Sunday 4 November 2012

ലീലമാമി

സ്നേഹത്തിന്റെയും  വാത്സല്യത്തിന്റെയും  നിറകുടമായിരുന്ന തഴവാ മാമിയെപറ്റി  ഞാന്‍ എഴുതിയിരുന്നല്ലോ .  .എന്നാല്‍  ഉള്ളിലെ  സ്നേഹം  പുറത്ത് കാണിക്കാതെ  മൂക്കിന്റെ തുമ്പത്ത് ഉഗ്ര  കോപം കൊണ്ട് നടന്നിരുന്ന  ഒരു മാമി  എനിക്കുണ്ട് , ലീലമാമി !  അമ്മയുടെ ഏറ്റവും  മൂത്ത  സഹോദരനായ  ഗോപി മാമന്റെ മാമിയാണ്  ലീലാമാമി . 
അറ്റിങ്ങലെ  വലിയ ഒരു ധനിക  കുടുംബത്തിലെ  അംഗമായിരുന്നു  മാമി . അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്വന്തം  ബസ്‌ സര്‍വീസ്  ഉം പെട്രോള്‍ പമ്പും ഒക്കെയുള്ള  ഒരു  വലിയ  വീട്ടില്‍ നിന്നാണ്  സാധാരണ  ചുറ്റുപാടില്‍ കഷ്ടപ്പെട്ട്  പഠിച്ചു   PWD  എഞ്ചിനീയര്‍  ആയ  ഗോപിമാമന്‍  ലീലമാമിയെ  വിവാഹം കഴിച്ചത് . മാമി  പത്ത് വരെ പഠിച്ചിട്ടുള്ളൂ . പക്ഷെ  മാമന്റെ  സാമ്പത്തികമായ  എല്ലാ ഉയര്‍ച്ചയും  മാമി  വന്നതിനു ശേഷം   ആയിരുന്നു  എന്ന് നിസ്സംശയം  പറയാം.   രാജ യോഗം തെളിഞ്ഞു  എന്ന് ജാതകം  നോക്കിയ ജോത്സ്യന്‍ പറഞ്ഞു പോലും. മാമന്റെ  ഉദ്യോഗവും  വലിയ  വീട്ടില്‍ നിന്നുള്ള  വിവാഹവും  ഒക്കെ മറ്റു സഹോദരങ്ങള്‍ക്കും  ഏക സഹോദരിയായ  എന്റെ അമ്മക്കും  വലിയ  പ്രയോജനം  ചെയ്തു  എന്നത്  അന്നത്തെക്കാലത്ത്   ചെറിയ  കാര്യം അല്ല . മാമന്‍   മാമിയുടെ  പണം കൊണ്ട് ഒരു  ഹേരാല്ട് കാര്‍ വാങ്ങി , കുട്ടികളെ   അന്നത്തെ  മികച്ച  സ്കൂള്‍  ആയ കൊല്ലത്ത്  തങ്കശ്ശേരി  ആങ്ങ്ലോ ഇന്ത്യന്‍ സ്കൂളില്‍  പഠിപ്പിക്കാന്‍  ഒരു വീട് വാങ്ങി .  അന്നത്തെ  വലിയ  ധനികര്‍ക്ക് മാത്രം  സാധിക്കുന്ന  കാര്യങ്ങള്‍ ആണ് ഇതൊക്കെ .  മാമന്റെ ഏക  സഹോദരി  സ്കൂള്‍  അധ്യാപികയായ  എന്റെ അമ്മക്കോ  അമ്മയുടെ മക്കളായ  ഞങ്ങള്‍ക്കോ  ഗോപി മാമന്റെ  ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര  ഉയരത്തില്‍  ആയിരുന്നു .  

ഇതൊക്കെ ആണെങ്കിലും  മാമന്  അമ്മയെ  വലിയ  കാര്യം ആയിരുന്നു .  കഷ്ടപ്പാട് അറിയാതെ  സഹോദരങ്ങള്‍  എല്ലാം ചേര്‍ന്ന്  വളര്‍ത്തിയ  അമ്മയെ  അരീക്കര  പോലെ ഒരു കുഗ്രാമത്തില്‍  ഒരു പട്ടാളകാരനായ  എന്റെ അച്ഛന്റെ   വീട്ടില്‍  മൂന്നു ആണ്മക്കളെ  വളര്‍ത്തി  കഷ്ടപ്പെടുകയാണ്  എന്ന് മാമനും അറിയാം . അതിനാല്‍  എല്ലാ മാസവും  മാമന്‍  ആ ഹേരാല്ട് കാറില്‍  ചെമ്മന്നു  നിറഞ്ഞ  ഞങ്ങളുടെ റോഡിലെ   വലിയ  കയറ്റം  കയറി  വരും .  മുന്‍ സീറ്റില്‍  വലിയ  കൂളിംഗ് ഗ്ലാസ്  വെച്ച് ഒരു  ചലച്ചിത്ര താരത്തെ  പ്പോലെ  വന്നിറങ്ങുന്ന  ലീല മാമി   ഞങ്ങള്‍ക്ക് മാത്രം അല്ല  അരീക്കരക്കാര്‍ക്ക്  മുഴുവന്‍  അത്ഭുതമായിരുന്നു . ചിലപ്പോള്‍  ഒരു പോമെരിയന്‍  വളര്‍ത്തു  പട്ടിയും  കാണും .  ആ  ചുവന്ന  കാര്‍  ഞങ്ങള്‍ തൊട്ടും തലോടിയും  ഹോറന്‍ അടിച്ചും  സംതുപ്തി അടയും . ഒരു ഹെലികോപ്ടര്‍  വീട്ടു മുറ്റത്ത്‌ വന്ന്തുപോലെയാണ്  ഞങ്ങളുടെ പെരുമാറ്റം .  ലീലമാമി  അമ്മയെ  " തങ്കമ്മ  സാര്‍ " എന്ന് പകുതി സ്നേഹത്തോടെയും പകുതി  പരിഹാസത്തോടെയും  വിളിക്കും .  ഗോപി മാമന്‍  അമ്മയോട് കുറെ   കുശലം  ചോദിക്കും , കാപ്പിയോ  ചിലപ്പോള്‍ കപ്പയോ  ചേമ്പോ  ചേനയോ പുഴുങ്ങിയത് ഒക്കെ കൊടുക്കും .  മാമി  എന്തെങ്കിലും  ചില  "വിദേശ  പലഹാരങ്ങള്‍" ഉണ്ടാക്കിയത്  കൊണ്ട് വരും.  മിക്കപ്പോഴും  മാമി തന്നെ ഉണ്ടാക്കിയ കേക്ക്  ആയിരിക്കും . ഞങ്ങള്‍  മൂന്നു പേരും കൂടി അതൊക്കെ   കിട്ടാന്‍  പിടിച്ചു  പറിച്ചു  വഴക്കുണ്ടാക്കുന്നതു  അമ്മയുടെ ശകാരത്തിലോ   അടിയിലോ ആയിരിക്കും  അവസാനിക്കുന്നത് .   പോകാന്‍  നേരത്ത്  കഷ്ടപ്പാടുകള്‍  നിരത്തി  അമ്മ കരച്ചിലിന്റെ   വാക്കിലോ  കരച്ചിലോ തന്നെ  ആയിരിക്കും .  മാമന്‍  ചെറിയ  ഒരു പൊതിക്കെട്ടു  അമ്മയെ ഏല്‍പ്പിക്കും .  അത്  പണമാണ്  എന്ന്    ഞങ്ങള്‍ക്ക് അറിയാം . കാരണം  ചിലപ്പോള്‍ മാമന്‍  ഞങ്ങളുടെ  കൈയ്യിലും  ഓരോ  നൂറിന്റെ  നോട്ട്  വീതം  തരും.  അമ്മ കൊടുക്കരുത് , അവര്‍ അത് കൊണ്ട് കളയും എന്നൊക്കെ  പറയും   എങ്കിലും  മാമന്‍  അത്  " വെച്ചോടാ " എന്ന് പറഞ്ഞു  കൈയ്യിലേക്ക്  തിരുകി തരും .  മാമന്‍  പോയാല്‍ ഉടന്‍  അമ്മ  " പിള്ളാരെ  കാശ്  ഇങ്ങു കൊണ്ടുവാ , കളയാതെ " എന്ന് പറഞ്ഞു  ഒരു  ഞെരുട്  കൂടി തന്നു  അത്  പിടിച്ചു വാങ്ങും.  അന്ന് നൂറു രൂപ  കൊണ്ട്   എന്ത്  ചെയ്യാന്‍  പറ്റും എന്നൊന്നും  ഞങ്ങള്‍ക്ക്  അറിയില്ല .  മുട്ടായി  വാങ്ങിത്തരാം  എന്ന് പറയുന്ന  അമ്മയെ വിശസിച്ചു  തിരികെ  എല്പ്പിക്ക്ക  ആണ്  പതിവ്. 

