Wednesday, 13 February 2013

കൊച്ചു മൂപ്പീന്ന്

 അരീക്കരയിലെ കുട്ടിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നത്‌ സിനിമാതാരങ്ങളുടെയോ ഗായകരുടെയോ ആരാധകരായല്ല , റേഡിയോ വാര്‍ത്ത വായിക്കുന്ന ശങ്കര നാരായണന്റെയും ഗോപന്റെയും പ്രതാപന്റെയും വെണ്മണി വിഷ്ണുവിന്റെയും രാമചന്ദ്രന്റെയും റാണിയുടെയും ഒക്കെ കടുത്ത ആരാധകാരായത്. അച്ഛന്‍ പട്ടാളത്തില്‍ നിന്ന് കൊണ്ടുവന്ന ട്രന്സിസ്ടോര്‍  റേഡിയോ ഓണ്‍ ചെയ്യുന്നത് വാര്‍ത്ത കേള്‍ക്കാന്‍ മാത്രം ആണ് . ചലച്ചിത്ര ഗാനങ്ങളും പാട്ട് കച്ചേരിയും ഒക്കെ അച്ഛന്‍ മാത്രം അകത്തു കൊണ്ടുപോയി കേള്‍ക്കും . അല്ലെങ്കില്‍ പിള്ളേരുടെ പഠിത്തം ഉഴപ്പിപ്പോവും  പോലും!. 
അന്ന് പത്രം വരുത്തുന്നത് അരീക്കര മൂന്നോ നാലോ വീടുകളിലും മൂലപ്ലാവിലെ വായനശാലയിലും ദിനേശന്റെ ബാര്‍ബര്‍ ഷോപ്പിലും മോടീക്കാരന്റെ ചായക്കടയിലും മാത്രമാണ് . അമ്മയും അച്ഛനും കുട്ടികള്‍ പത്രം വായിക്കണം , അത്  സ്കോളര്‍ ഷിപ്‌ പരീക്ഷക്ക്‌ പഠിക്കാന്‍ ആവശ്യമാണ് എന്നൊരു ചിന്ത അമ്മക്ക് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ പത്രം വായിക്കണം എന്നത് പട്ടാള നിയമത്തില്‍ ഉള്‍പ്പെട്ടു . അങ്ങിനെ പത്ര വായന ഒരു ശീലമായി .

മുളക്കുഴ നിന്നും വരുന്ന പേപ്പറുകാരന്‍ വെളുപ്പിന് പടിക്കല്‍ വന്നു ബെല്ലടിക്കേണ്ട താമസം ഞാനും ചേട്ടനും മത്സരിച്ചു ഓടും , അത് ആദ്യം കൈക്കലാക്കാന്‍ നടത്തുന്ന പിടിവലിയില്‍ പത്രം കീറിപ്പോവുകയും ചൂടന്‍ വാര്‍ത്തകള്‍ക്ക് പകരം രാവിലെ തന്നെ അച്ഛന്റെ കൈയ്യില്‍ നിന്നും ചൂടന്‍ അടി കിട്ടുന്നതും സ്ഥിരം പതിവാണ് . 
ഇങ്ങനെ റേഡിയോ യും പേപ്പറും തരുന്ന വാര്‍ത്തകള്‍ കെട്ടും വായിച്ചും ആണ് ഞങ്ങള്‍ വളര്‍ന്നത്‌ . അന്ന് തുടങ്ങിയ വാര്‍ത്തകലോടുള്ള കമ്പം ഇന്നും അങ്ങിനെതന്നെ , വാര്‍ത്താ ചാനലുകളുടെ മുന്‍പില്‍ എത്ര നേരം വേണമെങ്കിലും കുത്തിയിരിക്കും , കുട്ടികളുമായും ഭാര്യയുമായും ഒക്കെ ഈ ന്യൂസ് ചാനല്‍ കാണാനുള്ള കമ്പം കൊണ്ട് ടീ വീ രീമോട്ടിനു വേണ്ടി വഴക്കുണ്ടാക്കാന്‍ ഇപ്പോഴും ഒരു മടിയുമില്ല  .

