Wednesday, 13 February 2013

കൊച്ചു മൂപ്പീന്ന്

 അരീക്കരയിലെ  കുട്ടിക്കാലത്ത്  ഞങ്ങള്‍  കുട്ടികള്‍ വളര്‍ന്നത്‌  സിനിമാതാരങ്ങളുടെയോ ഗായകരുടെയോ ആരാധകരായല്ല , റേഡിയോ  വാര്‍ത്ത വായിക്കുന്ന  ശങ്കര നാരായണന്റെയും  ഗോപന്റെയും പ്രതാപന്റെയും  വെണ്മണി വിഷ്ണുവിന്റെയും  രാമചന്ദ്രന്റെയും റാണിയുടെയും ഒക്കെ കടുത്ത ആരാധകാരായത്. അച്ഛന്‍  പട്ടാളത്തില്‍ നിന്ന്  കൊണ്ടുവന്ന ട്രന്സിസ്ടോര്‍   റേഡിയോ ഓണ്‍  ചെയ്യുന്നത്  വാര്‍ത്ത  കേള്‍ക്കാന്‍  മാത്രം ആണ് . ചലച്ചിത്ര ഗാനങ്ങളും പാട്ട് കച്ചേരിയും ഒക്കെ  അച്ഛന്‍  മാത്രം  അകത്തു  കൊണ്ടുപോയി  കേള്‍ക്കും . അല്ലെങ്കില്‍  പിള്ളേരുടെ  പഠിത്തം  ഉഴപ്പിപ്പോവും    പോലും!. 
അന്ന് പത്രം  വരുത്തുന്നത്  അരീക്കര  മൂന്നോ നാലോ വീടുകളിലും മൂലപ്ലാവിലെ വായനശാലയിലും  ദിനേശന്റെ  ബാര്‍ബര്‍ ഷോപ്പിലും  മോടീക്കാരന്റെ ചായക്കടയിലും  മാത്രമാണ് . അമ്മയും  അച്ഛനും  കുട്ടികള്‍  പത്രം വായിക്കണം , അത്   സ്കോളര്‍ ഷിപ്‌  പരീക്ഷക്ക്‌  പഠിക്കാന്‍ ആവശ്യമാണ്  എന്നൊരു ചിന്ത  അമ്മക്ക്  ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍  പത്രം  വായിക്കണം  എന്നത്  പട്ടാള നിയമത്തില്‍  ഉള്‍പ്പെട്ടു . അങ്ങിനെ പത്ര വായന  ഒരു ശീലമായി .

മുളക്കുഴ നിന്നും  വരുന്ന പേപ്പറുകാരന്‍  വെളുപ്പിന്  പടിക്കല്‍ വന്നു  ബെല്ലടിക്കേണ്ട താമസം  ഞാനും  ചേട്ടനും  മത്സരിച്ചു  ഓടും , അത്  ആദ്യം  കൈക്കലാക്കാന്‍  നടത്തുന്ന പിടിവലിയില്‍ പത്രം  കീറിപ്പോവുകയും ചൂടന്‍ വാര്‍ത്തകള്‍ക്ക്  പകരം  രാവിലെ  തന്നെ അച്ഛന്റെ  കൈയ്യില്‍ നിന്നും  ചൂടന്‍ അടി കിട്ടുന്നതും സ്ഥിരം  പതിവാണ് . 
ഇങ്ങനെ റേഡിയോ യും  പേപ്പറും  തരുന്ന വാര്‍ത്തകള്‍ കെട്ടും വായിച്ചും ആണ്  ഞങ്ങള്‍  വളര്‍ന്നത്‌ . അന്ന് തുടങ്ങിയ  വാര്‍ത്തകലോടുള്ള കമ്പം  ഇന്നും  അങ്ങിനെതന്നെ , വാര്‍ത്താ ചാനലുകളുടെ മുന്‍പില്‍  എത്ര നേരം വേണമെങ്കിലും  കുത്തിയിരിക്കും , കുട്ടികളുമായും  ഭാര്യയുമായും ഒക്കെ  ഈ ന്യൂസ്  ചാനല്‍  കാണാനുള്ള കമ്പം കൊണ്ട്  ടീ വീ  രീമോട്ടിനു  വേണ്ടി വഴക്കുണ്ടാക്കാന്‍  ഇപ്പോഴും ഒരു  മടിയുമില്ല   .

വാര്‍ത്തകള്‍  അരീക്കര എത്തുന്നത്  പേപ്പറും റേഡിയോ  ഉം മാത്രം അല്ല , ഓര്‍മയുള്ള കാലം മുതല്‍  അരീക്കര  മിക്ക വീടുകളും  കയറിയിറങ്ങി  വാര്‍ത്തകള്‍  അറിയിക്കുന്ന ഒരു അത്ഭുത മനുഷ്യന്റെ  കഥ പറയാം . കൊച്ചു മൂപ്പീന്ന്  എന്ന്  അരീക്കര്‍ക്കാര്‍  മുഴുവന്‍  വിളിക്കുന്ന ഇദ്ദേഹം  ബന്ധം  ഒക്കെ  പറഞ്ഞാല്‍  അച്ഛന്റെ  ഒരു ചിറ്റപ്പന്‍ ആയി വരും ,  ഉഗ്ര പ്രതാപി ആയിരുന്ന  കരിങ്ങാട്ടില്‍  മൂപ്പീന്നിന്റെ  സ്വന്തം  അനുജന്‍ , എന്നാല്‍ സാഹചര്യങ്ങള്‍ മൂലം പ്രതാപവും  പത്രാസും ഒക്കെ നഷ്ടപ്പെട്ടുപോയ  ഒരു സാധു  മനുഷ്യന്‍ . കിഴക്കെച്ചരുവില്‍  എന്നൊരു സാമാന്യം  ഭേദപ്പെട്ട  ഒരു കുടുംബത്തില്‍  കൃഷിയും  പശുവും  ഒക്കെ ആയി കുടുംബത്തെ  പോറ്റിയ ഒരു  ശുദ്ധഗതിക്കാരന്‍ . കുട്ടികള്‍ ഒക്കെ  സ്വന്തം കാലില്‍  ആയതോടെ  കൊച്ചുമൂപ്പീന്  സ്വതന്ത്രനായി . പിന്നെ  അവര്‍ക്ക് അവരുടെ  ജീവിതം  അവരുടെ ,അച്ഛന്റെ  കാര്യം അച്ഛന്‍  തന്നെ  നോക്കി ശീലിച്ചത് കൊണ്ടായിരിക്കണം , കൊച്ചു  മൂപ്പീന്ന് അവരെ ആശ്രയിക്കാതെ  സ്വന്തം  ഇഷ്ടങ്ങള്‍  നോക്കി  ഏറെക്കുറെ  ഏകനായി  ജീവിച്ചു .  ഭാര്യയും  മക്കളും  ഒക്കെ ആയി  എങ്ങിനെയൊക്കെയോ  ഒത്തു പോവാന്‍  കൊച്ചു മൂപ്പീന്നിനു  പ്രയാസം ആയിരുന്നു  എന്ന് തോന്നുന്നു . അദ്ദേഹം  രാവിലെ  മോടിക്കാരന്റെ  കടയില്‍  വന്നു ഒരു ചായ കുടിക്കും , പത്രം  ആദ്യം  വായിക്കുന്ന ആളായിരിക്കും  കൊച്ചു മൂപ്പീന്ന് . ആ വാര്‍ത്തകള്‍  ഒക്കെ  കയ്യില്‍ വെച്ച്  കരിങ്ങാട്ടില്‍  ഒന്ന്  കയറും, സ്വന്തം  ചേട്ടനായ  കരിങ്ങാട്ടില്‍  മൂപ്പീന്നിനെ  കാണും , നാട്ടു വര്‍ത്തമാനവും  പേപ്പറില്‍  വായിച്ച  വാര്‍ത്തകളും  ഒക്കെ അവിടെ ഒന്ന്  വിസ്തരിക്കും , ചായയോ  കഞ്ഞിയോ  അവിടെ  ഉണ്ടാവും , പിന്നെ  മുകളിലത്തെ   വീടായ   ഞങ്ങളുടെ വീട്ടിലേക്കു ,  ഞങ്ങള്‍  പഠിക്കാന്‍  ഇരിക്കുമ്പോള്‍  ഇങ്ങിനെ  കിട്ടുന്ന  ഇടവേളകള്‍  ഒരു അനുഗ്രഹമാണ് . അച്ഛനോട്  നാടിലെ വിശേഷങ്ങള്‍  ഒക്കെ  പറയുമ്പോള്‍  അത് ഞങ്ങള്‍ക്ക് " ലൈറ്റ്  ന്യൂസും "  ചിലപ്പോള്‍  " ബ്രേക്കിംഗ്  ന്യൂസും " ഒക്കെ ആവും .  വീട്ടില്‍  നിന്നും പിന്നെ കൊച്ചു കളീക്കല്‍, പിന്നെ  അടുത്ത് വീട് ,...  
അങ്ങിനെ ചൂടോടെ   വാര്‍ത്തകള്‍  കൊണ്ട്  വരുന്ന  കൊച്ചു മൂപ്പീന്ന്  ഞങളുടെ  പ്രീയപ്പെട്ട  വാര്‍ത്താ അവതാരകന്‍ ആയിത്തീര്‍ന്നു . അദ്ദേഹം  കഷ്ടിച്ച്  പത്തു മിനിട്ട്  ആയിരിക്കും  വീട്ടില്‍  ചിലവഴിക്കുന്നത് , പക്ഷെ  അത്രയും  നേരം  കൊണ്ട്  അരീക്കര  നടന്ന  മിക്ക വിശേഷങ്ങളും  കേള്പ്പിചിരിക്കും , മറ്റു  വീടുകളില്‍ നടന്ന  പല വിധ  വിശേഷങ്ങള്‍ , അത്   വിവാഹം,  പ്രസവം ,  പശുവിനെ വാങ്ങല്‍ ,  ജോലി  കിട്ടിയത് ,  പേര്‍ഷ്യക്ക്  പോയത്  , പട്ടാളത്തില്‍  ചേര്‍ന്നത്‌ ,  അവധിക്ക് വന്നത് , പശു  പ്രസവിച്ചത് , കല്യാണം മുടങ്ങിയത് ,  ആലോചന  വന്നത് ,  കള്ളന്‍ കയറിയത് , വാഴ  വിത്ത്  മോഷ്ടിച്ചത് ,  അനിയനു തല്ലു കൊണ്ടത്‌ , ....എന്ന് വേണ്ട  അരീക്കര  ലോക്കല്‍   ആകാശവാണി  പോലെ  കൊച്ചു മൂപ്പീന്ന്  ചായ  കുടിച്ചു  വാര്‍ത്തകള്‍  തന്നു  പോവുന്നത്  ഏറെക്കുറെ  എല്ലാദിവസവും  ഒരു പതിവായിരുന്നു .  കൊച്ചു മൂപ്പീന്ന്  സ്ഥിരം പോവുന്ന  കുറെ വീടുകള്‍ ഉണ്ട് ,  അദ്ദേഹം  ചെല്ലുന്നത്  ഇഷ്ടപ്പെടാത്ത വീടുകളും  അന്ന് അരീക്കര  കുറവായിരുന്നു .  അദ്ദേഹം  വന്നില്ലെങ്കില്‍  ഒരു ന്യൂസും  അറിയില്ല  എന്നാ സ്ഥിതി ആയിരുന്നു . 

ഞങ്ങള്‍  സ്കൂള്‍  കഴിഞ്ഞു കോളേജില്‍  എത്തിയപ്പോളും ഈ വാര്‍ത്ത  അവതാരകന്‍  സ്ഥിരം  സന്ദര്‍ശകന്‍ ആയിരുന്നു ,  ഇടയ്ക്കിടെ അച്ഛനോട്  ചിലപ്പോള്‍ " രണ്ടു രൂപയുണ്ടോ  എടുക്കാന്‍  തങ്കപ്പാ ?"  എന്നൊരു  ചോദ്യവും  ഉണ്ടാവും . അദ്ദേഹം  വാങ്ങുന്നത്  സത്യത്തില്‍  മറ്റൊരു  സ്ഥലത്ത്  പോവാനുള്ള  വഴിച്ചെലവു  ആണ് .  അദ്ദേഹത്തിന്റെ  നടപ്പും യാത്രയും  എന്താണ് എന്ന്  അങ്ങിനെയാണ്  എനിക്ക്  മനസ്സിലാവുന്നത് .  പത്തും  പന്ത്രണ്ടു  കി മി  ദൂരമുള്ള  ബന്ധു വീടുകള്‍  പോലും നടന്നാണ്  പോവുന്നത് .  അന്ന്  എഴുപതു  വയസ്സ്  ഉണ്ടായിരുന്ന  കൊച്ചു മൂപ്പീന്ന്  വണ്ടി കയറിപ്പോവുന്ന  സ്ഥലം  കൊല്ലമോ വര്‍ക്കലയോ  മാത്രം ആയിരുന്നു . ബാക്കി  സ്ഥിരമായി  പത്തു പതിനഞ്ചു  സ്ഥലങ്ങള്‍  നടന്നു തന്നെ പോവും , ഒരു വീട്ടിലും  താമസിക്കില്ല ,  കഞ്ഞിയോ  ചായയോ  ഊണോ  അത്രയ്ക്ക്  സന്തോഷത്തോടെ  കൊടുക്കുന്ന  നിരവധി  വീടുകള്‍  ഉണ്ടായിരുന്നതിനാല്‍  എവിടെ യാത്ര ചെയ്യാനും  കൊച്ചു മൂപ്പീന്നിനു  മടി ഉണ്ടായിരുന്നില്ല . 

ഞങ്ങള്‍  കുട്ടികള്‍  മൂന്ന് പേരും  വളര്‍ന്നത്‌  കൊച്ചു മൂപ്പീനിന്റെ  വാര്തകളിലൂടെയും  വാക്കുകളിലൂടെയും  ലോകത്തെ അറിഞ്ഞു കൊണ്ടാണ് . അദ്ദേഹം  മുംബൈ  നഗരത്തിലെ ജീവിതം  മറ്റേതോ  ബന്ധുവില്‍ നിന്നും  കേട്ട്  വിവരിച്ചത്  എന്നും ഞാന്‍  ഓര്‍മ്മിക്കുന്നു . പേര്‍ഷ്യയിലെ  ജീവിതവും  അതുപോലെ  ഓര്‍മയില്‍   ഉണ്ട് . " തങ്കപ്പന്റെ  മക്കള്‍ " എന്ന് പറഞ്ഞു  ദൂരെ   ഓരോ  വീടുകളില്‍  ഞങ്ങളെപ്പറ്റിയും  അദ്ദേഹം  വാര്‍ത്തകള്‍  കൊടുക്കുന്നുണ്ടാകും , തീര്‍ച്ച .

ഞാന്‍ ഗള്‍ഫില്‍  നിന്നും  അവധിക്ക്  വരുന്നത്  ദിവസങ്ങള്‍ക്കു  മുന്‍പേ  അറിഞ്ഞു  വെച്ച്  കൃത്യമായി    വീട്ടില്‍ വരും.  എന്നെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  ഉണ്ടായിരുന്ന  അതെ കൌതുകത്തോടെയും  സ്നേഹത്തോടെയും  അരീക്കര  നടന്ന  സകല വിധ  വിശേഷങ്ങളും  പറയും .  സാമ്പത്തിക  ആരോഗ്യ  പ്രശ്നങ്ങള്‍  ഒക്കെ  വിവരിക്കുന്നതിന്നിടെ 
" അനിയാ , ഇപ്പൊ  എനിക്ക്  എത്ര വയസ്സായെന്ന്  അറിയാമോ ?"
" കൂടി വന്നാ ഒരു  എന്പത്തഞ്ചു . ...."
" ഈ വരുന്ന  മേടത്തില്‍  തൊണ്ണൂറ്റി നാല്  തികയും അനിയാ "
അത് പറയുമ്പോള്‍  ആണ്  കൊച്ചു മൂപ്പീന്ന്  എന്ന ആ അത്ഭുത  മനുഷ്യന്റെ ആരോഗ്യവും  നടപ്പും  വാര്‍ത്തകള്‍  അറിഞ്ഞു വെക്കാനുള്ള  ആവേശവും  ഒക്കെ  മനസ്സിലാവുകയുള്ളൂ ,  അത്രയും  ദൂരം  ആ പ്രായത്തില്‍  നടക്കുന്ന  അദേഹത്തെ  അത്ഭുതത്തോടെ മാത്രമേ  കാണാന്‍ ആവൂ .

