കണ്ണങ്കര അപ്പച്ചി
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സിബി മലയില്‍ സംവിധാനം ചെയ്ത "തനിയാവര്‍ത്തനം " കണ്ടപ്പോള്‍ ഒരു ശാപം പോലെ മാറി മാറി ഓരോ അംഗത്തിന് ഭ്രാന്ത് വരുന്ന എന്റെ ഗ്രാമത്തിലെ ഒരു കുടുംബത്തെ ഞാന്‍ ഓര്‍ത്തു പോയി . എന്റെ വീട്ടില്‍ പാല് കൊണ്ട് വരുന്ന ആ അമ്മയെ എന്റെ അമ്മ അപ്പച്ചിഎന്ന് വിളിക്കുന്നത് കേട്ട് കുട്ടികള്‍ ആയ ഞങ്ങളും അപ്പച്ചി എന്ന് വിളിച്ചു തുടങ്ങി , അപ്പച്ചി പാല്‍ കൊണ്ട് വന്നു തന്നിട്ട് എന്റെ വീട്ടില്‍ നിന്ന് അരിയോ നെല്ലോ ചക്കക്കുരുവോ ചക്കയോ തേങ്ങയോ ഒക്കെ കടം വാങ്ങുന്നത് കണ്ടു ശീലിച്ച എന്നെ ഒരു ദിവസം അപ്പച്ചിയെ വരാന്‍ വൈകിയപ്പോള്‍ പാല് വാങ്ങി വരാന്‍ അവരുടെ വീട്ടിലെക്കു അമ്മ പറഞ്ഞു വിട്ടു . ചെറിയൊരു തടി ചക്രം ഉരുട്ടി "പീപ്പി ... പീപ്പി " എന്ന് ഹോണ്‍ അടിച്ചു കൊണ്ട് ഒറ്റ ഓട്ടത്തിനു ഓടി പാല് വാങ്ങി വരാന്‍ എനിക്കും വലിയ ഇഷ്ടമായിരുന്നു . അങ്ങിനെ ആദ്യമായി അപ്പച്ചിയുടെ വീട്ടില്‍ ചെന്ന ദിവസം ഇന്നും ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട് , ചണം മെഴുകിയ തറ യുമായുള്ള വെട്ടുകല്ലുകൊണ്ടു നിര്‍മിച്ച തേക്കാത്ത ആ ചെറിയ വീടിനു മുന്‍പില്‍ എന്റെ വാഹനം പാര്‍ക്ക് ചെയ്തിട്ട് " അപ്പച്ചീ .. തെക്കേലെ അനിയനാ ... പാല്‍ വാങ്ങാന്‍ വന്നതാ .... " അപ്പച്ചി വീടിനു പുറത്തേക്ക് വന്നിട്ട് , " എന്റെ മോനെ ... ഇന്ന് പാല് തരാന്‍ ഇല്ലല്ലോ ... എന്റെ പ്രാന്തി പെണ്ണ് അത് കമഴ്ത്തി കളഞ്ഞു .. എന്ന് പറഞ്ഞിട്ട് അല്‍പ്പം അകലെ ഉള്ള ആ ചെറിയ തൊഴുത്ത് ചൂണ്ടി കാണിച്ചു . ഞാന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ ഒരു സ്ത്രീയെ പശുവിനെ കെട്ടിയിരിക്കുന്ന കയറു കൊണ്ട് ആതോഴുത്തിന്റെ തിണ്ണയില്‍ കെട്ടിയിട്ടിരിക്കുന്നു , അന്നാണ് ഞാന്‍ ഈ അപ്പച്ചിക്ക് നാല് പെണ്‍ മക്കള്‍ ഉണ്ടെന്നും ഒരു മകന്‍ ഉണ്ടായിരുന്നത് ചെറുപ്പത്തില്‍ വീട് വിട്ടു പോയി എന്നും ഭര്‍ത്താവ് പണ്ടേ മരിച്ചു പോയി എന്നും ഒക്കെ എന്റെ അമ്മയില്‍ നിന്നും അറിയുന്നത് . അപ്പച്ചിക്ക് ഭായി ചേച്ചി , ഇന്ദിര ചേച്ചി , ഓമന ചേച്ചി , ഉഷ ചേച്ചി ഇങ്ങനെ നാല് പെണ്‍മക്കള്‍, അപ്പച്ചി പശുവിനെ വളര്‍ത്തിയും പയര്‍ കൃഷിയും പാവല്‍ കൃഷിയും നടത്തിയും കോഴിയെ വളര്‍ത്തിയും ഒക്കെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു . അവരുടെ കഷ്ടപ്പാടുകള്‍ കേട്ടു അമ്മയുടെ മനസ്സലിയും, എന്നും " പിന്നിങ്ങു തരാം സാറേ " എന്ന് പറഞ്ഞു കടം വാങ്ങി പോവുന്ന ആ അപ്പച്ചിക്ക് എന്നെ ജീവനായിരുന്നു , അപ്പച്ചിയുടെ മൂത്ത മകളായ ഭായി ചേച്ചി ഒഴിച്ച് ബാക്കി മൂന്നു ചേച്ചിമാര്‍ക്കും ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭ്രാന്തു വരും , ഒരാള്‍ക്ക് വന്നു മാറുമ്പോള്‍ മറ്റൊരാള്‍ക്ക് വരും , അത് ഒരു ശാപം പോലെ ആ കുടുംബത്തെ വളരെക്കാലം വേട്ടയാടിയിരുന്നു . അന്ന് പ്രത്യേകിച്ചു ചികിത്സയൊന്നും ഇല്ല , അല്ലെങ്കിലും അപ്പച്ചി ക്ക് ചെറിയ കഷായാമോ താളമോ ഒക്കെ വെക്കാനുള്ള പണമേ ഉള്ളൂ , നാല് ചേച്ചിമാരും പത്ത് വരെ പഠിച്ചിട്ടും ഉണ്ട് , പക്ഷെ അവരെ ഒരു കരക്കെത്തിക്കാന്‍ ഈ അപ്പച്ചി എത്ര വിചാരിച്ചിട്ടും സാധിക്കുന്നില്ല . ഞാന്‍ അവിടെ ചെല്ലുമ്പോഴെല്ലാം ഈ ചേച്ചിമാര്‍ക്കു എന്തൊരു സ്നേഹം ആണെന്ന് പറഞ്ഞറിയിക്കുക വയ്യ , അവിടുത്തെ തൊഴുത്തിന്റെ തിണ്ണയില്‍ നിന്നും എന്നെ കയറില്‍ നിന്നും അഴിച്ചു വിടാന്‍ പറഞ്ഞു കെഞ്ചി കരയുന്ന ഓമന ചേച്ചിയെയും ഉഷ ചേച്ചിയെയും ഇന്നും ഇനിക്ക് മറക്കാന്‍ ആവില്ല , അവര്‍ക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടെന്നു മനസ്സിലാവുന്നത് അവര്‍ പാല്‍ തൊഴിച്ചു തെറിപ്പിക്കുകയോ പയര്‍ ചെടികള്‍ പിഴുതു കളയുംപോഴോ ഒക്കെ ആണ് . ഒരിക്കല്‍ ഉഷ ചേച്ചി എന്നോട് പറഞ്ഞു വീടിന്റെ തറയില്‍ വെച്ചിരിക്കുന്ന തേനീച്ചയുടെ കൂട് തുരന്നാല്‍ തേന്‍ കുടിക്കാം എന്ന് , അങ്ങിനെ തൊഴുത്തില്‍ നിന്നും ഒരു പിക്കാസുമായി ചേച്ചി വന്നു വീടിന്റെ തറ പൊളിക്കാന്‍ തുടങ്ങി , അന്ന് അത് ഭ്രാന്തു ആണന്നു അന്നെനിക്ക് പിടി കിട്ടിയിരുന്നില്ല , അപ്പച്ചി ഉഷ ചേച്ചിയെ തലങ്ങും വിലങ്ങും ഒരു വട്ടക്കമ്പെടുത്ത് അടിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് ഭ്രാന്തു ആണെന്ന് മനസ്സില്ലാവുന്നത് , അങ്ങിനെ എത്രയെത്ര വേദന നിറഞ്ഞ അനുഭവങ്ങള്‍ ആണ് ആ പാവം സ്ത്രീ ജീവിച്ചു തീര്‍ത്തത് , അപ്പച്ചിയുടെ മൂത്ത മകള്‍ ഭായി ചേച്ചിയുടെ കല്യാണം നിശ്ചയിച്ച സമയം എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട് , ഞാന്‍ മിക്കപ്പോഴും അവിടെയായിരുന്നു , ആ ചെറിയ അടുക്കളയില്‍ കടം വാങ്ങി കൊണ്ട് വന്ന അരി കൊണ്ടും അവലു കൊണ്ടും ഉള്ള പലഹാരങ്ങള്‍ അപ്പച്ചി ഉണ്ടാകുന്നത് കണ്ടു