എന്റെ
അരീക്കര കഥകളില്‍ എന്നെ പോലെ ഒരു മകനെ വളര്‍ത്താന്‍ പാടുപെട്ടു
ശരീരം വിറ്റു ജീവിതം നയിച്ച ഒരു പാവം സ്തീയെപ്പറ്റി എഴുതിയത്
ചിലരെങ്കിലും വായിച്ചു കാണുമല്ലോ . രജീടമ്മയുടെ രൂപം എന്റെ മനസ്സില്‍
എന്നും ഒരു വേദനയായി തങ്ങി നിന്നതിനാല്‍ അത്തരം ജീവിതം നയിക്കേണ്ടി
വന്ന സ്ത്രീകളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്താനോ അക്ഷേപിക്കാണോ
എനിക്ക് കഴിഞ്ഞിട്ടില്ല .
എന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി
ഞാന്‍ മുംബയില്‍ ബാന്ദ്രയില്‍ ലിങ്കിംഗ് റോഡിലുള്ള നാഷണല്‍ കോളേജു
കാമ്പസ്സില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു നാല് കൊല്ലം താമസിച്ചത് .
കോളേജു ദൂരെ വര്‍ളി എന്ന സ്ഥലത്തും . എങ്കിലും അതെ സ്ഥാപനങ്ങളുടെ
കീഴില്‍ ഉള്ള ഒരേ ഒരു ഹോസ്റ്റല്‍ ആണ് ബാന്ദ്രയില്‍ ഞങ്ങളുടേത് .
അമീര്‍ഖാന്റെ " ത്രീ ഇടിയട്ട്സ് " നെ കടത്തി വെട്ടുന്ന ഒരു ഹോസ്റ്റല്‍
ജീവിതം ആയിരുന്നു ഞങ്ങളുടേത് . ഞങ്ങളുടെ ബാച്ചില്‍ നിന്നും ആകെ
മുപ്പത്തഞ്ചോളം സഹപാഠികള്‍ . എന്റെ ജീവിതത്തിലെ ഈറ്റവും അവിസ്മരണീയമായ
കാലം എന്ന് സിസ്സംശയം പറയാവുന്ന കാലം. ആ ഹോസ്റ്റല്‍ ജീവിതം എനിക്ക്
ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങള്‍ മാത്രം അല്ല , എക്കലെത്തെയും
മികച്ച അനവധി സുഹൃത്തുക്കളെയും തന്നു . കേരളത്തിലെ ഒരു കുഗ്രാമത്തില്‍
നിന്നും പലതരം അപഹര്‍ഷതാബോധവുമായി എത്തിയ ഹോസ്റ്റല്‍ ലെ ഏക "
മദ്രാസി " ആയിരുന്നു ഞാന്‍ . പക്ഷെ നാല് കൊല്ലത്തെ ഹോസ്റ്റല്‍
ജീവിതവും അവിടെ കിട്ടിയ സുഹൃത്തുക്കളും എന്റെ ജിവിതം മാറ്റി എഴുതി
എന്ന് തന്നെ പറയാം.
എനിക്ക് ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു സുഹൃത്തിനെ പറ്റി ഇന്നെഴുതാം .
അദ്ദ്യ ദിവസം തന്നെ പരിചയപ്പെട്ട സഹപാറി ആണ് ധീരെന്‍ കല്ഘട്ടി എന്ന്
മുഴുവന്‍ പേരുള്ള ധീരെന്‍ . അയാളുടെ വേരുകള്‍ ചികഞ്ഞാല്‍
കര്‍ണാടകത്തിലെ ബല്‍ഗാം എന്ന സ്ഥലത്താണ് . അച്ഛന്‍ മഹാരഷ്ട്രയ്ല്‍
സര്‍ക്കാര്‍ സര്‍വീസില്‍ . വളരെക്കാലമായി താനേ ജില്ലയില്‍ താമസം.
കോളേജില്‍ അവിടെനിന്നും വരാന്‍ പ്രയാസം ആയതിനാല്‍ ഹോസ്റ്റലില്‍
വന്നതാണ് . അന്ന് വര്‍ളി കോളജില്‍ നിന്നും എത്തിയാല്‍ ഉടന്‍ നാഷണല്‍
കോളെജിനു മുന്‍പില്‍ ഉള്ള ഒരു യൂപ്പിക്കാരന്‍ ഭയ്യായുടെ " കട്ടിംഗ് "
എന്ന് വിളിക്കുന്ന ഒരു തരം മസാല ചായക്കട ഉണ്ട് . അത് കുടിക്കാന്‍
ഞങ്ങള്‍ വൈകിട്ട് അവിടെ കൂടും . ഒരു ചെറിയ കല്‍ഭിത്തിയില്‍ കയറി
ഇരുന്നു വായി നോട്ടവും വെടി പറച്ചിലും ഈ ചായ കുടിയും കഴിഞ്ഞിട്ടേ
ഹോസ്റ്റലില്‍ പോവൂ . രണ്ടു റോഡുകള്‍ സന്ധിക്കുന്ന ഒരു
സ്ഥലമായതിനാല്‍ ഈ ചായ കുടിക്കാനും അടുത്തുള്ള പാന്‍കാരന്റെ അടുത്തും
നാഷണല്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ വരുന്ന സാന്‍ഡ്വിച്ചു കാരന്റെ
അടുത്തും ഒക്കെ ഇതു സമയവും നല്ല തിരക്കായിരിക്കും . എപ്പോഴും നിറമുള്ള
കാഴ്ചയാണ് ഇവിടെ.
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഒരു
ഗ്രൂപ്പായി വരുന്നതിനാല്‍ ഭയ്യക്ക് ബള്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന്
ഉറപ്പായതിനാല്‍ അയാള്‍ ഞങ്ങളെ കാണേണ്ട താമസം , പുതിയ മസാല ചായക്ക്
വെള്ളം വെക്കും . ഇഞ്ചി , ഏലക്ക , അങ്ങിനെ ചില മസാലകള്‍ ചേര്‍ത്ത്
നല്ലവണ്ണം തിളപ്പിച്ച് അരിച്ചെടുക്കുന്ന ഈ കട്ടിംഗ് മുംബൈ മിക്ക
സ്ഥലങ്ങളിലും പ്രസിദ്ധമാണ് . ഞങള്‍ കോളേജു പിള്ളേര്‍ മാത്രമാല്ല ഈ
കട്ടിംഗ് കുടിക്കാന്‍ വരുന്നത്, വഴിപോക്കരും ട്രാഫിക് പോലീസുകാരും വഴി
വാണിഭക്കാരും ഓട്ടോ ടാക്സി ഡ്രൈവര്‍ മാരും തിരക്കില്‍ അറിയീതെ പോവുന്ന
പോക്കടിക്കാരും ഗുണ്ടകളും ഒക്കെ ഇവിടെക്കാണും . ഞങ്ങളുടെ സ്ഥിരമായ
വരവും അതും പത്തിരുപതു പേരുടെ ഈ സംഘം താമസിയാതെ ഇവിടുത്തെ സ്ഥിരം
കാഴ്ചകളില്‍ ഒന്നായി മാറി . പരസ്പരം കളിയാക്കുക , ചീത്ത വിളിക്കുക ,
പിടിച്ചു തള്ളുക, കടം വാങ്ങുക തുടങ്ങി കുട്ടികളുടെ എല്ലാ വികൃതികളും
എന്നും പതിവായിരിക്കും. സ്ഥിരം ആസമയത്ത് വന്നു ചായ കുടിക്കുന്ന പലരും
ഞങ്ങളുടെ ഗ്രൂപ്പിനോട് കുശലം പറയുകയോ വഴി ചോദിക്കുകയോ ഒക്കെ
പതിവാണ് . , .