പോകാന്‍ നേരത്ത്  ഞാന്‍ കൈയ്യില്‍  തിരുകി വെച്ച് കൊടുക്കുന്ന  നോട്ടുകള്‍  വാങ്ങി മുളവടിയും എടുത്തു  ആ തുകല്‍ ചെരുപ്പും  ഇട്ടു " അനിയാ , മെഴുവേലി ഒന്ന്  പോണം , പിന്നെ  ഗോപിയെ  ഒന്ന്  കാണണം ,  പിന്നെ ഇലവുംതിട്ട ,  ഉടനെ വരാം "  ഞാന്‍ കൊടുക്കുന്ന  ആ പണം മുഴുവന്‍  മറ്റൊരിടത്തേക്ക്  യാത്ര ചെയ്യാന്‍  ആണ്  ഉപയോഗിക്കുക  എന്ന് എനിക്ക് തീര്‍ച്ചയാണ് .  ഓരോ  വീട്ടിലും  മറ്റൊരിടത്തെ  വിശേഷങ്ങള്‍  എത്തിച്ചു  അടുത്ത വീട്ടിലേക്കു . 

എത്ര എത്ര  വാര്‍ത്തകള്‍  ആണ്  കഴിഞ്ഞ  പത്തിരുപതു  കൊല്ലം  ആയി  കൊച്ചു മൂപ്പീന്ന്  അരീക്കരയിലെ  വീടുകളില്‍  എത്തിക്കുന്നത് ?  അദ്ദേഹം  എന്നൊരു  മനുഷ്യന്‍  ഇല്ലാതിരുന്ന  ഒരു അരീക്കര  എനിക്ക്  പൂര്‍ണം  ആവുമോ  എന്ന് എനിക്ക്  സംശയം  ഉണ്ട് . 

 എന്റെ വീടുമായി  കൊച്ചു മൂപ്പീന്നിനു  വല്ലാത്ത  ഒരു അടുപ്പം  ഉണ്ടായിരുന്നു ,  അച്ഛന്‍  കൊച്ചു മൂപ്പീന്നിനു  ഉപദേശിക്കാനും  ശകാരിക്കാനും  സഹായങ്ങള്‍ ചോദിക്കാനും  ഒക്കെ  ഉള്ള " തങ്കപ്പന്‍ " ആയിരുന്നു.  ഞങ്ങള്‍  മക്കള്‍  അദ്ദേഹത്തിനു  പൊടി കുഞ്ഞുങ്ങള്‍  ആയിരുന്നു . 

കുറെ   വര്‍ഷങ്ങള്‍ക്കു  മുന്‍പ്  കൊച്ചു മൂപ്പീന്ന്  പതിവ്  പോലെ വെളുപ്പിന്  ദൂരെ  ഒരു ബന്ധു വീട്  തേടി നടക്കുന്നതിനിടയില്‍  ട്രാന്‍സ്പോര്‍ട്ട്  ബസ്‌ ഇടിച്ചു  സാരമായ  പരിക്ക്  പറ്റി. പിന്നെ ചികിത്സയും  കിദപ്പുമായി  ഒന്ന് രണ്ടു വര്ഷം  വീട്ടില്‍ തന്നെ  ആയിരുന്നു . അരീക്കര  വീടുകളിലെ  നിത്യ സന്ദര്‍ശകന്‍ അങ്ങിനെ  സ്വന്തം വീട്ടില്‍  ഒതുങ്ങിക്കൂടി . പഴയ ആരോഗ്യവും  നടപ്പ്  ശീലവും തിരിച്ചു  കിട്ടാന്‍  പിന്നെ  സാധിച്ചുമില്ല . ഞാന്‍  അവധിക്കു  വരുമ്പോള്‍   പിന്നെയും  വീട്ടില്‍ വടിയും കുത്തി  വന്നു വാര്‍ത്തകള്‍  ചൂടോടെ  തരുമായിരുന്നു . 

ഇപ്പൊ മൂന്നാല്  കൊല്ലം ആയിക്കാണും , ഞാന്‍ ഗള്‍ഫ്‌  ഒക്കെ മതിയാക്കി  ഹൈദരാബാദില്‍  ജോലി  ആയി .  ഒരു ദിവസം പതിവ് പോലെ   അച്ഛന്റെ ഫോണ്‍ വന്നു . 
" അനിയാ ,  നമ്മുടെ  കൊച്ചു മൂപ്പീന്ന്  മരിച്ചു  പോയി , നൂറു  വയസ്സ്  ആയെന്നു  പറയുന്നു "

അച്ഛന്‍  പറഞ്ഞത്   വെറും  ഒരു  "ബ്രേക്കിംഗ്  ന്യൂസ്"  ആയിരുന്നില്ല , 
സത്യമായും അതൊരു  " ഹാര്‌ട്ട്  ബ്രേക്കിംഗ്  ന്യൂസ് " ആയിരുന്നു .
 
ചെമ്പകശ്ശേരി കൃഷ്ണന്‍ മകന്‍ സുദര്‍ശനന്‍ എന്ന തങ്കപ്പന്‍

 കഴിഞ്ഞ  ഒരാഴ്ചയായി  അരീക്കരയില്‍  ഇനി  ആരെപ്പറ്റി  എഴുതണം  എന്ന് വിചാരിച്ചു  ഫേസ്  ബുക്ക്‌ തുറന്നു വെക്കുമ്പോള്‍  മറ്റെന്തെങ്കിലും  സമകാലീന  വിഷയങ്ങള്‍  കണ്ണില്‍ പെടും . പിന്നെ  അതെപ്പറ്റി  രണ്ടു വരി  എഴുതി  നിര്‍ത്തും .ഇത്തവണ അരീക്കര  പോയപ്പോള്‍ കണ്ട  അച്ഛന്റെ  ചില  സഹപാറികളെയും  അമ്മയുടെ  സഹ പ്രവര്‍ത്തകരെയും ഒക്കെ  മനസ്സില്‍  കൊണ്ട് നടക്കുന്നുണ്ട് .  ശുധാത്മാക്കളായ അവരെപ്പറ്റി  ഒക്കെ എഴുതാന്‍  തക്ക പ്രാധാന്യവും  ഉണ്ട് .  എന്നീട്ടും  അച്ഛനെ പറ്റി അല്പം  കൂടി എഴുതണം  എന്ന് മനസ്സ് പറയുന്നു .  ഞാന്‍ എന്റെ  അച്ഛനെ പറ്റി  എഴുതുമ്പോള്‍  അത്  വായിക്കുന്ന  ഓരോരുത്തരും  അവരുടെ  അച്ഛനെ  ഓര്‍ക്കും  എന്ന് എനിക്ക്  ഉറപ്പുള്ളതുകൊണ്ടാണ്‌   വീണ്ടും  എഴുതണം  എന്ന്  ആഗ്രഹിക്കുന്നത് . 

എന്റെ  അച്ഛന്‍ ,  ചെമ്പശ്ശേരി  കൃഷ്ണന്‍  മകന്‍  സുദര്‍ശനന്‍   എന്ന തങ്കപ്പന്‍ , 86  വയസ്സ് ,  അരീക്കരയിലെ പഴയ  കൂട്ട്  കുടുംബങ്ങളില്‍  ഒന്നായ കിഴക്കേക്കര വീട്   ഭാഗം വെച്ച്  പിരിയുമ്പോള്‍  അച്ഛന്റെ അച്ഛനായ  കൃഷ്ണന്‍ സാര്‍   എന്ന കുടിപള്ളിക്കുടം  വാദ്ധ്യാര്‍ക്ക് കുറ്റിക്കാടും  ചീങ്കയും വെട്ടുകല്ലും  നിറഞ്ഞ  നാലേക്കര്‍  മലഞ്ചരിവും അതിനു താഴെ  കുറച്ചു  പാടവും  ആണ്  വീതം കിട്ടിയത് .  അച്ഛന്റെ  അമ്മ മരിക്കുമ്പോള്‍  അച്ഛന്  വെറും  അഞ്ചു വയസ്സ് .  മൂത്ത സഹോദരി  നളിനി അപ്പച്ചിയും , ശരിക്കും അമ്മ  നോക്കുന്നതുപോലെ അച്ഛനെ   വളര്‍ത്തിയത്  കൊണ്ടായിരിക്കും.അച്ഛന്‍  ഈ മൂത്ത സഹോദരിയെ  " കൊച്ചമ്മ " എന്നാണു  വിളിച്ചിരുന്നത്‌ ,   അച്ഛന്  പതിനെട്ടു വയസ്സ്  ആവുന്നതിനു മുന്‍പേ കൃഷ്ണന്‍സാര്‍   അച്ഛനെക്കാള്‍  അധികം പ്രായം കൂടുതല്‍  ഒന്നും  ഇല്ലാത്ത ഒരു അമ്മയെ  വിവാഹം ചെയ്തു .  അരയും പുരയും  ഉള്ള  ഒരു ചെറിയ വീട്ടില്‍  അച്ഛനും  നളിനി അപ്പച്ചിയും  പിന്നെ അഞ്ചു  അര്‍ദ്ധ സഹോദരങ്ങളും  ആയി  ജീവിതം  അത്യന്തം  ദുരിതപൂര്‍ണമായി  മുന്നോട്ടു നീങ്ങി . കൃഷ്ണ സാറിനു   കിട്ടുന്ന ആറു രൂപ  ശമ്പളം  കൊണ്ട്  ഒന്‍പതു  പേരുള്ള  ആ കുടുംബം  എങ്ങിനെ കഴിഞ്ഞു  എന്ന് അച്ഛനോട്  ചോദിച്ചാല്‍   മാത്രം മതി , അച്ഛന്റെ കണ്ണ് നിറയാന്‍ .

ക്ഷാമ കാലവും  ലോക മഹാ യുദ്ധകാലവും ഒക്കെ പട്ടിണിയും, പണമുള്ള  ചില ബന്ധുക്കളുടെ  ഔദര്യവുമായി  അച്ഛന്‍  കൌമാരം  കഴിച്ചു കൂട്ടി . ആറു കി  മി  ദൂരം അതിരാവിലെ  നടന്നു  മെഴുവേലി  ഇംഗ്ലീഷ്  സ്കൂളില്‍  പഠിക്കാന്‍  പോയി . അച്ഛന്റെ  കൂടെ  ഒന്നാം ക്ലാസ്സില്‍  പഠിച്ചു തുടങ്ങിയ കുട്ടികളില്‍  പത്താം തരം  എത്തിയ  ഒരേ ഒരു  വിദ്യാര്‍ഥി  ആയിരുന്നു  അച്ഛന്‍  എന്ന് പറയുമ്പോള്‍ അന്നത്തെ  വിദ്യാഭ്യാസം  അന്നാട്ടില്‍  എത്ര ദുഷ്കരം ആണെന്ന്  മനസ്സിലാകുമല്ലോ . പക്ഷെ  അച്ഛന്  പഠിക്കാന്‍  നല്ല കഴിവുണ്ടെന്നും  കോളേജില്‍  അയച്ചു  പഠിപ്പിക്കണം  എന്നൊക്കെ  കൃഷ്ണന്‍  സര്‍  എന്ന  പ്രൈമറി  സ്കൂള്‍  അദ്ധ്യാപകന്‍  ഒരുപാട്  ആശിച്ചു  എങ്കിലും  അതിനുള്ള  പാങ്ങൊന്നും ആ പാവത്തിനില്ലായിരുന്നു . മെഴുവേലി  സ്കൂളില്‍  പോകുന്നതും  അവിടെ കൃഷ്ണന്‍  സാറിന്റെ  ചേട്ടന്റെ  വീട്ടില്‍  താമസിച്ചും  ഗൌരി  കൊച്ചമ്മ  എന്ന മറ്റൊരു  സഹോദരി  ചോറ്  വിളമ്പി കൊടുത്തു  പാട്ട വിളക്കിന്റെ  വെട്ടത്തിരുന്നു പഠിച്ചു  ഒന്നാം ക്ലാസ്സോടെ  അന്നത്തെ  ഇ എസ്  എല്‍  സീ  പരീക്ഷ  പാസായ  അച്ഛന്  പക്ഷെ  സമ്മാനിച്ചത്‌  കൃഷ്ണന്‍ സാറിന്റെ  പ്രാരാബ്ധങ്ങളുടെ  വലിയൊരു ഭാരമായിരുന്നു . അന്ന് വരെ  ആരുടെ  മുന്‍പിലും കൈ നീട്ടാതെ  വളര്‍ന്ന  അഭിമാനിയായ  അച്ഛന്‍  അവസാനം  കോളേജില്‍  പോകണം  എന്നൊരു  ആഗ്രഹം  മനസ്സില്‍ വെച്ച്  ചങ്ങനനാശ്ശേരിയിലുള്ള  സ്വന്തം  അമ്മാവനെ  കണ്ടു സഹായം  ചോദിയ്ക്കാന്‍  പോയി .  അവിടെയും   വലിയ  മെച്ചമായ  സ്ഥിതി   ഒന്നും  ആയിരുന്നില്ലെങ്കിലും  അരീക്കരയെക്കാള്‍  ഭേദം ആണല്ലോ  എന്ന് വിചാരിച്ചാണ് പുറപ്പെട്ടത്‌ .  അമ്മാവന്  സഹായിയ്ക്കാന്‍ വലിയ  മനസ്സുള്ള ആളൊക്കെ ആയിരുന്നു , പക്ഷെ  അവിടെയും അഞ്ചാറു  മക്കളൊക്കെ  പഠിക്കുന്നു , വരുമാനം തുച്ഛം, അമ്മാവന്‍  നിവര്‌തിയില്ലെന്നു പറഞ്ഞു  കൈമലര്‍ത്തിയാതോടെ  അച്ഛന്റെ കോളേജു   സ്വപ്നങ്ങള്‍  ഒക്കെ വാടിക്കരിഞ്ഞു . തിരിച്ചു   ബോട്ട്  ഇറങ്ങി  നടന്നത്  സ്വന്തം  വീട്ടിലേക്കല്ല ,  പട്ടാളത്തില്‍ ആളെയെടുക്കുന്നു എന്ന് കേട്ടറിഞ്ഞു   മൈതാനത്ത്  പൊരിവെയിലില്‍  അച്ഛന്റെ ഊഴം  കാത്തു നിന്നു, പിന്നെ  പട്ടാള വണ്ടി  കയറി  എറണാകുളത്തേക്ക് .തങ്കപ്പന്‍  കുഞ്ഞിനെ  തിരിച്ചു വരുന്നതും  നോക്കി  ചോറ് വിളമ്പി  കാത്തിരുന്ന  നളിനി അപ്പച്ചിക്കും കൃഷ്ണ സര്‍  നും പിന്നെ കിട്ടിയത്  അച്ഛന്റെ  കത്താണ് 
" ആരെയും  ബുദ്ധിമുട്ടിക്കുന്നില്ല , ഞാന്‍  പട്ടാളത്തില്‍  ചേര്‍ന്നു"

അച്ഛന്‍ പട്ടാളത്തില്‍  നിന്നും അയക്കുന്ന  പണം കൊണ്ട്  എട്ടു പേരുള്ള ഒരു കുടുംബം  കഴിയണം ,  അഞ്ചു അര്‍ത്ഥ  സഹോദരങ്ങളെ  പഠിപ്പിക്കണം ,  അവിടെ നിന്നു വേണം  അച്ഛനെ കുറിച്ച്  പറയുമ്പോള്‍  തുടങ്ങാന്‍ . അച്ഛന്‍  ആരെയും കൈവിട്ടില്ല ,അന്നത്തെ  പരിതസ്ഥിതിയില്‍  അതൊരു വലിയ ത്യാഗം  തന്നെ ആയിരുന്നു .  മൂന്നു സഹോദരികളെ വിവാഹം  കഴിപ്പിച്ചു , രണ്ടു അനിയന്മാര്‍ക്ക്  ജോലി  ശരിയാക്കി ,  ഒരിക്കല്‍  കൈവെടിഞ്ഞ  അമ്മാവന്റെ  വിദ്യാസമ്പന്നയായ  മകളെ  വിവാഹവും ചെയ്തു, വലിയ വീട്  പണിയാന്‍ തറ കെട്ടിയെങ്കിലും  തല്ല്ക്കാലം  ചോര്‍നൊലിക്കാത്ത . ഒരു ഓടിട്ട  വീട്  പണിതു . അമ്മയുടെ  അരീക്കരയിലെ   കഷ്ടപ്പാടുകളും  മഹാ വികൃതിയായി  വളര്‍ന്ന  ഈ  മകനും കാരണം  ജോലി  കളഞ്ഞു  തിരികെ  അരീക്കര എത്തി . 

