Tuesday, 18 June 2013

രാധാകൃഷ്ണ ബേക്കറി

 കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് അച്ഛന്റെ പട്ടാളത്തിലെ പല കൂട്ടുകാരെയും അറിയാമായിരുന്നു .അരീക്കരയുടെ അയല്‍ ഗ്രാമമായ പെരിങ്ങാലയില്‍ നിന്നും വീട്ടില്‍ സ്ഥിരമായി വന്നു പോയിരുന്ന നാണു സാറിനെ അച്ഛന് വലിയ കാര്യം ആയിരുന്നു എങ്കിലും എനിക്ക് അദ്ദേഹത്തിന്റെ ഇടയ്ക്കിടെ ഉള്ള ഇംഗ്ലീഷ് ലുള്ള സംസാരം അത്ത പിടുത്തം അല്ലായിരുന്നു . 
പച്ച റാലി സൈക്കിളില്‍ മുറ്റത്ത് വരെ വന്നു അത് സ്റ്റാന്‍ഡില്‍ വെച്ച് കാവി നിറമുള്ള മുണ്ടും മടക്കി കുത്തി വെള്ള അരക്കയ്യന്‍  ഷര്‍ട്ട്‌ ഇല്‍ നിന്നും ഒരു പനാമ സിഗരട്ട് കത്തിച്ചു  നില്‍ക്കുന്ന അദ്ദേഹം  തന്‍റെ മുന്നില്‍ വന്നു പെടുന്ന എന്നോട്  ഇംഗ്ലീഷില്‍ 

“Where is your father, young boy? “ 

എന്ന ആദ്യ ചോദ്യം തന്നെ നേരിടാന്‍ ആറാം ക്ലാസുകാരനായ ഞാന്‍ വിഷമിക്കും . “ അച്ഛന്‍ താഴെ പറമ്പില്‍ എവിടെയോ ആണ് , ഞാന്‍ വിളിച്ചു കൊണ്ടുവരാം “ എന്ന് പറഞ്ഞു ഞാന്‍ ഓടുമ്പോഴേക്കും അദ്ദേഹം അവിടെ കിടക്കുന്ന പേപ്പറോ മാസികയോ ഒക്കെ എടുത്തു ഉറക്കെ വായിച്ചു തുടങ്ങും . 

“ നാണുവേ, ഇയാള്‍ എവിടാടോ , ഈയിടെ കാണാന്‍ ഇല്ലല്ലോ “ 

എന്നൊരു ചോദ്യവുമായി അച്ഛന്‍ പറമ്പില്‍ നിന്നും വരും . അച്ഛന്റെ ചോദ്യങ്ങള്‍ക്ക് നാണു സാറിന്റെ ഇംഗ്ലീഷ് ലുള്ള മറുപടി കേട്ട് ഞങ്ങള്‍ കുട്ടികള്‍ അകത്തു അടക്കി ചിരിക്കും . അമ്മ ചിലപ്പോള്‍ ചായയുമായി സിറ്റ് ഔട്ട്‌ ലേക്ക് ചെല്ലുമ്പോള്‍ അമ്മയോടും ഇംഗ്ലീഷ് തന്നെ പ്രയോഗം .

“ See teacher the point is .... “ എന്നൊക്കെ കടുകട്ടിയില്‍ ഉള്ള നാണു സാറിന്റെ english നോട് പിടിച്ചു നില്ക്കാന്‍ നിക്കാതെ സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അമ്മയും ഒന്നോ രണ്ടോ വാക്ക് പറഞ്ഞു അകത്തേക്ക് പോവും . 

നാണു സാറിന്റെ ഇംഗ്ലീഷ് നെ പറ്റി അച്ഛനും അമ്മയ്ക്കും അണ്ണനും നല്ല മതിപ്പാണ്‌ എങ്കിലും ഈ സ്റേഷന്‍ എനിക്ക് ഒട്ടും പിടിക്കില്ലായിരുന്നു . ഇംഗ്ലീഷ് ഇല്‍ അണ്ണന്‍ മറുപടി പറയുന്നത് കണ്ടു ഒരിക്കല്‍ നാണു സാര്‍ അണ്ണനെ “ you speak very good English “ എന്ന് പറഞ്ഞതോടെ എന്റെ പേടി ഇരട്ടിയായി . എന്റെ മുറി ഇംഗ്ലീഷ് കേട്ട് “ you speak very bad English” എന്നോ മറ്റോ നാണു സര്‍ എന്നാണോ ഇനി പറയുന്നത് ?