ധീരെന്റെ ഒരു പ്രത്യകത നമ്മള്‍ക്ക് ആര്‍ക്കും
ഇല്ലാത്ത ഒന്നായി എനിക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ മനസ്സിലായി . ഭയ്യ
ആണെങ്കിലും പാന്‍ കാരന്‍ ആണെങ്കിലും സാന്‍ഡ് വിച്ചു കാരന്‍ ആണെങ്കിലും
അയാള്‍ പെട്ടന്ന് അടുത്ത സുഹൃത്തായി മാറും. ഒരാളെ അടുത്ത
സുഹൃത്താക്കാന്‍ നിമിഷ നേരം മതി . അവരുടെ വീട്ടു വിശേഷം ചോദിക്കല്‍ ,
അവരോടു കടം പറയല്‍ , അവര്‍ക്ക് കടം കൊടുക്കല്‍ , അതെല്ലാം ധീരെനില്‍
ഞാന്‍ കണ്ട പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ആണ് . അതിനാല്‍ തന്നെ ധീരെന്റെ
സുഹൃത്ത് വലയം പെട്ടന്നാണ് വലുതായത് . അയാളുടെ സൗഹൃദം
ഇഷ്ടപ്പെടാത്തെ ഒരാളും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ലായിരുന്നു .
അന്നും പതിവ് പോലെ ഞങ്ങള്‍ " ഘട്ട " എന്ന് അറിയപ്പെടുന്ന ആ അരമതിലില്‍
ചായയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു . ഭായ്യയുടെ ചായക്ക്
ഓര്‍ഡര്‍ ചെയ്തു ഒരു സ്ത്രീ ഞങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട്
അസഹ്യഭാവത്തില്‍ നോക്കി. അവര്‍ ഇടയ്ക്കിടെ ഭയ്യയോടും പാന്‍ വാലയോടും
എതെക്കെയോ പറയുന്നുണ്ട് .
പ്രത്യേകതരം മേക്ക് അപ്പും കടും ചുവന്ന ലിപ് സ്ടിക് ഉം ഒക്കെ ഉള്ള അവര്‍ പോയ ഉടനെ പാന്‍വാല ധീരെനോട് പറഞ്ഞു
" നിങ്ങടെ നാട്ടുകാരിയാ , കന്നടയാ , മറ്റേതാ പണി "
അയാള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു
പ്രയാസവും ഇല്ലായിരുന്നു . കാരണം മുംബയില്‍ ഏതു ബസ് സ്റൊപ്പിലും
ഇങ്ങനെയുള്ള സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ഞങ്ങളില്‍
മിക്കവരും കണ്ടിട്ടുണ്ട് . കാറില്‍ പോകുന്ന പുരുഷന്മാരെ കൈകാണിച്ചു
വില പറഞ്ഞു അവരുടെ ഒപ്പം കയറിപ്പോവുന്ന അനേകം പേരെ ഞങ്ങള്‍ ഇതിനകം
കണ്ടിരിക്കുന്നു . മുംബയില്‍ ശരീരം വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രം
ആണ് എന്ന് കരുതരുത് . സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരും ഹിജടകളും
ഒക്കെ മിക്ക സ്ഥലങ്ങളിലും ഉപജീവനമാര്‍ഗം തേടി കാത്തു നില്‍ക്കുന്നത്
ഞങ്ങള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് . ചിലസ്ഥലങ്ങളില്‍ ചെറുപ്പക്കാരെ
തേടി ഇറങ്ങുന്ന പര്ഷ്ക്കാരിപെണ്ണുങ്ങള്‍ ഉണ്ടെന്നുപോലും ഞങ്ങള്‍
ഇതിനകം കേട്ടിരിക്കുന്നു .
അടുത്ത ദിവസവും ഈ സ്ത്രീ വന്നു ,
ഞങ്ങളുടെ ഗ്രൂപ്പ് അവിടെ പതിവ് രാഷ്ട്രീയവും വെടി പറച്ചിലും
കളിയാക്കലും ആയി സമയം നീക്കുക ആണ് .
ധീരെന്‍ ഈ സ്ത്രീ വന്നതും കന്നടയില്‍ എന്തോ ചോദിച്ചു ,
" നീ ബെല്‍ഗാം കാരിയാണോ ? " എന്നാണു അവരുടെ തലയാട്ടലില്‍ നിന്നും എനിക്കും മനസ്സിലായി .
, അവര്‍ ധീരെനോട് ചറപറാ എന്തെക്കെയോ പറഞ്ഞു . ചായയും കുടിച്ചു കയ്യിലെ വലിയ പേഴ്സ് മായി അവര്‍ മറയുകയും ചെയ്തു .
അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ മുംബയിലെ ചുവന്ന തെരുവകളെ പറ്റിയും
ശരീരം വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും സ്വര്‍ഗ്ഗ
പ്രേമികളെയും പറ്റി ഒക്കെ ആയിരുന്നു ചര്‍ച്ച . മുംബൈ നഗരത്തില്‍
മാത്രം അഞ്ചു ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നു പറയുമ്പോള്‍
മുംബയിലെ ചുവന്ന തെരുവുകളും അനുബന്ധ വ്യാപാരങ്ങളുടെയും അവസ്ഥ
മനസ്സിലാക്കാം .
എന്തിനു പറയുന്നു , ഈ സ്ത്രീ എന്നും ചായ
കുടിക്കാന്‍ വരികയും ധീരേനെ ധീരന്‍ ഭയ്യ എന്ന് വിളിച്ചു
സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി . അവരെ കാണുമ്പോള്‍ ഞങ്ങളില്‍
പലര്‍ക്കും ഉണ്ടായിരുന്ന അടക്കം പറച്ചിലും പരിഹാസവും ഒക്കെ മാറി .
ധീരെന്‍ ഓരോ ദിവസം ചെല്ലുതോറും ശരിക്കും അവരുടെ ഭയ്യ (സഹോദരന്‍ )ആയി
വരുന്നു എന്ന് തോന്നി .
