമായും  അത്ര അടുപ്പം  ഉണ്ടായിരുന്നില്ല .  ഒരു ക്ലാസ്  താഴെ  ഉണ്ടായിരുന്ന ചുരുണ്ട മുടിക്കാരി ബീന ആവട്ടെ  എല്ലാ കുട്ടികളോടും സൌഹൃദവും എപ്പോഴും  പുഞ്ചിരിയും..അതിനാല്‍  സ്കൂളില്‍  രമ  ഫാന്‍സും  ബീന ഫാന്‍സും  ഉണ്ടായിരുന്നു . 
ബാലനും  ലാലനും മോഹനും രഘുവും ഭാസ്കരനും  അടങ്ങിയ  ഞങ്ങള്‍ സ്കൂള്‍ വളപ്പിലെ  മാവില്‍  നിന്നും മാങ്ങകള്‍  എറിഞ്ഞു വീഴ്ത്തി  പോക്കെറ്റില്‍  നിന്നും  ഉപ്പും  ചുവന്ന മുളകും  ചേര്‍ത്ത്  കഴിക്കുമ്പോള്‍  പുഞ്ചിരിയുമായി  വരുന്ന  ബീനക്ക് ഒരു പങ്കു കൊടുക്കാന്‍ മറക്കാറില്ല . രാമയാവട്ടെ   വിവരം  ചോര്‍ത്തി  രാഘവന്‍  സാറിനോടോ  രാമചന്ദ്രന്‍  സാറിനോടോ പറഞ്ഞു  ചൂരല്‍  കഷായം  വാങ്ങിത്തരാന്‍  മറക്കാറില്ല .  ഞങ്ങളെ  അടി കൊള്ളിക്കാന്‍  രമക്ക്‌  വലിയ  കാരണങ്ങള്‍  ഒന്നും വേണ്ട .  ഒടുവില്‍  വട്ടമോടിയുടെ  പടി ഇറങ്ങുമ്പോള്‍  നാലിലെ  ഏറ്റവും കൂടുതല്‍  മാര്‍ക്ക് വാങ്ങി  ഞാന്‍ രമയോട് പകരം വീട്ടി . 

കാലചക്രം തിരിഞ്ഞപ്പോള്‍   എന്നും  ബാലനായിരുന്ന  ബാലന്‍  മുതിരക്കാല  ബാലന്‍ മുതലാളി ആയി .   മോഹന്‍  ഗള്‍ഫിലേക്ക്  ചേക്കേറി .   രഘുവിനെയും  ബീനയെയും   മരണം  അകാലത്തില്‍  തട്ടിക്കൊണ്ടുപോയി .  രമ  ഒരു  ബാങ്ക്  ഉദ്യോഗസ്ഥന്‍റെ പത്നി ആയി  വീട്ടമ്മ ആയി . ഭാസ്കരന്‍  പോലീസ്  സബ്  ഇന്‍സ്പെക്ടര്‍  ആയി . ലാലന്‍  എവിടെയാണോ  എന്തോ ? ഒരിക്കല്‍  ഞാന്‍ അവനെയും  കണ്ടുപിടിക്കുക  തന്നെ ചെയ്യും . 

ഭാവാനിച്ചേയി  മരിക്കുമ്പോള്‍  ഞാന്‍ ഗള്‍ഫില്‍  ആയിരുന്നു . അച്ഛനോടു സംസാരിച്ചിട്ടു  ഞാന്‍  ഫോണ്‍ താഴെവെച്ചു , എന്‍റെ കണ്ണുകള്‍  നിറഞ്ഞത്‌  എന്തിനാണെന്ന്  ചോദിച്ച  എന്‍റെ  ഭാര്യ  എന്നോട് ചോദിച്ചു 

“  ഇത്ര  ധൈര്യമില്ലാത്ത  ആളാണോ നിങ്ങള്‍ ?പണ്ടെങ്ങോ ചോറ് വിളമ്പി  തന്നൂ  എന്ന് പറഞ്ഞാണോ ഈ  കണ്ണീര്‍ ? “ 

 ഞാന്‍ ഒന്നും  മിണ്ടിയില്ല . കാരണം  പട്ടണത്തില്‍  ജനിച്ചു വളര്‍ന്നു ഇംഗ്ലീഷ്  മീഡിയത്തില്‍  പഠിച്ച  അവരുടെ  മനസ്സില്‍ വട്ടമോടി  സ്കൂളും  ഭവാനിച്ചേയിയും  ഒന്നും  കാണില്ലല്ലോ .
 
രാധാകൃഷ്ണ ബേക്കറി

 കുട്ടികളായിരുന്ന  ഞങ്ങള്‍ക്ക്  അച്ഛന്റെ പട്ടാളത്തിലെ പല  കൂട്ടുകാരെയും  അറിയാമായിരുന്നു .അരീക്കരയുടെ  അയല്‍ ഗ്രാമമായ  പെരിങ്ങാലയില്‍  നിന്നും  വീട്ടില്‍  സ്ഥിരമായി  വന്നു പോയിരുന്ന  നാണു സാറിനെ  അച്ഛന്  വലിയ  കാര്യം ആയിരുന്നു  എങ്കിലും  എനിക്ക്  അദ്ദേഹത്തിന്റെ ഇടയ്ക്കിടെ  ഉള്ള  ഇംഗ്ലീഷ് ലുള്ള സംസാരം  അത്ത പിടുത്തം  അല്ലായിരുന്നു . 
പച്ച  റാലി സൈക്കിളില്‍ മുറ്റത്ത് വരെ  വന്നു അത്  സ്റ്റാന്‍ഡില്‍  വെച്ച്  കാവി നിറമുള്ള  മുണ്ടും  മടക്കി കുത്തി  വെള്ള അരക്കയ്യന്‍   ഷര്‍ട്ട്‌ ഇല്‍ നിന്നും  ഒരു പനാമ  സിഗരട്ട്  കത്തിച്ചു   നില്‍ക്കുന്ന  അദ്ദേഹം   തന്‍റെ മുന്നില്‍  വന്നു പെടുന്ന  എന്നോട്   ഇംഗ്ലീഷില്‍ 

“Where is your father, young boy? “  

എന്ന ആദ്യ ചോദ്യം  തന്നെ നേരിടാന്‍  ആറാം ക്ലാസുകാരനായ ഞാന്‍ വിഷമിക്കും .  “ അച്ഛന്‍ താഴെ  പറമ്പില്‍  എവിടെയോ  ആണ് , ഞാന്‍ വിളിച്ചു കൊണ്ടുവരാം “  എന്ന്  പറഞ്ഞു  ഞാന്‍ ഓടുമ്പോഴേക്കും  അദ്ദേഹം  അവിടെ കിടക്കുന്ന  പേപ്പറോ  മാസികയോ  ഒക്കെ എടുത്തു  ഉറക്കെ  വായിച്ചു തുടങ്ങും . 

“ നാണുവേ, ഇയാള്‍  എവിടാടോ , ഈയിടെ  കാണാന്‍  ഇല്ലല്ലോ “  

എന്നൊരു ചോദ്യവുമായി  അച്ഛന്‍  പറമ്പില്‍  നിന്നും  വരും .  അച്ഛന്റെ ചോദ്യങ്ങള്‍ക്ക്  നാണു സാറിന്റെ  ഇംഗ്ലീഷ്  ലുള്ള മറുപടി  കേട്ട് ഞങ്ങള്‍  കുട്ടികള്‍  അകത്തു  അടക്കി ചിരിക്കും .  അമ്മ  ചിലപ്പോള്‍ ചായയുമായി  സിറ്റ് ഔട്ട്‌  ലേക്ക്  ചെല്ലുമ്പോള്‍  അമ്മയോടും  ഇംഗ്ലീഷ്  തന്നെ  പ്രയോഗം .

“  See teacher the point is .... “  എന്നൊക്കെ കടുകട്ടിയില്‍  ഉള്ള നാണു സാറിന്റെ  english നോട്  പിടിച്ചു നില്ക്കാന്‍ നിക്കാതെ  സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന  അമ്മയും  ഒന്നോ രണ്ടോ  വാക്ക് പറഞ്ഞു  അകത്തേക്ക്  പോവും . 

നാണു സാറിന്റെ  ഇംഗ്ലീഷ് നെ പറ്റി അച്ഛനും അമ്മയ്ക്കും അണ്ണനും  നല്ല മതിപ്പാണ്‌ എങ്കിലും ഈ  സ്റേഷന്‍  എനിക്ക്  ഒട്ടും  പിടിക്കില്ലായിരുന്നു . ഇംഗ്ലീഷ് ഇല്‍ അണ്ണന്‍ മറുപടി  പറയുന്നത്  കണ്ടു ഒരിക്കല്‍  നാണു  സാര്‍  അണ്ണനെ  “  you speak very good English “  എന്ന് പറഞ്ഞതോടെ  എന്റെ  പേടി  ഇരട്ടിയായി .  എന്റെ  മുറി ഇംഗ്ലീഷ് കേട്ട്  “ you speak very bad English” എന്നോ  മറ്റോ  നാണു സര്‍ എന്നാണോ  ഇനി  പറയുന്നത് ?