അച്ഛന്‍  തിരികെ എത്തുമ്പോള്‍ യാതൊരു കൃഷിയും ചെയ്യാതെ  കിടന്ന വീതം കിട്ടിയ   മലഞ്ചരിവും  നെല്‍കൃഷി ചെയ്യാതെ കിടന്ന  ചെറിയ ഒരു തുണ്ട്  ഭൂമിയും  നോക്കി  നെടുവീര്‍പ്പിട്ടു കാണും . ഇനി  ഇതില്‍ നിന്നും  എന്തെങ്കിലും  ആദായം ഉണ്ടാക്കി  വേണം  മുന്നോട്ടു പോവാന്‍ , പട്ടാളത്തില്‍  നിന്നു  വന്നപ്പോള്‍  പിരിഞ്ഞു കിട്ടിയ  തുകയുടെ  നല്ലൊരു  ഭാഗം  അച്ഛന്‍ പദ്ധതിക്കയ്യാല  കെട്ടി  ആ ഭൂമിയെ  തട്ടുകളാക്കി ,  നിറയെ  തെങ്ങും തൈകള്‍  , ഒട്ടു മാവ് , പ്ലാവ് , കാശു മാവ് ,  പേര , സപ്പോട്ട , വാഴ , ചേന , കാച്ചില്‍ , പല തരം  പച്ചക്കറികള്‍  എന്ന് വേണ്ട  അവിടെ ഒരു ഹരിത വിപ്ലവം  നടത്തി , പശുക്കളെ  വാങ്ങി  ധവള  വിപ്ലവവും ! 

അച്ഛന്റെ  ഭൂമിയോടുള്ള , മരങ്ങളോടുള്ള , പശുക്കലോടുള്ള, പൂക്കലോടുള്ള ,  സ്നേഹം  കണ്ടാണ്‌  ഞങ്ങള്‍  മൂന്നു പേരും  വളര്‍ന്നു വലുതായത് . അമ്മക്ക്  കൃഷി  എന്ന് കേട്ടാല്‍ അലര്‍ജി  ആന്നെന്നു  കൂടി ഓര്‍ക്കണം . അച്ഛന്‍  പരീക്ഷിക്കാത്ത  കൃഷികള്‍ , നടാത്ത  ചെടികള്‍  ഇല്ലാന്ന് തന്നെ പറയാം . കൊഴുവല്ലൂര്‍ കാരന്‍  ഗ്രാമ  സേവകന്‍  മത്തായി സാര്‍  ഒന്നുകില്‍  അച്ഛനെ തേടി ഇറങ്ങും , അല്ലെങ്കില്‍  അച്ഛന്‍  മത്തായ് സാറിനെ തേടിയിറങ്ങും. ആ സൗഹൃദം  കണ്ടു ആണ്  അച്ഛന്റെ കൃഷി  എന്തൊരു  മഹത്തായ ആശയം ആണെന്ന് ഞങ്ങള്‍ക്ക്  തോന്നിയത് . 

അച്ഛന്റെ  ബന്ധുക്കളും  സഹപാഠികളും ഒക്കെ വരുമ്പോള്‍  കൃഷി വിഭവങ്ങള്‍  സമ്മാനിക്കാന്‍  അച്ഛനുള്ള  ആവേശവും  അവയെപ്പറ്റി  അച്ഛനുള്ള  അറിവും  എനിക്കിന്നും  മാതൃകയാണ് . മിക്ക കൃഷികളിലും  അച്ഛന് നഷ്ടമായിരുന്നു  എന്താണ് സത്യം . വളം ഇറക്കാനും  കൂലി   കൊടുക്കാനും ഒക്കെ  അമ്മയുടെ  കൈയ്യില്‍ നിന്നും  കടം  വാങ്ങുമ്പോള്‍  കേള്‍ക്കുന്ന  കുത്തുവാക്കുകളും  ശകാരങ്ങളും  ശാപങ്ങളും  ഞങ്ങള്‍ക്ക്  നിത്യ പരിചയമായിരുന്നു . 

മക്കളെക്കാള്‍ അച്ഛന്‍  സ്നേഹിച്ചിരുന്നത്  പശുക്കളെയും  കൃഷിയും  ആണെന്ന്  പലപ്പോഴും  തോന്നിപ്പോവും , അതുപോലെ  പാവങ്ങള്‍  വന്നു  തേങ്ങയോ  തെങ്ങും തൈയ്യോ  പൊത്താനൊ ചൂട്ടോ മടലോ  ഒക്കെ ചോദിച്ചാല്‍  അച്ഛന്‍  അത്  കൊടുക്കുന്നത്  നിറഞ്ഞ മനസ്സോടെയാണ് .  പുര കെട്ടാന്‍  ഓല കൊടുക്കുന്നത്  കര്‍ശനമായി  കാശ് വേണം  എന്നൊക്കെ പറയുമെങ്കിലും  ഒരിക്കലും  വാങ്ങാന്‍  പറ്റാത്ത ആളുകള്‍ക്ക് തന്നെയാണ്  കൊടുക്കുന്നതും . 

അച്ഛനെ  തിരക്കി  എന്തെല്ലാം  ആവശ്യങ്ങളുമായി  ആണ്  ആളുകള്‍  വന്നിരുന്നത്  എന്ന് ഞാന്‍   ഓര്‍ക്കുന്നു . പാര്‍ട്ടിക്കാര്‍ക്ക്  കോടി കെട്ടാന്‍ കമുക് വേണം . മലക്ക് പോവാന്‍  പന്തല്‍ കെട്ടാന്‍  കുരുത്തോല  വേണം .  കല്യാണത്തിനു  കാല്‍ നാട്ടാന്‍  കമുക്  വേണം, അലക് വേണം ,  അച്ഛന്റെ   വിശ്വസ്തരായ  പണിക്കര്‍ക്ക്  എന്തെല്ലാം  ആണ്  സഹായങ്ങള്‍  ചെയ്യുന്നത്   ഞാന്‍  എത്രയോ തവണ  കണ്ടിരിക്കുന്നു . 

  അച്ഛന്റെ  സ്ഥിരം സൈക്കിളില്‍  നിന്നും " സില്‍വര്‍  പ്ലുസ് " എന്നൊരു  മോപ്പെട്  ലേക്ക്  പ്രമോഷന്‍ ആയപ്പോളേക്കും ഞങ്ങള്‍  മൂത്ത  രണ്ടു  മക്കള്‍   വിദേശത്തു  ജോലി ആയിരുന്നു . ഒരിക്കല്‍  ഒരു  പരിചയക്കാരനെ തിരക്കി  പോകുന്ന   വഴിയില്‍  ഒരു കല്ലില്‍  കയറി  ചെറുതായി  അത് മറഞ്ഞു . അച്ഛന്  യാതൊരു പരിക്കും ഇല്ലെന്നു കരുതി  എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍  ആണ്  കാല്  നിലത്തു  നില്‍ക്കുന്നില്ല , മുട്ടിനു  താഴെ വെച്ച്  ഒടിഞ്ഞിരിക്കുന്നു എന്ന്  അപ്പോളാണ്  മനസ്സിലായത് . കൊച്ചനിയനും  അന്ന് എവിടെയോ  പോയിരിക്കുന്നു .   എന്തിനു പറയുന്നു ,  ഞങ്ങളില്‍  ഒരാള്‍ വിവരം അറിഞ്ഞു  നാട്ടില്‍ എത്തി , അച്ഛനെ തിരുവല്ല  പുഷ്പഗിരി  ആശുപത്രിയില്‍ , അവിടെയാണെങ്കില്‍  സൂചി കുത്താന്‍  സ്ഥലമില്ല , ജനറല്‍ വാര്‍ഡില്‍  കിടത്തിയിരിക്കുന്നു . അര മുതല്‍  തള്ളവിരല്‍  വരെ  ഒറ്റ  പ്ലാസ്റെര്‍  ഇട്ടിരിക്കുന്നു .  ഞങ്ങള്‍  അതിശയിച്ചു പോയത്  അതൊന്നുമല്ല , അച്ഛന്റെ  കാര്യങ്ങള്‍ നോക്കാന്‍  ആരോ ഏഴോ  പേര്  അവിടെയുണ്ട് .  അരീക്കര നിന്നും  മണിക്കൂര്‍ ഇടവിട്ട്‌  ഓരോരുത്തര്‍  ചോറ്റു പാത്രങ്ങളുമായി  വാര്‍ഡില്‍  വരുന്നു .

" അണ്ണോ, ഇപ്പഴാ അറിഞ്ഞത് , ഇതെന്തോ  പറ്റി അണ്ണാ "
" ഉയ്യോ  സാറേ , ഇതെങ്ങനെ പറ്റി ?" 
" ഇത് സാറിനു രാവിലത്തെ  കഞ്ഞി , ഉച്ചക്കെ  ഊണ് , വൈകിട്ടത്തെ  കഞ്ഞി , പയറും പപ്പടവും "

അരീക്കര നിന്നും അച്ഛന്‍ ആശുപത്രിയില്‍  ആണെന്ന് അറിഞ്ഞു  വണ്ടി കയറുന്നവര്‍   കൊണ്ട് വരുന്ന  കാഴ്ച  വസ്തുക്കളും ഭക്ഷണവും  മറ്റു കണ്ടു  നേഴ്സ് മാര്‍  അന്തം വിട്ടിരുന്നു 
" അപ്പച്ചന്റെ  മക്കള്‍  രാഷ്ടീയക്കാരാണോ അപ്പച്ചാ ?" 
" എന്റെ  ദൈവമേ    ഈ നാട്ടുകാര്‍ക്ക്  വേറെ പണിയൊന്നും  ഇല്ലേ " 

സത്യത്തില്‍   ഞങ്ങള്‍ മക്കള്‍ക്ക്‌  അച്ഛന്റെ  കാര്യത്തില്‍  ഒരു റോളും  ഇല്ലാതെ  പോയി എന്ന് തന്നെ പറയാം , അച്ഛനെ  കൊണ്ട് പോയതും  ഡോക്ടര്‍ നെ കാണിച്ചതും  പ്ലാസ്റെര്‍ ഇട്ടതും  പണം അടച്ചതും  ഒന്നും ഞങ്ങള്‍  അറിഞ്ഞില്ല ,  ഞാന്‍ ആകെ   അച്ഛന് വേണ്ടി ചെയ്തത്  ഒരു  പരിചയം  ഉപയോഗിച്ച്  വാര്‍ഡിലേക്ക്  മാറ്റി  എന്നത് മാത്രമാണ് . ഒരാള്‍ പണം വാങ്ങില്ല , വീട്ടിലും പോവില്ല . അവര്‍ക്ക്  അച്ഛന്റെ കൂടെ ഇരിക്കണം 

അച്ഛനെപ്പറ്റി  എത്ര ആളുകള്‍  വേവലാതിപ്പെടുന്നു , അച്ഛന്റെ  സ്നേഹത്തിനു  വല്ലാത്ത  ഒരു ആജ്ഞാ ശക്തി  ഉണ്ടായിരുന്നു ,അച്ഛന്  രാഷ്ട്രീയം  ഇല്ല , പക്ഷെ  മിക്ക രാഷ്ട്രീയക്കാരും  അവിടെ വന്നു   പത്തു രൂപയോ  ഒരുപതു രൂപയോ  സംഭാവന വാങ്ങി  ചായയും കുടിച്ചു  പോവുക  പതിവാണ് .  അച്ഛന്  വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും  ഉത്സവങ്ങലോടും  കഥകളിയോടും  ഒക്കെ  നല്ല കമ്പം  ഉണ്ട് . 

ഒരിക്കല്‍  രാഷ്ട്രീയ പിരിവിനു  കുറെ  ചെറുപ്പക്കാര്‍ വന്നു , പതിവ് പോലെ കുറെ കുശലം  പറഞ്ഞു  രസീത് ഒക്കെ  എഴുതി  കാശ് വാങ്ങി  കീശയില്‍  ഇടാന്‍ നേരത്ത്  അച്ഛന്‍   വെറുതെ ലോഹ്യം ചോദിച്ചു 

" നീ  ആ  മോടിക്കെ ഭാസ്കരന്റെ  മോനാല്യോ ?"
" അതെ  സാറെ "
" എന്തോ  വരെ പഠിച്ചു ?"
" പ്രീ  ഡിഗ്രി , പിന്നെ  പോയില്ല  സാറെ "
"  ഡാ  ചെറുക്കാ , നിനക്ക് വല്ല  തൊഴിലും  എടുത്തു  ജീവിച്ചൂടെ? ഈ പിരിവുമായി എത്ര കാലം നടക്കും ? "
പയ്യന്‍  ഒന്നും മിണ്ടാതെ  തലയും താഴ്ത്തി  ഇറങ്ങിപ്പോയി .

രണ്ടു കൊല്ലം  കഴിഞ്ഞപ്പോള്‍  പിരിവും രസീത് കുറ്റിയും ഒക്കെ  കളഞ്ഞു  അതെ പയ്യന്‍  വീട്ടില്‍ നിന്നു  പെയിന്റടിക്കുന്നു, 

ഇത്തവണ  നാട്ടില്‍ പോയപ്പോള്‍  രാവിലെ  അച്ഛന്റെ കൂടെ നടക്കാന്‍  ഇറങ്ങിയപ്പോള്‍ , ഞാന്‍  അച്ഛനെപ്പറ്റി  ഓര്‍ത്തു .   ഞാന്‍  ഒരു വികൃതി ആയതിനാല്‍ അല്ലെ  അച്ഛന്‍  പണി കളഞ്ഞു  അരീക്കര എത്തിയത് .?  തരിശ്ശു   കിടന്ന  മണ്ണെല്ലാം  ഒന്നാന്തരം  കൃഷി ഭൂമി ആക്കിയത് ?  .  ഏതെല്ലാം പ്രതികൂല  സാഹചര്യങ്ങളെയും  കഷ്ടപ്പാടുകളെയും  അതിജീവിച്ചാണ്  അച്ഛന്‍  സ്വന്തം  സഹോദരങ്ങളെയും  കുടുംബത്തെയും  ഉയര്‍ത്തിക്കൊണ്ടു വന്നത് . അച്ഛന്‍ ഒരാളെയും  കൈ വിട്ടില്ല , സഹായം  ചോദിച്ചു  വന്നവരെയൊക്കെ  അച്ഛന്റെ  പരിമിതികള്‍ക്കുള്ളില്‍  നിന്നു  സഹായിച്ചു .  ഞങ്ങള്‍ മൂന്ന്  മക്കളെ  പഠിപ്പിച്ചു ,  

അച്ഛനെപ്പോലെയുള്ള കോടിക്കണക്കിനു  കൃഷിക്കാരാണ്  ഭാരതത്തിന്റെ  ഭക്ഷ്യവ്യവസ്ഥ  സംരക്ഷിക്കുന്നത് .  നഷ്ടങ്ങള്‍  സഹിച്ചു  കൃഷി ചെയ്യാന്‍  ഒരു  ഉള്‍വിളി പോലെ  ഇറങ്ങിത്തിരിക്കുന്നത്‌ . അച്ഛന്‍  ഈ എന്പത്താറാം  വയസ്സിലും  ഇത്ര  ആരോഗ്യവാനായി   ഇരിക്കുന്നത്  അച്ഛന്റെ  കൃഷിയോടുള്ള  അടങ്ങാത്ത  അഭിനിവേശവും  അധ്വാന ശീലവും  ഒന്ന് കൊണ്ട് മാത്രം ആണ് . 

അച്ഛന്റെ  കൂടെ  അരീക്കര  രാവിലെ നടക്കാന്‍  ഇറങ്ങിയപ്പോള്‍ , വല്ലാതെ തേഞ്ഞ  റബ്ബര്‍ ചെരുപ്പും  ഒറ്റ മുണ്ടും  ഉടുത്തു  എന്റെ മുന്‍പില്‍  നടക്കുന്ന അച്ഛനെ   ഓര്‍ത്തു . എത്ര ആളുകള്‍ ആണ് അച്ഛനോട്  കുശലം  ചോദിച്ചു  പോവുന്നത് .  അച്ഛന്റെ മുന്‍പില്‍  ഈ മക്കള്‍  എവിടെ ? 