 മാമന്‍  അതിനിടെ  എറണാകുളത്തു   കാരക്കാ മുറി ക്രോസ്  റോഡില്‍  ഒരു വലിയ  വീട്  വിലക്ക്  വാങ്ങി . അത് ആദ്യമായി  അമ്മയോടൊപ്പം  പോയി കണ്ടത്  എനിക്ക്  ഇന്നലത്തെ പ്പോലെ  ഓര്‍മയുണ്ട് .   ബക്കിംഗ്ഹാം  കൊട്ടാരം  ചുറ്റി നടന്നു കണ്ടതുപോലെയാണ്  ഞങ്ങള്‍  ആ വലിയ  ആറു കിടപ്പുമുറികളും  നിരവധി  കുളിമുറികളും  മൂന്നു കാര്‍ ഷെഡ്‌  ഉം ഒക്കെ  ഉള്ള  ആ വീട്  കണ്ടത് .  അത്തരം ഒരു  വീട്  ഞാനോ എന്റെ അമ്മയോ  ജീവിതത്തില്‍  കണ്ടിട്ടില്ലായിരുന്നു . മൂന്നു വേലക്കാര്‍ ,  ഏതു സമയവും അതിഥികള്‍ , പത്ത് പേര്‍ക്ക്  ഒരേ സമയം  ഭക്ഷണം കഴിക്കാവുന്ന  തീന്‍ മേശ !  അടുക്കളയില്‍   ഇറക്കുമതി ചെയ്ത അടുപ്പുകള്‍ , അതൊക്കെ  അന്നത്തെക്കാലത്ത്  അരീക്കര  പോലെ  ഒരു കുഗ്രാമത്തില്‍ വന്ന  സ്കൂള്‍   ടീച്ചര്‍ക്കും  മക്കള്‍ക്കും  അത്ഭുതത്തോടെ അല്ലാതെ  പിന്നെ എങ്ങിനെയാ  വിവരിക്കുക .  ദേഷ്യവും  പരിഹാസവും  ഒരുപോലെ നിറഞ്ഞ മാമിയുടെ  സംസാരം  അമ്മക്ക്  പല തവണ  വേദന ഉണ്ടാക്കിയിട്ടുണ്ട് .  അപ്പോഴൊക്കെ  മാമന്‍ " തങ്കമ്മ , അവളൊരു  പാവമല്ലേ , മലനാട്ടു കാരിയല്ലേ  അവളുടെ  മക്കളൊക്കെ  പഠിച്ചു  വരുമ്പോള്‍  അവളുടെ  കഷ്ടപ്പാട്  ഒക്കെ തീരില്ലേ "  എന്ന് പറഞ്ഞു  ആശ്വസിപ്പിക്കും . 

മാമിക്ക്  നാല് മക്കള്‍ , പ്രകാശു  അണ്ണനും , പ്രസാദ് അണ്ണനും   ജയ  ചേച്ചിയും പിന്നെ  വിജിയും .  അന്നൊക്കെ  ഞങ്ങളോട്  പ്രകാശു അണ്ണനും  പ്രസാദ്‌  അണ്ണനും മാത്രമേ  മിണ്ടുകയുള്ളൂ . ജയ ചേച്ചിയും  വിജിയുമൊക്കെ  ഞങ്ങള്‍ വന്നാല്‍  മുറിക്കുള്ളിലേക്ക്  കയറിപ്പോവും  , അല്ലെങ്കില്‍   അമ്മയോട്  " അപ്പച്ചി  എപ്പോ വന്നു ? "  എന്ന്  ഒറ്റ ചോദ്യത്തില്‍ ഒതുക്കും .  ഏറ്റവും സ്നേഹം  പ്രസാദ്   അണ്ണന്‍നു  തന്നെ ആണ് .  ഞങ്ങളോട്  നന്നായി വര്‍ത്തമാനം പറയും ,  പ്രസാദ്  അണ്ണന്റെ  പഴയ  പാന്റുകളും  ഷൂസ്കളും  ഇട്ടാണ്  ഞാന്‍ വളര്‍ന്നത്‌ .  ചിലതൊക്കെ  വെട്ടി  തയ്പ്പിച്ചു  പാകമാക്കി  അഭിമാനത്തോടെയാണ്   ഞാന്‍  പ്രീഡിഗ്രി  കാലത്ത്  കോളേജില്‍ പോയത് .  എറണാകുളത്തു  പോയാല്‍ അമ്മയോ  ഞാനോ  ഒരിക്കലും  മാമന്റെ  വീട്ടില്‍ താമസിക്കില്ല . "  നാളെപ്പോയാ പ്പോരെ  തങ്കമ്മ  സാറേ ?"  എന്നൊക്കെ  മാമി  പറയും എങ്കിലും  രണ്ടു പേര്‍ക്കും അവിടെ  തങ്ങുന്നതില്‍ താല്‍പ്പര്യം ഇല്ല  എന്ന് എനിക്ക്  തോന്നിയിട്ടുണ്ട്.  പ്രസാദ്  അണ്ണന്‍  മിക്കപ്പോഴും  റെയില്‍വേ  സ്റ്റേഷന്‍  വരെ കൊണ്ട് വിടും . അമ്മ  ട്രെയിനില്‍ ഇരുന്നു  ഗോപി അണ്ണന്‍  സഹായിച്ച  കഥകള്‍  പറയും , ഒരു തവണയും  തന്ന  പണത്തിന്റെ  കണക്കു   എന്നെ പറഞ്ഞു കേള്‍പ്പിക്കും .  ലീല അക്ക ഇടയ്ക്കിടെ   ദേഷ്യപ്പെട്ടാലും അമ്മയെ  ഇഷ്ടമാണെന്ന്  പറയും .  അക്ക അറിയാതെ  ഒരു നയാപൈസ  ഗോപി അണ്ണന്‍  ചിലവഴിക്കില്ല   എന്ന്  അമ്മക്കരിയുകയും  ചെയ്യാം  .  

  അരീക്കരയിലെ  കഷ്ടപ്പാട് നിറഞ്ഞ  കാലത്ത്  ഗോപി മാമന്‍  എന്തുമാത്രം  സഹായിച്ചിരിക്കുന്നു  എന്ന് എനിക്ക്  അമ്മയെപ്പോലെ  തന്നെ അറിയാം .   അച്ഛന്‍  പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നതില്‍ പിന്നെ  തുടങ്ങിയ കൃഷി  നഷ്ടമല്ലാതെ  ഒന്നും  സമ്മാനിച്ചിട്ടില്ല   . മൂന്നു മക്കളും  പഠിക്കുന്നു .  എടുത്താല്‍ പൊങ്ങാത്ത  ഒരു വീട് പണി തുടങ്ങി .  ലോണ്‍  തവണകള്‍ അടക്കാന്‍  തന്നെ കഷ്ടപ്പെടുന്നു . ഇതെല്ലാം  അറിയാവുന്ന  ഒരാള്‍  ഗോപി മാമന്‍ മാത്രം .  മാമിക്കറിയാം  അമ്മയെ  ഗോപി മാമന്‍ അല്ലാതെ  മറ്റാരും ഇങ്ങനെ  സഹായിക്കനില്ലന്നു ,  സ്വന്തം അണ്ണന്‍നോടല്ലാതെ  മറ്റാരുടെ മുന്‍പിലും  അമ്മ  കൈ നീട്ടില്ലെന്ന് മാമനും അറിയാം  .  അതുകൊണ്ട്   മാമി " കൊടുക്ക്‌ , കൊടുക്ക്‌ ,   പെങ്ങള്‍ക്ക്  കൊണ്ട് കൊടുക്ക്‌ , ഇനി ഞാന്‍    ഉടക്കി  എന്ന് പറഞ്ഞു   തങ്കമ്മ സാര്‍  കരഞ്ഞു പിഴിഞ്ഞോണ്ട്  നടക്കണ്ട "  മാമി അങ്ങിനെയാ ,   ഏതു കാര്യം പറഞ്ഞാലും   ഒരു പരിഹാസം  ഉണ്ടാവും , അത്  മനസ്സില്‍ നിന്നും  വരുന്നതല്ല .  അമ്മ  അത് മനസ്സിലാക്കാതെ  കരഞ്ഞിട്ടുള്ളത്  ഞാന്‍ എത്ര  തവണ  കണ്ടിരിക്കുന്നു . 

 ജയ  ചേച്ചിയുടെ  കല്യാണം , അന്ന്  ടാക്സി യും കാറും ഒന്നും  അമ്മക്ക്  വശമില്ല .  എന്നെയും  കൊണ്ട്  വണ്ടിയും  വള്ളവും ട്രെയിനും  ഒക്കെ കയറി  വിയര്ത്തോലിച്ചു  എരനാകുളത്  മാമന്റെ  വീട്ടില്‍ എത്തിയപ്പോഴേക്കും  മാമി  കല്യാണം  നടക്കുന്ന  സ്ഥലത്തേക്ക്  പോകാന്‍ അവസാന  കാറില്‍ കയറാന്‍ ഒരുങ്ങുന്നു .  മാമിക്ക്  സമയത്തിനു  എത്താത്ത  ഞങ്ങളുടെ  വരവ്  തീരെ  സഹിച്ചില്ല . എല്ലാവരും കേള്‍ക്കെ  മാമി  പൊട്ടിത്തെറിച്ചു 
" തങ്കമ്മ  സാറിനു ഈ പതിനെട്ടാം  മണിക്കൂര്‍ലാണോ ഇങ്ങോട്ട്  കെട്ടിയെടുക്കാന്‍  കണ്ടത് ?"
 എന്നിട്ട്  കാറില്‍ കയറി  ഡോര്‍ വലിച്ചടച്ചു  ഒറ്റ  പോക്ക് , പാവം അമ്മ  ആ സിറ്റ്  ഔട്ട്‌ന്റെ തൂണില്‍  പിടിച്ചു  കരഞ്ഞു .   വീട്ടില്‍  ഒന്ന് രണ്ടു വേലക്കാര്‍ മാത്രം . പിന്നെ എങ്ങിനെ  കല്യാണ ഹാളില്‍  എത്തിയെന്ന്  ചോദിക്കതിരിക്കുനതാണ്  നല്ലത് .  മാമി  കുറെ  നാളത്തേക്ക് പിന്നെ   അമ്മയോട്  മിണ്ടാതെ  ഇരുന്നു . കോപം വന്നാല്‍  പിന്നെ  മാമനോ  അമ്മയോ  എന്നൊന്നും മാമിക്ക്  പ്രശ്നം  അല്ല . ഇന്നും എങ്ങിനെ തന്നെ .