ഉയര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോഴേക്കും അദ്ദേഹം വീട്ടില്‍ വരുന്നത് എനിക്കും കുറേശ്ശെ ഇഷ്ടപ്പെട്ടു തുടങ്ങി . വെറും  SSLC പാസ്സായ അദ്ദേഹം പട്ടാളത്തില്‍ ഇരുന്നു ആണ് ഇത്ര മനോഹരമായി ഇംഗ്ലീഷ് പഠിച്ചതെന്നും അതിനാല്‍ മേലുദ്യോഗസ്ഥര്‍ക്ക് പലര്‍ക്കും ഇദ്ദേഹത്തോട് അസൂയ ആയിരുന്നു എന്നൊക്കെ അച്ഛനില്‍ നിന്നും പല കഥകളും ഞാന്‍ കേട്ടു.

 അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍  രാധാകൃഷ്ണന് എന്റെ പ്രായമാനെന്നും മൂത്ത മകന്‍ കൊല്ലം എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു എന്നും ഒക്കെ അറിഞ്ഞു . എന്നെപ്പോലെ പഠിക്കാന്‍ മോശമാണ് എന്ന് നാണു സര്‍ പറഞ്ഞതോടെ രാധാകൃഷ്ണനെ ഞാന്‍ മനസ്സാ കൂട്ടുകാരനാക്കി . അതെന്താ എല്ലാ വീട്ടിലും രണ്ടാമത്തെ മകന്‍ മണ്ടനും ആര്‍ക്കും വേണ്ടാത്തവനും ആകുന്നതെന്ന് അന്ന് ഞാന്‍ ആലോചിക്കതെയിരുന്നില്ല . 

ഇതിനിടെ നാണു സാര്‍ വടക്കിനെത്ത് മുക്കില്‍ ഒരു ബേക്കറി തുടങ്ങി എന്നും പണ്ട് ചെങ്ങന്നൂര്‍ ടൌണില്‍ മാത്രം ഉണ്ടായിരുന്ന ബേക്കറി സാധനം വാങ്ങാന്‍ ഇനി വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം പോയാല്‍ മതി  എന്നും ഒക്കെ അച്ഛന്‍ അവിടെ നിന്നും വാങ്ങിക്കോണ്ടുവന്ന ബ്രെഡ്‌ ഉം മിക്സ്ച്ചറും ഒക്കെ അമ്മയെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞപ്പോള്‍  അതിനു മുന്‍പ് ചെങ്ങന്നൂരില്‍ മാത്രം കണ്ടിട്ടുള്ള ബേക്കറി  എന്ന അത്ഭുതലോകം ഞാന്‍ ഭാവനയില്‍ കണ്ടുതുടങ്ങി . 