അന്ന് ധീരെന്‍ അവരുടെ കഥ പറഞ്ഞു.
റീന എന്ന് മുംബയില്‍ എത്തിയിട്ട് ഇട്ട പേരാണ് . അവര്‍ ബെല്‍ഗാമില്‍
ഒരു പാവപ്പെട്ട വീട്ടില്‍ പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞു
വരികയായിരുന്നു . അച്ഛന്‍ ഇല്ല , ഇളയ രണ്ടു പെണ്‍കുട്ടികള്‍ . അമ്മ
വീടുകളില്‍ പാത്രം കഴുകിയും വെള്ളം കോരിയും മൂന്നു പെണ്മക്കളെ
വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു . മുംബയില്‍ ജോലിയുള്ള നാട്ടുകാരനായ
ഒരാള്‍ റീനയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു , അങ്ങിനെ അയാളുടെ കൂടെ
മുംബയില്‍ എത്തി , ധാരാവിയിലെ ഒരു ചേരിയില്‍ എത്തി . ചുവന്ന തെരുവില്‍
വില്‍ക്കാന്‍ കൊണ്ടുവന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രം ആണന്നു
അവര്‍ക്ക് അപ്പോളാണ് മനസ്സിലായത് . പലര്‍ കൈമറിഞ്ഞ് അവര്‍ നാടും
വീടും ഒക്കെ മറന്നു അവസാനം മുംബയിലെ ചുവന്ന്‍ തെരുവിലെ ലക്ഷങ്ങളില്‍
ഒരാള്‍ ആയി മാറി . അത്യാവശ്യം പണം ഒക്കെ കിട്ടിത്തുടങ്ങി , പിന്നെ
ബാന്ദ്രയിലേക്ക് കൂട് മാറി . റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഒരു
കുടിലില്‍ താമസിക്കുന്നു . അനിയത്തിമാരുടെ കല്യാണം നടത്തണം , പിന്നെ
മുംബൈ വിടും . അത് മാത്രമാണ് അവരുടെ മനസ്സില്‍ . .
പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും റീന ചായ കുടിക്കാന്‍ വരുമ്പോള്‍
ഞങ്ങളോടും എന്തെങ്കിലും ഒക്കെ പറയാന്‍ തുടങ്ങി . ജീവിതം
കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന , കണ്ടിട്ടോ കേട്ടിട്ടോ
ഇല്ലാത്ത പുരുഷന്മ്മാരുടെ വാഹനത്തിനു കൈകാണിച്ചു വില പേശി
മുന്‍സീറ്റില്‍ കയറി പ്പോവുന്ന ആ സ്ത്രീക്കും ഞങ്ങളെപ്പോലെ ഒരു നല്ല
നാളയെ സ്വപ്നം കാണുന്നില്ലേ . ധീരെനോട് അവര്‍ ഓരോ ദിവസം നേരിട്ട
നല്ലതും ചീത്തയും അനുഭവങ്ങള്‍ പറയുന്നത് ഞങ്ങളും ശ്രദ്ധിക്കാന്‍
തുടങ്ങി . സ്ഥിരം ഗോസിപ്പുകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍
അവര്‍ വരുമ്പോള്‍ നിശബ്ദം ആകാന്‍ തുടങ്ങി .
" നിനക്ക് ഇ വൃത്തികെട്ട പണി നിര്‍ത്തി നാട്ടില്‍ പോയിക്കൂടെ "
" ഭയ്യ , ഞാന്‍ അയക്കുന്ന കാശ് കൊണ്ടാണ് എന്റെ അമ്മയും
അനിയത്തിമാരും കഴിയുന്നത് , എനിക്ക് ഇവിടെ നല്ല ജോലിയാണ് എന്നാണു
ഞാന്‍ പറഞ്ഞിരിക്കുന്നത് , അവരുടെ കല്യാണം നടത്തണം , പിന്നെ നാട്ടില്‍
പോവണം "
" നിനക്ക് ഒരു കല്യാണം കഴിച്ചു കൂടെ "
" വേണ്ട, ഒരു ഭര്‍ത്താവ് ഇനി എനിക്ക് വേണ്ട "
" നിനക്ക് കുട്ടികള്‍ വേണ്ടേ "
" ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കും "
ചിലപ്പോഴൊക്കെ അവര്‍ ഞങ്ങള്‍ കുടിച്ച ചായയുടെ കൂടി പണം
യൂപ്പിക്കാരന്‍ ഭയ്യക്ക് കൊടുക്കും . രാഖിയുടെ ദിവസം മുംബയില്‍ വലിയ
ആഘോഷമാണ് . അന്ന് ആങ്ങളമാരുടെ കൈയ്യില്‍ വര്‍ണ്ണ നിറവും സ്വര്‍ണ നൂലും
ഒക്കെ വാച്ച് പോലെ പെങ്ങള്മാര്‍ കെട്ടികെടുക്കും. ചിലരുടെ കൈകളില്‍
ഇങ്ങനെ നിരവധി രാഖികള്‍ ഉണ്ടാവും . ധീരെനോട് നേരത്തെ പറഞ്ഞതാതിനാല്‍
അന്ന് റീന വന്നത് ഞങളുടെ കൈയ്യില്‍ മുഴുവന്‍ കെട്ടാനുള്ള
രാഖികളുമായാണ്. വരി വരിയായി ഞങ്ങള്‍ ഇരുപതു പേര്‍ക്കാണ് കൈയ്യില്‍
അവര്‍ രാഖി കെട്ടി തന്നത് .
എന്റെ കൈയ്യില്‍ റീന കെട്ടിത്തന്ന
രാഖി നോക്കി , ദൈവമേ , നാട്ടില്‍ സ്വാതികയായ എന്റെ അമ്മയോട്
എനിക്ക് ഇങ്ങനെ ഒരു സഹോദരിയെ കിട്ടി എന്നെങ്ങാനം പറഞ്ഞാന്‍ , അല്ല
അമ്മ ഇതെങ്ങാനം അറിഞ്ഞാല്‍ ! . സ്വന്തം വീട്ടില്‍ രീനയെപറ്റി അച്ഛനോടും
അമ്മയോട് പറഞ്ഞു എന്ന് ധീരെന്‍ പറഞ്ഞത് എനിക്ക് അവിശ്വസനീയമായി
തോന്നി . മക്കളെ ഇത്രയ്ക്കു വിശ്വാസമുള്ള ആ അമ്മയെയും അച്ഛനെയും ഞാന്‍
മനസ്സില്‍ സങ്കല്‍പ്പിച്ചു .
ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയി ,
ഇതിനകം ധീരെന്‍ പലപ്പോഴും പാന്‍ വാലയെ ഡോക്ടറിനെ കാണിക്കാനോ രീനക്ക്
മരുന്ന് മേടിക്കാണോ ഒക്കെ കറങ്ങി നടക്കും . അയാളുടെ പാവങ്ങളോടുള്ള
കരുണയും സൌഹൃദവും ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം തന്നെ ആയിരുന്നു .