ഉയര്‍ന്ന  ക്ലാസുകളില്‍  എത്തിയപ്പോഴേക്കും  അദ്ദേഹം വീട്ടില്‍  വരുന്നത്  എനിക്കും  കുറേശ്ശെ  ഇഷ്ടപ്പെട്ടു തുടങ്ങി .  വെറും   SSLC പാസ്സായ അദ്ദേഹം  പട്ടാളത്തില്‍ ഇരുന്നു ആണ് ഇത്ര  മനോഹരമായി  ഇംഗ്ലീഷ് പഠിച്ചതെന്നും അതിനാല്‍  മേലുദ്യോഗസ്ഥര്‍ക്ക് പലര്‍ക്കും  ഇദ്ദേഹത്തോട് അസൂയ ആയിരുന്നു എന്നൊക്കെ അച്ഛനില്‍ നിന്നും  പല കഥകളും  ഞാന്‍  കേട്ടു.

 അദ്ദേഹത്തിന്റെ രണ്ടാമത്തെ  മകന്‍   രാധാകൃഷ്ണന്  എന്റെ  പ്രായമാനെന്നും മൂത്ത  മകന്‍  കൊല്ലം എഞ്ചിനീയറിംഗ് കോളേജില്‍  പഠിക്കുന്നു  എന്നും  ഒക്കെ  അറിഞ്ഞു .  എന്നെപ്പോലെ  പഠിക്കാന്‍  മോശമാണ്  എന്ന്  നാണു സര്‍  പറഞ്ഞതോടെ രാധാകൃഷ്ണനെ ഞാന്‍  മനസ്സാ  കൂട്ടുകാരനാക്കി . അതെന്താ  എല്ലാ വീട്ടിലും  രണ്ടാമത്തെ  മകന്‍  മണ്ടനും  ആര്‍ക്കും വേണ്ടാത്തവനും  ആകുന്നതെന്ന് അന്ന്  ഞാന്‍  ആലോചിക്കതെയിരുന്നില്ല . 

ഇതിനിടെ  നാണു സാര്‍  വടക്കിനെത്ത് മുക്കില്‍  ഒരു  ബേക്കറി  തുടങ്ങി  എന്നും പണ്ട് ചെങ്ങന്നൂര്‍  ടൌണില്‍  മാത്രം ഉണ്ടായിരുന്ന  ബേക്കറി സാധനം  വാങ്ങാന്‍ ഇനി  വീട്ടില്‍ നിന്നും  മൂന്നു  കിലോമീറ്റര്‍  മാത്രം  പോയാല്‍  മതി   എന്നും  ഒക്കെ അച്ഛന്‍  അവിടെ നിന്നും വാങ്ങിക്കോണ്ടുവന്ന  ബ്രെഡ്‌  ഉം മിക്സ്ച്ചറും  ഒക്കെ  അമ്മയെ  ഏല്‍പ്പിച്ചു  കൊണ്ട്  പറഞ്ഞപ്പോള്‍   അതിനു  മുന്‍പ് ചെങ്ങന്നൂരില്‍ മാത്രം  കണ്ടിട്ടുള്ള  ബേക്കറി   എന്ന അത്ഭുതലോകം  ഞാന്‍  ഭാവനയില്‍  കണ്ടുതുടങ്ങി . 

“ രാധാകൃഷ്ണ  ബേക്കറി “  എന്ന  ആ  ബേക്കറി  കാണാന്‍  പിന്നെയും  കുറെ നാള്‍ എടുത്തു . ക്രിസ്ത്യന്‍  കോളേജില്‍  പ്രീ ഡിഗ്രി ക്ക് ചേര്‍ന്നതോടെ  കോളേജില്‍  നടന്നു  പോവാന്‍  തുടങ്ങിയതോടെയാണ്   എന്നും  നാണു സാറിന്റെ  ബേക്കറി  ഒരു നിത്യ കാഴ്ച ആയതു . മിക്കപ്പോഴും  നാണു സാറോ ഭാര്യയോ ആയിരിക്കും  ബേക്കറിയില്‍.  ഒരു ചെറിയ മുറി ആയിരുന്നെങ്കിലും ചില്ലുകൊണ്ടുള്ള  അലമാരികളും  ചെറി, വിവിധ തരം ബിസ്കറ്റ്‌കള്‍, ബട്ടര്‍ പേപ്പറില്‍  പൊതിഞ്ഞ  ചെറിയ  കേക്കുകള്‍ , മിക്സ്ച്ചര്‍,  ഒക്കെ  വലിയ ഗ്ലാസ്  ഭരണികളില്‍  ഭംഗിയായി  അടുക്കി  നിരത്തി  വെച്ചിരിക്കുന്നു .  അലമാരിയുടെ  തട്ടുകളില്‍  പല തരം ഹല്‍വ,  അച്ചപ്പം , കുഴലപ്പം ,  ഉപ്പേരികള്‍ ,  ജന്മനാ ഒരു  അര്ത്തിക്കാരനും കൊതിയനുമായ  എനിക്ക് അതൊക്കെ  ഒന്ന്  നോക്കിയാല്‍  മതി , വയര്‍  നിറഞ്ഞ പ്രതീതി  ആണ് . അന്നൊക്കെ  അമ്മയോ  അച്ഛനോ  വാങ്ങി കൊണ്ടുവരുന്ന  ബേക്കറി  സാധനങ്ങള്‍ രുചിക്കാന്‍  കിട്ടും  എന്നല്ലാതെ  സ്വന്തമായി  പോക്കെറ്റ് മണിയോ  സമ്പാദ്യമോ ഇല്ലാത്ത  എനിക്ക്  ഇതൊക്കെ ദൂരെ നിന്ന്  കണ്ടു  സായൂജ്യം അടയുക  മാത്രം ആണ്  വിധി . 
ഇനി  അഥവാ കയ്യില്‍ പണം  വന്നാല്‍ തന്നെ  നാണു സര്‍  അവിടെ ഇരിക്കുമ്പോള്‍  അവിടെ നിന്നും  ഒരു സാധനം  വാങ്ങി ആരുമറിയാതെ  കഴിക്കാമെന്നും വിചാരിക്കണ്ട .  കൊണ്ട് വരുന്ന  പണത്തിന്റെ  ഉറവിടം  ചോദിച്ചു  നാണു  സാര്‍  വീട്ടില്‍  സംഗതി  റിപ്പോര്‍ട്ട്‌  ചെയ്‌താല്‍  അതോടെ എന്റെ കഥ  കഴിഞ്ഞു .  

കോളേജില്‍  എത്തിയ ദിവസം തന്നെ  നാണു സാറിന്റെ  മകന്‍  രാധാകൃഷ്ണനെ കണ്ടു  പിടിച്ചു .  ഞാന്‍  ഫസ്റ്റ് ഗ്രൂപ്പും  രാധാകൃഷ്ണന്‍  സെക്കന്റ്‌  ഗ്രൂപ്പും  ആണെങ്കിലും  ഒരു ദിവസം  കൊണ്ട്  ഞങ്ങള്‍  വലിയ കൂട്ടുകാരായി . 
രണ്ടു പേര്‍ക്കും  ഒരുപാട് സമാനതകള്‍ . അച്ഛന്മാര്‍ വലിയ  കര്‍ക്കശക്കാര്‍, തൊട്ടാല്‍  തല്ലു  കിട്ടുന്ന രണ്ടാം ഊഴക്കാര്‍  ,  രണ്ടുപേരുടെയും  ചെട്ടന്മ്മാര്‍  പഠനത്തില്‍  മിടുക്കര്‍ , അങ്ങനെ  യോജിപ്പിന്റെ  മേഖലകള്‍  അനവധി . 