“ രാധാകൃഷ്ണ ബേക്കറി “ എന്ന ആ ബേക്കറി കാണാന്‍ പിന്നെയും കുറെ നാള്‍ എടുത്തു . ക്രിസ്ത്യന്‍ കോളേജില്‍ പ്രീ ഡിഗ്രി ക്ക് ചേര്‍ന്നതോടെ കോളേജില്‍ നടന്നു പോവാന്‍ തുടങ്ങിയതോടെയാണ്  എന്നും നാണു സാറിന്റെ ബേക്കറി ഒരു നിത്യ കാഴ്ച ആയതു . മിക്കപ്പോഴും നാണു സാറോ ഭാര്യയോ ആയിരിക്കും ബേക്കറിയില്‍. ഒരു ചെറിയ മുറി ആയിരുന്നെങ്കിലും ചില്ലുകൊണ്ടുള്ള അലമാരികളും ചെറി, വിവിധ തരം ബിസ്കറ്റ്‌കള്‍, ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ചെറിയ കേക്കുകള്‍ , മിക്സ്ച്ചര്‍, ഒക്കെ വലിയ ഗ്ലാസ് ഭരണികളില്‍ ഭംഗിയായി അടുക്കി നിരത്തി വെച്ചിരിക്കുന്നു . അലമാരിയുടെ തട്ടുകളില്‍ പല തരം ഹല്‍വ, അച്ചപ്പം , കുഴലപ്പം , ഉപ്പേരികള്‍ , ജന്മനാ ഒരു അര്ത്തിക്കാരനും കൊതിയനുമായ എനിക്ക് അതൊക്കെ ഒന്ന് നോക്കിയാല്‍ മതി , വയര്‍ നിറഞ്ഞ പ്രതീതി ആണ് . അന്നൊക്കെ അമ്മയോ അച്ഛനോ വാങ്ങി കൊണ്ടുവരുന്ന ബേക്കറി സാധനങ്ങള്‍ രുചിക്കാന്‍ കിട്ടും എന്നല്ലാതെ സ്വന്തമായി പോക്കെറ്റ് മണിയോ സമ്പാദ്യമോ ഇല്ലാത്ത എനിക്ക് ഇതൊക്കെ ദൂരെ നിന്ന് കണ്ടു സായൂജ്യം അടയുക മാത്രം ആണ് വിധി . 
ഇനി അഥവാ കയ്യില്‍ പണം വന്നാല്‍ തന്നെ നാണു സര്‍ അവിടെ ഇരിക്കുമ്പോള്‍ അവിടെ നിന്നും ഒരു സാധനം വാങ്ങി ആരുമറിയാതെ കഴിക്കാമെന്നും വിചാരിക്കണ്ട . കൊണ്ട് വരുന്ന പണത്തിന്റെ ഉറവിടം ചോദിച്ചു നാണു സാര്‍ വീട്ടില്‍ സംഗതി റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അതോടെ എന്റെ കഥ കഴിഞ്ഞു . 

കോളേജില്‍ എത്തിയ ദിവസം തന്നെ നാണു സാറിന്റെ മകന്‍ രാധാകൃഷ്ണനെ കണ്ടു പിടിച്ചു . ഞാന്‍ ഫസ്റ്റ് ഗ്രൂപ്പും രാധാകൃഷ്ണന്‍ സെക്കന്റ്‌ ഗ്രൂപ്പും ആണെങ്കിലും ഒരു ദിവസം കൊണ്ട് ഞങ്ങള്‍ വലിയ കൂട്ടുകാരായി . 
രണ്ടു പേര്‍ക്കും ഒരുപാട് സമാനതകള്‍ . അച്ഛന്മാര്‍ വലിയ കര്‍ക്കശക്കാര്‍, തൊട്ടാല്‍ തല്ലു കിട്ടുന്ന രണ്ടാം ഊഴക്കാര്‍ , രണ്ടുപേരുടെയും ചെട്ടന്മ്മാര്‍ പഠനത്തില്‍ മിടുക്കര്‍ , അങ്ങനെ യോജിപ്പിന്റെ മേഖലകള്‍ അനവധി . 