വാര്‍ത്തകള്‍ അരീക്കര എത്തുന്നത് പേപ്പറും റേഡിയോ ഉം മാത്രം അല്ല , ഓര്‍മയുള്ള കാലം മുതല്‍ അരീക്കര മിക്ക വീടുകളും കയറിയിറങ്ങി വാര്‍ത്തകള്‍ അറിയിക്കുന്ന ഒരു അത്ഭുത മനുഷ്യന്റെ കഥ പറയാം . കൊച്ചു മൂപ്പീന്ന് എന്ന് അരീക്കര്‍ക്കാര്‍ മുഴുവന്‍ വിളിക്കുന്ന ഇദ്ദേഹം ബന്ധം ഒക്കെ പറഞ്ഞാല്‍ അച്ഛന്റെ ഒരു ചിറ്റപ്പന്‍ ആയി വരും , ഉഗ്ര പ്രതാപി ആയിരുന്ന കരിങ്ങാട്ടില്‍ മൂപ്പീന്നിന്റെ സ്വന്തം അനുജന്‍ , എന്നാല്‍ സാഹചര്യങ്ങള്‍ മൂലം പ്രതാപവും പത്രാസും ഒക്കെ നഷ്ടപ്പെട്ടുപോയ ഒരു സാധു മനുഷ്യന്‍ . കിഴക്കെച്ചരുവില്‍ എന്നൊരു സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തില്‍ കൃഷിയും പശുവും ഒക്കെ ആയി കുടുംബത്തെ പോറ്റിയ ഒരു ശുദ്ധഗതിക്കാരന്‍ . കുട്ടികള്‍ ഒക്കെ സ്വന്തം കാലില്‍ ആയതോടെ കൊച്ചുമൂപ്പീന് സ്വതന്ത്രനായി . പിന്നെ അവര്‍ക്ക് അവരുടെ ജീവിതം അവരുടെ ,അച്ഛന്റെ കാര്യം അച്ഛന്‍ തന്നെ നോക്കി ശീലിച്ചത് കൊണ്ടായിരിക്കണം , കൊച്ചു മൂപ്പീന്ന് അവരെ ആശ്രയിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ നോക്കി ഏറെക്കുറെ ഏകനായി ജീവിച്ചു . ഭാര്യയും മക്കളും ഒക്കെ ആയി എങ്ങിനെയൊക്കെയോ ഒത്തു പോവാന്‍ കൊച്ചു മൂപ്പീന്നിനു പ്രയാസം ആയിരുന്നു എന്ന് തോന്നുന്നു . അദ്ദേഹം രാവിലെ മോടിക്കാരന്റെ കടയില്‍ വന്നു ഒരു ചായ കുടിക്കും , പത്രം ആദ്യം വായിക്കുന്ന ആളായിരിക്കും കൊച്ചു മൂപ്പീന്ന് . ആ വാര്‍ത്തകള്‍ ഒക്കെ കയ്യില്‍ വെച്ച് കരിങ്ങാട്ടില്‍ ഒന്ന് കയറും, സ്വന്തം ചേട്ടനായ കരിങ്ങാട്ടില്‍ മൂപ്പീന്നിനെ കാണും , നാട്ടു വര്‍ത്തമാനവും പേപ്പറില്‍ വായിച്ച വാര്‍ത്തകളും ഒക്കെ അവിടെ ഒന്ന് വിസ്തരിക്കും , ചായയോ കഞ്ഞിയോ അവിടെ ഉണ്ടാവും , പിന്നെ മുകളിലത്തെ  വീടായ  ഞങ്ങളുടെ വീട്ടിലേക്കു , ഞങ്ങള്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ ഇങ്ങിനെ കിട്ടുന്ന ഇടവേളകള്‍ ഒരു അനുഗ്രഹമാണ് . അച്ഛനോട് നാടിലെ വിശേഷങ്ങള്‍ ഒക്കെ പറയുമ്പോള്‍ അത് ഞങ്ങള്‍ക്ക് " ലൈറ്റ് ന്യൂസും " ചിലപ്പോള്‍ " ബ്രേക്കിംഗ് ന്യൂസും " ഒക്കെ ആവും . വീട്ടില്‍ നിന്നും പിന്നെ കൊച്ചു കളീക്കല്‍, പിന്നെ അടുത്ത് വീട് ,... 
അങ്ങിനെ ചൂടോടെ  വാര്‍ത്തകള്‍ കൊണ്ട് വരുന്ന കൊച്ചു മൂപ്പീന്ന് ഞങളുടെ പ്രീയപ്പെട്ട വാര്‍ത്താ അവതാരകന്‍ ആയിത്തീര്‍ന്നു . അദ്ദേഹം കഷ്ടിച്ച് പത്തു മിനിട്ട് ആയിരിക്കും വീട്ടില്‍ ചിലവഴിക്കുന്നത് , പക്ഷെ അത്രയും നേരം കൊണ്ട് അരീക്കര നടന്ന മിക്ക വിശേഷങ്ങളും കേള്പ്പിചിരിക്കും , മറ്റു വീടുകളില്‍ നടന്ന പല വിധ വിശേഷങ്ങള്‍ , അത്  വിവാഹം, പ്രസവം , പശുവിനെ വാങ്ങല്‍ , ജോലി കിട്ടിയത് , പേര്‍ഷ്യക്ക് പോയത് , പട്ടാളത്തില്‍ ചേര്‍ന്നത്‌ , അവധിക്ക് വന്നത് , പശു പ്രസവിച്ചത് , കല്യാണം മുടങ്ങിയത് , ആലോചന വന്നത് , കള്ളന്‍ കയറിയത് , വാഴ വിത്ത് മോഷ്ടിച്ചത് , അനിയനു തല്ലു കൊണ്ടത്‌ , ....എന്ന് വേണ്ട അരീക്കര ലോക്കല്‍  ആകാശവാണി പോലെ കൊച്ചു മൂപ്പീന്ന് ചായ കുടിച്ചു വാര്‍ത്തകള്‍ തന്നു പോവുന്നത് ഏറെക്കുറെ എല്ലാദിവസവും ഒരു പതിവായിരുന്നു . കൊച്ചു മൂപ്പീന്ന് സ്ഥിരം പോവുന്ന കുറെ വീടുകള്‍ ഉണ്ട് , അദ്ദേഹം ചെല്ലുന്നത് ഇഷ്ടപ്പെടാത്ത വീടുകളും അന്ന് അരീക്കര കുറവായിരുന്നു . അദ്ദേഹം വന്നില്ലെങ്കില്‍ ഒരു ന്യൂസും അറിയില്ല എന്നാ സ്ഥിതി ആയിരുന്നു . 