കാലം  പിന്നെയും കടന്നു പോയി .  പ്രസാദ്  അണ്ണനും പ്രകാശ് അണ്ണനും  ഒക്കെ  ഓരോരോ  ചെറുകിട ബിസിനസ്സുകള്‍  തുടങ്ങി , ഒന്നിന് പുറകെ  ഒന്നായി നഷ്ടങ്ങള്‍  ഉണ്ടായി ..  ജയ  ചേച്ചിയും  വിജിയുമൊക്കെ    വേറെ കുടുംബങ്ങളില്‍  ചെന്ന് പെട്ടു.   മാമന്‍  റിട്ടയര്‍  ചെയ്തു .  എറണാകുളത്തെ  വലിയ വീടും  പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചു .  കണ്ണായ സ്ഥലം , അത് വിട്ടാല്‍ മക്കളുടെ  ആവശ്യങ്ങള്‍  നടക്കുമല്ലോ .   വാങ്ങുവാന്‍  തയാറായി  വന്നവര്‍ക്ക്  ഒരു നിര്‍ബന്ധം , വീട്  പൊളിച്ചു എടുത്തു കൊള്ളൂ , സ്ഥലം  മതി .  അവസാനം  അങ്ങിനെ  തീരുമാനിക്കപ്പെട്ടു . ഞാന്‍  ഗള്‍ഫില്‍  നിന്നും വന്ന  ഒരു അവധിക്കാലം   പ്രസാദ്‌  അണ്ണന്റെ കൂടെ   ഞങ്ങള്‍ ബക്കിംഗ്  ഹാം കൊട്ടാരം  എന്ന് വിശേഷിപ്പിച്ച  ആ വലിയ  വീട്  പൊളിക്കുന്നത് കണ്ടു   വെട്ടുകല്ലുകള്‍  ലോറിയില്‍  അടുക്കുന്നു .   എന്റെ അമ്മ  ചാരി നിന്ന് കരഞ്ഞ  ആ തൂണും  സൈറ്റ് ഔട്ട്‌   മൊസൈക്ക് പടികളും  അപ്പോഴും അവിടെയുണ്ടായിരുന്നു .  അന്ന് കരഞ്ഞ  അമ്മയുടെ  മകന്‍   അത് കണ്ടു വീണ്ടും കരഞ്ഞു . 

മാമനും മാമിയും  ഇന്ന്  ഏറണാകുളത്ത്  ഒരു ഫ്ലാറ്റില്‍ ഏറെക്കുറെ  ഒറ്റയ്ക്ക്  താമസിക്കുന്നു . നിറയെ വേലക്കാര്‍  ഇല്ല , മേശയില്‍  മാമി  ഉണ്ടാകുന്ന ചൈനീസ്  വിഭവങ്ങള്‍ ഇല്ല . പോമെരിയന്‍  നായക്കുട്ടി ഇല്ല , നിറയെ അതിഥികള്‍  ഇല്ല .മക്കള്‍  വല്ലപ്പോഴും വരും , പ്രസാദ്  അണ്ണന്‍ ഒരിക്കലും വീട്ടില്‍ കാണില്ല .  മാമി   തന്നെ  വീട്ടിലെ ജോലികള്‍ ഒക്കെ  വെച്ച് ചേച്ച് നടന്നു  ചെയ്യും .   ആണ്‍ മക്കള്‍  ഒക്കെ  പലതരം   ബിസിനസ്‌ പരീക്ഷിച്ചു  തളര്‍ന്നു  തട്ടി മുട്ടി കഴിയുന്നു .

 ലോകത്തില്‍  എവിടെയായാലും  ഞാന്‍ കഴിഞ്ഞ  പതിഞ്ചു വര്‍ഷമായി  എല്ലാ ഞായറാഴ്ചയും മാമിയെ   വിളിക്കും .  അത് സാധിച്ചില്ലെങ്കില്‍  തിങ്കളാഴ്ച  വിളിക്കും .  തിങ്കളാഴ്ച  വിളിക്കുംമ്പോള്‍  മാമി  ആദ്യം  ഒരു ശകാരമാണ്  " നീ  എന്താ  ഇന്നലെ  വിളിക്കഞ്ഞേ ? രാവിലെ മുതല്‍ ഞാന്‍ നോക്കി  ഇരിക്കുകയായിരുന്നു "  ആ വഴക്ക്  ഞാന്‍ കേള്‍ക്കണം . അതാണ്‌ ദൈവം എനിക്ക് തന്ന  അനുഗ്രഹം .  നാട്ടിലെത്തിയാല്‍  മാമിയയൂം  മാമനെയും കാണാതെ  ഒരിക്കലും  തിരികെ പോയിട്ടില്ല .  അടുക്കളയില്‍  മാമിയുടെ  പാത്രങ്ങള്‍  കഴുകി കൊടുക്കും .   മാമന്റെ ഷര്‍ട്ട്‌  തേച്ചു കൊടുക്കും ,എല്ലാ ഓണത്തിനും  മാമിക്ക്  സ് മുണ്ടും  മാമന് പുതിയ  ഷര്‍ട്ടും മുണ്ടും  വാങ്ങി കൊടുക്കും .   രണ്ടു പേരുടെയും  കാല്‍ തൊട്ടു നിറുകയില്‍ വെക്കും . എന്നിട്ടേ  പോവൂ .

 ഒരിക്കല്‍ എന്റെ  ഭാര്യ  എന്നോട് ചോദിച്ചു " നിങ്ങള്‍ക്കോ  അഭിമാനം ഇല്ല ,  മാമിയുടെ  വീട്ടില്‍ പാത്രം കഴുകാന്‍  ആണോ  നിങ്ങള്‍  പോവുന്നത് ? അവര്‍ക്ക്  വേലക്കാരും മക്കളും  ഒന്നും ഇല്ലേ , അവര്‍ വന്നു കഴുകട്ടെ ?" 

ഞാന്‍ ഒരക്ഷരം  മിണ്ടിയില്ല ,  
ഓരോ തവണയും ലീല മാമിയോടൊപ്പം   അരീക്കര  വന്നു കാണുന്ന  ഗോപി അണ്ണനോട്  സങ്കടം  പറയുമ്പോള്‍  ആ കൈയ്യില്‍ വെച്ച് കൊടുക്കുന്ന  നോട്ടുകള്‍  കണ്ണീരോടെ  വാങ്ങിയ ഒരു അമ്മയുടെ  ഈ  മകനെ   ഈ  പട്ടണത്തില്‍  വളര്‍ന്ന പാവത്തിന്   ഓര്‍ത്തെടുക്കാന്‍ ആവില്ലല്ലോ

പശുക്കളും പാലും ക്ടാക്കളും

അരീക്കരയിലെ ബാല്യകാലം  ഓര്‍മിച്ചെടുതപ്പോള്‍  ഒരുപാട്  ശുധാത്മക്കളായ മനുഷ്യരെപറ്റി  ഞാന്‍ എഴുതുകയുണ്ടായി . എന്നാല്‍  അവരെപ്പോലെ തന്നെ ഒരിക്കലും  മറക്കാന്‍ കഴിയാത്ത  കുറെ മിണ്ടാപ്രാണികള്‍   എന്റെ ബാല്യകാലത്തെ  ഓര്‍മകളില്‍  എന്നും  തങ്ങി നില്‍ക്കും . 

 വീട്ടില്‍  ആദ്യം  എരുത്തില്‍ ( തൊഴുത്ത് )  എന്ന്  പറയാന്‍  വീടിന്റെ താഴെ  ഒരു ചെറിയ  ഒരു ഓലപ്പുര ആയിരുന്നു . അവിടെക്ക്  കൂടെനില്‍ക്കുന്നതിലെ  അച്ചാച്ചന്‍  വാങ്ങി കൊണ്ടുവന്ന  ചുവന്ന പശുവും  അതിനെ  കിടാവ്  വെളുത്ത പശുവും  ആണ്  എനിക്ക് ഒര്മയുള്ള കാലം  തൊട്ടു തുടങ്ങിയ  പശുക്കുടുംബം .   ചുവന്ന പശു  എന്ന് വെറുതെ പറഞ്ഞാല്‍ പോര , ഇത്ര ഇണക്കവും  ഞങ്ങള്‍ ചെറിയ  കുട്ടികളെ   ഒരു തല  കുലുക്കി പോലും  ഉപദ്രവിക്കാത്ത  ഒരു  പാവം  ഓമനയായ പശുവായിരുന്നു . കൂടെനില്‍ക്കുന്നതിലെ  അച്ചാച്ചന്‍  ചുവന്ന പശുവിനെ  മോളെ  എന്നാണു  വിളിച്ചിരുന്നത്‌ .  അന്ന്   വെളുത്ത  പശു  എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന   വെളുത്ത ക്ടാവും    അങ്ങിനെ  ഞങ്ങളുടെയും  ഓമനകള്‍ ആയി .  ഞാന്‍ അന്ന്   മൂന്നിലോ  നാലിലോ  ആയിരിക്കും .  അച്ഛന്‍  പട്ടാളത്തില്‍ നിന്ന്  പിരിഞ്ഞു വരുന്നത് വരെ  കൂടെ നില്‍ക്കുന്നതിലെ  അച്ചാച്ചന്‍ തന്നെയാണ്  പശുവിനെ നോക്കാന്‍  മൂന്നു നേരവും വീട്ടില്‍  വരുന്നത് .   അന്ന്  അരീക്കര പശുക്കള്‍ ഇല്ലാത്ത  വീടുകള്‍ ഇല്ലെന്നു മാത്രമല്ല  ഒരു  വീടിന്റെ  പ്രതാപം  പറയുന്നത്  തന്നെ  വീട്ടിലെ പശുക്കളുടെ എണ്ണം പറഞ്ഞാണ് , അല്ലെങ്കില്‍  എരിത്തിലിന്റെ  വലിപ്പം   പറഞ്ഞാണ് .   കൊച്ചു കളീക്കല്‍  അന്ന് പത്തോളം പശുക്കള്‍  ഉണ്ടായിരുന്നു ,  അവരുടെ എരുത്ത്തിലും  കൊത്തുപണികള്‍  നിറഞ്ഞ അതിന്റെ  പുല്ലൂടും ഒക്കെ  എടുത്തു പറയേണ്ടതാണ് . 