 ഈ അച്ഛന്‍  ഏറ്റവും  കൂടുതല്‍  എന്നെ അടിച്ചിട്ടുള്ളത്  എന്തിനാ ?. എനിക്കല്ലേ  എറ്റവും   കൂടുതല്‍ അടി കിട്ടിയതും 
കള്ളം പറഞ്ഞതിന് , മോഷ്ടിച്ചതിന് ,  പഠിക്കാത്തതിനു ,  പ്രായം ആയവരെ  ബഹുമാനിക്കഞ്ഞതിനു , റേഡിയോവില്‍  ഹിന്ദി  പാഠം  വരുമ്പോള്‍  ഒളിച്ചു  പോയതിനു , പശുവിനു  കാടി കൊടുക്കഞ്ഞതിനു , തെങ്ങും തൈക്കു വെള്ളം കൊരാഞ്ഞതിനു , സൈക്കിള്‍  ഒളിച്ചു  കൊണ്ടുപോയി  ഉരുട്ടി ഇട്ടതിനു ,  ട്യൂഷന്  പോവാതെ  ഒളിച്ചിരുന്നതിനു ....... 

അമ്മക്ക്  ദേഷ്യവും  സങ്കടവും  ഒക്കെ വരുമ്പോള്‍  കേട്ട് ശീലിച്ച ഒരു വാചകം ഉണ്ട് 
"   ഒരു കൃഷിക്കാരന്റെ  ഭാര്യ  എന്ന് പറയാന്‍  എന്തോ  അഭിമാനമാ  ഉള്ളത് ,  ഈ പിള്ളാരെങ്കിലും  പഠിച്ചു  ഈ   ഓണം  കേറാമൂലയില്‍  നിന്നു  രക്ഷപെട്ടാ മതിയാരുന്നു "

 എന്റെ  പാവം  അമ്മെ ,  എന്നാ കേട്ടോ .
" അച്ഛനെപ്പോലെ  ഒരു  കൃഷിക്കാരന്റെ  മകനാണ്  എന്ന്  പറയാന്‍ അല്ലാതെ  വേറെ എന്താണ്  എനിക്ക്  അഭിമാനം  അമ്മെ ?  എന്റെ രക്ഷപെടല്‍  അരീക്കരയിലേക്ക്   തിരിച്ചു തന്നെ   ആണമ്മേ "
 ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പട്ടാളത്തില്‍  ചേരാന്‍  കാത്തു നിന്ന   അച്ഛന്‍ എന്റെ  മനസ്സില്‍  നിറഞ്ഞു നില്‍ക്കുന്നു .
ഇത്തവണ അരീക്കര പോയപ്പോള്‍ കണ്ട അച്ഛന്റെ ചില സഹപാറികളെയും അമ്മയുടെ സഹ പ്രവര്‍ത്തകരെയും ഒക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട് . ശുധാത്മാക്കളായ അവരെപ്പറ്റി ഒക്കെ എഴുതാന്‍ തക്ക പ്രാധാന്യവും ഉണ്ട് . എന്നീട്ടും അച്ഛനെ പറ്റി അല്പം കൂടി എഴുതണം എന്ന് മനസ്സ് പറയുന്നു . ഞാന്‍ എന്റെ അച്ഛനെ പറ്റി എഴുതുമ്പോള്‍ അത് വായിക്കുന്ന ഓരോരുത്തരും അവരുടെ അച്ഛനെ ഓര്‍ക്കും എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ്‌ വീണ്ടും എഴുതണം എന്ന് ആഗ്രഹിക്കുന്നത് .

കണ്ണീരിന്റെ വില

 ഓരോതവണ നാട്ടില്‍ നിന്ന്  അമ്മ  വിളിക്കുമ്പോഴും  അമ്മക്ക്  ഒറ്റക്കാര്യമേ  അറിയേണ്ടതുള്ളൂ 
" എടാ  അനിയാ ,  നീ എന്നാ വരുന്നേ ?, നീ വരാം  വരാം  എന്ന് പറഞ്ഞിട്ടു  എത്ര നാളായി ,  നീ ഒന്ന് വന്നിട്ട് വേണം  എനിക്ക്   അമ്പലമായ അമ്പലങ്ങളും  കൂടെ  വര്‍ക്ക്‌ ചെയ്ത  സാരന്മാരെയും ഒക്കെ  ഒന്ന് കാണാന്‍ " 

അങ്ങനെ ഇത്തവണ   അരീക്കര പോയി താമസിച്ചത്  തികച്ചും  ഒരു  അജ്ഞാതവാസം  പോലെ ആയിരുന്നു .  കോര്‍പ്പറേറ്റ്  ലോകത്തെ  മന്ത്രങ്ങളും  തന്ത്രങ്ങളും  കാപട്യങ്ങളും  ഒക്കെ നിറഞ്ഞ യാന്ത്രികജീവിതത്തില്‍  നിന്നും  ഒരു മോചനം !. അരീക്കര  ഇന്റര്‍നെറ്റ്‌  ഇല്ല , ഫേസ് ബുക്ക്‌  ഇല്ല , മൊബൈല്‍  റേഞ്ച്  തന്നെ  കഷ്ടി , അതിനാല്‍  ആരും  വിളിക്കാതെ , ആരെയും  വിളിക്കാതെ  അമ്മയോടും  അച്ഛനോടും  അവരുടെ  ഇഷ്ടങ്ങള്‍  നോക്കി, അവരുടെ  സങ്കടങ്ങളും  ശകാരങ്ങളും  കേട്ട് , അവര്‍ക്കിഷ്ടപ്പെട്ട  ഭക്ഷണം  അടുക്കളയില്‍ കയറി  പാചകം  ചെയ്തും വിളമ്പി കൊടുത്തും  ഒക്കെ   അവരുടെ  നിഴലില്‍ കഴിയാന്‍  ഒരു ശ്രമം  നടത്തി . അതൊരു പറഞ്ഞറിയിക്കാന്‍  വയ്യാത്ത  അനുഭവം ആയിരുന്നു .

എന്റെ  അമ്മ ,  ചങ്ങനാശ്ശേരി  തൃക്കടിത്താനം കൊണ്ടയില്‍  ഗോവിന്ദന്‍വൈദ്യന്‍  മകള്‍  തങ്കമ്മ,ഇപ്പോള്‍ 80 വയസ്സ്,  എനിക്ക്    അമ്മ മാത്രമല്ല ,  മുളക്കുഴ  ഗവ  ഹൈ  സ്കൂളില്‍  മുപ്പന്തഞ്ചു വര്‍ഷം, ആയിരക്കണക്കിന്  കുട്ടികളെ  കണക്കും  ഇന്ഗ്ലീഷും  പഠിപ്പിച്ച  ഒരു  അധ്യാപിക കൂടി ആയിരുന്നു .   ഒരു അച്ഛന്റെ സകല വിധ  വാത്സല്യങ്ങളും  കിട്ടി ,  മറ്റു  നാല് സഹോദരങ്ങളുടെ  അരുമ  സഹോദരി  ആയി ചങ്ങന്നാശേരി  പോലെ   വെള്ളവും  വെളിച്ചവും ഒക്കെ ഉള്ള  ഒരു ഇടത്തരം  പട്ടണത്തില്‍  വളര്‍ന്നു കണക്കില്‍  ബിരുദവും ബീ എഡ് ഉം ഒക്കെ നേടി  ഒടുവില്‍ സര്‍ക്കാര്‍  ജോലി  നേടി  സ്വന്തം  അപ്പച്ചിയുടെ  മകനായ  എന്റെ  അച്ഛനെ  അന്നത്തെ  നാട്ടു നടപ്പ് അനുസരിച്ച്  വിവാഹം  കഴിച്ചു അരീക്കര  എത്തിച്ചേര്‍ന്നു.

അച്ഛനെ  അമ്മക്ക്  ഒരിക്കലും  ഇഷ്ടമല്ലായിരുന്നു  എന്നും  സ്വന്തം  അച്ഛന്‍  ഒരുപാട്  നിര്‍ബന്ധിച്ചാണ്  കല്യാണം  കഴിപ്പിച്ചതെന്നും  അമ്മ  ഒരു  ആയിരം  വട്ടം  ഞങ്ങളോട്  പറഞ്ഞിട്ടുണ്ട് . അമ്മക്ക്   അരീക്കര  വന്നത്  മുതല്‍  കഷ്ടപ്പാടുകള്‍  മാതമേ ഉള്ളൂ  എന്നും  അച്ഛന്  ഇതൊന്നും  അറിയാതെ  പട്ടാളത്തില്‍  വര്‍ഷത്തില്‍  വരുന്ന  അവധിക്കാലം  അച്ഛന്റെ  ബന്ധുക്കളെ  സഹായിച്ചു  തിരിച്ചു  പോകല്‍  ആണ്  പതിവ്  എന്നും  അമ്മ എന്നും  പരാതിപ്പെട്ടിരുന്നു. കരന്റോ പൈപ്പോ  ഇല്ലാത്ത  അരീക്കരയിലെ  താമസവും  ചിരട്ടയിലും  കുടുക്കയിലും  അടക്കാവുന്ന  പരുവത്തില്‍  ഉള്ള  മൂന്നു ആണ്‍കുട്ടികളും വീട്ടു ജോലികളും  സ്കൂളിലെ  പണിയും ഒക്കെ  ആയി  പാവം  അമ്മക്ക്  താങ്ങാവുന്നതില്‍  കൂടുതല്‍ ആയിരുന്നു. വല്ലപ്പോഴും   വരുന്ന  അമ്മയുടെ  അച്ഛനോട്  സങ്കടക്കെട്ടുകള്‍  അഴിച്ചു വെച്ച്  പരാതി പറയലും  പൊട്ടി കരച്ചിലും  വീട്ടില്‍  നിത്യസംഭവം  ആയിരുന്നു . 

അമ്മയും  അച്ഛനും  എല്ലാ അര്‍ത്ഥത്തിലും  രണ്ടു ധ്രുവങ്ങളില്‍  നില്‍ക്കുന്നവരായിരുന്നു. അമ്മ  വെളുത്തു  സുന്ദരി , അച്ഛന്‍ കറുപ്പിലും വെളുപ്പിലും  ഒന്നും  വിശ്വാസം  ഇല്ലാത്ത  ഒരു ഇരു  നിറക്കാരന്‍,  അമ്മ  വലിയ  ഈശ്വര  ഭക്ത , അച്ഛന്‍  നിരീശ്വര  വിശ്വാസി , അമ്മക്ക്  അല്‍പസ്വല്‍പ്പം  ജാതി  ചിന്ത , അച്ഛന്  പുരോഗമന  ചിന്ത , അമ്മക്ക് അരീക്കര  വിടണം , അച്ഛന്  അരീക്കര  ജീവന്‍ പോയാലും  വിടില്ല . മക്കളില്‍  ചേട്ടന്‍  അമ്മയെപ്പോലെ വെളുത്തു  സുന്ദരന്‍,  ഞാന്‍ അച്ഛനെപ്പോലെ , കൊച്ചനിയനും  അതുപോലെ . 

അമ്മക്ക്  ഒരു നിസ്സാര കാര്യം മതി  സങ്കടം  വരാന്‍,  അച്ഛന്‍  ഒന്ന് ശബ്ദം  ഉയര്‍ത്തി  സംസാരിക്കുകയോ  കുറ്റം  പറയുകയോ  ചെയ്‌താല്‍ മതി ,  കഴിഞ്ഞു !  പിന്നെ  കരച്ചില്‍ ആയി , പഴിച്ചില്‍ ആയി ,  അരീക്കര  വിടണം  എന്നായി ,  അമ്മയും  അച്ഛനും  തമ്മില്‍  ഉള്ള ഈ  ഇണക്കവും പിണക്കവും കണ്ടു ഞങ്ങള്‍  വളര്‍ന്നു വലുതായി  . 

അച്ഛന്‍  മാത്രമല്ല  അമ്മക്ക്  സങ്കടങ്ങള്‍  സമ്മാനിച്ചത്‌ , അമ്മയുടെ  ഭാഷ  കടമെടുത്ത്  പറഞ്ഞാല്‍ " അസത്ത് ചെറുക്കന്‍ " ആയ  ഞാന്‍ അമ്മക്ക് കൊടുത്ത  സങ്കടങ്ങള്‍  ചില്ലറയല്ല . സാധാരണ  കുട്ടികളുടെ  കുസൃതി ആയി സമാധാനിക്കാന്‍  പറ്റുന്ന  കാര്യങ്ങള്‍ ഒന്നും   അല്ല  ഞാന്‍ ചെയ്തു കൂട്ടിയത് , വീട്ടില്‍ നിന്നും  സാധനങ്ങള്‍  മോഷ്ടിക്കുക , അമ്മയുടെ  ബാഗില്‍ നിന്നും പണം  മോഷ്ടിക്കുക , ജാതിയില്‍  താഴ്ന്നതെന്ന്  അമ്മ കരുതുന്ന  കുട്ടികളുമായി  കൂട്ട് കൂടുക , അവരുടെ  വീട്ടില്‍ പോവുക,  ഭക്ഷണം  വാങ്ങി  കഴിക്കുക , അമ്മക്ക്  പൊതുവെ  ഇഷ്ടമില്ലാത്ത  അച്ഛന്റെ  ബന്ധു  വീടുകളില്‍  പോവുക , എന്ന് വേണ്ട  അമ്മയുടെ  ശകാരവും അടിയും  കണ്ണീരും  കഴിഞ്ഞിട്ട്  എനിക്ക്  ഉറങ്ങാന്‍  കഴിയാത്ത  കുട്ടിക്കാലം ആയിരുന്നു . ഒരു ചടങ്ങിനും  അമ്മ  എന്നെ കൊണ്ട് പോവില്ല , അഥവാ  കൊണ്ട് പോയാല്‍  എന്റെ കുറ്റങ്ങള്‍  കാണുന്നവരോടെല്ലാം  അമ്മ   വിളിച്ചു  പറഞ്ഞു കൊണ്ടേയിരിക്കും , അതിനാല്‍  ആ ശിക്ഷ  ഭയന്ന്  ഞാനും  അമ്മയുടെ കൂടെ  ഒരിടത്തും  പോവാന്‍  ഇഷ്ടപ്പെട്ടില്ല . 

" ആ  തന്തയുടെ അതെ  സ്വഭാവമാ  ഈ അസത്ത്  ചെറുക്കന് ! "  എന്ന്  ഏതു സദസ്സിലും  എവിടെവെച്ചും  അമ്മ   എന്നെ പ്പറ്റി  വിളിച്ചു പറയും . അത് കേട്ട് കേട്ട്  അച്ഛനോട്  എനിക്ക്  ഇഷ്ടം  അല്ല,  ആരാധന  തന്നെ  തുടങ്ങി  എന്നതാണ്  സത്യം . പാവം  അച്ഛന്‍ !  

അടൂരിനും  കൊട്ടരക്കരക്കും  ഇടയില്‍  താഴത്ത് കുളക്കട  എന്നൊരു  സ്ഥലമുണ്ട് ,  ഇവിടെ  പ്രസിദ്ധമായ  " നമ്പീ മഠം " എന്നൊരു   പുരാതന  ഇല്ലം ഉണ്ട് .  അമ്മയുടെ വല്യമ്മയുടെ അമ്മ  ഈ  ഇല്ലത്ത്  നിന്നും  വന്ന  ഒരു സ്ത്രീ  ആണെന്ന്   ആണ്  അമ്മ  വിശ്വസിക്കുന്നത് . അത്  വെറും ഒരു കെട്ടു കഥയാണോ  കെട്ടു  കേള്‍വി ആണോ  സത്യമാണോ  എന്നൊന്നും  ആര്‍ക്കും  അറിഞ്ഞു കൂടാ , പക്ഷെ  അമ്മയും വല്യച്ചനും  ഒക്കെ ഈ കഥ  വിശ്വസിക്കുകയും  ഇടയ്ക്കിടെ  ഈ നമ്പീ  മഠം സന്ദര്‍ശിക്കുകയും  പൂജകളും  വഴിപാടുകളും  ഒക്കെ  കഴിക്കുകയും  ചെയ്യും .  എന്റെ അച്ഛന്‍  ഈ  കഥ  കേള്‍ക്കുന്നത് തന്നെ  കലിയാണ്, 

"ഇത്തരം  വിഡ്ഢി കഥകള്‍  ഒക്കെ  സ്വന്തം മേന്മ  ഉയര്‍ത്തി കാണിക്കാന്‍  പഴയ മൂപ്പീന്നന്മാര്‍  ഉണ്ടാക്കി വെച്ചതാണ് ,  വല്ല  ഹരിജന്‍  കുടുംബത്തില്‍  നിന്നും ആണ്  ഈ വല്യമ്മ  വന്നിരുന്നു  എങ്കില്‍  ഇ കഥ ആരോടെങ്കിലും  മിണ്ടുമായിരുന്നോ ? " 
"  കുടുംബമോ  പാരമ്പര്യമോ ദൈവ വിശ്വാസമോ ഇല്ലാത്ത നിങ്ങള്‍ക്ക് ഇത് വല്ലതും  മനസ്സിലാവുമോ ?" 