ഒരു ദിവസം ധീരെന്‍ തിരക്കിട്ട് ഞങ്ങളുടെ മുറിയിലേക്ക് വന്നു , നേരെ
അയയില്‍ കിടന്ന എന്റെ ഷര്‍ട്ട് ന്റെ പോക്കെറ്റില്‍ കൈയിട്ടു .. അതാണ് ഈ
ഹോസ്റെല്‍ ലെ പതിവ് . കാശ് എടുത്തിട്ടേ പറയൂ .
" സോം , ശിവാ , ഫാറൂക്ക് , ഇത് പോരാ , ഒരു നൂറു രൂപ വീതം വേണം "
" നോക്കട്ടെ , നൂറു കാണുമോ എന്ന് സംശയമാ , എന്തിന്നാ "
" റീന ആശുപത്രിയിലാ , കുറച്ചു കാശ് വേണം "
ബാക്കി എന്തെങ്കിലും പറയുനതിനു മുന്‍പ് തന്നെ ധീരെന്‍ ഹോസ്റ്റല്‍
കുട്ടികള്‍ നിന്നും കിട്ടിയ പണവുമായി ഓടിക്കഴിഞ്ഞിരുന്നു . പിന്നെ
രണ്ടു ദിവസത്തേക്ക് കണ്ടില്ല . അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .
മൂന്നാം ദിവസം ധീരെന്‍ വന്നു, സംഗതി സീരിയസ് ആണ് . മഞ്ഞപ്പിത്തം
ആണെന്ന് പറയുന്നു , കുറെ ദിവസം കിടക്കണം . ജെ ജെ ആശുപത്രിയില്‍ ആണ് .
ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും അന്ന് തന്നെ കോളേജില്‍
പോവാതെ നേരെ ജെ ജെ ആശുപത്രി യില്‍ പോയി . മുംബയിലെ
സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുന്ന വലിയ ഒരു മുന്‍സിപ്പല്‍
ആശുപത്രിയാണ് ഇത് . ചെന്നപ്പോള്‍ ധീരെന്‍ മാത്രം ഉണ്ട് . രീനക്ക്
ട്രിപ്പ് ഉണ്ട് , രോഗം അല്‍പ്പം സീരിയസ് ആണെന്ന് കണ്ടാല്‍ തന്നെ
അറിയാം. അവര്‍ക്ക് മുംബൈയില്‍ വേറെ ആരാണ് ബന്ധുക്കള്‍ . പകല്‍ കൂട്ട്
ഇരിക്കാന്‍ ധീരെന്‍ ചിലരെ ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
മുംബയില്‍ ആശുപത്രിക്കൂട്ടിനു ആര്‍ക്കാണ് നേരം ? . ഉറ്റ ബന്ധുക്കള്‍
അല്ലാതെ ആര് കാണില്ല .
ഞങ്ങള്‍ ആവശ്യമുള്ള പണം പിരിക്കാന്‍
തുടങ്ങി . ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ ആയി പത്തു
രണ്ടായിരം രൂപ പിരിച്ചെടുത്ത് ധീരേനെ ഏല്‍പ്പിച്ചു . ഞങ്ങളില്‍ പലരും
മാറി മാറി കൂട്ട് ഇരിക്കാം എന്ന് പറഞ്ഞു എങ്കിലും ധീരെന്‍ ചിലരെ ഒക്കെ
സംഘടിപ്പിച്ചു അത് വേണ്ടെന്നു പറഞ്ഞു ..
അന്ന് വൈകിട്ട്
ഞങ്ങളുടെ കൂടുകാരന്‍ സഞ്ജയ് യുടെ വീട്ടില്‍ വന്ന ഫോണ്‍ മൂലം ആണ്
ധീരെന്‍ ആ ന്യൂസ് ഞങ്ങള്‍ക്ക് തന്നത് . റീന മരിച്ചു . ഹോസ്റ്റല്‍
മുഴുവന്‍ നടുങ്ങിപ്പോയ ഒരു നിമിഷം ആയിരുന്നു അത് .
പ്രശ്നങ്ങള്‍ തീരുകയല്ല , തുടങ്ങുകയായിരുന്നു . ഇവരുടെ ഒരു ബന്ധു ഇല്ല ,
ബാല്ഗാമില്‍ എവിടെയാണെന്ന് അറിയില്ല . എവിടെ സംസ്കരിക്കണം എന്ന്
അറിയില്ല . ആശുപത്രിയില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം ,
ആംബുലന്‍സ് വേണം . ധീരെന്‍ എത്ര വലിയ മനുഷ്യ സ്നേഹി ആണെന്ന് അന്ന്
ഞങ്ങള്‍ക്ക് മനസ്സിലായി . ഒരു ദിവസം മുഴുവന്‍ ഓട്ടമായിരുന്നു . പണം
പലരില്‍ നിന്നും കടം വാങ്ങി . ഞങള്‍ ഹോസ്റെല്‍ ലെ മുപ്പതു കുട്ടികളും
അന്ന് ധീരെന്റെ ഒപ്പം ഉണ്ടായിരുന്നു .
ശ്മാശാനതെക്ക് ഉള്ള ആ
അവസാന യാത്ര എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല . ഒരു
യഥാര്‍ത്ഥ സഹോദരനെപ്പോലെ ഞങ്ങളുടെ ധീരെന്‍ മുന്‍പില്‍ ചിത
കത്തിക്കാനുള്ള കനലുകള്‍ നിറച്ച ആ മങ്കുടവും തൂക്കി മുന്നില്‍ , നിറയെ
പൂക്കളാല്‍ മൂടി വെള്ളത്തുണി പുതപ്പിച്ച ആ ശവമഞ്ചം പേറി ഒരു
എഞ്ചിനീയറിംഗ് കോളേജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ , കൂടെ പാന്‍ വാലയും
ഭയ്യയും കുറെ ധീരെന്റെ സുഹൃത്തുക്കളും .
" രാം നാം സത്യ ഹേ"
ഞങ്ങള്‍ ഏറ്റു പറഞ്ഞു ധീരെന്റെ പിന്നാലെ നടന്നു .
മതപരമായ ചടങ്ങുകള്‍ നടത്തി റീനയുടെ സ്വന്തം സഹോദരനെപ്പോലെ തല
മുണ്ഡനം ചെയ്ത ധീരെന്‍ അന്നും ഇന്നും എനിക്ക് ഒരു അത്ഭുതമാണ് .
തന്റെ മകള്‍ മുംബയില്‍ ജോലി ചെയ്തു അയച്ചു കിട്ടുന്ന പണം
പ്രതീക്ഷിച്ചു ബെല്‍ഗാമില്‍ എവിടെയോ കാത്തിരിക്കുന്ന ഒരമ്മയെ ഞാന്‍
ഓര്‍ത്തു . തങ്ങളുടെ വിവാഹം സ്വപ്നം കണ്ട രണ്ടു അനിയത്തിമാരെ ഓര്‍ത്തു .
