Wednesday, 13 February 2013

കണ്ണീരിന്റെ വില

 ഓരോതവണ നാട്ടില്‍ നിന്ന് അമ്മ വിളിക്കുമ്പോഴും അമ്മക്ക് ഒറ്റക്കാര്യമേ അറിയേണ്ടതുള്ളൂ 
" എടാ അനിയാ , നീ എന്നാ വരുന്നേ ?, നീ വരാം വരാം എന്ന് പറഞ്ഞിട്ടു എത്ര നാളായി , നീ ഒന്ന് വന്നിട്ട് വേണം എനിക്ക്  അമ്പലമായ അമ്പലങ്ങളും കൂടെ വര്‍ക്ക്‌ ചെയ്ത സാരന്മാരെയും ഒക്കെ ഒന്ന് കാണാന്‍ " 

അങ്ങനെ ഇത്തവണ  അരീക്കര പോയി താമസിച്ചത് തികച്ചും ഒരു അജ്ഞാതവാസം പോലെ ആയിരുന്നു . കോര്‍പ്പറേറ്റ് ലോകത്തെ മന്ത്രങ്ങളും തന്ത്രങ്ങളും കാപട്യങ്ങളും ഒക്കെ നിറഞ്ഞ യാന്ത്രികജീവിതത്തില്‍ നിന്നും ഒരു മോചനം !. അരീക്കര ഇന്റര്‍നെറ്റ്‌ ഇല്ല , ഫേസ് ബുക്ക്‌ ഇല്ല , മൊബൈല്‍ റേഞ്ച് തന്നെ കഷ്ടി , അതിനാല്‍ ആരും വിളിക്കാതെ , ആരെയും വിളിക്കാതെ അമ്മയോടും അച്ഛനോടും അവരുടെ ഇഷ്ടങ്ങള്‍ നോക്കി, അവരുടെ സങ്കടങ്ങളും ശകാരങ്ങളും കേട്ട് , അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അടുക്കളയില്‍ കയറി പാചകം ചെയ്തും വിളമ്പി കൊടുത്തും ഒക്കെ  അവരുടെ നിഴലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തി . അതൊരു പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭവം ആയിരുന്നു .

എന്റെ അമ്മ , ചങ്ങനാശ്ശേരി തൃക്കടിത്താനം കൊണ്ടയില്‍ ഗോവിന്ദന്‍വൈദ്യന്‍ മകള്‍ തങ്കമ്മ,ഇപ്പോള്‍ 80 വയസ്സ്, എനിക്ക്  അമ്മ മാത്രമല്ല , മുളക്കുഴ ഗവ ഹൈ സ്കൂളില്‍ മുപ്പന്തഞ്ചു വര്‍ഷം, ആയിരക്കണക്കിന് കുട്ടികളെ കണക്കും ഇന്ഗ്ലീഷും പഠിപ്പിച്ച ഒരു അധ്യാപിക കൂടി ആയിരുന്നു .  ഒരു അച്ഛന്റെ സകല വിധ വാത്സല്യങ്ങളും കിട്ടി , മറ്റു നാല് സഹോദരങ്ങളുടെ അരുമ സഹോദരി ആയി ചങ്ങന്നാശേരി പോലെ  വെള്ളവും വെളിച്ചവും ഒക്കെ ഉള്ള ഒരു ഇടത്തരം പട്ടണത്തില്‍ വളര്‍ന്നു കണക്കില്‍ ബിരുദവും ബീ എഡ് ഉം ഒക്കെ നേടി ഒടുവില്‍ സര്‍ക്കാര്‍ ജോലി നേടി സ്വന്തം അപ്പച്ചിയുടെ മകനായ എന്റെ അച്ഛനെ അന്നത്തെ നാട്ടു നടപ്പ് അനുസരിച്ച് വിവാഹം കഴിച്ചു അരീക്കര എത്തിച്ചേര്‍ന്നു.