ബേക്കറി സാധനങ്ങളോട് അപാര  കൊതിയും  കയ്യില്‍ കാല്‍ക്കാശും ഇല്ലാത്ത  എനിക്ക്  ദൈവം  കൊണ്ടുവന്നു  തന്ന  വഴിയായിരുന്നു  രാധാകൃഷ്ണന്‍ ! .  എന്നും  കോളേജു  വിട്ടാല്‍  ഞങ്ങള്‍  ഒരുമിച്ചു  വീട്ടിലേക്കു  നടക്കുന്നത്   ബേക്കറി  വഴിയാണ്,  കോളേജു  സമയം കഴിഞ്ഞാല്‍  രാധാകൃഷ്ണന്  പിന്നെ  ബേക്കറി  ഡ്യൂട്ടിയാണ് .  ആ സമയം  നാണു സര്‍ കണക്കും  കാശും ഒക്കെ  ഏല്‍പ്പിച്ചു  വീട്ടിലേക്കോ  ചെങ്ങന്നൂര്  സാധനം  എടുക്കാനോ  ഒക്കെ  പോകും .  ഞാന്‍  ബേക്കറിയില്‍  കുറച്ചു സമയം  രാധാകൃഷ്ണന്റെ കൂടെ  കുറച്ചു സമയം  തങ്ങും . ഇഷ്ടപ്പെട്ട ഹല്‍വയോ ചെറിയോ സ്പന്ച്  കേക്കോ  ഒക്കെ  രാധാകൃഷ്ണനും ഞാനും  കൂടി  ഇരുചെവി അറിയാതെ  രുചി നോക്കും .  കുശാഗ്ര  ബുദ്ധി ആയ  നാണു സര്‍  മിക്കതും  എണ്ണിയും അളന്നും തൂക്കിയും ഒക്കെ  ആണ്  വെച്ചിരിക്കുന്നത് . അതിനാല്‍  എല്ലാ സാധനങ്ങളും  യഥേഷ്ടം  കൈവെക്കനോന്നും പറ്റില്ല .  കൈ  കടത്താന്‍  പറ്റിയ  മേഖലകളില്‍  കൈ കടത്തും . മിക്സ്ച്ചര്‍  ഒക്കെ ഒരു  ചെറിയ തവി   അടിച്ചു  മാറ്റിയാല്‍ അറിയില്ല. ഹല്‍വ ഒരു  കൊണോ  മൂലയോ  വിദഗ്ദ്ധമായി മുറിച്ചെടുക്കും.  ആരെങ്കിലും  സാധനം  വാങ്ങാന്‍  വരുമ്പോള്‍ തൂക്കം  ശരിയാക്കാനായി  തിരിച്ചു  ഇടുന്നത്  മിക്കപ്പോഴും  ഭരണിയിലെക്കല്ല, ഞങ്ങളുടെ  പോക്കെറ്റ് ലേക്കോ  വായിലേക്കോ  ആണെന്ന്  മാത്രം . 
 ചിലപ്പോഴൊക്കെ രാധാകൃഷ്ണനും  ഞാനും  തമ്മില്‍  ഉള്ള  ഈ  ബേക്കറി  വേട്ട  നാണു സാറിനു  ചില തെളിവുകള്‍  സമ്മാനിക്കുകയും  ഒടുവില്‍ അവനു  വീട്ടില്‍ പൊതിരെ  തല്ലു കിട്ടുന്നതിലും  എന്റെ  ബേക്കറി  സന്ദര്‍ശനം  നിരോധിച്ചു  കൊണ്ട്   എന്റെ  അച്ഛന്‍  ഉത്തരവ്  ഇറക്കുകയും  ചെയ്യുന്നതില്‍  അവസാനിച്ചു .  അങ്ങിനെ നാണു  സര്‍  എന്നെ  ഒരു നോട്ടപ്പുള്ളി ആക്കുകയും  ബേക്കറി  വരെ ഒരുമിച്ചു  നടന്നു വരുന്ന ഞങ്ങള്‍  വേദനയോടെ  അതിന്റെ  മുന്‍പില്‍  വരുമ്പോള്‍  വഴി പിരിയുകയും  ചെയ്തു . 
നാണു  സാര്‍  വീട്ടില്‍  വരുമ്പോള്‍ ഒക്കെ  രാധാകൃഷ്ണനുമായി ഞാന്‍  നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങള്‍  ഗസറ്റ്  വിജ്ഞാപനം  പോലെ  പരസ്യപ്പെടുത്തുകയും ചെയ്തതോടെ  ഞാന്‍  വീട്ടില്‍  ഒരിക്കല്‍ കൂടി  കരിമ്പട്ടികയില്‍  സ്ഥാനം  പിടിച്ചു . 

 അപ്പോഴേക്കും രാധാകൃഷ്ണന്‍   എന്റെ  കോളേജിലെ  ഏറ്റവും  പ്രീയപ്പെട്ട  കൂട്ടുകാരില്‍  ഒരാളായി ത്തീര്‍ന്നു .  മിക്കപ്പോഴും  കോളേജില്‍  വെച്ച്  എനിക്കായി  പൊതിഞ്ഞു  കൊണ്ടുവരുന്ന  ഒരു ബേക്കറി  ഐറ്റം  ഞങ്ങള്‍  ഒരുമിച്ചു തിരിച്ചുള്ള യാത്രയില്‍ പങ്കു വെക്കും . 

അവധി കഴിഞ്ഞു  രണ്ടാം  വര്ഷം  തുടങ്ങിയിട്ടും രാധാകൃഷ്ണന്‍ കോളേജില്‍  എത്തിയില്ല . എന്റെ  ബേക്കറി  കള്ളകടത്തുകാരനെ കാണാതെ ആയതോടെ  ഞാനും  പല വിധ  അന്വേഷണങ്ങള്‍ ആരംഭിച്ചു .  അച്ഛന്‍ ആണ്  പറഞ്ഞത്  അവനു  കാലിന്റെ  മുട്ടില്‍  ഒരു  മുഴ  പോലെ വളരുന്നു  എന്നും  ചിലപ്പോള്‍  അത്  വെല്ലൂര്  കൊണ്ടു പോയി   കാണിക്കും  എന്നൊക്കെ .  എന്താ  കുഴപ്പം  എന്ന് അറിയാതെ  ഞാനും  വിഷമിച്ചു . 

 ബേക്കറി  അപ്പോഴും  നടക്കുണ്ട് , നാണു സാര്‍  ഇല്ലെന്നു മാത്രം ,   വേറെ ആരെങ്കിലും  ആണ്  കടയില്‍  കാണുക , സാറിന്റെ  അകന്ന  ബന്ധുക്കള്‍  ആരോ ആണ് . 
ഒരു മാസം  കഴിഞ്ഞു കാണും , ഒരു  ദിവസം  നാണു സാര്‍  സൈക്കിള്‍  വീട്ടില്‍ വന്നു . 

“ രാധകൃഷ്ണന്  എന്ത് പറ്റി സര്‍ ?” 

“he will be alright soon my dear boy” 

അച്ഛനോട് നാണു സര്‍  നടത്തിയ  അടക്കിപ്പിടിച്ച  ഇംഗ്ലീഷ് കലര്‍ത്തിയ  സംസാരത്തില്‍  നിന്നും  ഞാന്‍  ഞെട്ടലോടെ  ഒരു സത്യം  മനസ്സിലാക്കി , രാധാകൃഷ്ണന്റെ കാല്‍ മുട്ടിനു മുകളില്‍  വെച്ച്  മുറിച്ചു  നീക്കി , വീട്ടില്‍  എത്തിയിട്ടുണ്ട് , ബോണ്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു .  

ദൈവമേ , ഒരു  കാല്‍  മുറിക്കുകയോ ? , എപ്പോഴും ചിരിച്ചു  കളിച്ചു  നടന്ന  എന്റെ കൂട്ടുകാരന്റെ  ഒരു കാല്‍  നഷ്ടപ്പെടുന്നു  എന്ന് ഭാവനയില്‍  പോലും  സങ്കല്‍പ്പിക്കാന്‍ ആവില്ലായിരുന്നു . 

 ഒരു മാസം കൂടി  കഴിഞ്ഞു കാണും ,  ഒരുദിവസം  കോളേജില്‍  നിന്നും പതിവ് പോലെ  വീട്ടിലേക്കു  നടന്നു  വരികെയായിരുനു ,  ബേക്കറി  കഴിഞ്ഞു അല്പം  മുന്നോട്ടു  നടന്നു കാണും , ഉച്ചത്തില്‍  എന്റെ പേര്  വിളിക്കുന്നത്‌  കേട്ട്  ബേക്കറി  ഭാഗത്തേക്ക്  നോക്കിയപ്പോള്‍  രാധാകൃഷ്ണന്‍ ! 
 എന്ത്  പറഞ്ഞു തുടങ്ങണമെന്ന് എനിക്ക്  അറിയില്ലായിരുന്നു . അയാളുടെ  കാലുകളിലേക്ക്  നോക്കാന്‍  തന്നെ  പേടി 

“  ഏയ്‌ , പേടിക്കാന്‍  ഒന്നുമില്ലടാ , രണ്ടു ആഴ്ച്ചക്കകം  ഞാന്‍ കോളേജില്‍  വരും ,  ഈ  കുന്ത്രാണ്ടം  വെച്ച് നടക്കാന്‍  ഒന്ന്  ശീലിച്ചാല്‍  പിന്നെ  റെഡി “ 

അയാളുടെ ആത്മവിശ്വാസം  എന്നെ വല്ലാതെ  പിടിച്ചു  കുലുക്കി .  അന്ന്  പതിവിനു  വിപരീതമായി   നാണു  സര്‍  വന്ന ഉടന്‍ പലതരം  ബേക്കറി സാധനങ്ങള്‍  എനിക്ക്  തന്നു .  ഒരു ചെറിയ പൊതി .

“ take what you want my dear son “ 

 അന്ന് വീട്ടിലേക്കു  നടക്കുമ്പോള്‍  ക്യാന്‍സര്‍  എന്ന ഭീകര  രോഗത്തെ പറ്റിയും   അത് കവര്‍ന്ന എന്റെ കൂട്ടുകാരന്റെ  കാലിനെ പറ്റിയും  ഒക്കെ  മാത്രമായിരുന്നു  എന്റെ ചിന്ത . നാണു സര്‍  എനിക്ക്  സമ്മാനിച്ച  ബേക്കറി സാധനങ്ങള്‍  എനിക്ക്  ആദ്യമായി  മധുരം  ഇല്ലാത്തതായി  തോന്നി . ഞാന്‍ വന്നപാടെ   ആ പൊതി  അതുപോലെ  കൊച്ചനിയന്  കൊടുത്തു . 