ധീരെന്‍ ഇന്ന് സ്വന്തമായി ഒരു ടെലി കമ്മൂനിക്കെഷന്‍ കമ്പനി നടത്തുന്നു . മുപ്പതോളം ജീവനക്കാരും ,
അന്നത്തെപ്പോലെ ഇന്നും ഒരുപാടു സൌഹൃദങ്ങള്‍ ., കൂടാതെ എയിഡ്സ്
രോഗികള്‍ക്ക് വേണ്ടിയുള്ള ചില ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നു .
ധീരെനെപ്പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സഹപാറി ആവാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം .
റീനയുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്റെ ദൌഭാഗ്യവും !
എന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി ഞാന്‍ മുംബയില്‍ ബാന്ദ്രയില്‍ ലിങ്കിംഗ് റോഡിലുള്ള നാഷണല്‍ കോളേജു കാമ്പസ്സില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു നാല് കൊല്ലം താമസിച്ചത് . കോളേജു ദൂരെ വര്‍ളി എന്ന സ്ഥലത്തും . എങ്കിലും അതെ സ്ഥാപനങ്ങളുടെ കീഴില്‍ ഉള്ള ഒരേ ഒരു ഹോസ്റ്റല്‍ ആണ് ബാന്ദ്രയില്‍ ഞങ്ങളുടേത് . അമീര്‍ഖാന്റെ " ത്രീ ഇടിയട്ട്സ് " നെ കടത്തി വെട്ടുന്ന ഒരു ഹോസ്റ്റല്‍ ജീവിതം ആയിരുന്നു ഞങ്ങളുടേത് . ഞങ്ങളുടെ ബാച്ചില്‍ നിന്നും ആകെ മുപ്പത്തഞ്ചോളം സഹപാഠികള്‍ . എന്റെ ജീവിതത്തിലെ ഈറ്റവും അവിസ്മരണീയമായ കാലം എന്ന് സിസ്സംശയം പറയാവുന്ന കാലം. ആ ഹോസ്റ്റല്‍ ജീവിതം എനിക്ക് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങള്‍ മാത്രം അല്ല , എക്കലെത്തെയും മികച്ച അനവധി സുഹൃത്തുക്കളെയും തന്നു . കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും പലതരം അപഹര്‍ഷതാബോധവുമായി എത്തിയ ഹോസ്റ്റല്‍ ലെ ഏക " മദ്രാസി " ആയിരുന്നു ഞാന്‍ . പക്ഷെ നാല് കൊല്ലത്തെ ഹോസ്റ്റല്‍ ജീവിതവും അവിടെ കിട്ടിയ സുഹൃത്തുക്കളും എന്റെ ജിവിതം മാറ്റി എഴുതി എന്ന് തന്നെ പറയാം.
എനിക്ക് ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു സുഹൃത്തിനെ പറ്റി ഇന്നെഴുതാം .
അദ്ദ്യ ദിവസം തന്നെ പരിചയപ്പെട്ട സഹപാറി ആണ് ധീരെന്‍ കല്ഘട്ടി എന്ന് മുഴുവന്‍ പേരുള്ള ധീരെന്‍ . അയാളുടെ വേരുകള്‍ ചികഞ്ഞാല്‍ കര്‍ണാടകത്തിലെ ബല്‍ഗാം എന്ന സ്ഥലത്താണ് . അച്ഛന്‍ മഹാരഷ്ട്രയ്ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ . വളരെക്കാലമായി താനേ ജില്ലയില്‍ താമസം. കോളേജില്‍ അവിടെനിന്നും വരാന്‍ പ്രയാസം ആയതിനാല്‍ ഹോസ്റ്റലില്‍ വന്നതാണ് . അന്ന് വര്‍ളി കോളജില്‍ നിന്നും എത്തിയാല്‍ ഉടന്‍ നാഷണല്‍ കോളെജിനു മുന്‍പില്‍ ഉള്ള ഒരു യൂപ്പിക്കാരന്‍ ഭയ്യായുടെ " കട്ടിംഗ് " എന്ന് വിളിക്കുന്ന ഒരു തരം മസാല ചായക്കട ഉണ്ട് . അത് കുടിക്കാന്‍ ഞങ്ങള്‍ വൈകിട്ട് അവിടെ കൂടും . ഒരു ചെറിയ കല്‍ഭിത്തിയില്‍ കയറി ഇരുന്നു വായി നോട്ടവും വെടി പറച്ചിലും ഈ ചായ കുടിയും കഴിഞ്ഞിട്ടേ ഹോസ്റ്റലില്‍ പോവൂ . രണ്ടു റോഡുകള്‍ സന്ധിക്കുന്ന ഒരു സ്ഥലമായതിനാല്‍ ഈ ചായ കുടിക്കാനും അടുത്തുള്ള പാന്‍കാരന്റെ അടുത്തും നാഷണല്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ വരുന്ന സാന്‍ഡ്വിച്ചു കാരന്റെ അടുത്തും ഒക്കെ ഇതു സമയവും നല്ല തിരക്കായിരിക്കും . എപ്പോഴും നിറമുള്ള കാഴ്ചയാണ് ഇവിടെ.
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഒരു ഗ്രൂപ്പായി വരുന്നതിനാല്‍ ഭയ്യക്ക് ബള്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ അയാള്‍ ഞങ്ങളെ കാണേണ്ട താമസം , പുതിയ മസാല ചായക്ക് വെള്ളം വെക്കും . ഇഞ്ചി , ഏലക്ക , അങ്ങിനെ ചില മസാലകള്‍ ചേര്‍ത്ത് നല്ലവണ്ണം തിളപ്പിച്ച് അരിച്ചെടുക്കുന്ന ഈ കട്ടിംഗ് മുംബൈ മിക്ക സ്ഥലങ്ങളിലും പ്രസിദ്ധമാണ് . ഞങള്‍ കോളേജു പിള്ളേര്‍ മാത്രമാല്ല ഈ കട്ടിംഗ് കുടിക്കാന്‍ വരുന്നത്, വഴിപോക്കരും ട്രാഫിക് പോലീസുകാരും വഴി വാണിഭക്കാരും ഓട്ടോ ടാക്സി ഡ്രൈവര്‍ മാരും തിരക്കില്‍ അറിയീതെ പോവുന്ന പോക്കടിക്കാരും ഗുണ്ടകളും ഒക്കെ ഇവിടെക്കാണും . ഞങ്ങളുടെ സ്ഥിരമായ വരവും അതും പത്തിരുപതു പേരുടെ ഈ സംഘം താമസിയാതെ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നായി മാറി . പരസ്പരം കളിയാക്കുക , ചീത്ത വിളിക്കുക , പിടിച്ചു തള്ളുക, കടം വാങ്ങുക തുടങ്ങി കുട്ടികളുടെ എല്ലാ വികൃതികളും എന്നും പതിവായിരിക്കും. സ്ഥിരം ആസമയത്ത് വന്നു ചായ കുടിക്കുന്ന പലരും ഞങ്ങളുടെ ഗ്രൂപ്പിനോട് കുശലം പറയുകയോ വഴി ചോദിക്കുകയോ ഒക്കെ പതിവാണ് . , .