ഞങ്ങള്‍ സ്കൂള്‍ കഴിഞ്ഞു കോളേജില്‍ എത്തിയപ്പോളും ഈ വാര്‍ത്ത അവതാരകന്‍ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു , ഇടയ്ക്കിടെ അച്ഛനോട് ചിലപ്പോള്‍ " രണ്ടു രൂപയുണ്ടോ എടുക്കാന്‍ തങ്കപ്പാ ?" എന്നൊരു ചോദ്യവും ഉണ്ടാവും . അദ്ദേഹം വാങ്ങുന്നത് സത്യത്തില്‍ മറ്റൊരു സ്ഥലത്ത് പോവാനുള്ള വഴിച്ചെലവു ആണ് . അദ്ദേഹത്തിന്റെ നടപ്പും യാത്രയും എന്താണ് എന്ന് അങ്ങിനെയാണ് എനിക്ക് മനസ്സിലാവുന്നത് . പത്തും പന്ത്രണ്ടു കി മി ദൂരമുള്ള ബന്ധു വീടുകള്‍ പോലും നടന്നാണ് പോവുന്നത് . അന്ന് എഴുപതു വയസ്സ് ഉണ്ടായിരുന്ന കൊച്ചു മൂപ്പീന്ന് വണ്ടി കയറിപ്പോവുന്ന സ്ഥലം കൊല്ലമോ വര്‍ക്കലയോ മാത്രം ആയിരുന്നു . ബാക്കി സ്ഥിരമായി പത്തു പതിനഞ്ചു സ്ഥലങ്ങള്‍ നടന്നു തന്നെ പോവും , ഒരു വീട്ടിലും താമസിക്കില്ല , കഞ്ഞിയോ ചായയോ ഊണോ അത്രയ്ക്ക് സന്തോഷത്തോടെ കൊടുക്കുന്ന നിരവധി വീടുകള്‍ ഉണ്ടായിരുന്നതിനാല്‍ എവിടെ യാത്ര ചെയ്യാനും കൊച്ചു മൂപ്പീന്നിനു മടി ഉണ്ടായിരുന്നില്ല . 