 അന്ന്  അണ്ണനും ഞാനും ഒക്കെ  ചുവന്ന്‍ പശുവിനു  കാടി കൊടുക്കുമ്പോള്‍  അതിനെ തൊടുകയോ തലോടുകയോ  കയറില്‍  പിടിച്ചു കൊണ്ട് നടക്കുകയും  ഒക്കെ ചെയ്തു  പേടി  മാറ്റി എടുത്തു .  ചുവന്ന പശുവിനു  കച്ചി കൊടുക്കാനും  പോച്ച(പുല്ലു ) പറിക്കാനും  ഒക്കെ ഞങ്ങള്‍ക്ക്  എന്തൊരു  ഉത്സാഹം ആയിരുന്നു എന്നോ ! .  തിരി തോറുത്ത്  വെച്ചിരിക്കുന്ന  കച്ചിയുമായി അടുത്ത്  ചെല്ലുമ്പോഴേ  ചുവന്ന പശു  തല കുലുക്കി  സ്നേഹവും  കൊതിയും ഒക്കെ  കാണിക്കും. .  അടുത്ത് ചെന്ന് നിന്നാല്‍  മതി,  നല്ല അരമുള്ള നാക്ക് വെച്ച്  കാലിലോ  ദേഹത്തോ  നക്കാന്‍ തുടങ്ങും .  ഞാന്‍  അതിന്റെ ചെവിയിലും  കഴുത്തിലും  നെറ്റിയിലും  ഒക്കെ തടവിക്കൊടുക്കുന്നത്  ആണ്   ഏറ്റവും ഇഷ്ടമുള്ള  കാര്യം .  വെളുത്ത  ക്ടാവ്  ആയിരുന്ന  വെളുത്ത  പശു അത്രയും  സൗഹൃദം ഇല്ല ,  എന്നാലും  ഇടിക്കുകയോ   ഉപദ്രവിക്കുകയോ  ഒന്നും ഇല്ല . ചുവന്ന  പശുവിനെപ്പോലെ  നക്കി  സ്നേഹം  കാണിക്കല്‍  ഇല്ലാത്ത  ഒരു പരുക്കത്തി  ആണെന്ന് മാത്രം . 

അച്ഛന്‍  പട്ടാളത്തില്‍  നിന്ന്  പിരിഞ്ഞു  വന്നതോടെ   ആദ്യം  തന്നെ  നല്ല ഒരു എരുത്തില്‍  പണിയണം  എന്ന്  തീരുമാനിച്ചു. . പത്ത്  പശുക്കളെ വരെ  കെട്ടാന്‍  പറ്റുന്ന  ഒരു എരുത്തില്‍,  അതിന്റെ  ഭാഗന്മായി  ഒരു മുറി വലിയ പത്തായം  വെക്കാന്‍ , പിന്നെ  തേങ്ങയും  വിറകും ഒക്കെ ഇടാന്‍ ഒരു മുറി ,   ചുരുക്കത്തില്‍   ഒരു ചെറിയ വീട് പണിയുന്ന  പ്ലാനും  പണചിലവും .  അച്ഛന്റെ  പ്ലാനുകള്‍  ഒന്നും അമ്മയോട്ടു  സമ്മതിക്കുകയും ഇല്ല . അച്ഛനാണെങ്കില്‍  വലിയ  എരുത്തിലും അതില്‍ നിറയെ  പശുക്കളും  ഒക്കെ സ്വപ്നം   കാണുന്ന  ഒരു  കര്‍ഷകന്‍ . സത്യത്തില്‍  ഞങ്ങള്‍ കുട്ടികള്‍  ആണ്  ഏറ്റവും സന്തോഷിച്ചത്‌ .  പുല്ലൂടിന്റെ ചിത്ര പണികള്‍  ഒക്കെ സദാശിവന്‍  ആശാരി   പണിതു  എടുക്കുമ്പോള്‍  ഞങ്ങള്‍ അവിടെ  വളരാന്‍ പോവുന്ന  പശുക്കളെയും ഞങ്ങളുടെ കൂടെ കളിക്കാന്‍ വരുന്ന  ക്ടാക്കളെയും  ഒക്കെ സ്വപ്നം  കാണും . 

 എരുത്തില്‍ പണിതു പണിതു  അച്ഛന്‍ അത്  ഒരു ഇടത്തരം  വീട് തന്നെ  പണിതു  ഉയര്‍ത്തി . അന്ന്  ഞങ്ങളുടെ വീട്  പോലും  അത്ര  സ്ഥല സൗകര്യം  ഉണ്ടായിരുന്നില്ല . ഇന്നുള്ള  വലിയ വീട് പണിഞ്ഞത്   ഈ എരുത്തില്‍  പണിതു പിന്നെയും  എത്രയോ  വര്ഷം  കഴിഞ്ഞാണ് .  പശുക്കളുടെ  സ്ഥലം  മുഴുവന്‍  ചറിയ ചരിവോടെ വലിയ കരിങ്കല്‍ പാളികള്‍  പാകി,   തെക്കും പ്ലാവും ഒക്കെ  കൊണ്ട് നിര്‍മിച്ച  പുല്ലൂട്‌,  പിറകില്‍  വെള്ളവും  മൂത്രവും ഒക്കെ  ഒഴുക്കി  കളയാന്‍  പറ്റിയ  സിമന്റു  കൊണ്ടുള്ള പാത്തി ,  എരുത്തിലിന്റെ  അറ്റത്തു   ഒരു വലിയ   ചാണക പ്പുര ,  അങ്ങിനെ അച്ഛന്റെ  ഭാവന അനുസരിച്ച്  അന്നത്തെ കാലത്തെ  ഏറ്റവും  പരിഷ്കരിച്ച  ഒരു  എരുത്തില്‍  തന്നെ ആയിരുന്നു .  വീട്  പണിയില്‍  ഉള്ളത് പോലെ  തന്നെ കട്ടിള വെപ്പും  ഉത്തരം വെപ്പും   കേറി താമസവും ഒക്കെ  ചെറുതായെങ്കിലും  ആഘോഷിച്ചു .   അങ്ങിനെ  ചുവന്ന്‍ പശുവും  വെളുത്ത പശുവും  കൂടി  പുതിയ   വലിയ  അവരുടെ  വീട്ടിലേക്കു  താമസം  മാറിയ ദിവസം  ഇന്നും ഞാന്‍ ഓര്‍ക്കുന്നു . 

 പുതിയ എരുത്തില്‍  വന്നതോടെ  എന്റെ ജോലികളും  ഉത്തരവാദിത്വവും  ഒക്കെ കൂടി .  ഞാന്‍  വളരുന്നത്‌  തന്നെ പുതിയ  ഈ ജോലികള്‍ ശീലിച്ചു തുടങ്ങിയാണ് .  പശുവിനെ അഴിച്ചു കെട്ടുക , കുളിപ്പിക്കുക ,  ചാണകം വാരുക ,  എരുത്തില്‍  കഴുകി  വൃത്തിയാക്കുക ,  പുളിയരിയും   പിണ്ണാക്കും  ഒക്കെ ചേര്‍ത്ത  കാടി  തിളപ്പിക്കുക , പോച്ച പറിക്കുക,  കിടക്കുന്നതിനു മുന്‍പ് കച്ചി കൊടുക്കുക തുടങ്ങിയ പണികള്‍ ഒക്കെ   അണ്ണനോ ഞാനോ  ചെയ്യുക  പതിവായി . 

 ഈ മനോഹരമായ  എരുത്തിലില്‍  ആദ്യമായി  ചുവന്ന  പശു പ്രസവിച്ച രാത്രി  എനിക്ക്  മറക്കാന്‍ പറ്റില്ല .  റാന്തല്‍ വിളക്കുമായി എരുത്തിലില്‍    അച്ഛനോടൊപ്പം  ഞങ്ങള്‍  കുട്ടികളും  എത്ര  ആകാംക്ഷയോടെയാണ്  കാത്തിരുന്നത് .  പശു  നില്ക്കുന്ന  തറ  മുഴുവന്‍ കച്ചി വിരിച്ചു  മേത്ത  പോലെയാക്കി ,  ഒന്നോ രണ്ടോ  റാന്തല്‍ വിളക്കിന്റെ  വെട്ടത്തില്‍  ഞങ്ങള്‍  ആ മനോഹരമായ  കാഴ്ച  കണ്ടു ,  വെളുത്തു  ശംഖു പോലെയുള  കുളമ്പടികള്‍ കുറേശ്ശേയായി  പുറത്തേക്കു  വരുന്നതും ഒടുവില്‍   നിറയെ  ദ്രാവകം കൊണ്ട്  നനഞ്ഞു  നിലത്തു വീണ  ആ കുഞ്ഞു  ക്ടാവ്  വീണത്‌  അമ്മ  അതിനെ സ്നേഹത്തോടെ  നക്കി തുടച്ചതും  അച്ഛന്‍  അതിനെ  വാരിയെടുത്ത്  പാല് കുടിപ്പിക്കാന്‍  അമ്മയുടെ  അടുത്തേക്ക്  അടുപ്പിച്ചതും .  നെറ്റിയില്‍  നല്ല  ഒരു വെളുത്ത  ചുറ്റിയുള്ള  ഒരു കാളക്കുട്ടന്‍ ആയിരുന്നു  അത് .  പിറന്നു വീണ  നിമിഷം  മുതല്‍  അവന്‍ ഞങ്ങളുടെ ഓമന ആയി  വളര്‍ന്നു . 