ധീരെന്റെ ഒരു പ്രത്യകത നമ്മള്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒന്നായി എനിക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ മനസ്സിലായി . ഭയ്യ ആണെങ്കിലും പാന്‍ കാരന്‍ ആണെങ്കിലും സാന്‍ഡ് വിച്ചു കാരന്‍ ആണെങ്കിലും അയാള്‍ പെട്ടന്ന് അടുത്ത സുഹൃത്തായി മാറും. ഒരാളെ അടുത്ത സുഹൃത്താക്കാന്‍ നിമിഷ നേരം മതി . അവരുടെ വീട്ടു വിശേഷം ചോദിക്കല്‍ , അവരോടു കടം പറയല്‍ , അവര്‍ക്ക് കടം കൊടുക്കല്‍ , അതെല്ലാം ധീരെനില്‍ ഞാന്‍ കണ്ട പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ആണ് . അതിനാല്‍ തന്നെ ധീരെന്റെ സുഹൃത്ത് വലയം പെട്ടന്നാണ് വലുതായത് . അയാളുടെ സൗഹൃദം ഇഷ്ടപ്പെടാത്തെ ഒരാളും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ലായിരുന്നു .
അന്നും പതിവ് പോലെ ഞങ്ങള്‍ " ഘട്ട " എന്ന് അറിയപ്പെടുന്ന ആ അരമതിലില്‍ ചായയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു . ഭായ്യയുടെ ചായക്ക് ഓര്‍ഡര്‍ ചെയ്തു ഒരു സ്ത്രീ ഞങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അസഹ്യഭാവത്തില്‍ നോക്കി. അവര്‍ ഇടയ്ക്കിടെ ഭയ്യയോടും പാന്‍ വാലയോടും എതെക്കെയോ പറയുന്നുണ്ട് .
പ്രത്യേകതരം മേക്ക് അപ്പും കടും ചുവന്ന ലിപ് സ്ടിക് ഉം ഒക്കെ ഉള്ള അവര്‍ പോയ ഉടനെ പാന്‍വാല ധീരെനോട് പറഞ്ഞു
" നിങ്ങടെ നാട്ടുകാരിയാ , കന്നടയാ , മറ്റേതാ പണി "
അയാള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയാസവും ഇല്ലായിരുന്നു . കാരണം മുംബയില്‍ ഏതു ബസ് സ്റൊപ്പിലും ഇങ്ങനെയുള്ള സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ഞങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ട് . കാറില്‍ പോകുന്ന പുരുഷന്മാരെ കൈകാണിച്ചു വില പറഞ്ഞു അവരുടെ ഒപ്പം കയറിപ്പോവുന്ന അനേകം പേരെ ഞങ്ങള്‍ ഇതിനകം കണ്ടിരിക്കുന്നു . മുംബയില്‍ ശരീരം വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രം ആണ് എന്ന് കരുതരുത് . സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരും ഹിജടകളും ഒക്കെ മിക്ക സ്ഥലങ്ങളിലും ഉപജീവനമാര്‍ഗം തേടി കാത്തു നില്‍ക്കുന്നത് ഞങ്ങള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് . ചിലസ്ഥലങ്ങളില്‍ ചെറുപ്പക്കാരെ തേടി ഇറങ്ങുന്ന പര്ഷ്ക്കാരിപെണ്ണുങ്ങള്‍ ഉണ്ടെന്നുപോലും ഞങ്ങള്‍ ഇതിനകം കേട്ടിരിക്കുന്നു .
അടുത്ത ദിവസവും ഈ സ്ത്രീ വന്നു , ഞങ്ങളുടെ ഗ്രൂപ്പ് അവിടെ പതിവ് രാഷ്ട്രീയവും വെടി പറച്ചിലും കളിയാക്കലും ആയി സമയം നീക്കുക ആണ് .
ധീരെന്‍ ഈ സ്ത്രീ വന്നതും കന്നടയില്‍ എന്തോ ചോദിച്ചു ,
" നീ ബെല്‍ഗാം കാരിയാണോ ? " എന്നാണു അവരുടെ തലയാട്ടലില്‍ നിന്നും എനിക്കും മനസ്സിലായി .
, അവര്‍ ധീരെനോട് ചറപറാ എന്തെക്കെയോ പറഞ്ഞു . ചായയും കുടിച്ചു കയ്യിലെ വലിയ പേഴ്സ് മായി അവര്‍ മറയുകയും ചെയ്തു .
അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ മുംബയിലെ ചുവന്ന തെരുവകളെ പറ്റിയും ശരീരം വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും സ്വര്‍ഗ്ഗ പ്രേമികളെയും പറ്റി ഒക്കെ ആയിരുന്നു ചര്‍ച്ച . മുംബൈ നഗരത്തില്‍ മാത്രം അഞ്ചു ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നു പറയുമ്പോള്‍ മുംബയിലെ ചുവന്ന തെരുവുകളും അനുബന്ധ വ്യാപാരങ്ങളുടെയും അവസ്ഥ മനസ്സിലാക്കാം .
എന്തിനു പറയുന്നു , ഈ സ്ത്രീ എന്നും ചായ കുടിക്കാന്‍ വരികയും ധീരേനെ ധീരന്‍ ഭയ്യ എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി . അവരെ കാണുമ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്ന അടക്കം പറച്ചിലും പരിഹാസവും ഒക്കെ മാറി . ധീരെന്‍ ഓരോ ദിവസം ചെല്ലുതോറും ശരിക്കും അവരുടെ ഭയ്യ (സഹോദരന്‍ )ആയി വരുന്നു എന്ന് തോന്നി .