എന്നിട്ട്  അമ്മ  ഒറ്റ കരച്ചിലാണ് , ആ കരച്ചില്‍  അവസാനിക്കണമെങ്കില്‍ " എന്ത് കുന്തം  എങ്കിലും  ആകട്ടെ , ഞാന്‍ അടുത്ത ആഴ്ച  അവിടെ  കൊണ്ട് പോകാം , ഇനി  ആ വല്യമ്മ  പിണങ്ങി പ്പോവണ്ട "  എന്ന് അച്ഛന്‍  അമ്മക്ക്  വാക്ക് കൊടുക്കണം . അച്ഛന്‍  മനസ്സില്‍  നിരീശ്വര വാദം  ഒക്കെ കൊണ്ട് നടക്കുമെങ്കിലും  ഒരു ദൈവത്തെയോ  മതത്തെയോ  ഇന്ന് വരെ  ചീത്ത  വിളിച്ചിട്ടില്ല , മറ്റു മതങ്ങളെ  ബഹുമാനിക്കാനും  ജാതി ചിന്ത  ഒരു അധര്‍മം  ആണെന്ന്  പഠിച്ചതും ഒക്കെ  ഞാന്‍ അച്ഛനില്‍ നിന്ന്  തന്നെയാണ് . 

ഞങ്ങള്‍  കുട്ടികള്‍  വളര്‍ന്നു വന്നത്  ഇത്തരം  വഴക്കുകളും പഴി ചാരലുകളും  കേട്ടാണ് ,   അമ്മയും അച്ഛനും  വഴക്ക്  പിടിക്കുമ്പോള്‍  കുട്ടികള്‍  ആരുടെ പക്ഷം  പിടിക്കും ?  രണ്ടു  പക്ഷവും  പിടിച്ചു   വളര്‍ന്നത്‌  കൊണ്ട്  ഞങ്ങള്‍ക്ക്  അമ്മയും അച്ഛനും  ഒരുപോലെ  പ്രീയപ്പെട്ടവര്‍ ആയി . അമ്മയുടെ  ഇഷ്ടങ്ങളും  അച്ഛന്റെ  ഇഷ്ടങ്ങളും അറിഞ്ഞു  അവര്‍ക്ക്  സന്തോഷം  തരുന്നത്  എന്തോ  അത്  ചെയ്തു കൊടുക്കല്‍  ആണ്  ഞങ്ങള്‍  മക്കള്‍  ചെയ്യേണ്ടത്  എന്ന്   അവരെ  കൂടുതല്‍  മനസ്സിലാകിയപ്പോള്‍  തോന്നി . 

അമ്മ പറഞ്ഞ  നമ്പീ മഠം  കാണാന്‍  പല തവണ  ഞാന്‍  അമ്മയോടൊപ്പം  പോയിട്ടുണ്ട് , ആ വലിയ  ഇല്ലത്തിനു മുന്‍പില്‍  നിന്ന്  നിറകണ്ണുകളോടെ   പ്രാര്‍ത്ഥിക്കുന്ന  അമ്മയെ  ഞാന്‍  എത്ര  തവണ കണ്ടിരിക്കുന്നു . ഈ അമ്മ വിശ്വസിക്കുന്നത്   ശരിയാണോ  എന്ന് ആര്‍ക്കറിയാം ? അതോ അച്ഛന്‍  പറഞ്ഞത് പോലെ അമ്മയുടെ പൂര്‍വികര്‍  ജാതിയില്‍  താഴെ  ആയാല്‍  എന്റെ അമ്മ  ആവില്ലേ ? അമ്മ  എന്നും അമ്മ തന്നെ ! 

മനസ്സില്‍  തോന്നുന്നത്  വെട്ടി തുറന്നു  പറയുന്ന  പ്രകൃതം ആണ്  അമ്മക്ക് , മുന്നില്‍ നില്‍ക്കുന്ന  ആള്‍  എന്ത് വിചാരിക്കും  എന്നൊന്നും  അമ്മക്ക്  പ്രശ്നമല്ല .   അതുപോലെ  മലയാളത്തിലെ  പല പദങ്ങളും അര്‍ഥം  അറിയാതെ  അസ്ഥാനത്ത്  ഉപയോഗിച്ച്   പലരെയും  സങ്കടപ്പെടുത്തുകയോ  ചിരിപ്പിക്കുകയോ   ഒക്കെ  ചെയ്തിട്ടുണ്ട് . 

ഒരിക്കല്‍  അമ്മയുടെ സഹപ്രവര്‍ത്തകരായ  കുറെ അധ്യാപകര്‍  വീട്ടില്‍  വന്നു , പതിവ് പോലെ  അരീക്കരയിലെ  കഷ്ടപ്പാടുകളും  അച്ഛന്റെ  കുറ്റങ്ങളും ഒക്കെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ് ,
"  എന്റെ  സാറേ  എനിക്കീ മനുഷ്യന്റെ  വെപ്പാട്ടി  ജീവിതം  എനിക്ക്  മടുത്തു  "
" അതെന്താ  തങ്കമ്മേ  ഈ   വെപ്പാട്ടീ  ജീവിതം ?"
" ഈ  അരി വെപ്പും  സാമ്പാറു  വെപ്പും എല്ലാം  എനിക്ക്  മടുത്തു  പ്രിയംവദെ"
അമ്മ ഉദ്ദേശിച്ച  അര്‍ഥം കെട്ടു  അവര്‍  പൊട്ടിച്ചിരിച്ചു പോയി . 

എന്റെ  വിവാഹം  കഴിഞ്ഞ  സമയം , ഒരു ദിവസം എന്റെ ഭാര്യ  എന്നോട് പറഞ്ഞു 
" ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിഷമം  തോന്നരുത് ,  എനിക്ക്  നിങ്ങളെ    വിവാഹം  കഴിക്കണമെന്ന്  ഒരിക്കലും താല്‍പ്പര്യം  ഇല്ലായിരുന്നു ,   വീട്ടില്‍ എല്ലാവരും കൂടി  ഒരുപാട്  ബുദ്ധി മുട്ടിയാണ്  എന്നെക്കൊണ്ട്  സമ്മതിപ്പിച്ചത് , കാരണം  നിങ്ങളുടെ  അമ്മ  എന്നോട്  ചില കാര്യങ്ങള്‍  പറഞ്ഞു "

ഞാന്‍  ഒന്ന് ഞെട്ടി , എന്റെ ഈശ്വരാ , എന്റെ സ്വന്തം  അമ്മ  എന്തായിരിക്കും  എന്നെ പറ്റി പറഞ്ഞത് ?

"  ദേ, നിങ്ങളുടെ  അമ്മ  വീട്ടില്‍  വന്നയുടെനെ  പറയുകയാ ,  എന്റെ രണ്ടാമത്തെ  ചെറുക്കന്‍  ഒരു തല തിരിഞ്ഞവന്‍ ആയിരുന്നു ,  വെറും ഒരു മണ്ടന്‍ ! ഒരിക്കലും  പറഞ്ഞാല്‍ കേള്‍ക്കില്ലായിരുന്നു ,  ഒരക്ഷരം  പഠിക്കില്ലായിരുന്നു , വീട്ടില്‍ നിന്ന്  പണം  മോഷ്ട്ടിക്കുമായിരുന്നു,  വെറും ഒരു  അസത്തായിരുന്നു  "

" അതെല്ലാം  ഞാന്‍ സഹിക്കുമായിരുന്നു ,  നിങ്ങളുടെ  അമ്മ പറയുകയാ , അവനൊരു  സ്ത്രീലമ്പടന്‍ ആണെന്ന് "

ഞാന്‍ തളര്‍ന്നു, തലയില്‍  കൈവെച്ചു  ഇരുന്നു പോയി , കരഞ്ഞില്ലന്നെ ഉള്ളൂ !

" ഞാന്‍  ആ നിമിഷം  തീരുമാനിച്ചതാ , ലോകത്തില്‍  ആരെ കെട്ടിയാലും  വേണ്ടില്ല ,  നിങ്ങള്‍  വേണ്ട  എന്ന് "
" എന്നിട്ട്   പിന്നെ  എന്തിനാ  ഇഷ്ടമായീ  എന്ന് പറഞ്ഞത് ? 

" എന്റെ  ചേച്ചി  ലതയാണ്  പറഞ്ഞത് ,  എടീ  സാധാരണ  അമ്മമാര്‍  മക്കള്‍ക്ക്‌  ഇല്ലാത്ത  എന്തെല്ലാം ഗുണങ്ങള്‍  ആണ്  ഉണ്ടെന്നു  പൊക്കി  പറയുന്നത് ,  ഈ അമ്മ വെറും ഒരു  പാവമാ ,അതാണ്‌  ഇങ്ങനെ  എല്ലാം വെട്ടി തുറന്നു  പറയുന്നത് , അമ്മ പറയുന്ന ഈ  മകന്‍  സത്യമായും ഒരു  പാവം ആയിരിക്കും"

 എനിക്ക്   ഒരു  സഹോദരി  ഇല്ലാത്തതിനാല്‍  സ്ത്രീകളോട്  എല്ലാം  വലിയ  കാര്യവും  കരുണയും  ആണെന്ന്  ആണ് അമ്മ  ഉദ്ദേശിച്ചത് , ലത  പലതവണ  അമ്മയോട്  ചോദിച്ചു  അമ്മ  ഉദ്ദേശിച്ച അര്‍ഥം  മനസിലാക്കിയപ്പോള്‍   എന്റെ  വിവാഹം  തീരുമാനിക്കപ്പെട്ടു .  അങ്ങിനെ  ഞാന്‍ രക്ഷപെട്ടു .

ഇത്തവണ അമ്മയോടൊപ്പം   വര്‍ക്ക്‌  ചെയ്ത  എന്റെ പ്രീയപ്പെട്ട  മലയാളം  ടീച്ചര്‍  പ്രിയംവദ ടീച്ചറിനെ  കാണാന്‍ പോയപ്പോള്‍  ടീച്ചര്‍  എന്നെ ചേര്‍ത്ത് പിടിച്ചു  കൊണ്ട് അമ്മയോട് ചോദിച്ചു 

"  എന്നാലും  എന്റെ തങ്കമ്മേ  ഈ  മകന് വേണ്ടിയാണോ  ഇത്ര  കണ്ണീരോഴുക്കിയത് ? "

അമ്മ അന്ന്  ഒഴുക്കിയ ആ  കണ്ണീരിന്റെ  വില  മനസ്സിലായത്‌ കൊണ്ടാണ്  ഇന്ന്  എന്റെ പാവം അമ്മയെ  ഓര്‍ക്കുമ്പോള്‍  തന്നെ  എന്റെ കണ്ണ് നിറയുന്നത് .
 
Monday, 3 December 2012

"ഞാന്‍ ഡൊമിനിക്ക് അബെലി"

" താങ്കള്‍ പഠിക്കാന്‍ മോശമായിരുന്നു എന്നും ഒരു മണ്ടന്‍ ആയിരുന്നു എന്നും പലവട്ടം എഴുതിയതുകൊണ്ട് ചോദിക്കുകയാ , പിന്നെയെങ്ങിനെയാ ഇന്നത്തെ ഈ മോശമല്ലാത്ത ജോലിയില്‍ എത്തിയത് ?

"എന്റെ അരീക്കര കുറിപ്പുകള്‍ വായിച്ചിട്ട് പല നല്ല അദ്ധ്യാപക സുഹൃത്തുക്കളും ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം തന്നെയാകട്ടെ ഇന്നത്തെ കുറിപ്പ് . 

മുംബയില്‍ ജോലി  ആയി  നാലുകൊല്ലത്തോളം  ആയപ്പോള്‍  ആയിരുന്നു വിവാഹം , അപ്പോള്‍ ആണ്  സാമ്പത്തിക  ഞെരുക്കങ്ങള്‍ കാരണം  കുറേക്കൂടി  മെച്ചപ്പെട്ട  ജോലി  തേടണം  എന്ന്  ആഗ്രഹിച്ചതും  പത്രത്തില്‍  കാണുന്ന  ചില വിദേശ  ജോലികള്‍ക്ക്  അപേക്ഷ  അയച്ചു തുടങ്ങിയതും .ധാരാളം യാത്രകള്‍  നിറഞ്ഞ  മുംബയിലെ  ജോലി വളരെയേറെ  ഇഷ്ടമായിരുന്നു എങ്കിലും  കയ്യില്‍  ഒരു പൈസയും  മിച്ചം  വരുന്നില്ലല്ലോ  എന്ന തോന്നലും  ഭാര്യയുടെ   " നിങ്ങള്‍ക്ക്  ഒരു  ഫോറിന്‍  ജോലിക്ക് ശ്രമിച്ചു കൂടെ  മിസ്ടര്‍ ?"  എന്ന കിടിലന്‍  ഉപദേശങ്ങളും  എല്ലാം  കൂടി ആയപ്പോള്‍  ഒരു വിദേശ  ജോലി കിട്ടിയാല്‍   കൊള്ളാം  എന്ന് എനിക്കും തോന്നി . അങ്ങിനെ  പേപ്പറില്‍ കാണുന്ന  ജോലികള്‍ക്ക്  അപേക്ഷ  അയക്കലും  ഇന്റര്‍വ്യൂ വിനു പോകലും  ഒരു ഉപതൊഴിലായി  കൊണ്ട് നടക്കാന്‍ തുടങ്ങി . 

അങ്ങിനെയിരുന്നപ്പോള്‍  തേടിയ വള്ളി   കാലില്‍ ചുറ്റി  എന്ന മട്ടില്‍  ഫിലിപ്സ്  കമ്പനിയുടെ  ഒരു  ഉദ്യോഗ പരസ്യം കണ്ണില്‍ പെട്ടത് .  അന്ന് ലോകത്തെ തന്നെ  മുന്തിയ  ഒരു  കമ്പനി , എം ആര്‍  ഐ  രംഗത്തേക്ക്  കടക്കാനുള്ള  എന്റെ ആഗ്രഹം ,  മുംബയില്‍  ലഭിക്കുന്നതിന്റെ  എത്രയോ  ശമ്പളം , ഹോളണ്ടില്‍ പരിശീലനം  എന്ന് വേണ്ട മനപ്പായസം  കുടിക്കാനുള്ള  എല്ലാ വകകളും  ആ പരസ്യം കണ്ടതോടെ ഞാന്‍ മെനഞ്ഞെടുത്തു . 

 എന്റെ  ബയോ ഡാറ്റയില്‍ എഴുതാന്‍  കാര്യമായ ഒന്നുമില്ല ,  അവര്‍  പറയുന്ന ബയോമെഡിക്കല്‍  ഡിഗ്രിയും  നാലുകൊല്ലത്തെ പരിചയവും  മാത്രം  ഉള്‍പ്പെടുത്തി  ഒറ്റപ്പെജുള്ള  ആ ബയോ ഡാറ്റ യും  പാസ്പോര്‍ട്ട്  കോപ്പിയും  ഫോട്ടോ  യും ഒക്കെ  ഒരു  ഫയല്‍  ആക്കി  കൊളാബയില്‍  ഉള്ള   ബീം  സര്‍വീസ്   എന്ന  ഒരു  കണ്സല്ടന്‍സി  ഓഫീസില്‍  എത്തിച്ചു .  ഫിലിപ്സ്  കമ്പനിയുടെ  ആളുകള്‍  ഹോളണ്ടില്‍  നിന്നും  വരുമെന്നും  ഇന്റര്‍വ്യൂ  തീയതി  പിന്നീട്  അറിയിക്കാം എന്നും പറഞ്ഞു  അവര്‍  എന്നെ അഞ്ചു മിനിട്ടിനകം  പാക്ക് ചെയ്തു .  എന്റെ കൂടെ  പഠിച്ചിരുന്ന  പല സഹപാഠികളും ഇതേ പരസ്യം കണ്ടു  അപേക്ഷിച്ചിരിക്കുന്നു  എന്ന്  അന്ന് മനസ്സിലായി .  അവരുടെ  തടിയന്‍  ഫയലുകള്‍  നോക്കി ഞാന്‍   എന്റെ  വിരസവും  ശുഷ്കവും ആയ  ഫയല്‍  കണ്ടു  അധികം  പ്രതീക്ഷ വേണ്ട എന്ന്  മനസ്സില്‍  കുറിക്കുകയും ചെയ്തു . 