  ഞങ്ങള്‍  ആ കാളക്കുട്ടനെ എടുത്തുകൊണ്ടു  നടക്കും ,  ഒരിക്കലും  ഉപദ്രവിക്കാത്ത   അമ്മ  പശു  ഞങ്ങളുടെ പിറകെ ഓടി വരും .  കയറില്‍  കെട്ടി വലിയുംപോള്‍   ഞങ്ങളെ നോക്കി  അമറും, ഏതു അമ്മയ്ക്കാണ്  കുഞ്ഞിനെ പിരിയാന്‍  സാധിക്കുക .  അന്ന്  ഞങ്ങളുടെ  പറമ്പിലും  പരിസരത്തും  ഉഗ്ര വിഷമുള്ള  പാമ്പുകള്‍  ഉണ്ടായിരുന്നു . മിക്കപ്പോഴും മൂര്‍ഖന്‍ , അല്ലെങ്കില്‍  അണലി , അല്ലെങ്കില്‍  ശംഖു വരയന്‍ , അച്ഛന്‍  ഇത്തരം  പാമ്പുകളെ  കണ്ടാല്‍  തല്ലിക്കൊല്ലുന്നതില്‍ വിദഗ്ദ്ധനും  ആയിരുന്നു .  ഒരിക്കല്‍  എരുത്തിലില്‍  പശുക്കളുടെ  കരച്ചില്‍ കേട്ട്  റാന്തല്‍ വിളക്കുമായി   അച്ഛനോടൊപ്പം  ചെന്നപ്പോള്‍  കണ്ടത്  എരുത്തിലില്‍  പത്തിവിടര്‍ത്തി  നില്‍ക്കുന്ന വലിയ ഒരു  മൂര്ഖനെയാണ്‌.  പേടിച്ചരണ്ട്  നില്‍ക്കുന്ന  പശുക്കളും  ഞങ്ങളുടെ കാളക്കുട്ടനും,  അച്ഛന്‍  പാമ്പിനെ  നേരിട്ടപ്പോള്‍  ഞാന്‍ കാളക്കുട്ടനെ  കുഞ്ഞുങ്ങളെ  എടുത്തു കൊണ്ട് പോവുന്നത് പോലെ  വീട്ടിലേക്കു കൊണ്ട് പോയി  എന്റെ കട്ടിലിന്റെ  കാലില്‍  കെട്ടി .  അന്ന് മുഴുവന്‍  എന്റെ കട്ടിലിന്റെ  കാലില്‍  കെട്ടിയിരുന്ന കാളക്കുട്ടനെ  തലോടാനും  ഉമ്മ വെക്കാനും  ഞങ്ങള്‍ മത്സരിക്കുകയായിരുന്നു . രാവിലെ  കൊച്ചു കുട്ടികള്‍  കിടന്ന  തോട്ടില്‍ പോലെ മൂത്രവും  ചാണകവും വീണ   സിമന്റു തറ  ഒക്കെ ഞങ്ങള്‍ സന്തോഷത്തോടെ  കഴുകി  വൃത്തിയാക്കി  എന്ന് മാത്രം . 

വികൃതി പയ്യന്‍  എന്ന്  പറയാം  , എന്നാല്‍  വികൃതി  പശു  എന്ന് പറഞ്ഞാലോ ,  ചുവന്ന  പശു  ശരിക്കും  കാണിക്കുന്ന വികൃതികള്‍  കാരണം  എനിക്ക്  അച്ഛന്റെ കയ്യില്‍   നിന്നും  കിട്ടിയ അടികള്‍ക്ക്  കണക്കില്ല .  കാടി കൊടുക്കുമ്പോള്‍  അല്‍പ്പം  ചൂട്  കുറയുകയുകയോ ഉപ്പു  കുറയുകയോ  ചെയ്‌താല്‍  ഈ വികൃതി പശു  കാടി  കുടിക്കില്ല  ,മിക്കപ്പോഴും  എന്നെ  കാടി കൊടുക്കാന്‍  ചുമതലപ്പെടുത്തിയിട്ടു  അച്ഛന്‍ ചെങ്ങന്നൂര്‍  പോയി വരുമ്പോഴേക്കും   ആ കാടി  കുടിക്കാതെ  ചുവന്ന  പശു   വെറുതെ  അമറിക്കൊണ്ടിരിക്കും . അച്ഛന്റെ  സൈക്കിളിന്റെ  ശബ്ദം  കേട്ടാല്‍ മതി ,  ഈ അമറല്‍  തുടങ്ങാന്‍ , അച്ഛന്‍  വേഷം  മാറി വന്നതും 

" പശുവിനു  കാടി കൊടുത്തോടാ ?" 
" കാടി കൊടുത്തു നോക്കി , കുടിച്ചില്ല "
 അച്ഛന്‍  അതെ കാടി  ചെറുതായൊന്നു  ചൂടാക്കി കൊടുക്കേണ്ട താമസം ,  ഈ പശു  ചെവിയും ആട്ടി   അത് മുഴുവന്‍  കുടിച്ചു തീര്‍ക്കും , അത് തീരുന്നതിനു മുന്പായി  എനിക്ക്  അച്ഛന്‍ നല്ല  വട്ട  കമ്പ്  കൊണ്ടുള്ള  ഒന്ന് രണ്ടു  അടി  തരികയും  ചെയ്യും . ഇങ്ങനെ  എത്ര തവണയാണ്  ഈ  പശുവിന്റെ വികൃതി  കാരണം  എനിക്ക് അടി വാങ്ങി തന്നിട്ടുള്ളത് .   എത്ര തവണയാണ്  ഞാന്‍ ചൂട് നോക്കിയും  ഉപ്പു നോക്കിയും  ആ  കാടി   നാക്കില്‍ വെച്ച്  രുചിച്ചു  നോക്കി  കൊടുത്തിട്ടുള്ളത് ,   എന്ത് ചെയ്യാം , എന്നെ  രണ്ടെണ്ണം  കൊള്ളിക്കാതെ  ഈ തള്ളപ്പശു ആ കാടി കുടിക്കില്ല . 

ചുവന്ന  പശു  എട്ടോ ഒന്‍പതോ  തവണയും വെളുത്ത  പശു  മൂന്നു നാല് തവണയും   അരീക്കരയിലെ  പുതിയ തൊഴുത്തില്‍  പ്രസവിചിട്ടുണ്ട് . എങ്കിലും   ഒരിക്കല്‍ മാത്രം  ചുവന്ന പശു  വീണ്ടും ഒരു പശു ക്കുട്ടിയെ  പ്രസവിച്ചത് .  അമ്മ എപ്പൊഴു പറയും , അരീക്കര  പശുവും  സ്ത്രീകളും  വാഴില്ല  എന്ന് .  ആറ്റു നോറ്റു ഉണ്ടായ ആ  പശുക്കുട്ടി  ഒരു വയസ്സാവുന്നതിനു മുന്‍പ്  പാമ്പ്  കടിച്ചു  മരിക്കുകയും ചെയ്തു .  എങ്കിലും   ഞങ്ങളുടെ  എരുത്തില്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച  ഓരോ കാളക്കുട്ടന്മാരും ഞങ്ങളുടെ  പ്രിയപ്പെട്ട കൂട്ടുകാര്‍ ആയിരുന്നു . അവര്രെ  അച്ഛന്‍ വില്‍ക്കുമ്പോള്‍  ഒക്കെ ഞങ്ങളും വളരെ  വേദനിച്ചിട്ടുണ്ട് .   അച്ഛന്റെ  വിട്ടുമാറാത്ത നടുവിന്  വേദനയുടെ  പരിഹാരമായി  ആദ്യം വെളുത്ത പശുവിനെയും  ക്ടാവിനെയും  വിറ്റപ്പോള്‍ ഞങ്ങള്‍  കുട്ടികള്‍  അത്രയ്ക്ക്   വേദനിച്ചിട്ടില്ല . പക്ഷെ  ചുവന്ന്‍ പശുവിനെ  നോക്കാന്‍ കൊഴുവല്ലൂരില്‍ നിന്നും  ഒരാള്‍ വന്നപ്പോള്‍  ഞങ്ങള്‍  ആ സത്യം വേദനയോടെ  മനസ്സിലാക്കി. .  ആ വലിയ എരുത്തിലില്‍  നിന്നും ചുവന്ന  പശുവിനെ  അഴിച്ചു  കയര്‍ മാറി ക്കെട്ടി  പുതിയ ഉടമസ്ഥനു  കൈമാറുമ്പോള്‍  അച്ഛന്‍  ജീവിതത്തിലെ സ്വപ്നമായിരുന്ന  എരുത്തില്‍ നിറയെ  പശുക്കളും  ക്ടാക്കളും  ഒക്കെ  മറന്നുവോ  എന്തോ ? 

 ചുവന്ന  പശു  പുതിയ  ഉടമസ്ഥനോടൊപ്പം നടന്നു  നീങ്ങിയപ്പോള്‍   അച്ഛന്‍  പണിത ഞങ്ങളുടെ വലിയ  എരുത്തില്‍  മാത്രമല്ല  ശൂന്യമായത്,  എന്നും  നിറയെ  പശുക്കളും  പാലും  ക്ടാക്കളും  സ്വപ്നം കണ്ട  ഞങ്ങള്‍ കുട്ടികളുടെ മനസ്സ് കൂടിയാണ് . 

 ഇന്നും  അരീക്കര പോവുമ്പോള്‍  ഞങ്ങളുടെ  വലിയ  എരുത്തില്‍  ഞാന്‍  പോയി നോക്കും ,   ചുവന്ന  പശുവും  വെളുത്ത  പശുവും  കൊച്ചു ക്ടാവും  കാളക്കുട്ടനും  ഒക്കെ നിരന്നു  നിന്നിരുന്ന  ആ  സ്ഥലത്ത്  ഇന്ന്  ഉപയിഗിക്കാതെ ഇരിക്കുന്ന  റബ്ബര്‍  ഷീറ്റ്  അടിക്കുന്ന  മഷീന്‍  മാത്രം .  കാടി കുടിക്കാതെ എന്നെ  തല്ലു കൊള്ളിക്കാന്‍  അറിയാവുന്ന ചുവന്ന പശു എവിടെ ?പത്തി  വിടര്‍ത്തി  നില്‍ക്കുന്ന  മൂര്‍ഖന്‍   എവിടെ ? പേടിച്ചരണ്ടു  നില്‍ക്കുന്ന  വെളുത്ത പശു  എവിടെ ? മാറോടു ചേര്‍ത്ത്  പിടിച്ചു  എന്റെ വീട്ടിലേക്കു  കൊണ്ട് പോവാന്‍  ഞങ്ങളുടെ  പ്രീയപ്പെട്ട   കാളക്കുട്ടന്‍  എവിടെ ?
 