അച്ഛനെ അമ്മക്ക് ഒരിക്കലും ഇഷ്ടമല്ലായിരുന്നു എന്നും സ്വന്തം അച്ഛന്‍ ഒരുപാട് നിര്‍ബന്ധിച്ചാണ് കല്യാണം കഴിപ്പിച്ചതെന്നും അമ്മ ഒരു ആയിരം വട്ടം ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . അമ്മക്ക്  അരീക്കര വന്നത് മുതല്‍ കഷ്ടപ്പാടുകള്‍ മാതമേ ഉള്ളൂ എന്നും അച്ഛന് ഇതൊന്നും അറിയാതെ പട്ടാളത്തില്‍ വര്‍ഷത്തില്‍ വരുന്ന അവധിക്കാലം അച്ഛന്റെ ബന്ധുക്കളെ സഹായിച്ചു തിരിച്ചു പോകല്‍ ആണ് പതിവ് എന്നും അമ്മ എന്നും പരാതിപ്പെട്ടിരുന്നു. കരന്റോ പൈപ്പോ ഇല്ലാത്ത അരീക്കരയിലെ താമസവും ചിരട്ടയിലും കുടുക്കയിലും അടക്കാവുന്ന പരുവത്തില്‍ ഉള്ള മൂന്നു ആണ്‍കുട്ടികളും വീട്ടു ജോലികളും സ്കൂളിലെ പണിയും ഒക്കെ ആയി പാവം അമ്മക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ആയിരുന്നു. വല്ലപ്പോഴും  വരുന്ന അമ്മയുടെ അച്ഛനോട് സങ്കടക്കെട്ടുകള്‍ അഴിച്ചു വെച്ച് പരാതി പറയലും പൊട്ടി കരച്ചിലും വീട്ടില്‍ നിത്യസംഭവം ആയിരുന്നു . 

അമ്മയും അച്ഛനും എല്ലാ അര്‍ത്ഥത്തിലും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിരുന്നു. അമ്മ വെളുത്തു സുന്ദരി , അച്ഛന്‍ കറുപ്പിലും വെളുപ്പിലും ഒന്നും വിശ്വാസം ഇല്ലാത്ത ഒരു ഇരു നിറക്കാരന്‍, അമ്മ വലിയ ഈശ്വര ഭക്ത , അച്ഛന്‍ നിരീശ്വര വിശ്വാസി , അമ്മക്ക് അല്‍പസ്വല്‍പ്പം ജാതി ചിന്ത , അച്ഛന് പുരോഗമന ചിന്ത , അമ്മക്ക് അരീക്കര വിടണം , അച്ഛന് അരീക്കര ജീവന്‍ പോയാലും വിടില്ല . മക്കളില്‍ ചേട്ടന്‍ അമ്മയെപ്പോലെ വെളുത്തു സുന്ദരന്‍, ഞാന്‍ അച്ഛനെപ്പോലെ , കൊച്ചനിയനും അതുപോലെ . 

അമ്മക്ക് ഒരു നിസ്സാര കാര്യം മതി സങ്കടം വരാന്‍, അച്ഛന്‍ ഒന്ന് ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ കുറ്റം പറയുകയോ ചെയ്‌താല്‍ മതി , കഴിഞ്ഞു ! പിന്നെ കരച്ചില്‍ ആയി , പഴിച്ചില്‍ ആയി , അരീക്കര വിടണം എന്നായി , അമ്മയും അച്ഛനും തമ്മില്‍ ഉള്ള ഈ ഇണക്കവും പിണക്കവും കണ്ടു ഞങ്ങള്‍ വളര്‍ന്നു വലുതായി . 

അച്ഛന്‍ മാത്രമല്ല അമ്മക്ക് സങ്കടങ്ങള്‍ സമ്മാനിച്ചത്‌ , അമ്മയുടെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ " അസത്ത് ചെറുക്കന്‍ " ആയ ഞാന്‍ അമ്മക്ക് കൊടുത്ത സങ്കടങ്ങള്‍ ചില്ലറയല്ല . സാധാരണ കുട്ടികളുടെ കുസൃതി ആയി സമാധാനിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒന്നും  അല്ല ഞാന്‍ ചെയ്തു കൂട്ടിയത് , വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക , അമ്മയുടെ ബാഗില്‍ നിന്നും പണം മോഷ്ടിക്കുക , ജാതിയില്‍ താഴ്ന്നതെന്ന് അമ്മ കരുതുന്ന കുട്ടികളുമായി കൂട്ട് കൂടുക , അവരുടെ വീട്ടില്‍ പോവുക, ഭക്ഷണം വാങ്ങി കഴിക്കുക , അമ്മക്ക് പൊതുവെ ഇഷ്ടമില്ലാത്ത അച്ഛന്റെ ബന്ധു വീടുകളില്‍ പോവുക , എന്ന് വേണ്ട അമ്മയുടെ ശകാരവും അടിയും കണ്ണീരും കഴിഞ്ഞിട്ട് എനിക്ക് ഉറങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം ആയിരുന്നു . ഒരു ചടങ്ങിനും അമ്മ എന്നെ കൊണ്ട് പോവില്ല , അഥവാ കൊണ്ട് പോയാല്‍ എന്റെ കുറ്റങ്ങള്‍ കാണുന്നവരോടെല്ലാം അമ്മ  വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും , അതിനാല്‍ ആ ശിക്ഷ ഭയന്ന് ഞാനും അമ്മയുടെ കൂടെ ഒരിടത്തും പോവാന്‍ ഇഷ്ടപ്പെട്ടില്ല . 