അന്ന് ധീരെന്‍ അവരുടെ കഥ പറഞ്ഞു. റീന എന്ന് മുംബയില്‍ എത്തിയിട്ട് ഇട്ട പേരാണ് . അവര്‍ ബെല്‍ഗാമില്‍ ഒരു പാവപ്പെട്ട വീട്ടില്‍ പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞു വരികയായിരുന്നു . അച്ഛന്‍ ഇല്ല , ഇളയ രണ്ടു പെണ്‍കുട്ടികള്‍ . അമ്മ വീടുകളില്‍ പാത്രം കഴുകിയും വെള്ളം കോരിയും മൂന്നു പെണ്മക്കളെ വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു . മുംബയില്‍ ജോലിയുള്ള നാട്ടുകാരനായ ഒരാള്‍ റീനയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു , അങ്ങിനെ അയാളുടെ കൂടെ മുംബയില്‍ എത്തി , ധാരാവിയിലെ ഒരു ചേരിയില്‍ എത്തി . ചുവന്ന തെരുവില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രം ആണന്നു അവര്‍ക്ക് അപ്പോളാണ് മനസ്സിലായത് . പലര്‍ കൈമറിഞ്ഞ് അവര്‍ നാടും വീടും ഒക്കെ മറന്നു അവസാനം മുംബയിലെ ചുവന്ന്‍ തെരുവിലെ ലക്ഷങ്ങളില്‍ ഒരാള്‍ ആയി മാറി . അത്യാവശ്യം പണം ഒക്കെ കിട്ടിത്തുടങ്ങി , പിന്നെ ബാന്ദ്രയിലേക്ക് കൂട് മാറി . റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഒരു കുടിലില്‍ താമസിക്കുന്നു . അനിയത്തിമാരുടെ കല്യാണം നടത്തണം , പിന്നെ മുംബൈ വിടും . അത് മാത്രമാണ് അവരുടെ മനസ്സില്‍ . .
പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും റീന ചായ കുടിക്കാന്‍ വരുമ്പോള്‍ ഞങ്ങളോടും എന്തെങ്കിലും ഒക്കെ പറയാന്‍ തുടങ്ങി . ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പുരുഷന്മ്മാരുടെ വാഹനത്തിനു കൈകാണിച്ചു വില പേശി മുന്‍സീറ്റില്‍ കയറി പ്പോവുന്ന ആ സ്ത്രീക്കും ഞങ്ങളെപ്പോലെ ഒരു നല്ല നാളയെ സ്വപ്നം കാണുന്നില്ലേ . ധീരെനോട് അവര്‍ ഓരോ ദിവസം നേരിട്ട നല്ലതും ചീത്തയും അനുഭവങ്ങള്‍ പറയുന്നത് ഞങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി . സ്ഥിരം ഗോസിപ്പുകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍ അവര്‍ വരുമ്പോള്‍ നിശബ്ദം ആകാന്‍ തുടങ്ങി .
" നിനക്ക് ഇ വൃത്തികെട്ട പണി നിര്‍ത്തി നാട്ടില്‍ പോയിക്കൂടെ "
" ഭയ്യ , ഞാന്‍ അയക്കുന്ന കാശ് കൊണ്ടാണ് എന്റെ അമ്മയും അനിയത്തിമാരും കഴിയുന്നത് , എനിക്ക് ഇവിടെ നല്ല ജോലിയാണ് എന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത് , അവരുടെ കല്യാണം നടത്തണം , പിന്നെ നാട്ടില്‍ പോവണം "
" നിനക്ക് ഒരു കല്യാണം കഴിച്ചു കൂടെ "
" വേണ്ട, ഒരു ഭര്‍ത്താവ് ഇനി എനിക്ക് വേണ്ട "
" നിനക്ക് കുട്ടികള്‍ വേണ്ടേ "
" ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കും "
ചിലപ്പോഴൊക്കെ അവര്‍ ഞങ്ങള്‍ കുടിച്ച ചായയുടെ കൂടി പണം യൂപ്പിക്കാരന്‍ ഭയ്യക്ക് കൊടുക്കും . രാഖിയുടെ ദിവസം മുംബയില്‍ വലിയ ആഘോഷമാണ് . അന്ന് ആങ്ങളമാരുടെ കൈയ്യില്‍ വര്‍ണ്ണ നിറവും സ്വര്‍ണ നൂലും ഒക്കെ വാച്ച് പോലെ പെങ്ങള്മാര്‍ കെട്ടികെടുക്കും. ചിലരുടെ കൈകളില്‍ ഇങ്ങനെ നിരവധി രാഖികള്‍ ഉണ്ടാവും . ധീരെനോട് നേരത്തെ പറഞ്ഞതാതിനാല്‍ അന്ന് റീന വന്നത് ഞങളുടെ കൈയ്യില്‍ മുഴുവന്‍ കെട്ടാനുള്ള രാഖികളുമായാണ്. വരി വരിയായി ഞങ്ങള്‍ ഇരുപതു പേര്‍ക്കാണ് കൈയ്യില്‍ അവര്‍ രാഖി കെട്ടി തന്നത് .
എന്റെ കൈയ്യില്‍ റീന കെട്ടിത്തന്ന രാഖി നോക്കി , ദൈവമേ , നാട്ടില്‍ സ്വാതികയായ എന്റെ അമ്മയോട് എനിക്ക് ഇങ്ങനെ ഒരു സഹോദരിയെ കിട്ടി എന്നെങ്ങാനം പറഞ്ഞാന്‍ , അല്ല അമ്മ ഇതെങ്ങാനം അറിഞ്ഞാല്‍ ! . സ്വന്തം വീട്ടില്‍ രീനയെപറ്റി അച്ഛനോടും അമ്മയോട് പറഞ്ഞു എന്ന് ധീരെന്‍ പറഞ്ഞത് എനിക്ക് അവിശ്വസനീയമായി തോന്നി . മക്കളെ ഇത്രയ്ക്കു വിശ്വാസമുള്ള ആ അമ്മയെയും അച്ഛനെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു .
ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയി , ഇതിനകം ധീരെന്‍ പലപ്പോഴും പാന്‍ വാലയെ ഡോക്ടറിനെ കാണിക്കാനോ രീനക്ക് മരുന്ന് മേടിക്കാണോ ഒക്കെ കറങ്ങി നടക്കും . അയാളുടെ പാവങ്ങളോടുള്ള കരുണയും സൌഹൃദവും ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം തന്നെ ആയിരുന്നു .
ഒരു ദിവസം ധീരെന്‍ തിരക്കിട്ട് ഞങ്ങളുടെ മുറിയിലേക്ക് വന്നു , നേരെ അയയില്‍ കിടന്ന എന്റെ ഷര്‍ട്ട് ന്റെ പോക്കെറ്റില്‍ കൈയിട്ടു .. അതാണ് ഈ ഹോസ്റെല്‍ ലെ പതിവ് . കാശ് എടുത്തിട്ടേ പറയൂ .
" സോം , ശിവാ , ഫാറൂക്ക് , ഇത് പോരാ , ഒരു നൂറു രൂപ വീതം വേണം "
" നോക്കട്ടെ , നൂറു കാണുമോ എന്ന് സംശയമാ , എന്തിന്നാ "
" റീന ആശുപത്രിയിലാ , കുറച്ചു കാശ് വേണം "
ബാക്കി എന്തെങ്കിലും പറയുനതിനു മുന്‍പ് തന്നെ ധീരെന്‍ ഹോസ്റ്റല്‍ കുട്ടികള്‍ നിന്നും കിട്ടിയ പണവുമായി ഓടിക്കഴിഞ്ഞിരുന്നു . പിന്നെ രണ്ടു ദിവസത്തേക്ക് കണ്ടില്ല . അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .
മൂന്നാം ദിവസം ധീരെന്‍ വന്നു, സംഗതി സീരിയസ് ആണ് . മഞ്ഞപ്പിത്തം ആണെന്ന് പറയുന്നു , കുറെ ദിവസം കിടക്കണം . ജെ ജെ ആശുപത്രിയില്‍ ആണ് .
ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും അന്ന് തന്നെ കോളേജില്‍ പോവാതെ നേരെ ജെ ജെ ആശുപത്രി യില്‍ പോയി . മുംബയിലെ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുന്ന വലിയ ഒരു മുന്‍സിപ്പല്‍ ആശുപത്രിയാണ് ഇത് . ചെന്നപ്പോള്‍ ധീരെന്‍ മാത്രം ഉണ്ട് . രീനക്ക് ട്രിപ്പ് ഉണ്ട് , രോഗം അല്‍പ്പം സീരിയസ് ആണെന്ന് കണ്ടാല്‍ തന്നെ അറിയാം. അവര്‍ക്ക് മുംബൈയില്‍ വേറെ ആരാണ് ബന്ധുക്കള്‍ . പകല്‍ കൂട്ട് ഇരിക്കാന്‍ ധീരെന്‍ ചിലരെ ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മുംബയില്‍ ആശുപത്രിക്കൂട്ടിനു ആര്‍ക്കാണ് നേരം ? . ഉറ്റ ബന്ധുക്കള്‍ അല്ലാതെ ആര് കാണില്ല .
ഞങ്ങള്‍ ആവശ്യമുള്ള പണം പിരിക്കാന്‍ തുടങ്ങി . ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ ആയി പത്തു രണ്ടായിരം രൂപ പിരിച്ചെടുത്ത് ധീരേനെ ഏല്‍പ്പിച്ചു . ഞങ്ങളില്‍ പലരും മാറി മാറി കൂട്ട് ഇരിക്കാം എന്ന് പറഞ്ഞു എങ്കിലും ധീരെന്‍ ചിലരെ ഒക്കെ സംഘടിപ്പിച്ചു അത് വേണ്ടെന്നു പറഞ്ഞു ..
അന്ന് വൈകിട്ട് ഞങ്ങളുടെ കൂടുകാരന്‍ സഞ്ജയ് യുടെ വീട്ടില്‍ വന്ന ഫോണ്‍ മൂലം ആണ് ധീരെന്‍ ആ ന്യൂസ് ഞങ്ങള്‍ക്ക് തന്നത് . റീന മരിച്ചു . ഹോസ്റ്റല്‍ മുഴുവന്‍ നടുങ്ങിപ്പോയ ഒരു നിമിഷം ആയിരുന്നു അത് .
പ്രശ്നങ്ങള്‍ തീരുകയല്ല , തുടങ്ങുകയായിരുന്നു . ഇവരുടെ ഒരു ബന്ധു ഇല്ല , ബാല്ഗാമില്‍ എവിടെയാണെന്ന് അറിയില്ല . എവിടെ സംസ്കരിക്കണം എന്ന് അറിയില്ല . ആശുപത്രിയില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം , ആംബുലന്‍സ് വേണം . ധീരെന്‍ എത്ര വലിയ മനുഷ്യ സ്നേഹി ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . ഒരു ദിവസം മുഴുവന്‍ ഓട്ടമായിരുന്നു . പണം പലരില്‍ നിന്നും കടം വാങ്ങി . ഞങള്‍ ഹോസ്റെല്‍ ലെ മുപ്പതു കുട്ടികളും അന്ന് ധീരെന്റെ ഒപ്പം ഉണ്ടായിരുന്നു .
ശ്മാശാനതെക്ക് ഉള്ള ആ അവസാന യാത്ര എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല . ഒരു യഥാര്‍ത്ഥ സഹോദരനെപ്പോലെ ഞങ്ങളുടെ ധീരെന്‍ മുന്‍പില്‍ ചിത കത്തിക്കാനുള്ള കനലുകള്‍ നിറച്ച ആ മങ്കുടവും തൂക്കി മുന്നില്‍ , നിറയെ പൂക്കളാല്‍ മൂടി വെള്ളത്തുണി പുതപ്പിച്ച ആ ശവമഞ്ചം പേറി ഒരു എഞ്ചിനീയറിംഗ് കോളേജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ , കൂടെ പാന്‍ വാലയും ഭയ്യയും കുറെ ധീരെന്റെ സുഹൃത്തുക്കളും .
" രാം നാം സത്യ ഹേ"
ഞങ്ങള്‍ ഏറ്റു പറഞ്ഞു ധീരെന്റെ പിന്നാലെ നടന്നു .
മതപരമായ ചടങ്ങുകള്‍ നടത്തി റീനയുടെ സ്വന്തം സഹോദരനെപ്പോലെ തല മുണ്ഡനം ചെയ്ത ധീരെന്‍ അന്നും ഇന്നും എനിക്ക് ഒരു അത്ഭുതമാണ് .
തന്റെ മകള്‍ മുംബയില്‍ ജോലി ചെയ്തു അയച്ചു കിട്ടുന്ന പണം പ്രതീക്ഷിച്ചു ബെല്‍ഗാമില്‍ എവിടെയോ കാത്തിരിക്കുന്ന ഒരമ്മയെ ഞാന്‍ ഓര്‍ത്തു . തങ്ങളുടെ വിവാഹം സ്വപ്നം കണ്ട രണ്ടു അനിയത്തിമാരെ ഓര്‍ത്തു .
ധീരെന്‍ ഇന്ന് സ്വന്തമായി ഒരു ടെലി കമ്മൂനിക്കെഷന്‍ കമ്പനി നടത്തുന്നു . മുപ്പതോളം ജീവനക്കാരും ,
അന്നത്തെപ്പോലെ ഇന്നും ഒരുപാടു സൌഹൃദങ്ങള്‍ ., കൂടാതെ എയിഡ്സ് രോഗികള്‍ക്ക് വേണ്ടിയുള്ള ചില ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു .
ധീരെനെപ്പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സഹപാറി ആവാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം .
റീനയുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്റെ ദൌഭാഗ്യവും !
ഹരിശ്രീയില്‍ വായിച്ചിരുന്നു. പാവങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ ആരാണുള്ളത്.ധൂര്‍ത്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കും. പക്ഷെ....
ReplyDeleteനല്ല എഴുത്ത്.
നമ്മളേക്കാള്‍ നല്ലവര്‍ ഇല്ലാന്നു വിചാരിക്കുന്നവര്‍ക്ക് ഇതൊരു വെളിപാടാകട്ടെ ...
ReplyDeleteഇത്രയും നന്നായി ..പിടിച്ചിരുത്തുന്ന വിവരണം ... ആദരവും ആശംസകളും അറിയിക്കുന്നു ...