ദവീന്ദര്‍ കുമാര്‍ ദോഗ്രാ എന്ന ഡീ കെ ഡോഗ്ര!

ഞങ്ങള്‍ എല്ലാം  ബഹുമാനപൂര്‍വ്വം  ഡോഗ്രാജി എന്ന് വിളിക്കും , 
ഞങ്ങള്‍ മാത്രമല്ല , അദ്ദേഹത്തെ  ഒരിക്കലെങ്കിലും  പരിചയപ്പെട്ടിട്ടുല്ലവരെല്ലാം  അദ്ദേഹത്തെ  അങ്ങിനെയേ  വിളിക്കൂ ,  അത്ര  ഉജ്ജ്വല  വ്യക്തിത്വം  ആണ്  അദ്ദേഹത്തിന്റേതു . അഞ്ഞൂറ്  ജീവനക്കാരുള്ള , ഇന്ത്യയില്‍ ആദ്യമായി   തോഷിബാ  സീ ടീ  സ്കാനറുകള്‍  ഇറക്കുമതി ചെയ്യാനും അത്  ഇവിടെ നിര്‍മ്മിക്കാനും നിരവധി  സ്കാനിംഗ്  കേന്ദ്രങ്ങള്‍ തുടങ്ങാനും  ഒക്കെ  പദ്ധതിയിട്ട  യുനൈട്ടെദ് ഗ്രൂപ്പ്  എന്ന  സ്വകാര്യ  കമ്പനിയുടെ   മാനേജിംഗ്  ഡയരക്ടര്‍  ആയിരുന്നു  അദ്ദേഹം .  ഇത്ര  വലിയ  സാങ്കേതിക  കാര്യങ്ങള്‍  കൈകാര്യം ചെയ്യുന്ന  ഒരു കമ്പനിയുടെ  അമരത്ത്   വെറും മുപ്പത്തഞ്ചു  വയസ്സുള്ളപ്പോള്‍  എത്തിയ  അദ്ദേഹത്തിന്റെ  വിദ്യാഭ്യാസ യോഗ്യത  കേട്ടാല്‍  ആരും ഒന്ന്  ചിരിക്കും ,  ബീ എ  പോളിട്ക്സ് ! . കലാലയത്തില്‍ രാഷ്ടതന്ത്രം  പഠിച്ച  ഡോഗ്രാജി  പഞാബിലെ  ഒരു മന്ത്രിയുടെ  പോളിടിക്കല്‍ സെക്രട്ടറി  ആയിരുന്നു , മന്ത്രിയുടെ  പണി  പോയപ്പോള്‍  ആ മന്ത്രിക്കു  ഡോഗ്രാജിയുടെ കഴിവുകള്‍  തിരിച്ചറിഞ്ഞു   സ്വന്തം  സുഹൃത്ത് കൂടിയ  യുനൈട്ടെദ്  ഗ്രൂപ്പ്  ചെയര്‍മാന്‍  ഗുപ്താജി  യോട്  പറഞ്ഞു  കമ്പനിയില്‍ ആദ്യം  ഒരു  മാനേജര്‍  പദവി നല്‍കി ,  വെറും  അഞ്ചു വര്ഷം കൊണ്ട്  അദ്ദേഹം  തന്റെ  നേതൃപാടവവും കഠിനാധ്വാനവും കൊണ്ട്  മുംബയില്‍   അതെ കമ്പനിയുടെ  മാനേജിംഗ്  ഡയരക്ടര്‍  ആയി . 
1991  ഞാന്‍ എന്റെ  എങ്ങിനീയിരിംഗ്  കഴിഞ്ഞു  ആദ്യ ജോലിക്കായി  തോഷിബ യുടെ  അന്നത്തെ  വിതരണ ക്കാരായ  യുനൈട്ടെദ്  ഗ്രൂപ്പില്‍  ഒരു സര്‍വീസ്  എഞ്ചിനീയര്‍ടെ  ജോലിക്ക്  അപേക്ഷിച്ച്   കൂടികാഴ്ചക്ക്  അവസാന ഘട്ടമായ  ഡോഗ്രാജിയുടെ  മുന്‍പില്‍ ഭവ്യതയോടെ   ഇരുന്നു .

പകുതി   ഇംഗ്ലീഷിലും  ഹിന്ദിയിലും  കുറെ  പഞ്ജാബി  ശൈരികളും ഒക്കെ  കലര്‍ന്ന  അദ്ദേഹത്തിന്റെ  ഉജ്വല  പ്രഭാഷണം  കേട്ട് വായും പൊളിച്ചു  ഇരുന്നു . ശാസ്ത്രം  സാധാരണക്കാരുടെ  ജീവിതത്തില്‍  വരുത്തിയ  മാറ്റങ്ങളെപ്പറ്റിയായിരുന്നു  ആ വാക്ധോരണി .  അത് വരെ   സാധാരണ ഭാഷ ഉപയോഗിച്ച്  ശാസ്ത്ര  നെട്ടങ്ങലെപറ്റിയും സീ ടീ സ്കാന്നെരിനെ  പറ്റിയും  ഇത്ര  മനോഹരമായി  ഒരാള്‍  സംസാരികുന്നത്  ഞാന്‍ കേട്ടിട്ടില്ലായിരുന്നു .  എങ്ങിനെയും ഇദ്ദേഹത്തിന്റെ  കമ്പനിയില്‍  കയറിപറ്റണമെന്നും ജപ്പാനില്‍  പരിശീലനം  നേടണമെന്നും ഒക്കെ  ഞാന്‍ മനസ്സാ  മോഹിച്ചു .

അന്നുവരെ  വീട്ടില്‍ നിന്നും മാസം  ചിലവിനു  അയച്ചു കിട്ടുന്ന 600  രൂപ  മാത്രമാണ്  എന്റെ  ഏക വരുമാനം . അത് ഹോസ്റ്റലില്‍  ജീവിക്കുന്ന  എനിക്ക്  കഷ്ടിച്ച്  തട്ടി മുട്ടി ഒരു മാസം   കഴിച്ചു കൂട്ടാം  എന്നെ ഉള്ളൂ ,  എങ്ങിനെയെങ്കിലും  ജോലി ആയാല്‍  ഇനി  മാന്യമായി  ജീവിക്കാം  എന്നൊക്കെ ആഗ്രഹിച്ചു  തുടങ്ങിയ  കാലം .   ആദ്യം കിട്ടുന്ന  ശമ്പളം  അത് ഏതായാലും  ഒരു  ആയിരതഞ്ഞൂര്  രൂപ  എങ്കിലും  ഉണ്ടാവും , ഞാന്‍ മനപ്പായസം  ഉണ്ടു.

" മി . പണിക്കര്‍ ,  നിങ്ങള്‍  ഒരു  സീ ടീ  സ്കാനര്‍  കണ്ടിട്ടുണ്ടോ ?"
" സര്‍ , ഞങ്ങള്‍  കോളേജില്‍ നിന്നും  ഒരു  സ്കാന്നെര്‍   കാണാന്‍ പോയിരുന്നു "
"  പക്ഷെ   നിങ്ങള്‍  അത് തുറന്നു  കണ്ടിട്ടുണ്ടോ "
" ഇല്ല സര്‍ "
"  അപ്പോള്‍ നിങ്ങള്‍  ഇവിടെ നിന്ന്  എല്ലാം  പഠിക്കും , ജപ്പാനില്‍  പോകും , തിരിച്ചു വന്നു  നിങ്ങള്‍  മലയാളികള്‍  ഈ ജോലി  രാജിവെച്ചു ഗള്‍ഫില്‍  പോകും , അത് കൊണ്ട്   എന്റെ  കമ്പനിക്കു  എന്ത് പ്രയോജനം ?"
 ഞാന്‍ ഞെട്ടിപ്പോയി , സത്യത്തില്‍  അത് തന്നെ ആയിരുന്നു  എന്റെ മനസ്സിലും , മുംബയിലെ  ഏതെങ്കിലും  കമപ്നിയില്‍ കയറി  കുറച്ചു  കാലം  ചിലവഴിച്ചു  പിന്നെ  കടല്‍ കടക്കണം ,  അങ്ങിന  ജീവിതം  കര പിടിപ്പികണം
" ശരി , മി . പണിക്കര്‍   നിങ്ങള്‍  എന്ത് ശമ്പളം  പ്രതീക്ഷിക്കുന്നു ?  തുറന്നു പറയാം "
" സര്‍ , ഒരു ആയിരത്തി  അഞ്ഞൂറ് ... രൂപ .. കിട്ടിയാല്‍ ..."
" അതിനു  നിങ്ങള്ക്ക്  എന്തറിയാം,  എന്ത്  ധൈര്യത്തില്‍  ആണ്  നിങ്ങള്‍  അത് ചോദിച്ചത് "
അദ്ദേഹത്തിന്റെ  ഘനമുള്ള  ശബ്ദം  കേട്ട് ഞാന്‍  വിറച്ചു കൊണ്ട്  മറുപടി പറഞ്ഞു 
"  സര്‍,  എന്നോട്  ക്ഷമിക്കണം ,  അത്  കൂടുതല്‍   ആണെങ്കില്‍  സര്‍  പറയുന്ന  ശമ്പളം , എനിക്കീ  ജോലി വേണം  സര്‍,  ഞാന്‍  കേരളത്തിലെ  ഒരു കുഗ്രാമത്തില്‍  നിന്നും  ഒരു പാട്  പ്രതീക്ഷകളോടെ  മുംബയില്‍  വന്നതാണ് "
 ഞാന്‍ കരച്ചിലിന്റെ  വക്കോളം എത്തി ,  അദ്ദേഹം എന്റെ  കണ്ണില്‍ തന്നെ തറച്ചു   നോക്കി  എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് , ആദ്യമായി  സ്വപനം കണ്ട  ജോലിയും ജപ്പാന്‍ യാത്രയും ഒക്കെ ജലരേഖകള്‍ ആയി  എന്ന് എനിക്ക്  തോന്നി .
" മി . പണിക്കര്‍  നിങ്ങളുടെ  ഗ്രാമത്തെക്കാള്‍  കുഗ്രാമത്തിലാണ്  ഞാന്‍  ജനിച്ചതും വളര്‍ന്നതും ,  നിങ്ങള്ക്ക്  ഞാന്‍  ആയിരത്തി  എണ്ണൂരു  രൂപ  ശമ്പളം  തരും , ജപ്പാനില്‍  പരിശീലനത്തിന്  അയക്കും , പക്ഷെ  നിങ്ങള്‍  മൂന്നു കൊല്ലം  ഈ ജോലി  വിടാന്‍  പാടില്ല , സമ്മതം  ആണോ , ഇപ്പോള്‍ ഈ നിമിഷം  പറയണം "