ഞങ്ങള്‍ കുട്ടികള്‍ മൂന്ന് പേരും വളര്‍ന്നത്‌ കൊച്ചു മൂപ്പീനിന്റെ വാര്തകളിലൂടെയും വാക്കുകളിലൂടെയും ലോകത്തെ അറിഞ്ഞു കൊണ്ടാണ് . അദ്ദേഹം മുംബൈ നഗരത്തിലെ ജീവിതം മറ്റേതോ ബന്ധുവില്‍ നിന്നും കേട്ട് വിവരിച്ചത് എന്നും ഞാന്‍ ഓര്‍മ്മിക്കുന്നു . പേര്‍ഷ്യയിലെ ജീവിതവും അതുപോലെ ഓര്‍മയില്‍  ഉണ്ട് . " തങ്കപ്പന്റെ മക്കള്‍ " എന്ന് പറഞ്ഞു ദൂരെ  ഓരോ വീടുകളില്‍ ഞങ്ങളെപ്പറ്റിയും അദ്ദേഹം വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടാകും , തീര്‍ച്ച .

ഞാന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുന്നത് ദിവസങ്ങള്‍ക്കു മുന്‍പേ അറിഞ്ഞു വെച്ച് കൃത്യമായി  വീട്ടില്‍ വരും. എന്നെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ കൌതുകത്തോടെയും സ്നേഹത്തോടെയും അരീക്കര നടന്ന സകല വിധ വിശേഷങ്ങളും പറയും . സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ ഒക്കെ വിവരിക്കുന്നതിന്നിടെ 
" അനിയാ , ഇപ്പൊ എനിക്ക് എത്ര വയസ്സായെന്ന് അറിയാമോ ?"
" കൂടി വന്നാ ഒരു എന്പത്തഞ്ചു . ...."
" ഈ വരുന്ന മേടത്തില്‍ തൊണ്ണൂറ്റി നാല് തികയും അനിയാ "
അത് പറയുമ്പോള്‍ ആണ് കൊച്ചു മൂപ്പീന്ന് എന്ന ആ അത്ഭുത മനുഷ്യന്റെ ആരോഗ്യവും നടപ്പും വാര്‍ത്തകള്‍ അറിഞ്ഞു വെക്കാനുള്ള ആവേശവും ഒക്കെ മനസ്സിലാവുകയുള്ളൂ , അത്രയും ദൂരം ആ പ്രായത്തില്‍ നടക്കുന്ന അദേഹത്തെ അത്ഭുതത്തോടെ മാത്രമേ കാണാന്‍ ആവൂ .