" ആ തന്തയുടെ അതെ സ്വഭാവമാ ഈ അസത്ത് ചെറുക്കന് ! " എന്ന് ഏതു സദസ്സിലും എവിടെവെച്ചും അമ്മ  എന്നെ പ്പറ്റി വിളിച്ചു പറയും . അത് കേട്ട് കേട്ട് അച്ഛനോട് എനിക്ക് ഇഷ്ടം അല്ല, ആരാധന തന്നെ തുടങ്ങി എന്നതാണ് സത്യം . പാവം അച്ഛന്‍ ! 

അടൂരിനും കൊട്ടരക്കരക്കും ഇടയില്‍ താഴത്ത് കുളക്കട എന്നൊരു സ്ഥലമുണ്ട് , ഇവിടെ പ്രസിദ്ധമായ " നമ്പീ മഠം " എന്നൊരു  പുരാതന ഇല്ലം ഉണ്ട് . അമ്മയുടെ വല്യമ്മയുടെ അമ്മ ഈ ഇല്ലത്ത് നിന്നും വന്ന ഒരു സ്ത്രീ ആണെന്ന്  ആണ് അമ്മ വിശ്വസിക്കുന്നത് . അത് വെറും ഒരു കെട്ടു കഥയാണോ കെട്ടു കേള്‍വി ആണോ സത്യമാണോ എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ , പക്ഷെ അമ്മയും വല്യച്ചനും ഒക്കെ ഈ കഥ വിശ്വസിക്കുകയും ഇടയ്ക്കിടെ ഈ നമ്പീ മഠം സന്ദര്‍ശിക്കുകയും പൂജകളും വഴിപാടുകളും ഒക്കെ കഴിക്കുകയും ചെയ്യും . എന്റെ അച്ഛന്‍ ഈ കഥ കേള്‍ക്കുന്നത് തന്നെ കലിയാണ്, 

"ഇത്തരം വിഡ്ഢി കഥകള്‍ ഒക്കെ സ്വന്തം മേന്മ ഉയര്‍ത്തി കാണിക്കാന്‍ പഴയ മൂപ്പീന്നന്മാര്‍ ഉണ്ടാക്കി വെച്ചതാണ് , വല്ല ഹരിജന്‍ കുടുംബത്തില്‍ നിന്നും ആണ് ഈ വല്യമ്മ വന്നിരുന്നു എങ്കില്‍ ഇ കഥ ആരോടെങ്കിലും മിണ്ടുമായിരുന്നോ ? " 
" കുടുംബമോ പാരമ്പര്യമോ ദൈവ വിശ്വാസമോ ഇല്ലാത്ത നിങ്ങള്‍ക്ക് ഇത് വല്ലതും മനസ്സിലാവുമോ ?" 

എന്നിട്ട് അമ്മ ഒറ്റ കരച്ചിലാണ് , ആ കരച്ചില്‍ അവസാനിക്കണമെങ്കില്‍ " എന്ത് കുന്തം എങ്കിലും ആകട്ടെ , ഞാന്‍ അടുത്ത ആഴ്ച അവിടെ കൊണ്ട് പോകാം , ഇനി ആ വല്യമ്മ പിണങ്ങി പ്പോവണ്ട " എന്ന് അച്ഛന്‍ അമ്മക്ക് വാക്ക് കൊടുക്കണം . അച്ഛന്‍ മനസ്സില്‍ നിരീശ്വര വാദം ഒക്കെ കൊണ്ട് നടക്കുമെങ്കിലും ഒരു ദൈവത്തെയോ മതത്തെയോ ഇന്ന് വരെ ചീത്ത വിളിച്ചിട്ടില്ല , മറ്റു മതങ്ങളെ ബഹുമാനിക്കാനും ജാതി ചിന്ത ഒരു അധര്‍മം ആണെന്ന് പഠിച്ചതും ഒക്കെ ഞാന്‍ അച്ഛനില്‍ നിന്ന് തന്നെയാണ് . 

ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നു വന്നത് ഇത്തരം വഴക്കുകളും പഴി ചാരലുകളും കേട്ടാണ് ,  അമ്മയും അച്ഛനും വഴക്ക് പിടിക്കുമ്പോള്‍ കുട്ടികള്‍ ആരുടെ പക്ഷം പിടിക്കും ? രണ്ടു പക്ഷവും പിടിച്ചു  വളര്‍ന്നത്‌ കൊണ്ട് ഞങ്ങള്‍ക്ക് അമ്മയും അച്ഛനും ഒരുപോലെ പ്രീയപ്പെട്ടവര്‍ ആയി . അമ്മയുടെ ഇഷ്ടങ്ങളും അച്ഛന്റെ ഇഷ്ടങ്ങളും അറിഞ്ഞു അവര്‍ക്ക് സന്തോഷം തരുന്നത് എന്തോ അത് ചെയ്തു കൊടുക്കല്‍ ആണ് ഞങ്ങള്‍ മക്കള്‍ ചെയ്യേണ്ടത് എന്ന്  അവരെ കൂടുതല്‍ മനസ്സിലാകിയപ്പോള്‍ തോന്നി . 

അമ്മ പറഞ്ഞ നമ്പീ മഠം കാണാന്‍ പല തവണ ഞാന്‍ അമ്മയോടൊപ്പം പോയിട്ടുണ്ട് , ആ വലിയ ഇല്ലത്തിനു മുന്‍പില്‍ നിന്ന് നിറകണ്ണുകളോടെ  പ്രാര്‍ത്ഥിക്കുന്ന അമ്മയെ ഞാന്‍ എത്ര തവണ കണ്ടിരിക്കുന്നു . ഈ അമ്മ വിശ്വസിക്കുന്നത്  ശരിയാണോ എന്ന് ആര്‍ക്കറിയാം ? അതോ അച്ഛന്‍ പറഞ്ഞത് പോലെ അമ്മയുടെ പൂര്‍വികര്‍ ജാതിയില്‍ താഴെ ആയാല്‍ എന്റെ അമ്മ ആവില്ലേ ? അമ്മ എന്നും അമ്മ തന്നെ ! 

മനസ്സില്‍ തോന്നുന്നത് വെട്ടി തുറന്നു പറയുന്ന പ്രകൃതം ആണ് അമ്മക്ക് , മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്ത് വിചാരിക്കും എന്നൊന്നും അമ്മക്ക് പ്രശ്നമല്ല .  അതുപോലെ മലയാളത്തിലെ പല പദങ്ങളും അര്‍ഥം അറിയാതെ അസ്ഥാനത്ത് ഉപയോഗിച്ച്  പലരെയും സങ്കടപ്പെടുത്തുകയോ ചിരിപ്പിക്കുകയോ  ഒക്കെ ചെയ്തിട്ടുണ്ട് . 

ഒരിക്കല്‍ അമ്മയുടെ സഹപ്രവര്‍ത്തകരായ കുറെ അധ്യാപകര്‍ വീട്ടില്‍ വന്നു , പതിവ് പോലെ അരീക്കരയിലെ കഷ്ടപ്പാടുകളും അച്ഛന്റെ കുറ്റങ്ങളും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ് ,
" എന്റെ സാറേ എനിക്കീ മനുഷ്യന്റെ വെപ്പാട്ടി ജീവിതം എനിക്ക് മടുത്തു "
" അതെന്താ തങ്കമ്മേ ഈ  വെപ്പാട്ടീ ജീവിതം ?"
" ഈ അരി വെപ്പും സാമ്പാറു വെപ്പും എല്ലാം എനിക്ക് മടുത്തു പ്രിയംവദെ"
അമ്മ ഉദ്ദേശിച്ച അര്‍ഥം കെട്ടു അവര്‍ പൊട്ടിച്ചിരിച്ചു പോയി . 

എന്റെ വിവാഹം കഴിഞ്ഞ സമയം , ഒരു ദിവസം എന്റെ ഭാര്യ എന്നോട് പറഞ്ഞു 
" ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത് , എനിക്ക് നിങ്ങളെ  വിവാഹം കഴിക്കണമെന്ന് ഒരിക്കലും താല്‍പ്പര്യം ഇല്ലായിരുന്നു ,  വീട്ടില്‍ എല്ലാവരും കൂടി ഒരുപാട് ബുദ്ധി മുട്ടിയാണ് എന്നെക്കൊണ്ട് സമ്മതിപ്പിച്ചത് , കാരണം നിങ്ങളുടെ അമ്മ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു "

ഞാന്‍ ഒന്ന് ഞെട്ടി , എന്റെ ഈശ്വരാ , എന്റെ സ്വന്തം അമ്മ എന്തായിരിക്കും എന്നെ പറ്റി പറഞ്ഞത് ?