ഞാന്‍ കൂടെ ഉണ്ടാവും , അതൊക്കെ രുചിക്കാന്‍ തരുന്നത് ആദ്യം എനിക്കായിരിക്കും , ദൌര്‍ഭാഗ്യങ്ങള്‍ ആ പാവം സ്ത്രീയെ എങ്ങിനെ വേട്ടയാടുന്നു എന്ന് മനസ്സിലാകാനുള്ള പ്രായം എന്ന് എനിക്കുണ്ടായിരുന്നില്ല , ഭായി ചേച്ചിയെ വിവാഹം കഴിക്കേണ്ട പുരുഷനുമായി ഇന്ദിര ചേച്ചി വിവാഹ തലേന്ന് ഒളിച്ചോടി , ഇന്ദിര ചേച്ചി കുറേക്കൂടി സുന്ദരി ആയിരുന്നു പോല്‍ ! കടം വാങ്ങി ഒരു മകളെ യെങ്കിലും മാനമായി പറഞ്ഞയക്കാം എന്ന് വിചാരിച്ച വിധവയായ പാവം അപ്പച്ചി എന്റെ വീട്ടില്‍ വന്നിരുന്നു നിലത്തു വീണു കിടന്നു കരഞ്ഞത് ഞാന്‍ ഇന്നും മറന്നിട്ടില്ല .
കാലം കടന്നു പോയി , അപ്പച്ചിയുടെ കഷ്ടപ്പാടുകള്‍ക്കു മാത്രം മാറ്റമില്ല , കൂനിക്കൂനി അവര്‍ പിന്നെയും എത്രയോ കാലം പാല്‍ വിറ്റും പയര്‍ വിറ്റും ജീവിതം കഴിച്ചു കൂട്ടി , പെണ്മക്കളുടെ ഭ്രാന്തു ഒട്ടൊക്കെ മാറി എന്ന് തോന്നുന്നു , ഒരാള്‍ ടീ ടീ സീ പാസ്സായി പാലക്കാടു എവിടെയോ ഒരു സ്കൂളില്‍ ഒരു ജോലിയായി , ഉഷ ചേച്ചിയെ ഒരു മലബാരുകാരന്‍ കല്യാണം കഴിച്ചു എന്നും അറിഞ്ഞു . എന്റെ വിദ്യാഭാസത്തിനായി മുംബയ്ക്ക് പോവുന്നത് വരെ അപ്പച്ചിയെ ഞാന്‍ കാണാറുണ്ടായിരുന്നു , ഞാന്‍ എന്ത് കൊടുത്താലും അത് അമ്മയോട് വന്നു പറയുമായിരുന്നു , അമ്മ അറിയാതെ വീട്ടിലെ സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന ശീലം എനിക്കുണ്ട് അന്ന് അപ്പച്ചിക്ക് അറിയാമായിരുന്നു .
ഗള്‍ഫ് ജോലിക്കാലത്ത് അവധിക്കു വരുമ്പോഴൊക്കെ ഞാന്‍ അപ്പച്ചിക്ക് എന്തെങ്കിലും ഒക്കെ സഹായങ്ങള്‍ ചെയ്യാന്‍ അന്വേഷിക്കുമ്പോള്‍ ഒക്കെ പാലക്കാടോ മലബാരോ ഒക്കെ ആണെന്ന് അമ്മ പറയും , അങ്ങിനെ ഒരു അവധിക്കാലം അപ്പച്ചിയെ വീണ്ടും അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചു പോയി എന്ന് അമ്മ പറഞ്ഞു , അപ്പച്ചിയുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലത്ത് ഒരു സഹായവും ചെയ്യാന്‍ ബാലനായിരുന്ന എനിക്ക് സാധിച്ചില്ല , സഹായം ചെയ്യാന്‍ ഞാന്‍ തയ്യാറായി വന്നപ്പോഴേക്കും അപ്പച്ചി അതിനു കാത്തു നിന്നതുമില്ല ! പാവം !
ingane ethrayethra geevithangal...chilar athu kaanum chilar vethanikkum..chilar aathmavinte neettalilpettu uzhalum..thank u for the bright soul...
ReplyDeleteGood read.
ReplyDeletenicely written
ReplyDelete-- Manoj White John