രണ്ടു ആഴ്ച കഴിഞ്ഞിട്ടും  രാധാകൃഷ്ണന്‍  കോളേജില്‍  വന്നില്ല , ബേക്കറിയിലും  വന്നില്ല . അച്ഛന്‍    ഇടയ്ക്കിടെ  നാണു സാറിനെ  കാണുമ്പോള്‍  കൊണ്ടുവരുന്ന വിവരങ്ങള്‍ മാത്രം  ആശ്രയം . എന്തോ അത്ര  നല്ല  സുഖമില്ല  എന്ന് മാത്രമാണ്  ഞാന്‍  അറിയുന്നത് . 

 അന്ന്  ഇന്നത്തെപ്പോലെ  ഫോണ്‍  സൌകര്യങ്ങള്‍  ഒന്നും ഇല്ല , കോളേജിന്റെ  പടിക്കല്‍  എത്തിക്കാണും, പെരിങ്ങാലയില്‍  നിന്നും  വരുന്ന  രണ്ടു മൂന്നു  കുട്ടികള്‍   പറഞ്ഞു  വിവരം അറിഞ്ഞു 

രാധാകൃഷ്ണന്‍  ഇന്നലെ  രാത്രി  മരിച്ചു ! ക്യാന്‍സര്‍ !

 കോളേജിന്റെ  പടിക്കല്‍ നിന്നെ കോളെജിനു  അവധി  കൊടുത്തു എന്നും  രാധാകൃഷ്ണന്റെ   വീട്ടിലേക്കു  മൌന ജാഥ ആയി  കുട്ടികള്‍  പോകാന്‍   തുടങ്ങി കഴിഞ്ഞിരുന്നു .  ഞാനും  മറ്റു കൂട്ടുകാരും ജാഥയില്‍ ചേര്‍ന്നു. ചിലര്‍  തന്ന  കറുത്ത ബാട്ജു മിക്കവാറും പേര്‍  ഷര്‍ട്ട്‌ ന്‍റെ പോക്കെറ്റില്‍ കുത്തി 

മൂന്നു  കിലോമീറ്ററോളം നടന്നു  പെരിങ്ങലയില്‍  എത്തിയപ്പോള്‍  ശവം അടക്കാന്‍  എടുക്കുന്ന കുഴി  എടുക്കുന്ന  ചെറിയ  പറമ്പും  കടന്നു  വീടിന്റെ  പടിക്കല്‍  എത്തി . കവി  മുണ്ടും  വെളുത്ത മുണ്ടും  ധരിച്ച  നാണു സര്‍  മുറ്റത്ത് തന്നെ നില്‍പ്പുണ്ട് .താടി  നീട്ടി വളര്ത്തിയിരിക്കുന്നു. നീണ്ട ആ ക്യൂവില്‍  നിന്ന്  അകത്തു  കടന്നപ്പോള്‍  ഒരു മണിക്കൂര്‍  എങ്കിലും  ആയിക്കാണും. 

നീണ്ട  വാഴയിലയില്‍   വെളുത്ത  മുണ്ട് പുതപ്പിച്ചു  കിടത്തിയ  ആ ശരീരം  കണ്ടിട്ട്  അത്  എന്റെ പ്രിയ കൂട്ടുകാരന്‍ തന്നെ  ആണെന്ന്  വിശ്വസിക്കാന്‍  പ്രയാസം . നെഞ്ചത്തടിച്ചു കരയുന്ന ആ അമ്മയെയും  സഹോദരിയും  ഒന്നും അധിക സമയം  നോക്കി നില്ക്കാന്‍  എനിക്ക് ധൈര്യം  വന്നില്ല . 
നാണു സര്‍  എന്നെ  ചേര്‍ത്ത് പിടിച്ചു ,  സാറിന്റെ നിറഞ്ഞ   കണ്ണിലേക്കു  നോക്കാന്‍  എനിക്ക്  ധൈര്യം  പോരായിരുന്നു . 

“  he was very fond of you, my dear son”,

എത്രയോ വര്‍ഷങ്ങള്‍  കഴിഞ്ഞിരിക്കുന്നു , ഇന്നും ഒരു ചെറിയ  ബേക്കറി  കണ്ടാല്‍ ,  നിരെ നിരെയായി  ഇരിക്കുന്ന  ബേക്കറി  ഐറ്റം  നിറച്ച  ഭരണികള്‍  കണ്ടാല്‍, ചില്ല്അലമാരിയില്‍ ഇരിക്കുന്ന ഹല്‍വയോ കുഴലപ്പമോ കണ്ടാല്‍    എനിക്ക് അകാലത്തില്‍  നഷ്ടപ്പെട്ട  എന്റെ  പ്രിയ കൂട്ടുകാരനെ  ഓര്‍ക്കും  ! 

I was  very  fond  of him  too !

ഗോപി മാമൻ

കൊല്ലം  പട്ടണത്തിൽനിന്നും  അധികം  ദൂരമല്ലാത്ത തങ്കശ്ശേരി എന്നൊരു  സ്ഥലമുണ്ട് .ഒരുപാട് ചരിത്രങ്ങൾ  ഉറങ്ങുന്ന  നാട് . പോര്ച്ച്ഗീസ്, . ഡച്ചു .ഇംഗ്ലീഷ്  അധിനിവേശത്തിന്‍റെചരിത്രങ്ങൾ  ഉറങ്ങുന്ന  മനോഹരമായ ഒരു ചെറു പട്ടണം , കേരളത്തിൽചുരുക്കമായുള്ള  ആന്ഗ്ലോ ഇന്ത്യൻ സമൂഹംതിങ്ങിപ്പാർക്കുന്ന  ഈ സ്ഥലം  " ചട്ടക്കാരി " പോലെയുള്ള  സിനിമക്ക് പശ്ചാത്തലം ആയതിൽ അത്ഭുതം ഇല്ല.  ഒരിക്കൽ  കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന രണ്ടു  ആന്ഗ്ലോ  ഇന്ത്യൻ സ്കൂളുകൾ ,  പെണ്‍കുട്ടികളുടെ മൌണ്ട് കാർമലും ആണ്‍കുട്ടികളുടെ  ഇൻഫന്റ്ജീസസും ഇവിടെയാണ്‌ . ധനികരുടെ  മക്കളെ  ഊട്ടിയിൽ അയച്ചു  പഠിപ്പിക്കുന്നതിന്  പകരം ഇവിടെ പഠിപ്പിക്കുന്ന ഒരു  കാലം ഉണ്ടായിരുന്നു .

ചരിത്രം  ഉറങ്ങുന്ന , ചട്ടക്കാരുടെ  ഈ പ്രസിദ്ധമായ  സ്ഥലം എന്‍റെ ജീവിതത്തിനെ  വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്, സ്പര്‍ശിച്ചിട്ടുണ്ട്
ഇന്ന്  ആ കഥ പറയാം .