" ദേ, നിങ്ങളുടെ അമ്മ വീട്ടില്‍ വന്നയുടെനെ പറയുകയാ , എന്റെ രണ്ടാമത്തെ ചെറുക്കന്‍ ഒരു തല തിരിഞ്ഞവന്‍ ആയിരുന്നു , വെറും ഒരു മണ്ടന്‍ ! ഒരിക്കലും പറഞ്ഞാല്‍ കേള്‍ക്കില്ലായിരുന്നു , ഒരക്ഷരം പഠിക്കില്ലായിരുന്നു , വീട്ടില്‍ നിന്ന് പണം മോഷ്ട്ടിക്കുമായിരുന്നു, വെറും ഒരു അസത്തായിരുന്നു "

" അതെല്ലാം ഞാന്‍ സഹിക്കുമായിരുന്നു , നിങ്ങളുടെ അമ്മ പറയുകയാ , അവനൊരു സ്ത്രീലമ്പടന്‍ ആണെന്ന് "

ഞാന്‍ തളര്‍ന്നു, തലയില്‍ കൈവെച്ചു ഇരുന്നു പോയി , കരഞ്ഞില്ലന്നെ ഉള്ളൂ !

" ഞാന്‍ ആ നിമിഷം തീരുമാനിച്ചതാ , ലോകത്തില്‍ ആരെ കെട്ടിയാലും വേണ്ടില്ല , നിങ്ങള്‍ വേണ്ട എന്ന് "
" എന്നിട്ട്  പിന്നെ എന്തിനാ ഇഷ്ടമായീ എന്ന് പറഞ്ഞത് ? 

" എന്റെ ചേച്ചി ലതയാണ് പറഞ്ഞത് , എടീ സാധാരണ അമ്മമാര്‍ മക്കള്‍ക്ക്‌ ഇല്ലാത്ത എന്തെല്ലാം ഗുണങ്ങള്‍ ആണ് ഉണ്ടെന്നു പൊക്കി പറയുന്നത് , ഈ അമ്മ വെറും ഒരു പാവമാ ,അതാണ്‌ ഇങ്ങനെ എല്ലാം വെട്ടി തുറന്നു പറയുന്നത് , അമ്മ പറയുന്ന ഈ മകന്‍ സത്യമായും ഒരു പാവം ആയിരിക്കും"

 എനിക്ക്  ഒരു സഹോദരി ഇല്ലാത്തതിനാല്‍ സ്ത്രീകളോട് എല്ലാം വലിയ കാര്യവും കരുണയും ആണെന്ന് ആണ് അമ്മ ഉദ്ദേശിച്ചത് , ലത പലതവണ അമ്മയോട് ചോദിച്ചു അമ്മ ഉദ്ദേശിച്ച അര്‍ഥം മനസിലാക്കിയപ്പോള്‍  എന്റെ വിവാഹം തീരുമാനിക്കപ്പെട്ടു . അങ്ങിനെ ഞാന്‍ രക്ഷപെട്ടു .

ഇത്തവണ അമ്മയോടൊപ്പം  വര്‍ക്ക്‌ ചെയ്ത എന്റെ പ്രീയപ്പെട്ട മലയാളം ടീച്ചര്‍ പ്രിയംവദ ടീച്ചറിനെ കാണാന്‍ പോയപ്പോള്‍ ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു 

" എന്നാലും എന്റെ തങ്കമ്മേ ഈ മകന് വേണ്ടിയാണോ ഇത്ര കണ്ണീരോഴുക്കിയത് ? "

അമ്മ അന്ന് ഒഴുക്കിയ ആ കണ്ണീരിന്റെ വില മനസ്സിലായത്‌ കൊണ്ടാണ് ഇന്ന് എന്റെ പാവം അമ്മയെ ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറയുന്നത് .
 
2 comments:

 1. സോം ജീ! ഓഫീസില്‍ ഫേസ്ബുക്ക് ലഭ്യമല്ല എങ്കിലും ഒഴിവ് സമയങ്ങളില്‍ ഒട്ടുമിക്കവാറും എഴുത്തുകളും വായിച്ചിട്ടുണ്ട്. (മലയാളനാട് നോട്ടിഫിക്കേഷന്‍ വഴി ജിമെയിലില്‍, അവിടെ ആക്റ്റീവല്ല!)

  സത്യസന്ധമായ അവതരണവും നര്‍മ്മമേറുന്ന ആ ശൈലിയും ഇഷ്ടമാണ്. ബ്ലോഗ്‌ ഉള്ള വിവരം അറിയില്ലായിരുന്നു.

  സന്തോഷം!

  ReplyDelete
 2. നല്ല അവതരണം.ഇഷ്ട്ടായി

  ReplyDelete