അന്ന്  ഇന്നത്തെ പോലെ വ്യാപകമായ  ഫോണ്‍  സംവിധാനമോ  ഇമെയില്‍  ഓ ഒന്നും ഇല്ല .   ഇന്റര്‍വ്യൂ  ലെറ്റര്‍  ആയോ ടെലിഗ്രാം  ആയോ ഒക്കെ ആണ് വരിക .  ഞാന്‍ താമസിക്കുന്ന  വാടക വീട്ടില്‍ ഫോണും  ഇല്ല , അടുത്ത വീട്ടിലെ  നമ്പര്‍  ആണ്  ബയോഡേറ്റ യിലും  മറ്റും ഒരു   ഗമക്ക്  കൊടുത്തിരിക്കുന്നത് .  ഈ ജോലി കിട്ടിയാല്‍  എന്തൊക്കെ  ചെയ്യണം  എന്ന് മലര്‍പ്പൊടിക്കാരന്റെ  സ്വപ്നം  പോലെ  പലതും മെനെഞ്ഞെടുത്ത്  സന്തോഷിക്കുന്ന  എന്നെ " നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും നിങ്ങള്‍ മാത്രമാണ്  അപേക്ഷ അയച്ചതെന്ന് , ആദ്യം ജോലി  കിട്ടട്ടെ , അപ്പൊ ആലോചിക്കാം " എന്ന്   പരിഹസിക്കാന്‍  ഭാര്യ  ഒട്ടും മറന്നുമില്ല..

മാസങ്ങള്‍  പലതു കഴിഞ്ഞിട്ടും യാതൊരു  അനക്കവും ഇല്ല ,  ഞാന്‍ അതൊക്കെ  ഏറെക്കുറെ  മറന്നു  വീണ്ടും  പഴയ പോലെ  ജോലിപ്പരസ്യങ്ങള്‍  പരതാന്‍ തുടങ്ങി .  ഒരു ദിവസം  ഓഫീസില്‍  ഇരുന്നപ്പോള്‍  ഇതേ ജോലിക്ക്  അപേക്ഷിച്ച  മറ്റൊരു  കൂട്ടുകാരനെ  അവന്റെ  ഓഫീസിലേക്ക് വെറുതെ   ഫോണ്‍ വിളിച്ചു . ലഞ്ച് സമയം ! 

"  അതിന്റെ  ഇന്റര്‍വ്യൂ  ഇന്ന് രാവിലെ  ആയിരുന്നു  എനിക്ക് ,  ഞാന്‍ ഇപ്പൊ   എത്തിയതെ ഉള്ളൂ , എന്ന്  അഞ്ചു മണി വരെ  ഉണ്ടെന്നു  പറഞ്ഞു "

അവന്റെ  മറുപടി കേട്ട്  ഞാന്‍  ഒരു നിമിഷം  തളര്‍ന്നു  ഇരുന്നു പോയി,  ഈശ്വരാ , എന്തെല്ലാം  മോഹങ്ങള്‍ ആയിരുന്നു ,  എന്തെല്ലാം  മനക്കോട്ടകള്‍   കെട്ടി , ഹോളണ്ട് , എം ആര്‍  ഐ ,   സായിപ്പിന്റെ  കമ്പനി , മദാമ്മ !

അടുത്ത  നിമിഷം  സമനില  വീണ്ടെടുത്തു  കൊളാബയില്‍   ഉള്ള  ഈ ഓഫീസിലേക്ക്  ഫോണ്‍ വിളിച്ചു , 
" നിങ്ങള്‍ക്ക്  അറിയിപ്പ്  അയച്ചിരുന്നല്ലോ , നിങ്ങള്‍ക്ക്  സമയം  രാവിലെ  ഒന്‍പതു  മണിക്ക്  ആയിരുന്നു "
"  സര്‍,  ഞാന്‍  വിചാരിച്ചാല്‍  രണ്ടു മണിക്കൂര്‍  കൊണ്ട്  ഓഫീസില്‍  എത്താം സാധിക്കും ,  പ്ലീസ് , എനിക്ക്  ഒരു  ചാന്‍സ് തരൂ , എനിക്ക്  ടെലിഗ്രാം  ഒന്നും  സത്യമായും കിട്ടിയില്ല "
"  ശരി,  നിങ്ങള്‍ ഹോള്‍ഡ്‌ ചെയ്യൂ , ഞാന്‍   അവരോടു  ചോദിച്ചിട്ട്  പറയാം " 
ഞാന്‍  സകല ദൈവങ്ങളെയും  വിളിച്ചു , ദൈവമേ ,  അവര്‍  നോ  എന്ന് പറയരുതേ ! 
"  മിസ്റ്റര്‍  പണിക്കര്‍ , നിങ്ങള്‍ക്ക്  അഞ്ചു മണിക്ക്  ഇവിടെ എത്താന്‍  സാധിക്കുമോ ?  ഒരു മിനിട്ട്  പോലും വൈകാന്‍ പാടില്ല , നിങ്ങളുടെ  ഇന്റര്‍വ്യൂ  കഴിഞ്ഞാലുടന്‍  അവര്‍  എയര്‍പോര്‍ട്ട്  ലേക്ക്  പോവണ്ടതാ ,  ലാസ്റ്റ്  ചാന്‍സ്  ആണ് " 

സന്തോഷം  കൊണ്ട്  എനിക്ക്  തുള്ളിച്ചാടണം എന്നുണ്ട് ,  പെട്ടന്ന്  ആണ് ഓര്‍ത്തത് , ഒരു ഷര്‍ട്ട്‌ വേണം , ടൈ  വേണം ,  എന്റെ കൈയ്യില്‍  ഒറിജിനല്‍   സര്‍ടിഫിക്കറ്റ്  ഒന്നും ഇല്ല , ഞാന്‍ ഓഫീസില്‍  എന്നത്തെയും  പോലെ  ജോലിക്ക്  വന്നതല്ലേ , ബോസ്സ്  അറിയാന്‍ പാടില്ല താനും  , 

ഞാന്‍ അത്യാസന്ന  നിലയില്‍ കിടക്കുന്ന  രോഗിയെ ക്കാണാന്‍  പോകുന്ന  പരവേശത്തോടെ  ഓഫീസില്‍  എന്തെക്കെയോ  പറഞ്ഞു  പുറത്തിറങ്ങി . അടുത്ത് കണ്ട  തുണിക്കടയില്‍  കയറി  പുതിയ ഷര്‍ട്ടും  ഒരു ടൈ  യും വാങ്ങി   ചര്ച്ഗേറ്റ്  ലോക്കല്‍  ട്രെയിന്‍  പിടിച്ചു  പാഞ്ഞു . സ്റ്റേഷന്‍  നിന്നും  ടാക്സി  പിടിച്ചു  കൊളാബയില്‍  എത്തിയപ്പോള്‍  മണി   നാല്  മുപ്പതു . പല തരം  ക്യാബിനുകളില്‍  പലതരം  ജോലികള്‍ക്കായി  ഇന്റര്‍വ്യൂ  നടക്കുന്നു .   ഇതേ ഇന്റര്‍വ്യൂ  കഴിഞ്ഞ എന്റെ ചില   സഹപാഠികളെ  വീണ്ടും കണ്ടു കുശലം  പറഞ്ഞു .  അവസാനം  അഞ്ചു മണിയോടെ  എന്റെ  ഊഴം  വന്നു, പരിഭ്രമം  കൊണ്ടും പരവേശം കൊണ്ടും ഞാന്‍  പഠിച്ച  വിഷയങ്ങള്‍ പോലും മറന്നു പോയോ  എന്നുപോലും തോന്നി .   

"  മെയ്‌  ഐ  കമിന്‍  സര്‍ "
"  യെസ് മി . പണിക്കര്‍ ,  ഞാന്‍  ഡൊമിനിക്ക്  അബെലി,  ഡച്ച് കമ്പനിയായ  ഫിലിപ്സ്  ന്റെ  ബെല്‍ജിയം  കാരനായ   സര്‍വീസ്  മാനേജര്‍ ,  ഗള്‍ഫ്‌  രാജ്യങ്ങള്‍  നോക്കുന്നു" 
"  നിങ്ങള്‍  എത്ര  വര്‍ഷം  ആയി  ജോലിക്ക്  കയറിയിട്ട് ?"
" നാല്  വര്‍ഷം  സര്‍ "
"  നിങ്ങള്‍ക്ക്  മിലിട്ടറിയില്‍  ആയിരുന്നോ  പണി "
" അല്ല  സര്‍,  എന്റെ അച്ഛന്‍ പക്ഷെ  മിലിട്ടറി ആയിരുന്നു "
"  ഞങളുടെ രാജ്യത്ത്  മിലിട്ടറിയില്‍  മാത്രമേ  സര്‍  എന്ന് വിളിക്കുള്ളൂ ,  സ്വന്തം  അച്ചനെപ്പോലും ഞങ്ങള്‍   പേരാണ്  വിളിക്കുന്നത്‌ , നിങ്ങളെ ഞാന്‍  സോം  എന്ന് തന്നെ  വിളിക്കാം "
അടുത്ത  കുറെ ചോദ്യങ്ങളില്‍  നിന്നും ആള്‍ ഒരു രസികന്‍  ആണ്  എന്ന് എനിക്ക്  മനസിലായി , എത്ര ശ്രമിച്ചിട്ടും  എന്റെ സര്‍  വിളി  ഒട്ടു  നിന്നതും ഇല്ല .

അദേഹം   ചോദിച്ച  പല  ചോദ്യങ്ങള്‍ക്കും  തൃപ്തികരം ആയ ഉത്തരം  നല്‍കിയോ എന്ന് എനിക്ക് സംശയം  ഉണ്ട് .  ഇന്ത്യയെപ്പറ്റിയും  ഗാന്ധിജിയെ പറ്റിയും  കേരളത്തെപ്പറ്റിയും  സീ റ്റി  സ്കാന്നര്‍ നെപ്പറ്റിയും  ഒക്കെ പല ചോദ്യങ്ങളും ചോദിച്ചു . ഇന്ത്യപ്പറ്റി  ചോദിച്ച  പരിഹാസം  നിറഞ്ഞ  ചില ചോദ്യങ്ങള്‍  എന്നെ  ശരിക്കും  അസ്വസ്ഥാനാക്കുക തന്നെ  ചെയ്തു . ഞാന്‍ പറഞ്ഞ  മറുപടികള്‍  അദ്ദേഹത്തെയും .നര്‍മം  വിതറി  മര്‍മം  അറിഞ്ഞു  ചോദിച്ച  ചോദ്യങ്ങള്‍   എന്നെ  പലപ്പോഴും  നാണം കെടുത്തുകയും  ചെയ്തു . 

" സോം ,  നിങ്ങള്‍  വിവാഹിതന്‍  ആണോ ?"
" അതെ  സര്‍,  ആറു മാസം  ആയി "
"  നിങ്ങള്‍ക്ക്  മറ്റു  സ്ത്രീകളെ  കേട്ടിപ്പിടിക്കുന്നതിനോ ഉമ്മ വെക്കുന്നതിനോ  വിഷമം  ഉണ്ടോ ?"
" സര്‍,  ഞാന്‍ ആ ടൈപ്പ്  അല്ല ...."
" ഏത് ടൈപ്പ്  അല്ല  എന്ന് .. അപ്പൊ നിങ്ങള്‍  ഒരു  തട്ടിപ്പ് കാരന്‍  കൂടി  ആണ് അല്ലെ ?." 
"  സോം ,  നിങ്ങളുടെ  രാജ്യം  നിങ്ങളുടെ  നിയമവും  ആചാരങ്ങളും  അനുസരിക്കുന്നു ,  ഹോളണ്ടില്‍  വന്നാല്‍  അവിടുത്തെ  രീതി  കെട്ടിപ്പിടിച്ചും  കവിളില്‍  ഉമ്മവെച്ചും സ്ത്രീകളെ  സ്വീകരിക്കുക  എന്നതാണ് , അതിനു  നിങ്ങള്‍ തയ്യാറാണോ  എന്നാണു ചോദ്യം "
"  സര്‍ , അങ്ങിനെയൊക്കെ  പറഞ്ഞാല്‍ ..."
" ഓ , നിങ്ങളുടെ  ഭാര്യ  എന്ത് വിചാരിക്കും  എന്ന് , അല്ലെങ്കില്‍  കുഴപ്പം  ഇല്ലെന്നു  ഹ ഹ "

" ഒക്കെ   സോം , ഞാന്‍   ഇനി  ചെന്നൈയും  ഡല്‍ഹിയും  കൂടെ പോവുന്നു , അത് കഴിഞ്ഞു  മാത്രമേ  നിങ്ങളുടെ  റാങ്ക്  എന്താണ്  എന്ന് പറയാന്‍  സാധിക്കൂ ,   ഞങ്ങള്‍  അന്പതു  പേരെ  ഇന്റര്‍വ്യൂ  ചെയ്യും , രണ്ടു  പേരെ  ആണ്  ഞങ്ങള്‍ക്ക് ആവശ്യം, ഭാഗ്യമുണ്ടെങ്കില്‍  ഹോളണ്ടിലോ  സൌദിയിലോ  വെച്ച് കാണാം  "

 അമ്പതു  പേര്‍ , രണ്ടു  ഒഴിവുകള്‍  അത് കേട്ടപ്പോഴേ  ഞാന്‍  എന്റെ പ്രതീക്ഷകളും  മനപ്പായസം ഉണ്ണലും  ഒക്കെ നിര്‍ത്തി  പഴയ  പണിയില്‍  ശ്രദ്ധ  വെച്ച്  മുന്നോട്ടു  നീങ്ങി .  സാരമില്ല , ഇനിയും  എന്തെങ്കിലും  ഇതുപോലെ  വരുമായിരിക്കും .  എന്നാലും  ഈ ഡൊമിനിക്ക്  എനിക്ക്  വളരെ ഇഷ്ടപ്പെട്ടു , ആള്‍ ഒരു രസികന്‍ തന്നെ .  ആദ്യം  വളരെ പരിഭ്രമത്തോടെ ഇന്റര്‍വ്യൂ   മുറിയില്‍ കയറിയ  എന്നെ  എത്ര രസികന്‍  ചോദ്യങ്ങള്‍  ചോദിച്ചു രസിപ്പിച്ചത്‌ . ഇനി ഇയ്യാള്‍ പറയുന്നതുപോലെ  ഹോളണ്ടില്‍  എത്തിയാല്‍  കവിളില്‍ ഉമ്മ വെച്ച്  സ്വീകരിക്കുന്ന  പെണ്ണുങ്ങള്‍   ഫിലിപ്സ്  കമ്പനിയില്‍ ഉണ്ടാവുമോ  എന്തോ ?  അതോ  കരണക്കുറ്റി  നോക്കി  ഒരെണ്ണം  തരികയാണോ ? ഞാന്‍ അറിയാതെ എന്റെ  കവിള്‍  ഒന്ന് തടവിപ്പോയി .

ഒരു മാസത്തിനു  ശേഷം  എന്റെ ഓഫീസില്‍   എനിക്ക്  വന്ന  ഒരു  ഫോണ്‍  എന്നെ  ശരിക്കും അത്ഭുതപ്പെടുത്തി .
" മി.  പണിക്കര്‍ , നിങ്ങളുടെ  കോണ്ട്രാക്റ്റ്  വന്നിട്ടുണ്ട് ,   സൗദി  വിസയും  എത്തി ,  നിങ്ങള്‍   ഒരു മാസത്തിനകം  പുതിയ ജോലിക്ക്  ഹാജരാകണം " 

അത് എന്റെ ജീവിതത്തിലെ  പുതിയ  ഒരു  വഴിത്തിരിവ്   ആയിരുന്നു . തല  തിരിഞ്ഞ  ചെറുക്കന്‍  എന്ന് അമ്മ  ഇപ്പോഴും പറയുന്ന  എനിക്ക്  ദൈവം  കയ്യില്‍ കൊണ്ട്  വന്നു  കൊണ്ട് വന്നു തന്ന  ഒരു  തിരിച്ചറിവ് .  എന്റെ കണ്ടക ശനി  മാറുകയാണെന്ന്  ഞാന്‍ ആദ്യമായി   വിശ്വസിച്ചു തുടങ്ങി . 

 പുതിയ   സ്വപ്നങ്ങളും  പ്രതീക്ഷകളും  ആയി  റിയാദില്‍  വിമാനം ഇറങ്ങിയ   എനിക്ക്  ഡൊമിനിക്ക്  എന്ന  ദൈവ ദൂതന്‍  എല്ലാ  മാര്‍ഗ നിര്‍ദേശങ്ങളും  നല്‍കാന്‍ സദാ സന്നദ്ധന്‍ ആയി   അദ്ദേഹത്തിന്റെ  ഓഫീസില്‍  സ്വീകരിച്ചു . 