 അമ്മയുടെ  മൂത്ത സഹോദരനായ  ഗോപി മാമൻ തിരുവനന്തപുരം  എഞ്ചിനീയറിംഗ്  കോളേജിൽ നിന്നും  പഠനം  പൂർത്തിയാക്കി സർക്കാർ ജോലിയിൽ  പ്രവേശിച്ചതോടെയാണ് മാമന്‍റെ ഇളയ  സഹോദരങ്ങളുടെ പഠനവും  ഏക സഹോദരിയായ  അമ്മയുടെ പഠനവും ഒക്കെ  മുന്നോട്ടുകൊണ്ടുപോവാൻ  സാധിച്ചത് . തുച്ചമായ  ഒരു സര്‍ക്കാര്‍  ജോലിയുടെ വരുമാനം കൊണ്ട്  വല്ല്യചനു എല്ലാമക്കളുടെയും  പഠനം  നടത്തിക്കൊണ്ട് പോവാൻ  കഴിയുമായിരുന്നില്ല. ചെറുപ്രായത്തിൽ  തന്നെ അമ്മയെ നഷ്ടപ്പെട്ട  എന്‍റെ അമ്മയെ  ആ കുറവൊന്നും അറിയിക്കാതെ  വളര്ത്തിയതും  പഠിപ്പിച്ചതും ഒക്കെ  ഗോപി മാമൻ ആണ് .  അമ്മക്ക്  സ്വന്തം  അച്ഛൻ കഴിഞ്ഞാൽ  പിന്നെ ഗോപി മാമൻ ആണ് ദൈവം  .ആ ബന്ധവും കടപ്പാടും  അമ്മ  മക്കളായ ഞങ്ങൾക്കു വേദ മന്ത്രം പോലെ ഉരുവിട്ട്  പഠിപ്പിച്ചിരുന്നു .ഗോപിമാമൻ  ആറ്റിങ്ങലെ  ഒരു ധനിക കുടുംബത്തിൽ  നിന്ന്  വിവാഹം കഴിച്ചതോടെ  ഗോപി മാമനും  ലീല മാമിയും മക്കളായ  പ്രകാശ്  അണ്ണനും പ്രസാദു  അണ്ണനും  ജയ ചേച്ചിയും വിജിയും   ഞങ്ങൾക്കു ആരാധനയോടെ  ദൂരെ മാറി  നിന്ന് നോക്കി  നിൽക്കേണ്ട വിഗ്രഹങ്ങൾ ആയി മാറി.
അധികം താമസിയാതെ  മക്കളെ  എല്ലാം തങ്കശ്ശേരിയിൽ  ആൻഗ്ലോ ഇന്ത്യൻ  സ്ക്കൂളുകളിൽ  ചേർത്തു പഠിപ്പിക്കാൻ  തീരുമാനിച്ചു .  അതിനായി തങ്കശ്ശേരിയിൽ  വിശാലമായ  ഒരു സ്ഥലം വാങ്ങി  വലിയ ഒരു വീട് വെച്ചു.  നാലു മക്കളെയും  വല്യച്ചനെയും വല്യമ്മച്ചിയും(  അമ്മയുടെ  അമ്മയുടെ  അനിയത്തി ലക്ഷി  വല്യമ്മച്ചി ) അടുക്കള സഹായത്തിനു  ദേവകി ഇച്ചേയിഎന്നൊരു  മാവേലിക്കരക്കാരി  സ്ത്രീയും അവിടെ  താമസമാക്കി .  ഗോപി മാമനും ലീല  മാമിയും  ജോലി സ്ഥലമായ എറണാകുളം , കാഞ്ഞിരപ്പള്ളി  അങ്ങിനെ പലയിടങ്ങളായി  മാറി മാറി വാടക  വീടുകളിൽ താമസവും .ഇടയ്ക്കിടെ മാമന്‍ തന്‍റെ ഹെറാള്‍ടു  കാറിൽ  തങ്കശ്ശേരി വരും . മിക്കപ്പോഴും  അരീക്കര വഴി വന്നു അമ്മയെ കണ്ടു  ചില  ധനസഹായങ്ങൾ ഒക്കെ  ചെയ്തു  ആയിരിക്കും പോവുക .
 മധ്യവേനൽ  അവധിക്കാലത്ത്‌  മാമന്‍റെ മക്കൾ  ഒന്നടങ്കം  എറണാകുളത്തു പോവും . വല്യച്ചനു തോന്നിയ  ആശയമാണ്ഇങ്ങനെ   അവധിക്കാലത്ത്‌  അരീക്കര വന്നു പഠനത്തിൽ  സമർത്ഥനായ എന്‍റെ ചേട്ടൻ  വിജയൻ അണ്ണനെ തങ്കശ്ശേരിയിൽ  കൊണ്ട്നിർത്തുകയും  ഇംഗ്ലീഷ്  പഠിപ്പിക്കലും ഒക്കെ .  അങ്ങനെ  അണ്ണൻ പെട്ടിയും  കിടക്കയുമായി  അവധികാലത്ത് വല്യച്ചന്റെ കൂടെ  തങ്കശ്ശേരിയിൽപോവുന്നത്  അസ്സൂയയോടെയുംകണ്ന്നീരോടെയും   ഞാൻ  എത്രയോ തവണ നോക്കി നിന്നിട്ടുണ്ട് .

" വിജയൻ  യോഗ്യനും പഠിക്കാൻ  സമർത്ഥനും അല്ലേ.അതല്ലേ   അവനെ  തങ്കശ്ശേരിയിൽ കൊണ്ടുപോവുന്നത് , നീയും  പഠിച്ചു കാണിക്കു , അപ്പോൽ നിന്നെയും  കൊണ്ടുപോവാൻ ഞാൻ  അച്ഛനോട്  പറയാം " അമ്മയുടെ ഈ   വാദങ്ങൾ ഒന്നും  എനിക്ക് മനസ്സിലാവില്ലായിരുന്നു

ഓരോ തവണയും അണ്ണൻ  തങ്കശ്ശേരിയിൽ  പോയി വന്നിട്ട്  പറയുന്ന നിറം പിടിപ്പിച്ച  കഥകൾ  എന്‍റെ  ഉറക്കം കെടുത്തുക  തന്നെ ചെയ്തു .  അണ്ണൻ പറഞ്ഞ കടൽത്തീരവും  ലൈറ്റ് ഹൗസ്  ഉം  സൈക്കിളിൽ ഉച്ചത്തിൽ  ഇംഗ്ലീഷ്  പറഞ്ഞു പോവുന്ന  ചട്ടക്കാരും ഒക്കെ എന്നാണു  ഞാൻ ഒന്ന് കാണുക ?

  ഒരിക്കൽ  ഗോപി മാമനോട്  അമ്മ   സങ്കടങ്ങൾ  പറഞ്ഞു കൊണ്ടിരിക്കുമ്പോൾ   എന്നെനോക്കി  മാമൻ ചോദിച്ചു.
"നിനക്ക്  തങ്കശ്ശേരി പോയി നില്ക്കണോടാ?,  നീ മഹാ ശല്യക്കാരൻ  ആണന്നാ നിന്റെ അമ്മപറയുന്നത് ? ശരിയാണോടാ ? "

,അന്ന്  അടുത്ത് ചെന്ന്  മറുപടി പറയാൻ പോലും  ഉള്ള ധൈര്യം  ഇല്ല
 " അതിനു  ഇവൻ കറുത്ത സായിപ്പല്ലേ ? ചട്ടക്കാരു  ഇവനെകണ്ടാൽ പേടിച്ചോടും"

മാമിയുടെ  വക  പരിഹാസം കേട്ട്  അമ്മയും  ചേട്ടനും ഒരുപോലെ  പൊട്ടിച്ചിരിച്ചു .

അങ്ങിനെ അത്തവണ ആറാം  ക്ളാസിലെ പരിക്ഷ  കഴിഞ്ഞ ഉടനെ തങ്കശ്ശേരി  പോവാൻ  റെഡി ആയിക്കൊളാൻ പറഞ്ഞു  വല്യച്ചൻ അയച്ച  കാർഡു കിട്ടി .  അങ്ങിനെ വല്യച്ചന്റെ  കൂടെ  പഴയ ഒരു തകരപ്പെട്ടിയും  തൂക്കി  ചെങ്ങന്നൂരിൽ നിന്ന്  ട്രെയിൻ കയറിയത്  ഇന്നലെത്തെ എന്നവണ്ണം  ഞാൻ ഓർക്കുന്നു .  കൊല്ലം റെയിൽവേ സ്റ്റേഷനിൽ  വണ്ടി ഇറങ്ങിയപ്പോൾ  വരി വരിയായി കിടക്കുന്ന സൈക്കിൾ  റിക്ഷകൾ , അതിലൊന്നിന്  കൂലി വില പേശി  വല്യച്ചന്റെ  കൂടെ കയറിയപ്പോൾ ലണ്ടൻ  റെയിൽവേ  സ്റ്റേഷനിൽ  എത്തിയപോലെ  സന്തോഷവും  അത്ഭുതവും കൊണ്ട്  ഞാൻ എന്നെ തന്നെ  മറന്നു.
 വലിയ " പോപോ" ശബ്ദമുള്ള  ഹോണ്‍  അടിച്ചു കൊണ്ട്  ആഞ്ഞു ചവിട്ടിയും  ഇടയ്ക്കിടെ ഇറങ്ങി  തള്ളി ക്കൊണ്ട്  ഓടിയും വണ്ടിയുടെ  കുലുക്കവും  ഒക്കെ ക്കൂടി ആകെ രസമുള്ള  ഒരു  യാത്ര.
പല റോഡുകൾ കടന്നു  തങ്കശ്ശേരിയിലെ  വലിയ ആർച്ചും കടലിന്റെ  ഇരമ്പലും ഒക്കെ ആയപ്പോൽ മുതൽ  ഇടയ്ക്കിടെ  ഫ്രോക്ക് ധരിച്ച  ചട്ടക്കാരി പെണ്ണുങ്ങളും  ഒക്കെ  കാണാൻ തുടങ്ങിയപ്പോൽ തങ്കശ്ശേരി  ആയി എന്ന്  മനസ്സിലായി . വല്യച്ചൻ  പഴയ കാര്യങ്ങളും   മക്കളെ  വളര്ത്തിയ കാര്യങ്ങളും  ഒക്കെ  ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു .  ആ യാത്രയുടെ അവസാനം  പുന്നത്തല  സൌത്ത് റോഡിലെ  " പ്രകാശ്  ഭവൻ" എന്ന വലിയ  വീടിനു മുന്പിലെ  പച്ച നിറമുള്ള  തടി  ഗേറ്റ് ന്‍റെ മുൻപിൽ  ആയിരുന്നു . ഗേറ്റ്  തുറന്നു  വന്ന സ്ത്രീ ദേവകി  ചേട്ടത്തി  ആയിരിക്കും എന്ന് ഞാൻ ഊഹിച്ചത്  ഒട്ടും  തെറ്റിയില്ല.

" ഇതാണോ  അനിയൻ മോൻ? , തങ്കമ്മ അക്കയുടെ  രണ്ടാമത്തെ  മോൻ? ,വല്യച്ചൻ  പറഞ്ഞു എനിക്ക്നല്ലപോലെ  അറിയാം "  പെട്ടി കൈയ്യിൽ നിന്ന്  വാങ്ങുമ്പോൾ  ദേവകി ചേച്ചി പറഞ്ഞു .