" സര്‍ ,  ഞാന്‍  തയാര്‍ , ഇന്ന് തന്നെ  , ഇപ്പൊ വേണെമെങ്കിലും  ..."
" വേണ്ട .. നിങ്ങള്‍  ഈ വരുന്ന  ഒന്നാം തീയതി  മുതല്‍  ജോലിക്ക്   വന്നോളൂ ,  അപ്പോയിന്റ് മെന്റ്  ഓര്‍ഡര്‍  ഒക്കെ  ഓഫീസില്‍ നിന്നും  വാങ്ങിക്കൊള്ളൂ "

 എന്റെ കണ്ണ്  നിറഞ്ഞു എന്ന് തന്നെ  പറയാം,  ആദ്യത്തെ ജോലി,  അതും  അന്നത്തെക്കാലത്ത്  മികച്ചത്  എന്ന് തന്നെ പറയാവുന്ന  ഒരു തുടക്ക  ശമ്പളം , ജപ്പാന്‍ യാത്ര , എന്റെ  സ്വപ്നം ആയിരുന്ന  ഒരു  പ്രവര്‍ത്തന മേഖല .  അരീക്കരയും  അമ്മയും  മാമിയും  എല്ലാം  ഒരു നിമിഷം  ഓര്‍ത്തു ,   അമ്മ  എപ്പോഴും  പറയുന്ന  പ്രശ്നക്കാരന്‍ , മണ്ടന്‍ , തല തിരിഞ്ഞവാന്‍ ,  അസത്ത് , പന്ന ചെറുക്കന്‍ , അസുരവിത്ത്‌,  ദാ അവസാനം  സ്വന്തം  കാലില്‍  നില്ക്കാന്‍  ഒരു ജോലി . എന്നും എന്നെ ശകാരിച്ചു കൊണ്ട്  കത്തെഴുതുന്ന അമ്മക്ക്  ഞാന്‍ ഇന്ന്  കത്തെഴുതും ,  പ്രീയപ്പെട്ട  മാമിക്ക് , അപ്പച്ചിക്ക്,  പഠിപ്പിച്ച  സാറന്മാര്‍ക്ക്‌ , എല്ലാവരും ഒന്ന്  അറിയട്ടെ . 

 എന്റെ ജോലിയെക്കാളും  കമ്പനിയെക്കാലും ശമ്പളത്തെക്കളും  ഒക്കെ വലിയ  ആകര്‍ഷണം  ഡോഗ്രാജി  എന്ന അത്ഭുത  ബിഗ്‌ ബോസ്സ്  ആയിരുന്നു . അദ്ദേഹം  എനിക്ക് മാത്രമല്ല  ഒരു ഹീറോ , കമ്പനിയിലെ  ഇതു ജീവനക്കാരനും  അദ്ദേഹം  ഒരു   യഥാര്‍ത്ഥ  ലീഡര്‍  തന്നെ  ആയിരുന്നു .  എന്ത് കുഴപ്പം  പിടിച്ച  പ്രശ്നം  ആണെങ്കിലും  ഡോഗ്രാജി  ഒരു  പരിഹാരം  കണ്ടു പഠിക്കും .  എത്ര  ദേഷ്യപ്പെട്ട  കുസ്ടമര്‍  ആയാലും  അദ്ദേഹത്തിന്റെ  ഒരു ഫോണ്‍  കിട്ടിയാല്‍  ശാന്തം ആവും .  ദേഷ്യം  വേണ്ടിടത്ത്  ദേഷ്യം,  ശകാരം  വേണ്ടിടത്ത്  ശകാരം ,  ശിക്ഷ  വേണ്ടിടത്ത്  ശിക്ഷ .  അദ്ദേഹം  എഞ്ചിനീയര്‍  അല്ല , ഡോക്ടര്‍  അല്ല , പക്ഷെ  ഈ  രണ്ടു കൂട്ടരേക്കാളും  മികച്ച  മാനേജര്‍ , ഞാന്‍  അദ്ദേഹത്തില്‍  നിന്നും പഠിച്ച  പാഠങ്ങള്‍  ഒന്നും  ഒരു കോളേജിലും  പഠിപ്പിച്ചതല്ല . 

 ഡോഗ്രാജിയെ  അദ്ദേഹത്തിന്റെ  കമ്പനിയില്‍  വര്‍ക്ക്‌  ചെയ്ത  ഒരാളും ഒരിക്കലും  മറക്കില്ല ,  ഞാനും . ഓരോരുത്തര്‍ക്കും  ഓരോ  അനുഭവങ്ങള്‍  പറയാന്‍ കാണും  . ഞാനും എന്റെ  ഒരു അനുഭവം പറയാം . 

കമ്പനിയില്‍  നാലു കൊല്ലം  ആകാറായി ,  ശമ്പളം  നാലായിരം രൂപ യോളം ആയി, പക്ഷെ  വീട്ടു വാടകയും  ഭക്ഷണവും  ഒക്കെയായി മുംബയില്‍  ഭാരിച്ച  ജീവിത ചിലവുകള്‍ ,  ബാങ്കില്‍  പ്രത്യേകിച്ച്  മിച്ചം ഒന്നും ഇല്ല .മുംബയില്‍  ബാന്ദ്രയില്‍  ഞങ്ങള്‍  ഒരു  ഫ്ലാറ്റില്‍  നാല് സഹപാഠികള്‍ താമസിക്കുന്നു , . അമ്മയും അച്ഛനും ഒക്കെ  കരുതുന്നത്  സമ്പാദ്യം ഒക്കെ  ബാങ്കില്‍  ഉണ്ടായിരിക്കും ,  ചേട്ടന്‍  ഗള്‍ഫില്‍  പോയ സമയം  വീട്ടിലെ സ്ഥിതിയും കുറച്ചു  മെച്ചമായി വരുന്നതിനാല്‍  അമ്മക്കോ  അച്ഛനോ  പണം  ഒന്നും  ഞാന്‍ അയച്ചു കൊടുക്കാരും ഇല്ല . അങ്ങിനെയിരിക്കെ  വിവാഹം ഒക്കെ  നിശ്ചയിച്ചു . അമ്മയുടെ  സഹപാഠിയുടെ മകള്‍ , ഒരു   എം  ബീ  ബീ എസ് കാരി.

  എന്റെ  പ്രശ്നങ്ങള്‍  എത്ര  ഗൌരവം  പിടിച്ചതാണ്  എന്ന്  അന്നാണ്  എനിക്ക് മനസ്സിലാവുന്നത് . കൈയ്യില്‍  പ്രതേകിച്ചു  ഒന്നും ഇല്ല .  മുംബയില്‍ ഒരു  ഫ്ലാറ്റ്  വാടകയ്ക്ക്  എടുക്കണമെങ്കില്‍   അന്നത്തെ സമയത്ത്  25000  രൂപയെങ്കിലും  ഡിപ്പോസിറ്റ്  വേണം , വാടക  എങ്ങിനെയും ഉണ്ടാക്കാം , താലിമാല വേണം ,  ബസ്‌  വേണം ,  അച്ഛന്‍  അയച്ചു തന്ന  ലിസ്റ്റ് കണ്ടു  ഞാന്‍  കണ്ണും തള്ളി  ഇരുപ്പാണ് . നാട്ടില്‍  എങ്ങിനെയും  ഒക്കെ  പരിഹരിക്കാം ,  കല്യാണം   കഴിഞ്ഞു  ഫ്ലാറ്റ്  ഇല്ലെങ്കില്‍  എവിടെ താമസിക്കും . പണം  ! അതുണ്ടെങ്കില്‍  എല്ലാം  ഒരുവിധം  പരിഹാരം ആവും . അതാണല്ലോ  എന്റെ  കൈയ്യില്‍ ഇല്ലാത്തത് . പേരെങ്കില്‍  പെണ്ണ് കാണാന്‍  ചെന്നപ്പോള്‍  " എനിക്ക്  പണമോ  സ്വര്‍ണമോ  മറ്റു യാതൊന്നും  വേണ്ട "  എന്ന്  വലിയ വായില്‍ നാലാള്‍  കേള്‍ക്കെ  പറയുകയും ചെയ്തു . 

  ഓരോദിവസവും അടുക്കുന്തോറും  ഈ ടാര്‍ഗെറ്റ് സംഖ്യ   25000  രൂപ  എങ്ങിനെ   ഉണ്ടാക്കും  എന്ന ഒറ്റ  ചിന്ത കാരണം  എനിക്ക്  യാതൊരു സമാധാനവും ഇല്ല .  അന്ന്  ഇന്നത്തെപ്പോലെ  പെര്സോണേല്‍  ലോണ്‍ , ക്രെഡിറ്റ് കാര്‍ഡ്‌  ഏര്‍പ്പാട്  ഒന്നും  ആയിട്ടില്ല .  ഒടുവില്‍  കമ്പനി  ചിലര്‍ക്ക് ഒക്കെ  ശമ്പളത്തില്‍  നിന്നും  പ്രതിമാസം  പിടിക്കുന്ന  ഒരു ലോണ്‍  കിട്ടിയിട്ടുണ്ട്  എന്ന്  മനസ്സിലായി . 