" മി . പണിക്കര്‍  ഫിലിപ്സ്  ലേക്ക് സ്വ്വാഗതം , ഞാന്‍  അന്ന് പറഞ്ഞ  കെട്ടിപ്പിടുത്തവും  ഉമ്മ വെക്കലും  നിങ്ങള്‍ക്ക്  ഇവിടെയും ധാരാളം  ഉണ്ടാകും , ഇവിടെ  പക്ഷെ  പുരുഷന്മ്മാരെ  മാത്രം ! . അതാണ്‌  ഇവിടുത്തെ  ആചാരം, അതിനു  ഒരിക്കലും മടിക്കരുത്  , സ്ത്രീകളെ  ഉമ്മ വെക്കുക പോയിട്ട്  ഒന്ന് നോക്കുക പോലും  അരുത്, നിങ്ങള്‍  നേരെ ജയിലും  അവിടെ നിന്ന്  നിങ്ങളുടെ  രാജ്യത്തേക്കും  പോയേക്കും , എന്നെ  വിളിക്കാനും പറ്റില്ല " 

 ഞാന്‍ സൌദിയില്‍  എത്തി  രണ്ടു മാസത്തിനകം  ഡൊമിനിക്ക്  തിരികെ  ഹോളണ്ടി ലേക്ക്  മടങ്ങി .  അദ്ദേഹത്തിനു  കൊടുത്ത  യാത്ര അയപ്പ്  വേളയില്‍  അദ്ദേഹം  ഫിലിപ്സ്  കമ്പനിയില്‍ ഉള്ള  ഇരുപതു   ഡച്ച് കാരായ  എഞ്ചിനീയര്‍  മാരെയും ആദ്യമായി  ജോലിക്കെത്തിയ ഞങ്ങള്‍  രണ്ടു  ഇന്ത്യക്കാരെയും  പ്രത്യേകം  പത്യേകം  എടുത്തു പറഞ്ഞു . 

 അദ്ദേഹം  എന്റെ  പേരെടുത്തു  പറഞ്ഞ  വാചകം  ഞാന്‍  എന്റെ ജീവിതം  മുഴുവന്‍  ഓര്‍ത്തിരിക്കും 

" സോം  എന്റെ  ഇന്റര്‍വ്യൂ മുറിയില്‍ ആദ്യം  കടന്നു വന്നപ്പോള്‍  ഇയാള്‍  ഒരിക്കലും  ഈ ജോലിക്ക്  പറ്റിയതല്ല  എന്ന് എനിക്ക്  തോന്നി .  അയാളുടെ  മാര്‍ക്ക് കളോ യോഗ്യതയോ  പരിചയമോ  എന്നെ  ആകര്‍ഷിച്ചുമില്ല.  എനിക്ക്  അയാളുടെ   മനോഭാവം  ആണ്  ഇഷ്ടപ്പെട്ടത് .  അതാണ്‌  നമ്മുടെ  എഞ്ചിനീയര്‍  മാര്‍ക്ക്  വേണ്ടതും .  നിങ്ങള്‍ എത്ര  ബുദ്ധിശാലിയും  ആയിക്കൊള്ളട്ടെ , നിങ്ങള്‍ക്ക്  കസ്റ്റമര്‍  നെ സഹായിക്കാനുള്ള  മനോഭാവം  ഇല്ലെങ്കില്‍  നിങ്ങള്‍  ഈ ജോലിയില്‍  പരാജയപ്പെടും , സോം,  നിങ്ങളുടെ ഗാന്ധിജി  എന്റെയും  ആരാധ്യപുരുഷന്‍  ആണ് , നിങ്ങള്‍  അന്ന് എന്നോട് പറഞ്ഞ  ഗാന്ധിജിയുടെ " ജിവിതം  തന്നെ സന്ദേശം "  എനിക്ക്  വളരെ ഇഷ്ടെപ്പെട്ടു . എന്ത് തന്നെ  ആയാലും  നിങ്ങളെ ഈ ജോലിക്ക്  എടുക്കണമെന്ന് അപ്പോള്‍ തന്നെ  ഞാന്‍ തീരുമാനിക്കുകയും  ചെയ്തു " 

ആ  വലിയ ഹാളിലെ  നിറഞ്ഞ  കയ്യടി  എന്റെ ജീവിതത്തിലെ  ഏറ്റവും അഭിമാനം  തോന്നിയ  നിമിഷം  ആയി എനിക്ക് തോന്നി . 

ഡൊമിനിക്ക്  എന്ന ആ വലിയ  അത്ഭുത  മനുഷ്യന്‍  എന്നോട്  കാണിച്ച  കൌതുകവും കരുണയും  എന്റെ  ജീവിതം  മാറ്റി മറിച്ചു. എട്ടു വര്‍ഷത്തെ  ഫിലിപ്സ്  ജീവിതത്തില്‍  ഞാന്‍  കാണാത്ത   ഗള്‍ഫ്‌  രാജ്യങ്ങളോ  യൂറോപ്പ്യന്‍  രാജ്യങ്ങളോ ഇല്ല .   എസ്  കെ  പോറ്റക്കാട്ടിന്റെ  യാത്രാവിവരണങ്ങള്‍  വായിച്ചു വലുതായ  ഞാന്‍  പാരീസും  ലണ്ടനും  ആമ്സ്റെര്‍ഡാമും  ഇറ്റലിയും  ഒക്കെ  കാണാന്‍ കഴിഞ്ഞ  സന്തോഷം  എങ്ങിനെയാണ്  ഞാന്‍ മറച്ചു വെക്കുക . ലോക രാജ്യങ്ങള്‍  മിക്കതും കാണാന്‍  സാധിച്ചത്    ഫിലിപ്സ്  ദിവസങ്ങളുടെ  തുടക്കത്തോടെ  ആയിരുന്നു .  മറ്റുള്ളവര്‍  എന്നെ അംഗീകരിച്ചു  തുടങ്ങി  എന്ന്  എനിക്ക്  തോന്നിയത്  ഫിലിപ്സ്  പ്രവൃത്തി  പരിചയം  ഉള്ളത് കൊണ്ടാണ് . 

മഹാനായ  സര്‍  ഡൊമിനിക്ക് ,  അങ്ങ്   ഇപ്പൊ ഈ ലോകത്ത്  എവിടെ ആയിരുന്നാലും  ഞാന്‍  അങ്ങയുടെ   സുഖത്തിനും    സന്തോഷത്തിനു  വേണ്ടി  എന്നും പ്രാര്‍ഥിക്കും.  എന്റെ  ജീവിതം  ഇങ്ങനെ ആക്കിയെടുത്തതില്‍ താങ്കള്‍  എത്ര വലിയ  പങ്കു  വഹിച്ചു  എന്ന്  നന്ദിയോടെ അല്ലാതെ   എങ്ങിനെയാണ്  ഞാന്‍ ഓര്‍ക്കുക . 

 കഠിനാധ്വനവും കഴിവും  ദൃഡനിശ്ചയവും ബുദ്ധി ശക്തിയും  ഒക്കെ കൊണ്ടാണ്  ഞാന്‍   ഇങ്ങനെ ആയിത്തീര്‍ന്നു  എന്ന് പറഞ്ഞാല്‍  അത്  വെറും പൊങ്ങച്ചം  മാത്രം  ആയിരിക്കും . 

അമ്മയുടെ  കണ്ണ്നീര്‍ , അച്ഛന്റെ  അടി , അരീക്കരയിലെ കുറെ അമ്മമാരുടെയും ശുധാത്മാക്കുളുടെയും സുഹൃത്തുക്കളുടെയും   സ്നേഹവും പ്രാര്‍ത്ഥനയും, മി. ഡൊമിനിക്ക്  എന്ന മനുഷ്യന്റെ  വലിയ  മനസ്സ്   ഇവയൊക്കെ  കൊണ്ട്   മാത്രമാണ്  ഞാന്‍ ഇങ്ങിനെ  ആയിത്തീര്‍ന്നതെന്ന്  ഞാന്‍ പറയും . 
അതാണ്‌ സത്യം !  അത് മാത്രമാണ് സത്യം !

"ആപ് കിത്ത്നെ അച്ചെ ഹെ"

 അമ്മക്ക്  സങ്കടങ്ങളും  കഷ്ടപ്പാടും പറഞ്ഞു പ്രാര്‍ഥിക്കാന്‍  പോവുന്നത്  പ്രധാനമായും  മൂന്നു  അമ്പലങ്ങളില്‍ ആണ് , അരീക്കര  പരയിരുകാല ദേവീക്ഷേത്രം , കാരക്കാട്  ധര്മാശാസ്താ  ക്ഷേത്രം , പിന്നെ മുളക്കുഴ  ഗന്ധര്‍വ മുറ്റം  ഭഗവതി  ക്ഷേത്രം . കുട്ടിയായിരുന്ന  എനിക്ക്  ഏറ്റവും വേദനാജനകമായ അനുഭവം ആയിരുന്നു അമ്മയുടെ കൂടെ  ഈ അമ്പലത്തില്‍ പോക്ക് .  വഴി നീളെ കണ്ണില്‍ കാണുന്നവരോടൊക്കെ  എന്റെ  കുറ്റങ്ങളും കുറവുകളും  അമ്മയുടെ  കഷ്ടപ്പാടുകളും  ഒക്കെ  പറഞ്ഞു  ആണ്  അമ്പലത്തില്‍  എത്തുക . കാരക്കാട്  അമ്പലത്തിലെ  പൂജാരി  അമ്മയുടെ കൂടെ  പഠിപ്പിച്ചിരുന്ന  ഒരു നമ്പൂതിരി  സാര്‍  കൂടി ആയതിനാല്‍  അവിടെ പോവാനാണ് അമ്മക്ക് ഇഷ്ടം .  ദൈവത്തോട്  പറഞ്ഞ സങ്കടങ്ങള്‍  ഒക്കെ  പൂജാരിയോട്  ഒരിക്കല്‍ ക്കൂടി ആവര്‍ത്തിക്കും . 

" നമ്പൂതിരി സാറേ ,  എന്റെ മക്കളില്‍  മറ്റാര്‍ക്കും  ഇവനെപ്പോലെ  ദുസ്വഭാവങ്ങള്‍  ഒന്നും ഇല്ല ,  ഇവന്‍ മാത്രം  എങ്ങിനാ  ഇങ്ങനെ ആയതെന്നു  എനിക്കറിയില്ല  സാറേ , ഇവനെ  നന്നാക്കിയെടുക്കാനാ  ഞാനീ അമ്പലങ്ങളായ അമ്പലങ്ങള്‍  കയറി ഇറങ്ങുന്നത് , എന്ത് വഴിപാടു  വേണമെങ്കിലും  ഞാന്‍  കഴിപ്പിക്കാം "

നമ്പൂതിരി സാറ്  കഥകള്‍ ഒക്കെ  കേട്ട്   തലകുലുക്കി  " സോമരാജന്‍ , പുണര്‍തം " എന്ന് ഉറക്കെ  പറഞ്ഞു  അര്‍ചനയോ പുഷ്പാന്ജലിയോ  ഒക്കെ  കഴിച്ചു  വാഴയിലയില്‍ പ്രസാദം അമ്മയുടെ  കയ്യില്ലേക്ക്  ഇട്ടുകൊടുക്കുമ്പോള്‍  അമ്മയുടെ കണ്ണ്  നിറഞ്ഞിരിക്കും .  ആ ചന്ദനം  അപ്പോള്‍ തന്നെ  എന്റെ നെറ്റിയില്‍ ഇട്ടു തരും . ചിലപ്പോള്‍  നട അടക്കുന്നത് വരെ  അവിടെത്തന്നെ  തൊഴുതു  നില്‍ക്കും .  കിട്ടാന്‍ പോവുന്ന  പായസത്തിന്റെ  രുചിയോ  തിരികെപ്പോവുംപോള്‍  അടുത്തുള്ള  കടയില്‍ നിന്നും  വാങ്ങുന്ന ഉണ്ണിയപ്പത്തിന്റെ  രുചിയോ  ഒക്കെ ഓര്‍ത്തു കൊണ്ട്  ഞാന്‍  അമ്മയുടെ  കൂടെ തന്നെ  നില്‍ക്കും . 

ഓരോ തവണയും  അമ്മയുടെ  സങ്കടം  കേള്‍ക്കുമ്പോള്‍  വിചാരിക്കും , ഇനി  അങ്ങോട്ട്‌  നന്നാവും , ശരിക്ക് പഠിക്കും ,  പൈസ  കട്ടെടുക്കില്ല , വീട്ടിലെ സാധങ്ങള്‍  പെറുക്കി  കൂട്ടുകാര്‍ക്ക്  കൊടുക്കില്ല , എല്ലാവരെക്കൊണ്ടും  നല്ലവന്‍ എന്ന് പറയിപ്പിക്കും . സ്കൂളില്‍  അടുത്തുള്ള കടയിലെ  കണ്ണാടി അലമാരിയിലെ ഉണ്ണിയപ്പമോ  ബോണ്ടയോ നോക്കുകയെ ഇല്ല  എന്നൊക്കെ .  പക്ഷെ  എന്തെങ്കിലും  ഒരു പുതിയ  കുറ്റകൃത്യം  എന്നെ ക്കൊണ്ട്  ചെയ്യിച്ചും  അമ്മയെക്കൊണ്ട്  കരയിച്ചും  സ്കൂള്‍  കാലം  ചിലവഴിക്കാന്‍  ആയിരുന്നു  എന്റെ വിധി . 

ഞാന്‍  ഇത്ര വലിയ  ഈശരഭക്തയും  മാതൃകാ  അധ്യാപികയുമായ  എന്റെ   അമ്മക്ക്  ഉണ്ടാക്കി  കൊടുത്ത  ചീത്തപ്പേരിനു കണക്കില്ല .  അമ്മയുടെ  ബാഗില്‍ നിന്നും  പണം മോഷ്ടിക്കുക , സഹപാഠിയുടെ  പുസ്തകം  മോഷ്ടിക്കുക, മാടക്കടയില്‍  കടം പറയുക , സാമൂഹ്യ സദ്യയില്‍  പായസം  കഴിക്കാന്‍  ചെന്നിരിക്കുക ,   അങ്ങിനെ  അമ്മക്ക്  സഹിക്കാന്‍ ആവാത്ത  കുറ്റകൃത്യങ്ങള്‍  ആണ് ചെറുപ്രായത്തില്‍  ചെയ്തു കൂട്ടിയത് .  ഒരിക്കല്‍  ചീത്ത കുട്ടികളെ  നന്നാക്കിയെടുക്കുന്ന  ദുര്‍ഗുണ പരിഹാര പാഠശാലയില്‍  ചേര്‍ക്കാന്‍ പോലും  ആലോചിച്ചു . 

 അന്നൊക്കെ അമ്മയോടൊപ്പം  ഒരു ചടങ്ങിനു  പോവാനോ യാത്ര ചെയ്യാനോ  എനിക്ക്   ആലോചിക്കാന്‍  പോലും  ആവില്ലായിരുന്നു . വഴി നീളെ  വഴക്ക് പറഞ്ഞു  എന്നെ  ഇങ്ങനെ കൊണ്ടുപോവുന്നത് കണ്ടു എന്നോട്  അലിവു തോന്നിയ   അമ്മമാരെയും  അമ്മയുടെ  കൂടെ പഠിപ്പിക്കുന്ന അധ്യാപകരും  ആയിരുന്നു  എന്റെ  ആശ്വാസം .  

"  ഈ ചെറുക്കനെ പറ്റി  നാലുപേര്‍  നല്ലവന്‍  എന്ന് പറയുന്നത് കേട്ടിട്ട് വേണം  എന്റെ  കണ്ണടയാന്‍,  വിജയനോ  കൊച്ചവനോ ഇല്ലാത്ത  ദുശ്ശീലങ്ങള്‍  എങ്ങിനെയനെയാനീശ്വരാ  ഈ ചെറുക്കാന് കിട്ടിയത് ?"  ഒരായിരം  തവണ എങ്കിലും  ഇങ്ങനെ കേട്ട് വളര്‍ന്നത്‌ കൊണ്ട്  ജീവിതത്തില്‍  എങ്ങിനെ  ആണ്  നന്നാവുക  എന്ന് ഞാനും  ആലോചിക്കാതിരുന്നില്ല .  പക്ഷെ  മനസ്സില്‍  എത്ര നന്നാവണം  എന്ന് വിചാരിച്ചിട്ടും കണ്ടക  ശനിയുടെ   അപഹാരം  പോലെ   പുതിയ  ഒരു  പ്രശ്നത്തില്‍  ചെന്ന് ചാടും . അമ്മക്ക് പിന്നെ  അമ്പലവും  വഴിപാടും  ശരണം .   നിരീശ്വര  വിശാസിയായ  അച്ഛന്   എന്റെ  എല്ലാ പ്രശ്നങ്ങള്‍ക്കും  ഒരേ  ഒരു പരിഹാരം , ചൂരല്‍  കഷായം ! 