" പ്രകാശ് ഭവൻ" സത്യമായും എന്‍റെ  മനസ്സില്  ഒരു പുതിയ പ്രകാശം  പരത്തി .  അത്രയ്ക്ക് വിശാലമായ  ഒരു വീട്ടില് ഞാൻ  ഇതിനു മുൻപ് താമസിച്ചിട്ടില്ല.  മുറ്റത്ത്നില്ല്കുന്ന  വിവിധ തരം  പുള്ളികളുള്ള ഇലകള്‍ നിറഞ്ഞ ചെടികള്‍, ചെറിയൊരു  മാവ് ,      റെഡ് ഒക്സൈട്   തേച്ച നീളമുള്ള പടികൾ , ഗ്രിൽ ഇട്ടു  മറച്ച  ഒരു വലിയ വരാന്ത , അതിനെ ഇടത്തെ അറ്റത്തു  ജയചേചിക്കുംവിജിക്കും  പഠിക്കാനുള്ള  മുറി ,  മറ്റേ അറ്റത്തു ഗോപി മാമന്‍റെ മുറി !  വരാന്തയില്‍  നിന്നും ഒരു ചെറിയ ഇടനാഴി ,അതിന്‍റെ ഇടതു വശത്താണ് വല്യച്ചന്റെ  പൂജാ മുറി,  വലതു വശത്ത്  നടുക്കത്തെ  മുറി , അതുംകഴിഞ്ഞു വല്യച്ചന്റെ കിടപ്പ് മുറി,  ഇടനാഴി അവസാനിക്കുന്നത്  വലിയ ഒന്ന് ഊണ്മുറിയിലാണ് , അവിടെ   പിന്നെ അടുക്കള,  വലതു വശത്ത്  പിനെയും രണ്ടു മുറികള്‍  അത് പ്രകാശുഅണ്ണനും  പ്രസാദ് അണ്ണനും  ഉള്ളതാണ് .അവര്‍ക്ക് പ്രത്യേകം കുളിമുറികളും  ടോയലെട്ടും അറ്റാച്ച് ചെയ്തിരിക്കുന്നു .  വല്യച്ഛന്റെ മുറിയില്‍ വശത്തായി  ഒരു സ്റ്റോര്‍ മുറി , അവിടെ  എല്ലാവരും ഉപയോഗിച്ച  ചെരുപ്പുകളുംഷൂകളും   ഒരു റാക്കില്‍ അടുക്കിവെച്ചിരിക്കുന്നു . ഒരു അലമാരി മുഴുവന്‍  അണ്ണന്‍മാരുടെ പാന്‍റ്കളും ഷര്‍ട്ടും  നിരനിരയായി അടുക്കിവെച്ചിരിക്കുന്നു .രണ്ടോ മൂന്നോ  ഉടുപ്പുകളും  ഷര്‍ട്ടും മാത്രം  ഉള്ള എനിക്ക്  മ്യൂസിയം കാണുന്നതുപോലെ  ആണ് മാമന്‍റെ  മക്കളുടെ ഉടുപ്പുകളും  ഷൂകളും   ഒക്കെ കണ്ടത്.

ഞാന്‍  ചെല്ലുന്ന കാലത്ത്തന്നെ  വല്യമ്മച്ചി പിണങ്ങി  മകനായ വിശ്വന്‍ മാമന്‍റെ കൂടെ  തഴവക്ക്  താമസം  മാറിയിരുന്നു . ആ വഴി പിരിയല്‍ കഥകള്‍ ഒക്കെകുട്ടിയായ  ഞാന്‍  അന്ന് അറിഞ്ഞിരുന്നില്ല  എന്ന് മാത്രം .
 അടുക്കളയില്‍ അറക്കപ്പൊടിനിറച്ച അടുപ്പുകള്‍  ആയിരുന്നു  അന്ന് ഉപയോഗിച്ചിരുന്നത് . അതില്‍ പൊടിനിറക്കുന്നതും ആ അടുപ്പില്‍  പാചകംചെയ്തു  രുചിയുള്ള  വിഭവങ്ങള്‍ തീന്‍ മേശയില്‍  എത്തിക്കുന്നതുംഒക്കെ  ദേവകീ ചേട്ടത്തി  ആയിരുന്നു . അതിനാല്‍   വന്ന ദിവസം തന്നെ  അവര്‍ എനിക്ക് പ്രീയപ്പെട്ട   സ്ത്രീ  ആയി .

 വിശാലമായ  ആ കോമ്പൌണ്ട് മുഴുവന്‍  തെങ്ങുകളും അവയില്‍  നിറയെ തേങ്ങകളും  ആയിരുന്നു . വീടിന്നു  പിന്നിലായി വലിയ ഒരു എരുത്തില്‍ , അതില്‍  വലിയഒരു സിന്ധി പശു , അല്പം  ദൂരെ മാറി  ഒരു  ടോയ്ലെറ്റ് , അടുക്കള വാതില്‍ വഴി  പുറത്ത് വരുന്നത്  കിണറ്റു കരയില്‍  ആണ് . അതിനടുത്ത്  ഒരു കുളിമുറിയും  ഉണ്ട് .എല്ലാറ്റിനേയും വിറപ്പിക്കാന്‍ കാര്‍ഷെഡ് ഇല്‍ ഉഗ്രപ്രതാപി ആയി വാഴുന്ന ഒരു അല്‍സേഷ്യന്‍ നായ !  
അരീക്കരയിലെ  പരിമിതസൌകര്യങ്ങളില്‍  വളര്‍ന്ന എനിക്ക്  പ്രകാശ് ഭവന്‍  ഒരു കൊട്ടാരം പോലെ  തോന്നി . ഏറ്റവും വലിയ ആശ്വാസം  ആയതു അമ്മയുടെശകാരം  ഇല്ലാതെ  മണിക്കണക്കിന് ഭക്ഷണവും  ദേവകി  ചേട്ടത്തിയുടെ സ്നേഹമുള്ള വാക്കുകളും വല്യച്ചന്റെ കൂടെ  കൊല്ലം  കാണാന്‍ റിക്ഷയില്‍  ഉള്ള സഞ്ചാരവും .ആകെക്കൂടി വിദേശത്ത്  സുഖവാസത്തിനു  പോയ ഒരു അവസ്ഥ ആയിരുന്നു . ഗോപി  മാമന്‍റെ മക്കള്‍  വേനലവധി കഴിഞ്ഞു  വരുന്നതിനകം  സ്ഥലം കാലിയാക്കണം എന്നൊരു വ്യവസ്ഥപാലിക്കേണ്ടതിനാല്‍  അവര്‍  വരുന്നതിനു ഒന്നോ  രണ്ടോ  ദിവസം മുന്‍പേ  അമ്മ വന്നോ  വല്യച്ചന്‍ കൊണ്ടാക്കിയോ അരീക്കര തിരികെ  എത്തും .
 ഗോപി  മാമനും ലീല മാമിയും  ഇടയ്ക്കിടെ  വന്നുപോവും . അന്ന്  ഒരു ചലച്ചിത്ര താരത്തെ പ്പോലെസുന്ദരിയായിരുന്ന  മാമി  വരുന്നത് കുറച്ചു  പേടിയോടെയാണ് ദേവകി ചേട്ടത്തി  കണ്ടിരുന്നത്‌ .ഏതെങ്കിലും  കുറ്റമോ  കുറവോ കണ്ടാല്‍  ഇടവും  വലവുംനോക്കാതെ  ശകാരിക്കും . ചിലപ്പോള്‍  തിളച്ചു മറിയുന്ന  ആ ദേഷ്യം മാമന്‍    വിചാരിച്ചാല്‍ പോലും തണുപ്പിക്കാന്‍  പറ്റില്ല .അത് ഇന്നും  എന്നും അങ്ങിനെതന്നെആയിരുന്നു.