ബേക്കറി സാധനങ്ങളോട് അപാര കൊതിയും കയ്യില്‍ കാല്‍ക്കാശും ഇല്ലാത്ത എനിക്ക് ദൈവം കൊണ്ടുവന്നു തന്ന വഴിയായിരുന്നു രാധാകൃഷ്ണന്‍ ! . എന്നും കോളേജു വിട്ടാല്‍ ഞങ്ങള്‍ ഒരുമിച്ചു വീട്ടിലേക്കു നടക്കുന്നത്  ബേക്കറി വഴിയാണ്, കോളേജു സമയം കഴിഞ്ഞാല്‍ രാധാകൃഷ്ണന് പിന്നെ ബേക്കറി ഡ്യൂട്ടിയാണ് . ആ സമയം നാണു സര്‍ കണക്കും കാശും ഒക്കെ ഏല്‍പ്പിച്ചു വീട്ടിലേക്കോ ചെങ്ങന്നൂര് സാധനം എടുക്കാനോ ഒക്കെ പോകും . ഞാന്‍ ബേക്കറിയില്‍ കുറച്ചു സമയം രാധാകൃഷ്ണന്റെ കൂടെ കുറച്ചു സമയം തങ്ങും . ഇഷ്ടപ്പെട്ട ഹല്‍വയോ ചെറിയോ സ്പന്ച് കേക്കോ ഒക്കെ രാധാകൃഷ്ണനും ഞാനും കൂടി ഇരുചെവി അറിയാതെ രുചി നോക്കും . കുശാഗ്ര ബുദ്ധി ആയ നാണു സര്‍ മിക്കതും എണ്ണിയും അളന്നും തൂക്കിയും ഒക്കെ ആണ് വെച്ചിരിക്കുന്നത് . അതിനാല്‍ എല്ലാ സാധനങ്ങളും യഥേഷ്ടം കൈവെക്കനോന്നും പറ്റില്ല . കൈ കടത്താന്‍ പറ്റിയ മേഖലകളില്‍ കൈ കടത്തും . മിക്സ്ച്ചര്‍ ഒക്കെ ഒരു ചെറിയ തവി  അടിച്ചു മാറ്റിയാല്‍ അറിയില്ല. ഹല്‍വ ഒരു കൊണോ മൂലയോ വിദഗ്ദ്ധമായി മുറിച്ചെടുക്കും. ആരെങ്കിലും സാധനം വാങ്ങാന്‍ വരുമ്പോള്‍ തൂക്കം ശരിയാക്കാനായി തിരിച്ചു ഇടുന്നത് മിക്കപ്പോഴും ഭരണിയിലെക്കല്ല, ഞങ്ങളുടെ പോക്കെറ്റ് ലേക്കോ വായിലേക്കോ ആണെന്ന് മാത്രം . 
 ചിലപ്പോഴൊക്കെ രാധാകൃഷ്ണനും ഞാനും തമ്മില്‍ ഉള്ള ഈ ബേക്കറി വേട്ട നാണു സാറിനു ചില തെളിവുകള്‍ സമ്മാനിക്കുകയും ഒടുവില്‍ അവനു വീട്ടില്‍ പൊതിരെ തല്ലു കിട്ടുന്നതിലും എന്റെ ബേക്കറി സന്ദര്‍ശനം നിരോധിച്ചു കൊണ്ട്  എന്റെ അച്ഛന്‍ ഉത്തരവ് ഇറക്കുകയും ചെയ്യുന്നതില്‍ അവസാനിച്ചു . അങ്ങിനെ നാണു സര്‍ എന്നെ ഒരു നോട്ടപ്പുള്ളി ആക്കുകയും ബേക്കറി വരെ ഒരുമിച്ചു നടന്നു വരുന്ന ഞങ്ങള്‍ വേദനയോടെ അതിന്റെ മുന്‍പില്‍ വരുമ്പോള്‍ വഴി പിരിയുകയും ചെയ്തു . 
നാണു സാര്‍ വീട്ടില്‍ വരുമ്പോള്‍ ഒക്കെ രാധാകൃഷ്ണനുമായി ഞാന്‍ നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങള്‍ ഗസറ്റ് വിജ്ഞാപനം പോലെ പരസ്യപ്പെടുത്തുകയും ചെയ്തതോടെ ഞാന്‍ വീട്ടില്‍ ഒരിക്കല്‍ കൂടി കരിമ്പട്ടികയില്‍ സ്ഥാനം പിടിച്ചു . 

 അപ്പോഴേക്കും രാധാകൃഷ്ണന്‍  എന്റെ കോളേജിലെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരില്‍ ഒരാളായി ത്തീര്‍ന്നു . മിക്കപ്പോഴും കോളേജില്‍ വെച്ച് എനിക്കായി പൊതിഞ്ഞു കൊണ്ടുവരുന്ന ഒരു ബേക്കറി ഐറ്റം ഞങ്ങള്‍ ഒരുമിച്ചു തിരിച്ചുള്ള യാത്രയില്‍ പങ്കു വെക്കും . 

അവധി കഴിഞ്ഞു രണ്ടാം വര്ഷം തുടങ്ങിയിട്ടും രാധാകൃഷ്ണന്‍ കോളേജില്‍ എത്തിയില്ല . എന്റെ ബേക്കറി കള്ളകടത്തുകാരനെ കാണാതെ ആയതോടെ ഞാനും പല വിധ അന്വേഷണങ്ങള്‍ ആരംഭിച്ചു . അച്ഛന്‍ ആണ് പറഞ്ഞത് അവനു കാലിന്റെ മുട്ടില്‍ ഒരു മുഴ പോലെ വളരുന്നു എന്നും ചിലപ്പോള്‍ അത് വെല്ലൂര് കൊണ്ടു പോയി  കാണിക്കും എന്നൊക്കെ . എന്താ കുഴപ്പം എന്ന് അറിയാതെ ഞാനും വിഷമിച്ചു . 