സ്വന്തം മക്കളെപ്പറ്റി  പുകഴ്ത്തിപ്പറയുന്ന  അമ്മമാരെ കാണുമ്പോള്‍ ആണ്   ഞാന്‍  അനുഭവിക്കുന്ന  ധര്‍മ സങ്കടം  എത്ര വലുതാണെന്ന്  മനസ്സിലാക്കിയത് .  ഞാന്‍  എന്ത് ചെയ്താലും  അമ്മക്ക്  സംശയം ,  വീട്ടില്‍   എന്ത്  കാണാതെ പോയാലും  അത് ഞാന്‍ തന്നെ  എടുത്തതാണ്  അന്ന് ആദ്യമേ  അമ്മ  വിധിയെഴുതും .  എത്ര എത്ര തവണ  ആണ്  ചെയ്യാത്ത  കുറ്റങ്ങള്‍ക്ക്  അമ്മയുടെ ശാപവും  അച്ഛന്റെ  അടിയും  ഏറ്റുവാങ്ങിയത് . 

വീട്ടിലെ സ്ഥിതി  ഇത്രയ്ക്കു  വേദനാജനകം ആയതിനാല്‍  പുറത്തിറങ്ങുമ്പോള്‍  കാണുന്ന  അമ്മമാരൊക്കെ  സ്നേഹത്തിന്റെയും  വാത്സല്യത്തിന്റെയും  പ്രതിരൂപം ആയി  തോന്നി .  അവരുടെ  സ്നേഹവും  ലാളനയും   വിശ്വാസവും  പിടിച്ചു പറ്റാന്‍  എന്തും ചെയ്യാന്‍  ഞാന്‍ ഒരുക്കമായിരുന്നു . അതുകൊണ്ടാണ്  അപ്പചിമാരും മാമിമാരും ഒക്കെ  എനിക്ക്  സ്നേഹത്തിന്റെ  വലിയ  തണല്‍ മരങ്ങള്‍ ആയി  തോന്നിയതും  സത്യമായും  അങ്ങിനെ മാറിയതും 

അരീക്കര  വിട്ടു മുംബയില്‍  എത്തിയപ്പോള്‍  പോലും അമ്മയുടെ  വഴക്ക് പറച്ചിലും  വഴിപാടും  മുറ പോലെ നടന്നുകൊണ്ടിരുന്നു . അയക്കുന്ന  എഴുത്തുകളില്‍  മുഴുവന്‍  ഉപദേശങ്ങളും  വഴക്കും  എനിക്ക് വേണ്ടി കഴിച്ച  വഴിപാടുകളുടെ  കണക്കും ആയിരിക്കും .   "ഞാന്‍  നല്ലവനായി  അമ്മെ "  എന്ന് പറഞ്ഞു  അമ്മയുടെ മുന്‍പില്‍  നില്ക്കാന്‍   എന്നാണു  ഈശ്വരന്‍  എനിക്ക്  ഒരു ദിവസം തരുന്നത്  എന്ന്  ഓരോ കത്തും വായിച്ചു  എന്റെ കണ്ണ് നിറയും .  എത്രയോ  കൂട്ടുകാരും അവരുടെ  അമ്മമാരും ഒക്കെ  ഞാന്‍  എത്ര നല്ല  പയ്യനാണെന്നു  പറഞ്ഞിട്ടും  അമ്മ  മാത്രം  അത് വിശ്വസിക്കത്തതെന്താ ? 

മറ്റുള്ളവരെ  കൊണ്ട്  നല്ലവന്‍  എന്ന് പറയിപ്പിക്കേണ്ടത് എനിക്ക്  ഒരു  ജീവിത ലക്ഷ്യം  ആയി മാറുന്നു  എന്ന്  എനിക്ക് തോന്നിത്തുടങ്ങി . മാനസാന്തരം  വന്ന  ഒരു വലിയ  കുറ്റവാളി  ആണ് ഞാന്‍  എന്ന  ഒരു  ബോധം  എന്നെ  എപ്പോഴും ഒര്മാപ്പെടുത്തികൊണ്ടിരുന്നു . 

 എന്നെ  പരീക്ഷിക്കാന്‍  വരുന്നവരാണ്  ഞാന്‍ കണ്ടു മുട്ടുന്ന  അമ്മമാരെല്ലാം  എന്ന  തോന്നല്‍  കാരണം  ഞാന്‍  അവര്‍ക്ക്  ഒരു നല്ല വാക്ക്  പറയാന്‍  എന്ത് ചെയ്യാനും  തയ്യാറായി .  ആ യാത്രയില്‍  എന്നെ സ്നേഹിച്ച  ഒരമ്മയെപ്പോലും  ഞാന്‍ മറന്നിട്ടും ഇല്ല . 

ഞാന്‍  മുംബയില്‍  ആദ്യം ജോലിക്ക്  കയറിയ  കമ്പനിയില്‍ രാവിലെയും  വൈകിട്ടും  ചായ തയ്യാറാക്കുകയും തറ തുടക്കുകയും  ചെയ്യുന്ന  ഒരു  സാധു സ്ത്രീയുണ്ടായിരുന്നു  ലീലാ ബായി ,  എഴുപതോട്  അടുത്ത് പ്രായം . എന്നും രണ്ടു മണിക്കൂര്‍  ട്രെയിന്‍ യാത്ര ചെയ്തു  വിരാര്‍  എന്ന സ്ഥലത്ത്  നിന്നും എട്ടര  മണിയോടെ  ഓഫീസില്‍  എത്തും . ഓഫിസ് മുഴുവന്‍  തുടച്ചു  വൃത്തിയാക്കി  പത്തുമണിക്ക്  എല്ലാവര്ക്കും ചായ ,  വീട്ടില്‍ നിന്നും  ഭക്ഷണം കൊണ്ടുവരുന്ന  സ്റ്റാഫ്‌  ന്റെ  പാത്രങ്ങള്‍  കഴുകി വെക്കുക , നാല് മണിക്ക്  ചായ ,  എന്ന് വേണ്ട  ആ ചെറിയ ഓഫീസിലെ  സകല  വിധ  പണികളും  ചെയ്യുന്ന  ലീലബായി  എനിക്ക്  വെറുമൊരു  തൂപ്പുകാരിയോ  വേലക്കാരിയോ അല്ലായിരുന്നു .  അവരെ  കാര്യത്തിനും  കാര്യമില്ലതെയും  ശകാരിക്കുന്ന ചില  മേലുദ്യോഗസ്ഥരുടെ  പെരുമാറ്റം  എന്നെ  വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു . ചിലപ്പോള്‍  വഴക്ക്  കേട്ട് അവരുടെ  കണ്ണ് നിറയുന്നത്  ഞാന്‍  കണ്ടിട്ടുണ്ട് . നിസ്സാരമായ  ഒരു  വരുമാനത്തിനു  വേണ്ടി  അവര്‍ എത്ര  കഷ്ടപ്പെടുന്നു , ഭര്‍ത്താവ് മരിച്ചു ,  ഒരു മകന്‍  ഉണ്ടായിരുന്നത്   വിവാഹ ശേഷം  എവിടെയോ  പോയി ,  അമ്മയെ പിന്നെ  അന്വേഷിചിട്ടെ  ഇല്ല .  എഴുപതോട്  അടുത്ത  ആ സ്ത്രീ വീട്ടില്‍ നിന്നും  ആറു മണിക്ക്  തിരിച്ചാല്‍  ആണ്  ഇത്രയും ദൂരം താണ്ടി  ചര്‍ച്ഗേറ്റ്  എന്ന  സ്ഥലത്തെ  ഞങ്ങളുടെ  ഓഫീസില്‍  എത്തുക .  എനിക്കവരോട്  സഹതാപം  അല്ല , ആരാധനയാണ്  തോന്നിയത് .  എന്തെങ്കിലും ഒരു  നല്ല വാക്ക് പറയാതെ  എനിക്ക്  അവരുടെ  ചായ കുടിക്കാന്‍ കഴിയില്ല . " എന്റെ  അമ്മ ഉണ്ടാക്കുന്ന  ചായ പോലെ  നല്ലത്  ലീലാ ബായി " എന്ന്  പറയുന്നത്  കേള്‍ക്കുമ്പോള്‍  അവരുടെ  മുഖം  തെളിയും .  "  ഇതെന്തോ  നശിച്ച  ചായ  ആണ് നിങ്ങള്‍ രാവിലെ   ഉണ്ടാക്കി  കൊണ്ട് വന്നിരിക്കുന്നത്"  എന്ന്  മറ്റൊരാള്‍ പറയുമ്പോള്‍   ആ മുഖം  വാടുകയും ചെയ്യും . 

ദീപാവലിക്കും  മറ്റു വിശേഷ ദിവസങ്ങളിലും  ഒക്കെ  അവരുടെ സന്തോഷത്തിനായി  ഞാന്‍  ചെറിയ മിഠായി  പെട്ടിയോ   അല്പം  പണമോ ഒക്കെ  കൊടുക്കും .  " ആപ്  കിത്ത്നെ അച്ചെ ഹെ"  എന്ന് പറയുന്നത്  കേള്‍ക്കാന്‍  എനിക്ക്  അത്രയ്ക്ക്  ആഗ്രഹമായിരുന്നു .  അമ്മക്ക്  എഴുതുന്ന എഴുത്തുകളില്‍  ഞാന്‍  ലീലാബായിയെ  പറ്റിയും  അവര്‍ തരുന്ന  ചായയെ പറ്റിയും  ഒക്കെ  എഴുതും.

 വര്‍ഷങ്ങള്‍  കഴിഞ്ഞു  പല വിധ അസുഖങ്ങളും  യാത്ര ചെയ്യാനുള്ള  ബുദ്ധി മുട്ടും ഒക്കെ  കാരണം ലീല ബായി   വീരാര്‍  തന്നെ  ഏതോ വീട്ടില്‍  പണി കിട്ടി  ഞങ്ങളുടെ കമ്പനി  വിട്ടു.    എന്റെ ഓഫ്സില്‍  ബായി  ആയി പുതിയ  ഒരു  ബായി വരികയും ചെയ്തു . 

എനിക്ക്  ഇതിനിടെ  ഗള്‍ഫില്‍  സെലെക്ഷന്‍  ഒക്കെ  ശരിയായി ,  പോവാന്‍ ടിക്കറ്റ്‌ ഒക്കെ  ശരിയായി ,  എനിക്ക്  ഈ ലീല ബായിയെ  ഒന്ന് കണ്ടാല്‍ കൊള്ളാം  എന്ന് തോന്നി . അവരുടെ കയ്യില്‍ നിന്നും എത്രയോ  ചായ  മുത്തിക്കുടിച്ചാണ്  ഞാന്‍  എന്റെ ദിവസങ്ങളെ  മനോഹരമാകിയത് .  അന്ന് ഇന്നത്തെപ്പോലെ  ഫോണ്‍  സൌകര്യങ്ങളും  ഇല്ല . ഒടുവില്‍  ഒരിക്കല്‍  അവരുടെ  വീട്ടില്‍ പോയ  ഒരു ആള്‍  ഭാഗ്യവശാല്‍  ഓഫീസില്‍ ഉണ്ടായിരുന്നു .  അവരുടെ  വീട്  ഒരുമാതിരി  വിലാസം  ഒപ്പിച്ചു  ഞാന്‍ ഒരു  ഞായര്‍ ദിവസം  വിരാരിനു  വണ്ടി കയറി 

വളരെ ബുദ്ധി മുട്ടി  അവരുടെ  വീട്  കണ്ടു പിടിച്ചു , ചെറ്റക്കുടില്‍  എന്ന് പറയുന്നതാണ്  നല്ലത് . അത്രയ്ക്ക്  ചെറിയ വീട് .  സ്റ്റേഷനില്‍  നിന്നും  മറ്റൊരു  ബസ്‌  കയറി വേണം  ഇവിടെ  എത്താന്‍. 

" ലീലാബായ്  ഹെ "  എന്ന്  ആ കുടിലിനു  മുന്‍പില്‍ നിന്നും  ഉറക്കെ വിളിച്ചു  ചോദിച്ചപ്പോള്‍ ഇറങ്ങി വന്ന   ആ സ്ത്രീക്ക്  എന്നെ   കണ്ടത്   സന്തോഷത്തേക്കാള്‍  അത്ഭുതം  ആണ് ഉണ്ടാക്കിയതെന്ന്  ആ മുഖം  പറയുന്നുണ്ടായിരുന്നു . 
അവര്‍  എന്റെ കൈപിടിച്ച്  " ആപ്  കിത്ത്നെ അച്ചെ ഹെ"  എന്നൊരു  പത്ത് തവണ  പറഞ്ഞു കാണും .  ഒരു ചായ തരാന്‍ പോലും  കഴിയില്ലന്നു  തുറന്നു പറഞ്ഞ അവരുടെ  കണ്ണില്‍  കണ്ണീര്‍  പൊടിയുന്നത്  ഞാന്‍  കണ്ടു . 

ഞാന്‍ അവര്‍ക്ക്  കൊടുക്കാന്‍  കൊണ്ടുവന്ന  അധികം  വിലയില്ലാത്ത  ഒരു സാരിയും  മധുര പലഹാരത്തിന്റെ  ഒരു പെട്ടിയും  അവരുടെ കൈകളില്‍  കൊടുത്തു,  ആ മുഖത്തെ  തിളക്കം  എനിക്ക്  മറക്കാന്‍ ആവില്ല .

" ലീലാ ബായി , എനിക്ക്  വിദേശത്ത്  ജോലി കിട്ടി ,  ഞാന്‍ നിങ്ങള്‍ ഉണ്ടാക്കിയ  ചായയുടെ  ബലം കൊണ്ടാണ്  എന്റെ ജോലി  ശരിക്കും  ചെയ്യാന്‍ കഴിഞ്ഞത് , പോവുന്നതിനു മുന്‍പ്  എനിക്ക് നിങ്ങളെ ഒന്ന് കാണണം  എന്ന് തോന്നി , എന്റെ സ്വന്തം അമ്മയെ നാട്ടില്‍  കാണാന്‍ പോവാന്‍ സമയം  ഇല്ല , അത് കൊണ്ട്    എന്നെ  തലയില്‍  കൈ  വെച്ച്  അനുഗ്രഹിക്കണം "

ലീലാബായിയുടെ  കണ്ണുകള്‍ നനഞ്ഞു വരുന്നത്  ഞാന്‍ കണ്ടു . അവര്‍   കൈകള്‍ എന്റെ തലയില്‍  വെച്ച്    അനുഗ്രഹിച്ചു . " ആപ്  മേരെ  ബെട്ടെ  ജൈസേ  ഹെ , ബില്ല്ക്കുല്‍ " 

.യാത്ര പറയാന്‍  ലീലാബായി  എന്റെ കൂടെ  ബസ്‌  സ്റ്റോപ്പ്‌ വരെ  വന്നു യാത്രയാക്കിയപ്പോള്‍ അവരെ  ഉപേക്ഷിച്ചു പോയ അവരുടെ മകനെ ഓര്‍ത്തു .  ഈ   അമ്മ ആ മകനെ  എന്തുമാത്രം സ്നേഹിച്ചു കാണും  ! 

ലീലാബായി  എന്നെ  കെട്ടിപ്പിടിച്ചു  "ആപ്  കിത്ത്നെ അച്ചെ ഹെ",   എന്ന് പറയുമ്പോള്‍  അവരുടെ മാത്രമല്ല  എന്റെ കണ്ണും നിറഞ്ഞു 
അത് കേള്‍ക്കാന്‍ എന്റെ സ്വന്തം അമ്മ  കൂടെ ഉണ്ടായിരുന്നെങ്കില്‍ !
 "  ഈ ചെറുക്കനെ പറ്റി  നാലുപേര്‍  നല്ലവന്‍  എന്ന് പറയുന്നത് കേട്ടിട്ട് വേണം  എന്റെ  കണ്ണടയാന്‍ "  എന്ന് എത്ര തവണ  ആണ്  എന്റെ സ്വന്തം അമ്മ  കണ്ണീരോടെ  പറഞ്ഞിട്ടുളത്‌  എന്ന് ഞാന്‍ ഓര്‍ത്തു ..