ദേവകി ചേട്ടത്തി  എല്ലാവര്ക്കും ഊണ്  മേശയില്‍ ഊണ്  കഴിഞ്ഞതിനു ശേഷവും  ചിലപ്പോള്‍ അടുക്കളയില്‍  എനിക്ക്  ചോറും മീന്‍ വറുത്തതും  ഒക്കെ   വീണ്ടും വിളമ്പി തരും . അവര്‍ക്ക്  എന്നോട്  ഉണ്ടായിരുന്ന വാത്സല്യത്തിന്റെ  കാരണം അവര്‍ തന്നെ പറഞ്ഞു തന്നു  , അവര്‍ക്ക്  ആണ്മക്കള്‍ ഇല്ല , പ്രകാശു  അണ്ണനും  പ്രസാദ് അണ്ണനും  ചിലപ്പോള്‍   ദേഷ്യപ്പെടുകയും  മറ്റും ചെയ്യും  അതിനാല്‍ അവര്‍  കൊടുക്കന്നത്‌ ഞാന്‍  നിറഞ്ഞ മനസ്സോടെ  കഴിക്കുന്നത്‌ കണ്ടു  വീണ്ടും വിളമ്പി തരികയാണ് .
 സ്റ്റോര്‍ മുറിയില്‍  അടുക്കി വെച്ചിരുന്ന  പ്രസാദ് അണ്ണന്റെ പഴയ പാന്‍റ് കളും  ഷൂ കളും ഒക്കെ എനിക്ക്  പാകമായത്  ഞാന്‍ വല്ല്യച്ചനോട് ചോദിച്ചു  അരീക്കരക്കുള്ള  പെട്ടിയില്‍ അടുക്കി  വെച്ചു.
അരീക്കരയിലെ  ചില  ദുസ്വഭാവങ്ങള്‍  ഞാന്‍ തങ്കശ്ശേരിയില്‍  എത്തിയിട്ടും  മറന്നില്ല . ഏതു സമയവും എല്ലായിടവും  തപ്പുക , കയ്യില്‍  തടയുന്ന കൌതുകമുള്ള  വസ്തുക്കള്‍  നിക്കറിന്റെ പോക്കെറ്റില്‍ ഒളിപ്പിച്ചു  വെക്കുക. അത്  വിലകൂടിയ  ഒന്നും ആയിരിക്കില്ല . ഒരു  ആണിയോ ടോര്‍ച്ച് ന്‍റെ ബള്‍ബ്‌  ഓ  ഒക്കെയാവും.  പ്രകാശു അണ്ണന്റെ മുറിയിലോ  പ്രസാദ് അണ്ണന്റെ  മുറിയിലോ ഒക്കെ ആയിരിക്കും  ഈ തപ്പല്‍  കൂടുതല്‍ .അവിടെയാണ്   ഈഅടിച്ചു  മാറ്റല്‍നു കൂടുതല്‍  സ്കോപ്

വല്യച്ചന്റെ  മാസത്തില്‍ഒരിക്കല്‍ ഉള്ള  ഗണപതി ഹോമം , അതിനു  വെച്ചിരിക്കുന്ന കല്‍ക്കണ്ടം , കദളിപ്പഴംഒക്കെ  അടിച്ചു മാറ്റല്‍  തുടങ്ങി പല അനുഭവങ്ങളും  പ്രകാശ് ഭവന്‍എനിക്ക്  സമാനിച്ചു .
ഞാന്‍ തങ്കശ്ശേരി  കടപ്പുറവും  പുരാതനമായ ലൈറ്റ്  ഹൌസ്  ഉം ഒക്കെ വല്യച്ചനോട് ഒപ്പം  കണ്ടു .  യൂരോപ്പോ മറ്റോ  കാണുന്നത്ര  സന്തോഷം ആയിരുന്നു ആ കാഴ്ച്ചകള്‍.

 അങ്ങിനെ  തങ്കശ്ശേരിയിലെ  സുഖകരമായ  ഒരു വേനല്‍ക്കാല  താമസത്തിനിടെ ഞാന്‍  പതിവ് പോലെ അടിച്ചു മാറ്റാന്‍  ചെറിയ എന്തെങ്കിലും  വസ്തുക്കള്‍ തപ്പുകയാണ്‌ . ജയചേച്ചിയുടെ  പഠനമുറിയില്‍ പഴയ  പുസ്തകങ്ങള്‍  അടുക്കി വെച്ചിരിക്കുന്ന്തിനിടെ കുതിര  ലാടത്തിന്റെ ആകൃതിയില്‍  ഉള്ള  ഒരു കാന്തം ശ്രദ്ധയില്‍  പെട്ടു.  അത് മുട്ട് സൂചിയും  ചെറിയ ഇരുമ്പു  പൊടികളും ഒക്കെ  വലിച്ചെടുക്കുന്നത് കണ്ടപ്പോള്‍  ഇതിനെ എങ്ങിനെയും  നാട് കടത്തണം  എന്ന്  കരുതി ആരുമറിയാതെ പേപ്പറില്‍ പൊതിഞ്ഞു  ഞാന്‍ എന്‍റെ  പെട്ടിയില്‍  തുണികള്‍ക്കിടയില്‍  തിരുകി .  ഞാന്‍ ഒന്നുമറിഞ്ഞില്ലേ  രാമ നാരായണ എന്ന  മട്ടില്‍ ബാക്കിയുള്ള  ദിവസങ്ങള്‍  കഴിച്ചു കൂട്ടി .

വല്ല്യച്ചനുമായി അരീക്കര എത്തിയതും  ഞാന്‍ ഈ കാന്തം എന്‍റെ കട്ടിലിന്‍റെ മേത്തയുടെ അടിയിലേക്ക്  മാറ്റി .  ആരും കാണാതെ അത്  കൊണ്ട്  മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന  മണല്‍ കൂമ്പാരത്തില്‍  നിന്നും ലോഹകണങ്ങള്‍ ഈ കാന്തം  ഉപയോഗിച്ച്  ശേഖരിക്കുക ആയിരുന്നു  ഏറ്റവും വലിയ വിനോദം.  എന്നെ സംബധിച്ച്  അത് അത്ഭുത വസ്തുവും  അത് കയ്യില്‍ വെച്ചിരിക്കുന്നത്  ഒരു അഭിമാനവും ആയിരുന്നു . എന്‍റെ കാലക്കേടിന്  കൊച്ചനിയന്‍ ജ്യോതിക്ക്   എന്‍റെ ഈ കള്ളക്കളികള്‍ കണ്ടുപിടിക്കാന്‍ അധികം  നേരം ഒന്നും വേണ്ടി  വന്നില്ല . അമ്മ  കൈയ്യോടെ തോണ്ടി മുതല്‍  പിടി കൂടി .വിചാരണയും  വാദവും ശിക്ഷയും  എല്ലാം പെട്ടന്ന്  കഴിഞ്ഞു . അമ്മ  എന്നെയും  തൊണ്ടിമുതല്‍ ആയ  കാന്തവും കൊണ്ട്  എറണാകുളം ത്ത്  താമസിക്കുന്ന മാമന്‍റെ വീട്ടിലേക്കു പോവാന്‍  തീരുമാനിച്ചു .

 എട്ടുമാന്നൂരപ്പനെമോഷ്ടിച്ച കുപ്രസിദ്ധ  മോഷ്ടാവിനെ  പോലീസുകാര്‍ കൊണ്ടുപോവുന്നതുപോലെ  ആണ്എന്നെ  അമ്മ ട്രെയിനില്‍  ഏറണാകുളത്ത് കൊണ്ടുപോയത്. യാത്രയില്‍  ഉടനീളം  മറ്റുള്ള യാത്രക്കാരോട്  എന്‍റെ മോശം  സ്വഭാവത്തെപറ്റിയും മാമന്‍റെ തങ്കശ്ശേരിയിലെവീട്ടില്‍ നിന്നും  കാന്തം കട്ടു കൊണ്ട് വന്നതിനെപ്പറ്റിയുംഗോപി മാമനുമായുള്ള ബന്ധവും  കടപ്പാടും  ഒക്കെ വിവരിച്ചുകൊണ്ടിരുന്നു . പ്രമാദമായ ഒരു  കേസിലെ  പ്രതിയെപ്പോലെ ഞാന്‍ തല താഴ്ത്തി  ഇരുന്നു .

പച്ചാളം  റെയില്‍വെക്രോസ്സിനു അടുത്ത്  അന്ന് മാമന്‍  വാടകയ്ക്ക് താമസിക്കുകയാണ് . അവിടെ എത്തിയതും അമ്മയുടെ  ശകാരം ഏറെക്കുറെ  ഉച്ചത്തില്‍  ആയി പിന്നീട്  കരച്ചില്‍  ആയി മാറി .
“ തങ്കമ്മ  സാറേ ,അവനു  ബോധിച്ച  ഒരു സൂത്രം കയ്യില്‍ കിട്ടിയപ്പോള്‍  ചൂണ്ടി ,അത്  ആരുമറിയാതെ  ആ പിള്ളേരെ ഏല്‍പ്പിച്ചാല്‍  പോരെ , അവനെഇങ്ങനെ  കൊണ്ട് നടന്നു പ്രദര്‍ശിപ്പിക്കണോ?“
 മാമിയുടെ  ഉപദേശമൊന്നും അമ്മ  കേള്‍ക്കുന്നില്ല ,   എന്‍റെദുസ്വഭാവങ്ങള്‍  മാറാന്‍  തകിട് വല്ലതും എഴുതി  കെട്ടണമെന്നുംജോത്സ്യനെ കാണാനാന്മെന്നും ഒക്കെ  അമ്മ  ഗോപി മാമനോട് പറഞ്ഞു .
“  പോട്ടെ  തങ്കമ്മേ , അവന്‍  അങ്ങ് മാറും, പിള്ളേരെല്ല, അവന്‍  വലുതാവുമ്പോള്‍  ശരിയാകും “  ഗോപി മാമനും അമ്മയെ  സമാധാനിപ്പിക്കാന്‍  നോക്കി .