 ബേക്കറി അപ്പോഴും നടക്കുണ്ട് , നാണു സാര്‍ ഇല്ലെന്നു മാത്രം ,  വേറെ ആരെങ്കിലും ആണ് കടയില്‍ കാണുക , സാറിന്റെ അകന്ന ബന്ധുക്കള്‍ ആരോ ആണ് . 
ഒരു മാസം കഴിഞ്ഞു കാണും , ഒരു ദിവസം നാണു സാര്‍ സൈക്കിള്‍ വീട്ടില്‍ വന്നു . 

“ രാധകൃഷ്ണന് എന്ത് പറ്റി സര്‍ ?” 

“he will be alright soon my dear boy” 

അച്ഛനോട് നാണു സര്‍ നടത്തിയ അടക്കിപ്പിടിച്ച ഇംഗ്ലീഷ് കലര്‍ത്തിയ സംസാരത്തില്‍ നിന്നും ഞാന്‍ ഞെട്ടലോടെ ഒരു സത്യം മനസ്സിലാക്കി , രാധാകൃഷ്ണന്റെ കാല്‍ മുട്ടിനു മുകളില്‍ വെച്ച് മുറിച്ചു നീക്കി , വീട്ടില്‍ എത്തിയിട്ടുണ്ട് , ബോണ്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു . 

ദൈവമേ , ഒരു കാല്‍ മുറിക്കുകയോ ? , എപ്പോഴും ചിരിച്ചു കളിച്ചു നടന്ന എന്റെ കൂട്ടുകാരന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നു എന്ന് ഭാവനയില്‍ പോലും സങ്കല്‍പ്പിക്കാന്‍ ആവില്ലായിരുന്നു . 

 ഒരു മാസം കൂടി കഴിഞ്ഞു കാണും , ഒരുദിവസം കോളേജില്‍ നിന്നും പതിവ് പോലെ വീട്ടിലേക്കു നടന്നു വരികെയായിരുനു , ബേക്കറി കഴിഞ്ഞു അല്പം മുന്നോട്ടു നടന്നു കാണും , ഉച്ചത്തില്‍ എന്റെ പേര് വിളിക്കുന്നത്‌ കേട്ട് ബേക്കറി ഭാഗത്തേക്ക് നോക്കിയപ്പോള്‍ രാധാകൃഷ്ണന്‍ ! 
 എന്ത് പറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു . അയാളുടെ കാലുകളിലേക്ക് നോക്കാന്‍ തന്നെ പേടി 

“ ഏയ്‌ , പേടിക്കാന്‍ ഒന്നുമില്ലടാ , രണ്ടു ആഴ്ച്ചക്കകം ഞാന്‍ കോളേജില്‍ വരും , ഈ കുന്ത്രാണ്ടം വെച്ച് നടക്കാന്‍ ഒന്ന് ശീലിച്ചാല്‍ പിന്നെ റെഡി “ 

അയാളുടെ ആത്മവിശ്വാസം എന്നെ വല്ലാതെ പിടിച്ചു കുലുക്കി . അന്ന് പതിവിനു വിപരീതമായി  നാണു സര്‍ വന്ന ഉടന്‍ പലതരം ബേക്കറി സാധനങ്ങള്‍ എനിക്ക് തന്നു . ഒരു ചെറിയ പൊതി .

“ take what you want my dear son “ 

 അന്ന് വീട്ടിലേക്കു നടക്കുമ്പോള്‍ ക്യാന്‍സര്‍ എന്ന ഭീകര രോഗത്തെ പറ്റിയും  അത് കവര്‍ന്ന എന്റെ കൂട്ടുകാരന്റെ കാലിനെ പറ്റിയും ഒക്കെ മാത്രമായിരുന്നു എന്റെ ചിന്ത . നാണു സര്‍ എനിക്ക് സമ്മാനിച്ച ബേക്കറി സാധനങ്ങള്‍ എനിക്ക് ആദ്യമായി മധുരം ഇല്ലാത്തതായി തോന്നി . ഞാന്‍ വന്നപാടെ  ആ പൊതി അതുപോലെ കൊച്ചനിയന് കൊടുത്തു . 