പോകാന്‍ നേരത്ത് ഞാന്‍ കൈയ്യില്‍ തിരുകി വെച്ച് കൊടുക്കുന്ന നോട്ടുകള്‍ വാങ്ങി മുളവടിയും എടുത്തു ആ തുകല്‍ ചെരുപ്പും ഇട്ടു " അനിയാ , മെഴുവേലി ഒന്ന് പോണം , പിന്നെ ഗോപിയെ ഒന്ന് കാണണം , പിന്നെ ഇലവുംതിട്ട , ഉടനെ വരാം " ഞാന്‍ കൊടുക്കുന്ന ആ പണം മുഴുവന്‍ മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ ആണ് ഉപയോഗിക്കുക എന്ന് എനിക്ക് തീര്‍ച്ചയാണ് . ഓരോ വീട്ടിലും മറ്റൊരിടത്തെ വിശേഷങ്ങള്‍ എത്തിച്ചു അടുത്ത വീട്ടിലേക്കു . 

എത്ര എത്ര വാര്‍ത്തകള്‍ ആണ് കഴിഞ്ഞ പത്തിരുപതു കൊല്ലം ആയി കൊച്ചു മൂപ്പീന്ന് അരീക്കരയിലെ വീടുകളില്‍ എത്തിക്കുന്നത് ? അദ്ദേഹം എന്നൊരു മനുഷ്യന്‍ ഇല്ലാതിരുന്ന ഒരു അരീക്കര എനിക്ക് പൂര്‍ണം ആവുമോ എന്ന് എനിക്ക് സംശയം ഉണ്ട് . 

 എന്റെ വീടുമായി കൊച്ചു മൂപ്പീന്നിനു വല്ലാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു , അച്ഛന്‍ കൊച്ചു മൂപ്പീന്നിനു ഉപദേശിക്കാനും ശകാരിക്കാനും സഹായങ്ങള്‍ ചോദിക്കാനും ഒക്കെ ഉള്ള " തങ്കപ്പന്‍ " ആയിരുന്നു. ഞങ്ങള്‍ മക്കള്‍ അദ്ദേഹത്തിനു പൊടി കുഞ്ഞുങ്ങള്‍ ആയിരുന്നു . 

കുറെ  വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചു മൂപ്പീന്ന് പതിവ് പോലെ വെളുപ്പിന് ദൂരെ ഒരു ബന്ധു വീട് തേടി നടക്കുന്നതിനിടയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ്‌ ഇടിച്ചു സാരമായ പരിക്ക് പറ്റി. പിന്നെ ചികിത്സയും കിദപ്പുമായി ഒന്ന് രണ്ടു വര്ഷം വീട്ടില്‍ തന്നെ ആയിരുന്നു . അരീക്കര വീടുകളിലെ നിത്യ സന്ദര്‍ശകന്‍ അങ്ങിനെ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടി . പഴയ ആരോഗ്യവും നടപ്പ് ശീലവും തിരിച്ചു കിട്ടാന്‍ പിന്നെ സാധിച്ചുമില്ല . ഞാന്‍ അവധിക്കു വരുമ്പോള്‍  പിന്നെയും വീട്ടില്‍ വടിയും കുത്തി വന്നു വാര്‍ത്തകള്‍ ചൂടോടെ തരുമായിരുന്നു . 

ഇപ്പൊ മൂന്നാല് കൊല്ലം ആയിക്കാണും , ഞാന്‍ ഗള്‍ഫ്‌ ഒക്കെ മതിയാക്കി ഹൈദരാബാദില്‍ ജോലി ആയി . ഒരു ദിവസം പതിവ് പോലെ  അച്ഛന്റെ ഫോണ്‍ വന്നു . 
" അനിയാ , നമ്മുടെ കൊച്ചു മൂപ്പീന്ന് മരിച്ചു പോയി , നൂറു വയസ്സ് ആയെന്നു പറയുന്നു "

അച്ഛന്‍ പറഞ്ഞത്  വെറും ഒരു "ബ്രേക്കിംഗ് ന്യൂസ്" ആയിരുന്നില്ല , 
സത്യമായും അതൊരു " ഹാര്‌ട്ട് ബ്രേക്കിംഗ് ന്യൂസ് " ആയിരുന്നു .
 
No comments:

Post a Comment