കാലചക്രം പിന്നെയും  തിരിഞ്ഞപ്പോള്‍  തങ്കശ്ശേരിയിലെ  പ്രകാശ്‌ ഭവന്‍  വിറ്റ് മാമന്‍  എറണാകുളത്തു വലിയ ഒരു വീട്  വാങ്ങി , വല്യച്ചന്‍  വിട വാങ്ങി , ഒടുവില്‍  മാമനും മാമിയും  കടവത്രയില്‍ ഫ്ലാറ്റില്‍  എത്തി . മക്കള്‍ഒക്കെ  പലയിടത്തു ,  മാമനും മാമിയും  ഏറെക്കുറെ ഒറ്റക്ക്.മൂക്കിന്‍റെ തുമ്പത്ത്  ദേഷ്യമുള്ള  മാമിയും “ കുട്ടികളെ” എന്ന്  അടുക്കള ഭാഗത്തേക്ക്  നോക്കി  മാമിയെ വിളിക്കുന്ന  മാമനും  “ ഈ മൂപ്പില്‍സ്  “  എന്ന് മാമനെ  വിളിക്കുന്ന  മാമിയും.  അവരെ കഴിഞ്ഞ  പതിനഞ്ചു വര്‍ഷമായി മുടങ്ങാതെ എല്ലാ  ഞായറാഴ്ചയും വിളിക്കുന്ന ആ പഴയ “ കാന്തം  മോട്ടിച്ച കള്ളന്‍”  പിനീട് വലിയ കാന്തം  കൊണ്ട്  പ്രവര്‍ത്തിക്കുന്ന എം  ആര്‍ ഐ  യുടെ  തത്വം പഠിക്കാനായിരുന്നു  ദൈവ  നിയോഗം .

 ഒരു  ഞായാറാഴ്ച എന്‍റെ ഫോണ്‍  വരാന്‍ വൈകിയാല്‍  മാമന്‍ മാമിയെ  നോക്കി
“ കുട്ടികളെ ,  ഇല്ല എന്തിര് ചെറുക്കന്‍  വിളിച്ചില്ലല്ലോ”
“  ഈ മൂപ്പില്‍സ്നു  എന്തിന്‍റെ കേടാ ? , അവന്‍ അവനു  തോന്നുമ്പോള്‍  വിളിക്കും “

ലോകത്തെവിടെപ്പോയാലും  തിരികെ വരുമ്പോള്‍  ഞാന്‍  മാമനെയോമാമിയെയോ കാണാതെ  പോയിട്ടില്ല .  മാമന്‍ പോയ ജപ്പാനും  ലണ്ടനും ജര്‍മ്മനിയുംസിംഗപ്പൂരും ഒക്കെ  കാണാന്‍  ഭാഗ്യം ലഭിച്ചപ്പോള്‍, എം ആര്‍  ഐ  വിദഗ്ധ പരിശീലനത്തിന്  പോയപ്പോള്‍   ഞാന്‍ ആദ്യം ഓര്‍ത്തത്  മാമന്‍ എന്നോട്  പറഞ്ഞ വാക്കുകളും  തങ്കശ്ശേരിയില്‍നിന്നും മോഷ്ടിച്ച ആ ചെറിയ കാന്തവും ആണ് .  ദൈവം ഓര്‍ത്തു വെച്ച് തിരികെ  തന്നഅനുഗ്രഹം !
 ഇക്കഴിഞ്ഞ മാര്‍ച്ചില്‍  ചെറിയ ഒരു  നെഞ്ചു  വേദന കാരണം മാമനെ  എറണാകുളം ഇ എം സീ  യില്‍ പ്രവേശിപ്പിച്ചു . രണ്ടു  ദിവസംകൊണ്ട്  സ്ഥിതി  മോശമായി . ഐ സീ  യൂ വില്‍  വേന്ടിലെടോര്‍ ഇല് ,മസ്തിഷ്ക  മരണം ഏതു സമയവും  സംഭവിക്കാവുന്ന അവസ്ഥ !  മാമിയെ  അവസാനമായി ഒന്ന് കാണാന്‍  അടുത്തേക്ക്  വിളിപ്പിച്ചു

ദേഹമാസകലം ഉപകരണങ്ങള്‍ ഘടിപ്പിച്ച ആ ശരീരത്തെ നോക്കി  മാമി  ഉറക്കെ പറഞ്ഞു

“ എടൊ  മൂപ്പില്സേ  താന്‍ അങ്ങിനെ ചുളുവില്‍  ഒന്നും പോവില്ല  , ജ്യോത്സ്യന്‍ എന്‍റെ ജാതകം നോക്കി എനിക്ക്  വൈധവ്യം വരില്ല  എന്ന് കട്ടായം പറഞ്ഞിട്ടുണ്ട് “
പത്ത് മിനിട്ട് കഴിഞ്ഞു  എനിക്ക്  മുംബൈയില്‍ പ്രസാദ്‌  അണ്ണന്റെ ഫോണ്‍ വന്നു
“  എടാ  അച്ഛന്‍ പോയി “  

ഫോണ്‍ കട്ട്‌ ചെയ്തതും അമ്മയുടെ  കാണപ്പെട്ടദൈവം  എങ്ങിനെയാണ് എനിക്കും  കാണപ്പെട്ട ദൈവം ആയതെന്നു  ഓര്‍ത്തു.   പഴയ കാലം ഒരു ബ്ലാക്ക്  ആന്‍ഡ് വൈറ്റ്സിനിമ പോലെ എന്‍റെ  മുന്നില്‍  തെളിഞ്ഞു . ഒരിക്കല്‍ ദൂരെ നിന്ന്ആരാധനോയോടെ  ഞാന്‍ നോക്കി കണ്ട  എന്നെ ഗോപി മാമന്‍റെയും ലീല മാമിയുടെയും എത്ര അടുത്ത്  കൊണ്ട് ചെന്ന്  നിര്‍ത്തി ? .

പിറ്റേ ദിവസം  ഞാന്‍ എത്തിയാല്‍ ഉടന്‍   ശവസംസ്കാരം നടത്തണം  എന്ന്  തീരുമാനിക്കപ്പെട്ടു . മുംബയില്‍ വെച്ച് ആദ്യം  കുറച്ചു കരഞ്ഞതിനാല്‍   എന്ത്സംഭവിച്ചാലും  മാമിയുടെ മുന്‍പില്‍  കരയരുത് എന്ന് തീരുമാനിച്ചു തന്നെയാണ് പോയത് . പ്രകാശ് അണ്ണന്റെ  ഭാര്യവിലാചേച്ചി എന്നെ അറിയാവുന്നതിനാല്‍ അങ്ങിനെ നിര്‍ബന്ധപൂര്‍വ്വം പറയുകയും ചെയ്തു .

“ Do not creat a scene there”

മൂന്നു മണിക്ക് ഞാന്‍  മാമന്‍റെ ഫ്ലാറ്റില്‍ എത്തി .ഫ്ലാറ്റിന്‍റെലോബ്ബിയില്‍ മാമന്‍റെ മൃതശരീരം സ്വര്‍ണപ്പട്ടില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. നെറ്റിയില്‍  സ്ഥിരമുള്ള  ചന്ദനക്കുറി അപ്പോഴും ഉണ്ട് . മുഖത്തെ  പ്രസാദം കണ്ടാല്‍  ഉറങ്ങുകയാണ് എന്നേ തോന്നുകയുള്ളൂ.  ഞാന്‍  എന്നും തൊട്ടുവണങ്ങിയിരുന്ന ആ പാദങ്ങള്‍ ഒരു വെളുത്ത തുണി കൊണ്ട് വിരലുകള്‍  കൂട്ടി കെട്ടിയിരിക്കുന്നു. ഞാന്‍ ആ മുഖത്തേക്ക്  എല്ലാ ധൈര്യവും സംഭരിച്ചു  ഒന്ന് കൂടി നോക്കി .

“ കുട്ടികളെ !  ബോംബെന്നുആ എന്തരു ചെറുക്കന്‍  വന്നില്ലേ ? “

“ മൂപ്പില്സേ നിങ്ങള്‍ക്ക് കണ്ണും കണ്ടുകൂടെ ?  അവനല്ലേ ഈ വടി പോലെ വന്നു  മുന്നില്‍  നില്‍ക്കുന്നത് ?”

“ ഇങ്ങോട്ട്  നീങ്ങിനില്ലടാ , പ്രസാദിന്‍റെ പാന്റും ഷൂസും ആണോടാ  നീ  ഇട്ടിരിക്കുന്നേ ?

“നീ തങ്കസ്സേരീന്നു  എന്‍റെ പിള്ളാരുടെ ഒരു  മാഗ്നെറ്റ് മോട്ടിച്ചു  കൊണ്ടുപോയത് ഓര്‍മയുണ്ടോഡാ?”

“  നിന്‍റെഅമ്മ  തങ്കമ്മ സാറ് എന്നിട്ട് എന്തോകരച്ചിലും  പിഴിച്ചിലും ആരുന്നെടാ ?ഒരുപാട് തല്ലിയോടാ അന്ന് ? ”
“ നിനക്ക്  വല്ലതും  ഓര്‍മയുണ്ടോടാ?”

“എന്നിട്ട്  നീഎന്താ കരയാത്തെ ? “

എന്‍റെ സകല നിയന്ത്രങ്ങളും വിട്ടുപോയി.

ഞാന്‍  മുഖംപൊത്തി  പൊട്ടിക്കരഞ്ഞു

വെറും  ഒരുഅനാഥനെപ്പോലെ  !