രണ്ടു ആഴ്ച കഴിഞ്ഞിട്ടും രാധാകൃഷ്ണന്‍ കോളേജില്‍ വന്നില്ല , ബേക്കറിയിലും വന്നില്ല . അച്ഛന്‍  ഇടയ്ക്കിടെ നാണു സാറിനെ കാണുമ്പോള്‍ കൊണ്ടുവരുന്ന വിവരങ്ങള്‍ മാത്രം ആശ്രയം . എന്തോ അത്ര നല്ല സുഖമില്ല എന്ന് മാത്രമാണ് ഞാന്‍ അറിയുന്നത് . 

 അന്ന് ഇന്നത്തെപ്പോലെ ഫോണ്‍ സൌകര്യങ്ങള്‍ ഒന്നും ഇല്ല , കോളേജിന്റെ പടിക്കല്‍ എത്തിക്കാണും, പെരിങ്ങാലയില്‍ നിന്നും വരുന്ന രണ്ടു മൂന്നു കുട്ടികള്‍  പറഞ്ഞു വിവരം അറിഞ്ഞു 

രാധാകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചു ! ക്യാന്‍സര്‍ !

 കോളേജിന്റെ പടിക്കല്‍ നിന്നെ കോളെജിനു അവധി കൊടുത്തു എന്നും രാധാകൃഷ്ണന്റെ  വീട്ടിലേക്കു മൌന ജാഥ ആയി കുട്ടികള്‍ പോകാന്‍  തുടങ്ങി കഴിഞ്ഞിരുന്നു . ഞാനും മറ്റു കൂട്ടുകാരും ജാഥയില്‍ ചേര്‍ന്നു. ചിലര്‍ തന്ന കറുത്ത ബാട്ജു മിക്കവാറും പേര്‍ ഷര്‍ട്ട്‌ ന്‍റെ പോക്കെറ്റില്‍ കുത്തി 

മൂന്നു കിലോമീറ്ററോളം നടന്നു പെരിങ്ങലയില്‍ എത്തിയപ്പോള്‍ ശവം അടക്കാന്‍ എടുക്കുന്ന കുഴി എടുക്കുന്ന ചെറിയ പറമ്പും കടന്നു വീടിന്റെ പടിക്കല്‍ എത്തി . കവി മുണ്ടും വെളുത്ത മുണ്ടും ധരിച്ച നാണു സര്‍ മുറ്റത്ത് തന്നെ നില്‍പ്പുണ്ട് .താടി നീട്ടി വളര്ത്തിയിരിക്കുന്നു. നീണ്ട ആ ക്യൂവില്‍ നിന്ന് അകത്തു കടന്നപ്പോള്‍ ഒരു മണിക്കൂര്‍ എങ്കിലും ആയിക്കാണും. 

നീണ്ട വാഴയിലയില്‍  വെളുത്ത മുണ്ട് പുതപ്പിച്ചു കിടത്തിയ ആ ശരീരം കണ്ടിട്ട് അത് എന്റെ പ്രിയ കൂട്ടുകാരന്‍ തന്നെ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം . നെഞ്ചത്തടിച്ചു കരയുന്ന ആ അമ്മയെയും സഹോദരിയും ഒന്നും അധിക സമയം നോക്കി നില്ക്കാന്‍ എനിക്ക് ധൈര്യം വന്നില്ല . 
നാണു സര്‍ എന്നെ ചേര്‍ത്ത് പിടിച്ചു , സാറിന്റെ നിറഞ്ഞ  കണ്ണിലേക്കു നോക്കാന്‍ എനിക്ക് ധൈര്യം പോരായിരുന്നു . 

“ he was very fond of you, my dear son”,

എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു , ഇന്നും ഒരു ചെറിയ ബേക്കറി കണ്ടാല്‍ , നിരെ നിരെയായി ഇരിക്കുന്ന ബേക്കറി ഐറ്റം നിറച്ച ഭരണികള്‍ കണ്ടാല്‍, ചില്ല്അലമാരിയില്‍ ഇരിക്കുന്ന ഹല്‍വയോ കുഴലപ്പമോ കണ്ടാല്‍  എനിക്ക് അകാലത്തില്‍ നഷ്ടപ്പെട്ട എന്റെ പ്രിയ കൂട്ടുകാരനെ ഓര്‍ക്കും ! 

I was very fond of him too !

No comments:

Post a Comment