അങ്ങിനെ  ഡോഗ്രാജിയുടെ  ക്യാബിനെട്ടില്‍  കടന്നു കൂടി, ഒരു പരുങ്ങലോടെ  നിന്നു

" എന്താ , മി.  പണിക്കര്‍ "
" സര്‍ , എന്റെ  വിവാഹം  നിശ്ചയിച്ചു "
" ഓഹോ , അപ്പൊ   നിങ്ങള്‍  മലയാളികള്‍  വലിയ  ഒരു സ്ത്രീധനം  ഉറപ്പാക്കി , അല്ലെ "
" ഇല്ല  സര്‍ , ഞങ്ങള്‍  അത്തരക്കാരല്ല  സര്‍ "
"എത്തരക്കാരല്ല എന്ന് ? , എനിക്കറിയാം  കേരളത്തില്‍  വലിയ  സ്ത്രീധനം   ആണല്ലോ "
" സര്‍ ,  എനിക്ക്  ഒരു  ലോണ്‍ വേണം , 25000  രൂപ , മാസം  ആയിരം  രൂപ വീതം  കട്ട്  ചെയ്‌താല്‍  മതി , സര്‍  നോ  എന്ന് പറയരുത് ,  എന്റെ കൈയ്യില്‍  വലിയ  ബാങ്ക്   ബാലന്‍സ്   ഉണ്ടെന്നാന്നു  എന്റെ വീട്ടുകാരും  പെണ്‍കുട്ടിയുടെ  വീട്ടുകാരും ഒക്കെ  വിചാരിച്ചിരിക്കുന്നത് , മുംബയില്‍  നല്ല  ജോലി , നല്ല  കമ്പനി ,  പക്ഷെ  മുംബൈ  ചിലവും  അത്രയുണ്ട്‌  എന്ന് അവര്‍ക്ക്  അറിയില്ലല്ലോ "
" മി.  പണിക്കര്‍  കൈയ്യില്‍  കാല്‍കാശില്ല,  പക്ഷെ  ആദര്‍ശത്തിനും  പൊങ്ങച്ചത്തിനും  ഒരു കുറവും  ഇല്ലല്ലോ ,  ആട്ടെ , ഞാന്‍ നോക്കട്ടെ , തീര്‍ച്ച  പറയാന്‍  പറ്റില്ല "
" സര്‍ , സര്‍  ആണ്  എന്റെ  പ്രതീക്ഷ ,  എങ്ങിനെയും  എനിക്ക്  ഈ തുക  കൂടിയേ തീരൂ "

നാട്ടില്‍ പോവാന്‍  ദിവസങ്ങള്‍ അടുത്തിട്ടും  ഡോഗ്രാജി  ലോണ്‍  കാര്യം  മിണ്ടുന്നില്ല .   ഇനി  അവസാന നിമിഷം  പറ്റില്ലാന്നു  വല്ലതും പറയുമോ  ഭഗവാനെ , എങ്കില്‍  എനിക്ക്  നാട്ടില്‍  പോവാന്‍ പറ്റില്ല ,  പിന്നെ  അവരെല്ലാം കൂടി  എങ്ങോട്ട് തിരക്കി വരും . ഇതിനിടെ  ഡോഗ്രാജി ജപ്പാനില്‍  പോവുകയും ചെയ്തു . 

പോകുന്നതിനു  രണ്ടു ദിവസം  മുന്‍പ്   ഡോഗ്രാജി  ജപ്പാനില്‍ നിന്നും എത്തി .  വന്ന പാടെ  ഓഫീസ് മുഴുവന്‍  ഇളക്കി മറിക്കുന്ന ദേഷ്യം ,  എന്തെക്കെയോ  പ്രശ്നങ്ങള്‍  ഉണ്ടു , ഞാന്‍  ക്യാബിനു  ചുറ്റും  പരുങ്ങി  നടക്കുകയാണ് .  ആരെയും  കടത്തി  വിടരുത്  എന്ന്  സെക്രട്ടറി  ഉമാജിയോടു  ചട്ടം കെട്ടിയിരിക്കുകയാണ് .  അങ്ങനെ  അന്നത്തെ പ്രതീക്ഷയും  തീര്‍ന്നു . 

ഇനി ഒരു ദിവസം  കൂടിയേ ഉള്ളൂ ,   അച്ഛന്‍  വിളിക്കുമ്പോള്‍  ഒക്കെ  " ഒക്കെ ,  എല്ലാം ഇവിടെ  ശരിയായിട്ടുണ്ട്  " എന്ന് പറഞ്ഞു  താഴെ  വെക്കും . മനസ്സില്‍  ഡോഗ്രാജി  25000  ലോണ്‍  മാത്രം  ഏക പ്രതീക്ഷ . അന്ന്  ഓഫീസ്  വിടാന്‍  അര മണിക്കൂര്‍  കൂടിയേ  ഉള്ളൂ ,  പെട്ടന്ന്  ഉമാജി  വന്നു ഡോഗ്രാജി  വിളിക്കുന്നു  എന്ന്  കേട്ടതോടെ  പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു  മുളച്ചു . എന്തിനു പറയുന്നു  , ഡോഗ്രാജി   നൂറിന്റെ  കെട്ടുകള്‍ ആയി  ആ 25000  രൂപ  എന്നെ ഏല്‍പ്പിച്ചു  കൈ തരുമ്പോള്‍  ആണ്  ശ്വാസം ഒന്ന്  നേരെ വീണത്‌ . 

അവധി ഒക്കെ  കഴിഞ്ഞു തിരികെ  വന്നു  ജോലിയില്‍ പ്രവേശിച്ചു  ആ മാസത്തെ  ശമ്പളം  കിട്ടിയപ്പോള്‍   ഇനി ലോണ്‍   അടുത്ത മാസം മുതല്‍   കട്ട്  ചെയ്യും എന്ന്  വിചാരിച്ചു .  ഏതായാലും  ഈ മാസം  കട്ട്‌  ഇല്ലാത്തതിനാല്‍  അത്രയും ആശ്വാസം  ആയി.  പുതിയ  താമസവും  വീട്ടു സാധനങ്ങള്‍  വാങ്ങലും ഒക്കെ ഒരു നൂറു തരം ആവശ്യങ്ങള്‍ . 

അടുത്ത  മാസം   വീണ്ടും  കട്ട്‌ ഒന്നും ഇല്ലാതെ  ശമ്പളം  മുഴുവന്‍ കിട്ടി .  അക്കൌണ്ടന്റ്  നോട് ചോദിച്ചിട്ട്  അയാള്‍ക്ക്‌  യാതൊരു വിവരവും ഇല്ല . ഡോഗ്രാജി  ഒന്നും ഇതുവരെ  പറഞ്ഞിട്ടില്ല  പോലും . ഈശ്വരാ  ഇനി ഒറ്റയടിക്ക്  പകുതി  ശമ്പളം വീതം  കട്ട്‌ ചെയ്യാനാണോ ?  ഇത് പുതിയ  ഒരു ടെന്‍ഷന്‍ ആണല്ലോ  ദൈവമേ . 

ഒരു ദിവസം  എല്ലാ ധൈര്യവും  സമ്പാദിച്ചു  ഞാന്‍ ഡോഗ്രാജിയുടെ  ക്യാബിനില്‍  കടന്നു .
" എന്താ  മി.  പണിക്കര്‍ , ഹണിമൂണ്‍  ഒക്കെ  കഴിഞ്ഞോ ?"
" സര്‍ , എന്റെ  ലോണ്‍ ... അത്  ഇതുവരെ  കട്ട്‌ ചെയ്തു  തുടങ്ങിയില്ല "
"  അത് താന്‍  ഒരുമിച്ചു  തന്നാല്‍  മതി , വന്‍ തുക  പെന്‍വീട്ടുകാരെ  കൊള്ള ചെയ്തു  കൈക്കലാക്കി  കാണുമല്ലോ "
" ഉയ്യോ , സര്‍  ഞാന്‍  ഒരു പൈസ  വാങ്ങിയിട്ടില്ല "
" തീര്‍ച്ചയാണോ?"
" അതെ സര്‍ , ഞാന്‍   സര്‍  തന്ന  ലോണ്‍  കൊണ്ടാണ്  ചിലവുകള്‍   നടത്തിയത് "
"  ശരി , മി .പണിക്കര്‍ ,  എങ്കില്‍  ഞാന്‍ നിങ്ങളുടെ  ലോണ്‍  വരവ്  വെച്ചിരിക്കുന്നു ,  അത് നിങ്ങളുടെ  വിവാഹ സമ്മാനം  ആയി  കണക്കാകിയാല്‍ മതി , എന്റെ വകയല്ല , നിങ്ങളുടെ  കമ്പനി വക "

 എന്റെ  കണ്ണ് നിറഞ്ഞു .  ഞാന്‍  ആ വലിയ  മനുഷ്യന്റെ  ലീടര്ഷിപ്  എന്താണെന്നു  അറിഞ്ഞു .   അന്നത്തെ  എന്റെ ഒരു മാസത്തെ  ശമ്പളം  4000 രൂപ  മാത്രം  ആയിരുന്നു  കൂടി  ഓര്‍ക്കുമ്പോള്‍ ആണ്  ആ സമ്മാനം  എത്ര വലുതാണ്‌  എന്ന്  മനസ്സിലാവുന്നത് . 

ഇന്ന്  ഡോഗ്രാജി   റിട്ടയര്‍  ചെയ്തു  ഞങ്ങളുടെ ഇപ്പോഴത്തെ  കമ്പനിയുടെ പാര്‍ട്ട് ടൈം   കണ്സല്ടന്റ്റ്  ആയി  ഒരു  പൈസ  പോലും  പ്രതിഫലം  വാങ്ങാതെ  പ്രവര്‍ത്തിക്കുന്നു .   
ഒരു യഥാര്‍ത്ഥ  ലീഡര്‍  ആരാണെന്ന്  ഞങ്ങളെ  പഠിപ്പിക്കുന്നു .